സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോൺ പദ്ധതിയിലും ക്രമക്കേട് നടന്നതായി വിജിലൻസിന്റെ കണ്ടെത്തൽ
തൃശൂർ: മോട്ടോർ വാഹന വകുപ്പിൻറെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോൺ പദ്ധതിയിലും ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതിൽ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ധനവകുപ്പിന് റിപ്പോർട്ട് നൽകി. റോഡ് സുരക്ഷ ലക്ഷ്യമിട്ട് മോട്ടോർ വാഹനവകുപ്പ് നടപ്പാക്കിയ ശബരിമല സേഫ് സോൺ, സേഫ് കേരള എന്നീ പദ്ധതികളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ അട്ടിമറി നടന്നതായാണ് വിജിലൻസിൻറെ പ്രാഥമിക കണ്ടെത്തൽ. ബില്ലുകളും വൗച്ചറുകളുമില്ലാതെ പത്തുകൊല്ലത്തിനിടെ വൻതുക എഴുതിയെടുത്തതായും, റോഡ് സുരക്ഷ വാരാഘോഷത്തിൻറെ ഫണ്ട് അനുവദിച്ചതിലും …