Timely news thodupuzha

logo

Crime

സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ അടച്ചു; രാത്രിയിൽ ബഹളം വച്ചതായി ജയിൽ അധികൃതർ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ യുവ ഡോക്‌ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ് പ്രതിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള സെല്ലിലാണ് സന്ദീപ് ഇപ്പോൾ ഉള്ളത്. സെല്ലിൽ രാത്രിയും സന്ദീപ് ബഹളം വച്ചതായാണ് ജയിൽ അധികൃതർ വ്യക്തമാക്കി. അക്രമാസക്തനായി സെല്ലിലെ മറ്റ് തടവുകാരെ ആക്രമിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഇയാളെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ഇയാളുടെ പെരുമാറ്റവും സംസാരവുമെല്ലാം പരസ്പര വിരുദ്ധമാണ്. …

സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ അടച്ചു; രാത്രിയിൽ ബഹളം വച്ചതായി ജയിൽ അധികൃതർ Read More »

ഡോക്‌ടറുടെ കൊലപാതകം; പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കൊട്ടരക്കരയിൽ പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്‌ടർ വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. വസ്തുത വസ്തുതയായി പറയണമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കണം. പ്രതികളുടെ വൈദ്യ പരിശോധന സമയത്ത് സുരക്ഷ ഉറപ്പാക്കണമെന്നും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകുമ്പോഴുള്ള സുരക്ഷാ ഇവിടെയും പാലിക്കണമെന്നും കോടതി വ്യക്തമാക്കി. വന്ദന ഭയന്ന് നിന്നപ്പോൾ പൊലീസ് രക്ഷക്കെത്തിയില്ലേ? സന്ദീപിനെ പ്രൊസീജിയർ റൂമിൽ കയറ്റിയപ്പോൾ പൊലീസ് എവിടെയായിരുന്നു? എന്നും കോടതി ചോദിച്ചു. വന്ദനയ്ക്കു വേണ്ടി …

ഡോക്‌ടറുടെ കൊലപാതകം; പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി Read More »

മുഖ്യമന്ത്രി, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ യുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാർ, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവരുടെ അടിയന്തിര യോഗം …

മുഖ്യമന്ത്രി, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ യുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചു Read More »

മന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാവാം; ഐ.എം.എ കേരള ചാപ്റ്റർ പ്രസിഡന്റ്

കൊച്ചി: വീണാ ജോർജ് അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന്‌ ഐ.എം.എ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ സുൽഫി നൂഹു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാവാം. മന്ത്രി അങ്ങനെ പറയുമെന്ന് കരുതുന്നില്ല. അവരുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാകാം. ഈ സംഭവം മന്ത്രിയെ അറിയിച്ചപ്പോൾത്തന്നെ മന്ത്രി കരയുകയായിരുന്നു. മന്ത്രി അങ്ങനെ പറയുമെന്ന് ഒട്ടും കരുതുന്നില്ലെന്നും ഡോ സുൽഫി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മന്ത്രി വീണാ ജോർജ് പറഞ്ഞ വാക്കുകളെ ചില മാധ്യമങ്ങൾ വളച്ചൊടിച്ചത്. കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് എക്‌സ്‌പീരിയൻസ് ഇല്ലായിരുന്നവെന്നും അതിനാൽ …

മന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാവാം; ഐ.എം.എ കേരള ചാപ്റ്റർ പ്രസിഡന്റ് Read More »

പെൺകുട്ടിയെ പ്രണയിച്ച് വഞ്ചിച്ച് അശ്ലീല വീഡിയോ സോഷ്യൽ മീഡയിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

അടിമാലി: തൊഴിൽ തേടിയെത്തിയ സ്ഥലത്തെ പെൺകുട്ടിയെ പ്രണയിച്ച് അശ്ലീല വീഡിയോ എടുത്ത് സോഷ്യൽ മീഡയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിലായി. ഒഡീഷ സ്വദേശി രാജ്കുമാർ നായികിനെയാണ് മൂന്നാർ പൊലീസ് സാഹസീകമായി പിടികൂടിയത്. 2018 ലാണ് മാങ്കുളത്ത് ഒഡീഷ സംസ്ഥാനത്തെ സിദ്ദാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാലസോർ ജില്ലാ സ്വദേശിയായ രാജ്കുമാർ നായിക് ജോലി തേടി എത്തിയത്. ജോലിക്കിടെ ഇയാൾ സമീപത്തെ വിദ്യാർത്ഥിനിയുമായി അടുപ്പത്തിലായി. തുടർന്ന് ബലപ്രയോഗത്തിലൂടെയും പെൺകുട്ടിയുടെ സമ്മതമില്ലാതെയും അശ്ലീല വീഡിയോകൾ മൊബൈൽ കാമറയിൽ പകർത്തി. തുടർന്ന് പെൺകുട്ടിയെ …

പെൺകുട്ടിയെ പ്രണയിച്ച് വഞ്ചിച്ച് അശ്ലീല വീഡിയോ സോഷ്യൽ മീഡയിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ Read More »

സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ പാരലൽ കോളേജ് അധ്യാപകൻ ചികിത്സയിൽ തുടരുന്നു

കൊല്ലം: സന്ദീപിന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് കൊല്ലം എൻ എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഐ എം ഓടനാവട്ടം ലോക്കൽ കമ്മിറ്റിഅം​ഗവും പാരലൽ കോളേജ് അധ്യാപകനുമായ ബിനുവിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. പുലർച്ചെ മൂന്നിന് ‘സഹായിക്കണമെ’ന്ന്‌ ഫോൺ വന്നതോടെയാണ് താൻ സന്ദീപിന്റെ വീട്ടിലേക്കു പോയതെന്ന് ബിനു പറഞ്ഞു. കൈയിലൊരു വലിയ വടിയും കാലിൽ മുറിവുമായി സമീപത്തെ വീടിന്റെ പുറകിൽനിന്ന സന്ദീപ് പൊലീസിന് ഫോൺ ചെയ്യുന്നുണ്ടായിരുന്നു. തന്നെ ആരോ ആക്രമിക്കാൻ വരുന്നുണ്ടെന്നും തനിക്ക് പരിക്കുപറ്റിയെന്നുമാണ് ഇയാൾ പൊലീസിനോട് …

സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ പാരലൽ കോളേജ് അധ്യാപകൻ ചികിത്സയിൽ തുടരുന്നു Read More »

സുവർണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനമുണ്ടായി

പഞ്ചാബ്: അമൃത്സറിൽ സുവർണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ട്. വലിയ പൊട്ടിത്തെറിയുണ്ടായ ശബ്ദം കേട്ടതായാണ് വിവരം. ഒരാഴ്ചക്കിടെ സുവർണക്ഷേത്രത്തിനു സമീപം നടക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണിത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനായി നടത്തിയ ശ്രമമാണിതെന്ന് പൊലീസ് അധികൃതർ പ്രതികരിച്ചു.

ഡോക്‌ടർമാരുടെ സമരം ഇന്നും തുടരും

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്‌ടർ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്‌ടർമാരുടെ സമരം ഇന്നും തുടരും. ഐ.എം.എ, കെ.ജി.എം.ഒ.എ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ സ്വകാര്യ ഡോക്‌ടർമാരാണ് പ്രതിഷേധിക്കുന്നത്. അത്യാവശ്യ സർവ്വീസുകളായ ക്വാഷാലിറ്റി, ലേബർ റൂം, ഐസിയു എന്നിവയെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹോമിയോ ഡോക്‌ടർ‌മാരും ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. അതേസമയം, സമരം ഒത്തുതീർപ്പാക്കുന്നതിന്‍റെ ഭാഗമായി ഡോക്ടർമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ഇന്ന് 10.30 ന് ചർച്ച നടത്തും. ഐ.എം.എ, …

ഡോക്‌ടർമാരുടെ സമരം ഇന്നും തുടരും Read More »

വ്യാപാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിൽ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: ചെറുതോണിയിൽ വ്യാപാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു കുറ്റക്കാരായവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യവുമായാണ് വ്യാപാരികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ജില്ലയിൽ ഇതുവരെ കേൾക്കാത്ത ദുരന്ത വാർത്ത കേട്ടാണ് ഇന്ന് രാവിലെ ജില്ലാ ആസ്ഥാനം ഉണർന്നത്. ചെറുതോണിയിലെ മെഡിക്കൽ ഷോപ്പ് ഉടമയായ ലൈജു കട പൂട്ടിയശേഷം വീട്ടിലേക്ക് മടങ്ങും വഴി ചെറുതോണി തിയറ്ററിന് സമീപം വച്ചായിരുന്നു ആക്രമികൾ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. കരുതിക്കൂട്ടി ഏറെനേരം …

വ്യാപാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിൽ പ്രതിഷേധ പ്രകടനം നടത്തി Read More »

സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്‌ടർ വന്ദന ദാസ്(23) കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. പൊലീസിൻറെ അനാസ്ഥയാണ് സംഭവത്തിന് വഴിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടി വന്നിട്ടുള്ളത് ആരോഗ്യമന്ത്രിക്കാണെന്നും ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു. ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യമാണ് നിലവിൽ. അവരുടെ പരാതികൾ ഗവൺമെൻറ് പരിഗണിച്ചില്ല എന്നതിൻറെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയും ഗുണ്ടാ …

സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം Read More »

ആശുപത്രി പ്രവർത്തകർക്കെതിരെയുള്ള അതിക്രമം; നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയാൻ നിയമം ശക്തമാക്കുമെന്നും ഓർഡിനൻസ് ഇറക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അതീവ ദുഖകരമായിട്ടുള്ള സംഭവമാണ് കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായത്. ഇത്തരം അതിക്രമങ്ങൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും വീണാ ജോർജ് പ്രതികരിച്ചു. പ്രതിയെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വനിതാ ഡോക്‌ടറുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നു. ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളിടത്താണ് പ്രതി അക്രമാസക്തമായത്. ആരോഗ്യ പ്രവർത്തകർക്കെതിരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർഥിക്കുകയാണ്. ഇതിനെതിരെ എല്ലാവരും …

ആശുപത്രി പ്രവർത്തകർക്കെതിരെയുള്ള അതിക്രമം; നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ് Read More »

ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴ: കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയിൽ ലൗലി എന്ന രശ്മിയെയാണ് ഭർത്താവ് കുത്തിക്കൊന്നത്. കത്തികൊണ്ട് നെഞ്ചിൽ ആഴത്തിൽ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രശ്‌മിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിന് പിന്നാലെ ഭർത്താവ് ബിജു ചേരാവള്ളി കോലെടുത്ത് ലെവൽ ക്രോസിന് സമീപം ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു. ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. …

ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി Read More »

വനിതാ ഡോക്ടറെ രോ​ഗി കുത്തിക്കൊന്ന സംഭവം; പ്രതിഷേധം ശക്തമാക്കി ഐ.എം.എ, ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും

എറണാകുളം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടറായ വന്ദനദാസിനെ വൈദ്യ പരിശോധനക്കിടെ പ്രതി കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക. കോടതി വേനലവധിയിലായിരുന്നാലും കേരളത്തെ നടുക്കുന്ന വിഷയമായതിനാലാണ് ഹൈക്കോടതി തീരുമാനം. ഇന്ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ദാരുണമായ സംഭവം ഉണ്ടായത്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഐഎംഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക …

വനിതാ ഡോക്ടറെ രോ​ഗി കുത്തിക്കൊന്ന സംഭവം; പ്രതിഷേധം ശക്തമാക്കി ഐ.എം.എ, ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും Read More »

ബ്രിജ്ഭൂഷൺ എം.പിയെ തുറുങ്കിലടയ്ക്കണം; മഹിളാ കോൺഗ്രസ്

കട്ടപ്പന: പ്രായപൂർത്തിയാകാത്ത ഗുസ്തിതാരങ്ങളായ പെൺകുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബി.ജെ.പി.നേതാവ് ബ്രിജ് ഭൂഷൺ സരൺ സിംഗ് എം.പി.യെ തുറുങ്കിലടയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഭാരതീയസ്ത്രീത്ത്വത്തെ കുറിച്ച് പ്രസംഗിച്ച് ഊറ്റം കൊള്ളുന്ന ഭരണാധികാരികൾ 7 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെയുളളവരെ പീഡിപ്പിച്ചുവെന്ന പരാതിയും വ്യക്തമായ തെളിവുകളും ഹാജരാക്കിയിട്ടും ഗുസ്തി ഫെഡറേഷന്റെ പദവികളിൽ നിന്നും പുറത്താക്കാനും അറസ്റ്റു ചെയ്യാനും കേന്ദ്ര സർക്കാർ തയ്യാറാകാത്തതു ബ്രിജ് ദൂഷൺ ബി.ജെ.പി.നേതാവായതു …

ബ്രിജ്ഭൂഷൺ എം.പിയെ തുറുങ്കിലടയ്ക്കണം; മഹിളാ കോൺഗ്രസ് Read More »

ഇമ്രാൻ ഖാന്റെ അറസ്റ്റിന് നിയമസാധുത നൽകി

ലാഹോർ: പാക് മുൻ പ്രസിഡന്റ് ഇമ്രാൻ ഖാന്റെ അറസ്റ്റിന് നിയമസാധുത നൽകി ഇസ്ലാമാബാദ് ഹൈക്കോടതി. നാഷണൽ അക്കൗണ്ടബിളിറ്റി ബ്യൂറോ നിയമം പാലിച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തതെന്ന് കോടതി അറിയിച്ചു. ഇമ്രാന്റെ അറസ്റ്റിൽ പി.ടി.ഐ നൽകിയ പരാതിയിൽ കോടതി വിധി പറയും. ഹൈക്കോടതി നിലുാടിനെ തുടർന്ന് ഇമ്രാന്റെ മോചനത്തിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി അറിയിച്ചു. ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്‌താനിൽ സംഘർഷം രൂക്ഷമായി. ഇമ്രാൻ ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ …

ഇമ്രാൻ ഖാന്റെ അറസ്റ്റിന് നിയമസാധുത നൽകി Read More »

പരിശോധനയ്ക്കായി എത്തിച്ച യുവാവിന്‍റെ കുത്തേറ്റ് വനിതാ ഡോക്‌ടർ മരിച്ചു

കൊല്ലം: വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിന്‍റെ കുത്തേറ്റ വനിതാ ഡോക്‌ടർ മരിച്ചു. ഹൗസ് സർജൻ വന്ദനദാസ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു സംഭവം. നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്.സന്ദീപാണ് (42) അക്രമണം നടത്തിയത്. വനിതാ ഡോക്ടറെയും പൊലീസുദ്യോഗസ്ഥരേയുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 6 തവണയാണ് പ്രതി ഡോക്‌ടറെ കുത്തിയത്. ഇതിൽ മാരകമായ 2 കുത്തുകളാണ് മരണത്തിന് കാരണമായതെന്ന് ഡോക്‌ടർമാർ പറഞ്ഞു. കാലിലെ …

പരിശോധനയ്ക്കായി എത്തിച്ച യുവാവിന്‍റെ കുത്തേറ്റ് വനിതാ ഡോക്‌ടർ മരിച്ചു Read More »

യുവതിയോട് അപമര്യാദയായി പെരുമാറി; റ്റി.റ്റി.ഇ അറസ്റ്റിൽ

കോട്ടയം: ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ റ്റി.റ്റി.ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വ​ദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയിൽവെ പൊലീസാണ് തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ നിതീഷിനെ അറസ്റ്റ് ചെയ്‌തത്. നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. റ്റി.റ്റി.ഇ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

അറിഞ്ഞുകൊണ്ട്‌ യാത്രക്കാരെ അപകടത്തിലേക്ക്‌ തള്ളിവിട്ടു, ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തും; ജില്ലാ പൊലീസ്‌ മേധാവി

മലപ്പുറം: താനൂർ ഒട്ടുംപുറം ബോട്ട്‌ അപകടത്തിൽ ബോട്ടുടമ പാട്ടരകത്ത്‌ നാസറിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി എസ്‌.സുജിത്‌ദാസ്‌ പറഞ്ഞു. അറിഞ്ഞുകൊണ്ട്‌ യാത്രക്കാരെ അപകടത്തിലേക്ക്‌ തള്ളിവിടുകയാണാണ്‌ ഉണ്ടായത്‌. നടന്നത്‌ ബോധപൂർവ്വമായ നരഹത്യയാണ്‌. ഐപിസി 302 പ്രകാരം കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കും. പ്രതി ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ട്‌. 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കും. തുടർന്ന്‌ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്‌ നടത്തും. ബോട്ടിനെക്കുറിച്ചുള്ള പരിശോധനക്കായി കുസാറ്റിലെ വിദഗധർ അടങ്ങുന്ന സംഘം പരിശോധന നടത്തും. ഡ്രൈവർ ദിനേശ്‌ അടക്കമുള്ള ജീവനക്കാർക്കായുള്ള തിരിച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും …

അറിഞ്ഞുകൊണ്ട്‌ യാത്രക്കാരെ അപകടത്തിലേക്ക്‌ തള്ളിവിട്ടു, ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തും; ജില്ലാ പൊലീസ്‌ മേധാവി Read More »

ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തു; യുവാവ്‌ കസ്‌റ്റഡിയിൽ

മാനന്തവാടി: വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ യുവാവ്‌ കസ്‌റ്റഡിയിൽ. പനവല്ലി സ്വദേശി അജീഷിനെയാണ്‌ (31) തിരുനെല്ലി പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. മൂപ്പതുകാരിയെ കഴിഞ്ഞ നാലിന്‌ വീട്ടിൽനിന്ന്‌ കൂട്ടിക്കൊണ്ടുപോയി ബലാംത്സംഗം ചെയ്തെന്നാണ് പരാതി.വ്യാഴം രാത്രിയാണ് യുവതിയെ അജീഷ്‌ സ്വന്തം വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രക്തസ്രാവത്തെ തുടർന്ന്‌ വെള്ളിയാഴ്‌ച രാവിലെ യുവതിയെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽക്കാരുടെ സഹായത്തോടെ അജീഷ് തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതും കൂട്ടിരുന്നതും. തിങ്കളാഴ്‌ച …

ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തു; യുവാവ്‌ കസ്‌റ്റഡിയിൽ Read More »

ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂർ: നെടുംപൊയില്‍ ചുരത്തില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പൊലീസില്‍ കീഴടങ്ങി.ഇന്ന് പുലര്‍ച്ചെയോടെ മാനന്തവാടി ചുരത്തില്‍വച്ചാണ് സംഭവമുണ്ടായത്. ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ജാക്കി ലിവര്‍ ഉപയോഗിച്ച് നിഷാദ് സിദ്ദിഖിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി അസ്‌റ്റിലായ സ്‌‌ത്രജ്ഞൻ പ്രദീപ് കുൽക്കറിന് ആർ.എസ്.എസുമായി അടുത്തബന്ധം

പുണെ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയ്‌‌ക്ക്‌ നിർണായക വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച്‌ അസ്‌റ്റിലായ ഡി.ആർ.ഡി.ഒ ശാസ്‌‌ത്രജ്ഞൻ പ്രദീപ് കുൽക്കറിന് ആർ.എസ്.എസുമായി അടുത്തബന്ധം. ആർ.എസ്.എസുമായുള്ള തന്റെ ബന്ധത്തിന്റെ തലമുറകളുടെ പഴക്കമുണ്ടെന്ന് കഴിഞ്ഞ വർഷം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രദീപ് കുൽക്കർ വെളിപ്പെടുത്തിയിരുന്നു. “ഗണിതശാസ്‌‌‌ത്രജ്ഞനായിരുന്ന തന്റെ മുത്തച്ഛൻ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. ശാഖയുടെ കണക്കുകൾ സൂക്ഷിച്ചിരുന്നത് അദ്ദേഹമാണ്. പിന്നീട് ആ ചുമതല അച്ഛനിലും അച്ഛനിൽ നിന്ന് തന്നിലേക്കുമെത്തി. താൻ ​ഗണിതശാസ്‌‌‌‌ത്ര അധ്യാപകനായിരുന്നു. ഇപ്പോൾ മകൻ സംഘകാര്യങ്ങളിലേക്ക് പോകുന്നു. ഇത് ഞങ്ങളുടെ …

പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി അസ്‌റ്റിലായ സ്‌‌ത്രജ്ഞൻ പ്രദീപ് കുൽക്കറിന് ആർ.എസ്.എസുമായി അടുത്തബന്ധം Read More »

മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകമാണ്, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ

ന്യൂഡൽഹി: മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകമാണ്. നിരവധി പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും നേരെ ആക്രമമുണ്ടായി. കലാപം തടയുന്നതില്‍ ബിജെപി സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ക്രമസമാധാനം ഉറപ്പിക്കണം. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

4 വയസുകാരിയെ പീഡിപ്പിച്ചു; 81 കാരന്‍ അറസ്റ്റിൽ

പശ്ചിമ ബംഗാൾ: മാർഡ ജില്ലയിൽ 4 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 81 കാരന്‍ അറസ്റ്റിൽ. ബങ്കിം ചന്ദ്ര റോയ് എന്നയാളാണ് കുഞ്ഞിന് മിഠായി നൽകി ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി നിറുത്താതെ കരയുന്നത് ചോദിച്ചപ്പോഴാണ് തന്‍റെ സ്വകാര്യ ഭാഗങ്ങളിലെ വേദനയെക്കുറിച്ച് വീട്ടുക്കാരോട് പറയുന്നത്. തുടർന്ന് സംശയം തോന്നിയ ഇവർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി പരശോധിച്ചപ്പോഴാണ് കുട്ടി …

4 വയസുകാരിയെ പീഡിപ്പിച്ചു; 81 കാരന്‍ അറസ്റ്റിൽ Read More »

കഞ്ചാവ് ലോറിയിൽ കടത്തികൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ

തൊടുപുഴ: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതികളായ, കോട്ടയം പേരൂർ തെള്ളകംകരയിൽ കളപ്പുരക്കൽ വീട്ടിൽ ജോസ് കെ.സി( 42), കോട്ടയം തലയാഴം തോട്ടകം കരയിൽ തലപ്പള്ളിൽ വീട്ടിൽ ഗോപു(27), കൊല്ലം ജില്ലയിൽ ഓച്ചിറ വില്ലേജിൽ മഠത്തിൽ കാരായ്മ കരയിൽ കൃഷ്ണവിലാസം വീട്ടിൽ അതുൽ(27) എന്നിവരെ പത്ത് വർഷം കഠിന തടവിനും 100000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും ശിക്ഷിച്ചു. തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് ജി.മഹേഷാണ് …

കഞ്ചാവ് ലോറിയിൽ കടത്തികൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ Read More »

പരിശീലനത്തിനിടെ ബ്രിജ്‌ഭൂഷൺ ശരീര ഭാഗങ്ങളിൽ സ്‌പർശിച്ചതായി ഗുസ്‌തി താരങ്ങൾ

ന്യൂഡല്‍ഹി: ​ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്‌ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്‌തി താരങ്ങൾ. പരിശീലനത്തിനിടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിച്ചതായി താരങ്ങൾ മൊഴി നൽകി. രണ്ടുപേരുടെ മൊഴിയാണ് പുറത്തുവന്നത്. ഇതുവരെ 4 പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന ശരീരഭാ​ഗങ്ങളില്‍ സ്‌പര്‍ശിച്ചു എന്നാണ് മൊഴി. നിരവധി തവണ വിവിധയിടങ്ങളില്‍ വെച്ച് ലൈം​ഗികാതിക്രമം നേരിട്ടു എന്നും പുറത്തുവന്ന മൊഴിയിലുണ്ട്.ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരം 13 ദിവസം …

പരിശീലനത്തിനിടെ ബ്രിജ്‌ഭൂഷൺ ശരീര ഭാഗങ്ങളിൽ സ്‌പർശിച്ചതായി ഗുസ്‌തി താരങ്ങൾ Read More »

കാഞ്ഞാര്‍ : കാഞ്ഞാര്‍ വെങ്കട്ട ഭാഗത്ത് രണ്ടിടങ്ങളില്‍ മാലിന്യം തള്ളി. പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പിടികൂടി 10,000രൂപ പിഴയീടാക്കി.വെങ്കട്ട റോഡില്‍ പൊതുമരാമത്ത് റോഡരികിലെ മിനി എം.സി.എഫിന് സമീപം മാലിന്യം തള്ളിയ കുടയത്തൂര്‍ സ്വദേശി ദീപകില്‍ നിന്നാണ് പിഴയീടാക്കിയത്. കഴിഞ്ഞ മാസം ഹരിതകേരളം മിഷന്റെ വലിച്ചെറിയല്‍ മുക്ത കേരളം കാ്‌മ്പെയിന്റെ ഭാഗമായി വൃത്തിയാക്കിയ ഇടത്താണ് വീണ്ടും മാലിന്യം തല്‌ളിയത്. സാനിറ്ററി നാപ്കിനുകള്‍,കുട്ടികളുടെ സ്‌നഗ്ഗികള്‍ തുടങ്ങി തൊടാന്‍ അറയ്ക്കുന്ന മാലിന്യങ്ങളാണ് ചാക്കില്‍ക്കെട്ടി പൊതുസ്ഥലത്ത് …

Read More »

മദ്യപിക്കാത്ത ഇരുചക്ര വാഹനയാത്രക്കാരനായ യുവാവിനെ മദ്യപിച്ചെന്ന് പേരില്‍ പോലീസ് നടപടിയെടുക്കാന്‍ ശ്രമിച്ചത് വിവാദമായി

തൊടുപുഴ-മദ്യപിക്കാത്ത ഇരുചക്ര വാഹനയാത്രക്കാരനായ യുവാവിനെ മദ്യപിച്ചെന്ന് പേരില്‍ പോലീസ് നടപടിയെടുക്കാന്‍ ശ്രമിച്ചത് വിവാദമായി. വൈദ്യ പരിശോധന നടത്തി ആരോപണം തെളിയിക്കാന്‍ യുവാവും വിവരമറിഞ്ഞെത്തിയ ഇയാളുടെ പിതാവും ആവശ്യപ്പെട്ടെങ്കിലും പോലീസ് വഴങ്ങിയില്ല. പിടിച്ച സ്ഥിതിക്ക് 500 രൂപയെങ്കിലും പിഴ ഒടുക്കാതെ വിടില്ലെന്നായി പോലീസ്. പറ്റില്ലെന്ന് യുവാവും പിതാവും കര്‍ശന നിലപാട് എടുത്തതോടെ വിലാസം എഴുതിയെടുത്ത് പോലീസ് തടിതപ്പി. രാവിലെ 11 മണിയോടെ കോലാനിയില്‍ വാഹന പരിശോധന നടക്കവെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവിനെ പോലീസ് തടഞ്ഞു നിര്‍ത്തി. ഹൈല്‍മറ്റ് ധരിച്ചിട്ടുണ്ട്. …

മദ്യപിക്കാത്ത ഇരുചക്ര വാഹനയാത്രക്കാരനായ യുവാവിനെ മദ്യപിച്ചെന്ന് പേരില്‍ പോലീസ് നടപടിയെടുക്കാന്‍ ശ്രമിച്ചത് വിവാദമായി Read More »

കൈക്കൂലി വാങ്ങുന്നതിനിടെ നിലമ്പൂർ നഗരസഭ അസിസ്റ്റന്‍റ് എൻജീനിയർ പിടിയിൽ

മലപ്പുറം: നിലമ്പൂർ നഗരസഭ അസിസ്റ്റന്‍റ് എൻജീനിയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. നിലമ്പൂർ നഗരസഭ അസി.എൻജീനിയർ സി അഫ്സലാണ് വിജിലൻസിന്‍റെ പിടിയിലായത്. വർക്ക് ഷോപ്പ് നിർമ്മാണ പെർമിറ്റിന് അനുമതി നൽകണമെങ്കിൽ 10000 രൂപ നൽകണമെന്നാണ് അഫ്സൽ ആവശ്യപ്പെട്ടത്. ഇതിൽ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോടി വിലമതിക്കുന്ന സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ രാത്രിയാണ്‌ വ്യത്യസ്‌ത കേസുകളിലായി രണ്ടുപേർ പിടിയിലായത്‌. ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദമാമിൽനിന്നും വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീൻ (35), സ്‌പൈസ് ജെറ്റ് എയർലൈൻസിൽ ജിദ്ദയിൽനിന്നും വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത് അബ്‌ദുൽ അസീസ്‌ (30) എന്നിവരാണ്‌ പിടിയിലായത്‌. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഷംസുദീനിൽ നിന്നും …

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോടി വിലമതിക്കുന്ന സ്വർണം പിടികൂടി Read More »

മെയ്‌ത്തീ സമുദായക്കാരും കുക്കികളുമായുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന്‌ തടയിടാനായില്ല; മണിപ്പൂരിലേക്കുള്ള ട്രെയിൻ സർവ്വീസ് നിര്‍ത്തി

ന്യൂഡൽഹി: മണിപ്പുരിലെ പ്രബലമായ മെയ്‌ത്തീ സമുദായക്കാരും ഗോത്ര വിഭാഗമായ കുക്കികളുമായി രണ്ടു ദിവസമായി തുടരുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന്‌ തടയിടാനാകാതെ സര്‍ക്കാര്‍. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തിവച്ചു. മണിപ്പൂര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് ഈസ്റ്റ് റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. സ്ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകള്‍ ഒന്നും മണിപ്പൂരിലേക്ക് പ്രവേശിക്കില്ല.മണിപ്പൂരില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കര്‍മ്മസേനയേയും വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, …

മെയ്‌ത്തീ സമുദായക്കാരും കുക്കികളുമായുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന്‌ തടയിടാനായില്ല; മണിപ്പൂരിലേക്കുള്ള ട്രെയിൻ സർവ്വീസ് നിര്‍ത്തി Read More »

തൃശൂരിൽ ആഡംബര കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

തൃശൂര്‍: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 220 കിലോ കഞ്ചാവ് പിടികൂടി. തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും നെടുപുഴ പൊലീസും ചേർന്നാണ് നാലുപേരെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.

തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി; സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര. ആതിരയെ ഇന്നലെ മുതൽ കാണാതായിരുന്നു.കാലടി പൊലീസിന്റെ അന്വേഷണത്തിനിടെയാണ് അഖിൽ കുറ്റസമ്മതം നടത്തിയത്. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. പ്രതി കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചിരുന്നു. ആതിരയെ ഒഴിവാക്കാനായിരുന്നു കൊലപാതകം.

കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. കുത്തിയ യുവാവ് കഴുത്തറുത്ത് ആത്മഹത്യക്കും ശ്രമിച്ചു. മൂന്നാർ ബംഗളൂരു സ്വിഫ്റ്റ് ബസിൽ വ്യാഴാഴ്‌ച രാത്രി പതിനൊന്നോടെ മലപ്പുറം വെന്നിയൂരിൽ വച്ചായിരുന്നു അക്രമം. ഗൂഢല്ലൂർ ചെമ്പക്കൊല്ലി വീട്ടിൽ വാസുവിന്റെ മകൾ സീനയ്ക്കാണ് കുത്തേറ്റത്. വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ആക്രമിച്ചത്. ഇരുവർക്കും 30നടുത്ത് പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു. യുവതി അങ്കമാലിയിൽനിന്നും യുവാവ് എടപ്പാളിൽനിന്നുമാണ് ബസിൽ കയറിയത്. ഇരുവരും ബസിന്റെ പിൻവശത്തെ സീറ്റുകളിലായിരുന്നു. ബസ് ചങ്കുവെട്ടിയിൽ ഭക്ഷണത്തിനായി നിർത്തിയിരുന്നു. തുടർന്നുള്ള …

കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു Read More »

ഇടവെട്ടിയിൽ വീട് പൂർണ്ണമായും കത്തിനശിച്ചു.

തൊടുപുഴ:ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ മലങ്കര വാർഡിൽ ചൊക്കംപാറയ്ക്ക് സമീപം താമസിക്കുന്ന ബേബി ജോൺ എന്നയാളുടെ വീടാണ് പൂർണമായും കത്തിനശിച്ചത്. ഇന്നു രാവിലെ (04/05/2022) 4 AM ന് പൊട്ടിതെറിക്കേട്ട് എഴുന്നേറ്റ് വീട്ടുടമസ്ഥൻ എഴുന്നേൽക്കുകയും, തീ പിടുത്തമാണെന്ന് ബോധ്യപ്പെട്ട വീട്ടുടമസ്ഥൻ ഭാര്യയെയും പേര കുട്ടികളെയും വീട്ടിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുസിറോയി, എ .കെ . സുഭാഷ് കുമാർ , സമീപ വാസികൾ, പൊതുപ്രവർത്തകൾ, ആശ പ്രവർത്തക എന്നിവർ എത്തിച്ചേർന്നു. വിവരം അറിഞ്ഞ ഉടൻ ഫയർഫോഴ്സ് …

ഇടവെട്ടിയിൽ വീട് പൂർണ്ണമായും കത്തിനശിച്ചു. Read More »

ധീരജ്‌ രാജേന്ദ്രനെ വെട്ടിക്കൊന്ന സംഭവം; കോൺഗ്രസിന്‌ നവചൈതന്യം പകർന്നെന്ന്‌ കെ.സുധാകരൻ

കണ്ണൂർ: ഇടുക്കി എഞ്ചിനിയറിംഗ്‌ കോളേജ്‌ വിദ്യാർഥി ധീരജ്‌ രാജേന്ദ്രനെ വെട്ടിക്കൊന്ന സംഭവം കോൺഗ്രസിന്‌ നവചൈതന്യം പകർന്നുവെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരൻ. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുമെന്നും പരസ്യപ്രഖ്യാപനം. കണ്ണൂരിൽ കെ.എസ്‌.യു ജില്ലാ പ്രസിഡന്റ്‌ ചുമതലയേൽക്കുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യവെയാണ്‌ വിവാദ പ്രസംഗം. പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ഇങ്ങനെ –- അർപ്പണ ബുദ്ധിയോടെ മരിച്ചുവീഴാൻ തയ്യാറാകുന്ന ഒരുപാട്‌ പേർ കെ.എസ്‌.യുവിലും യൂത്ത്‌ കോൺഗ്രസിലും ഉണ്ട്‌. ഇടുക്കിയിൽ നാം അത്‌ കണ്ടു. സി.പി.എം ഗുണ്ടായിസത്തിന്‌ മുന്നിൽ തല കുനിക്കാതെ നിന്ന …

ധീരജ്‌ രാജേന്ദ്രനെ വെട്ടിക്കൊന്ന സംഭവം; കോൺഗ്രസിന്‌ നവചൈതന്യം പകർന്നെന്ന്‌ കെ.സുധാകരൻ Read More »

കടുത്തുരുത്തിയിലെ സൈബർ ആക്രമണം; പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

കോട്ടയം: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തിനിരയായ യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുൺ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിൽ നിന്നാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ അരുൺ നിരന്തരമായി അധിക്ഷേപിച്ചതിനെ തുടർന്നാണ് ഇരുപത്താറുകാരിയായ വി.എം. ആതിര ആത്മഹത്യ ചെയ്തത്. അരുണിനെതിരേ ഞായറാഴ്ച രാത്രി യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. പരാതി നൽകിയതിനു ശേഷവും അരുൺ ആക്രമണം തുടർന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ആരോപണമുയർന്നിരുന്നു.

മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രത്തിൽ എട്ട്‌ വയസ്സുകാരിയേയും അമ്മയേയും വല്ല്യമ്മയേയും പൂട്ടിയിട്ടത് 10 ദിവസം

മലയാലപ്പുഴ: ദുർമന്ത്രവാദ കേന്ദ്രമായ വാസന്തി മഠത്തിൽ എട്ട്‌ വയസ്സുകാരിയേയും അമ്മയേയും വല്ല്യമ്മയേയും 10 ദിവസം പൂട്ടിയിട്ടെന്ന് പരാതി. സിപിഐ എം പ്രവർത്തകർ സംഘടിച്ചെത്തി ഇവരെ മോചിപ്പിച്ചു. പൊതീപ്പാട് കേന്ദ്രീകരിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തുന്ന ശോഭനയാണ് ഇവരെ തടങ്കലിലാക്കിയത്‌. ശോഭനയുടെ ഭർത്താവ് ഉണ്ണികൃഷ്ണനൊപ്പം ജയിലിൽ കിടന്ന പത്തനാപുരം സ്വദേശി അനീഷീന്റെ ഭാര്യ ശുഭയേയും (34) മകളേയും അമ്മ എസ്തറിനേയുമാണ് 10 ദിവസമായി ആഹാരം പോലും കൊടുക്കാതെ മുറിയിൽ പൂട്ടിയിട്ടത്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പോലും സമ്മതിക്കാതെ കുട്ടിയെ …

മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രത്തിൽ എട്ട്‌ വയസ്സുകാരിയേയും അമ്മയേയും വല്ല്യമ്മയേയും പൂട്ടിയിട്ടത് 10 ദിവസം Read More »

ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ പൊലീസ്‌ തല്ലിച്ചതച്ചു

ന്യൂഡൽഹി: വനിതാ കായികതാരങ്ങളെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ ഗുസ്‌തി ഫെഡറേഷൻ(ഡബ്ല്യു.എഫ്‌.ഐ) പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ തല്ലിച്ചതച്ച്‌ പൊലീസ്‌. ബുധൻ രാത്രി വൈകിയാണ്‌ ജന്തർമന്തറിലെ സമരകേന്ദ്രത്തിൽ പൊലീസ്‌ അതിക്രമം. സംഘർഷത്തിൽ മൂന്നുതാരങ്ങളുടെ തലയ്‌ക്ക്‌ പരിക്കേറ്റു. മദ്യപിച്ചെത്തിയ പൊലീസുകാരാണ്‌ മർദ്ദിച്ചതെന്ന്‌ ​താരങ്ങൾ പത്രസമ്മേളനം നടത്തി പറഞ്ഞു. സമരവേദിയിലേക്ക് കിടക്ക എത്തിച്ചപ്പോഴാണ്‌ ഒരു പ്രകോപനവുമില്ലാതെ പൊലീസ്‌ ലാത്തി വീശിയത്‌. രാജ്യം ഒന്നടങ്കം ഈ അതിക്രമത്തിനെതിരെ നിൽക്കണം. എല്ലാവരും സമരവേദിയിലേക്ക്‌ വരണം. നിങ്ങളുടെ പിന്തുണ ആവശ്യമാണ്‌. ബ്രിജ്ഭൂഷണെ …

ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ പൊലീസ്‌ തല്ലിച്ചതച്ചു Read More »

കേസിൽപ്പെടുന്ന കേൺഗ്രസ് പ്രവർത്തകരെ പാർട്ടി സംരക്ഷിക്കും, ലീ​ഗൽ സെല്ലുണ്ടാക്കി; കെ.സുധാകരൻ

കണ്ണൂർ: അക്രമത്തിന് പ്രോത്സാഹനം നൽകുന്ന രീതിയിൽ വിവാദ പ്രസംഗവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കേസിൽപ്പെടുന്ന കേൺഗ്രസ് പ്രവർത്തകരെ പാർട്ടി സംരക്ഷിക്കുമെന്നും സൗജന്യമായി കേസ് വാദിക്കാൻ ലീ​ഗൽ സെല്ലുണ്ടാക്കിയെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിലെ കെ.എസ്‌.യു പരിപാടിയിലായിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകികളെ പാർട്ടി സംരക്ഷിച്ചുവെന്നും സുധാകരൻ പ്രസംഗത്തിൽ പരോക്ഷമായി പറഞ്ഞു. ഇടുക്കിയിലെ കുട്ടികളെ പാർട്ടി സംരക്ഷിച്ച് നിർത്തി എന്നാണ് സുധാകരൻ പറഞ്ഞത്. “ഇടുക്കിയിലെ ചെറുപ്പക്കാരായി കുട്ടികള്‍ കാട്ടിയ ആത്മധൈര്യം അവിടെ പാര്‍ട്ടിക്ക് പോലും നവചൈതന്യം പകര്‍ന്നു. …

കേസിൽപ്പെടുന്ന കേൺഗ്രസ് പ്രവർത്തകരെ പാർട്ടി സംരക്ഷിക്കും, ലീ​ഗൽ സെല്ലുണ്ടാക്കി; കെ.സുധാകരൻ Read More »

ഹ​​ണി​​ട്രാ​​പ്പ്; വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി 68 കാ​​ര​​നി​​ൽ നി​​ന്ന് 40,000 രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ൽ കൊ​​ല്ലം സ്വ​​ദേ​​ശി അ​​ശ്വ​​തി അ​​ച്ചു അ​​റ​​സ്റ്റിൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​ണി​​ട്രാ​​പ്പ് ത​​ട്ടി​​പ്പു കേ​​സു​​ക​​ളി​​ലെ പ്ര​​തി കൊ​​ല്ലം അ​​ഞ്ച​​ൽ സ്വ​​ദേ​​ശി അ​​ശ്വ​​തി അ​​ച്ചു അ​​റ​​സ്റ്റി​​ൽ. പൊ​​ലീ​​സു​​ദ്യോ​​ഗ​​സ്ഥ​​രും രാ​​ഷ്‌​​ട്രീ​​യ​​പ്ര​​വ​​ർ​​ത്ത​​ക​​രും ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പേ​​രെ ക​​ബ​​ളി​​പ്പി​​ച്ച കേ​​സി​​ലെ പ്ര​​തി​​യാ​​ണ് ഇ​​വ​​ർ. വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി തി​​രു​​വ​​ന​​ന്ത​​പു​​രം പൂ​​വാ​​ർ സ്വ​​ദേ​​ശി​​യാ​​യ 68 കാ​​ര​​നി​​ൽ നി​​ന്ന് 40,000 രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ലാ​​ണ് അ​​റ​​സ്റ്റ്. വി​​വാ​​ഹ​​വാ​​ഗ്ദാ​​നം ന​​ൽ​​കി പ​​ല​​സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി പ​​ണം ത​​ട്ടി​​യെ​​ന്നാ​​ണു പ​​രാ​​തി. നേ​​ര​​ത്തെ സ​​മാ​​ന പ​​രാ​​തി​​യി​​ൽ അ​​ശ്വ​​തി അ​​ച്ചു​​വി​​നെ പൊ​​ലീ​​സ് വി​​ളി​​ച്ചു​​വ​​രു​​ത്തി കാ​​ര്യം തി​​ര​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ പ​​ണം ക​​ട​​മാ​​യി വാ​​ങ്ങി​​യ​​താ​​ണെ​​ന്നാ​​ണ് യു​​വ​​തി പൊ​​ലീ​​സി​​നോ​​ട് …

ഹ​​ണി​​ട്രാ​​പ്പ്; വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി 68 കാ​​ര​​നി​​ൽ നി​​ന്ന് 40,000 രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ൽ കൊ​​ല്ലം സ്വ​​ദേ​​ശി അ​​ശ്വ​​തി അ​​ച്ചു അ​​റ​​സ്റ്റിൽ Read More »

പത്തുവയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം

കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്തുവയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം. മദ്യലഹരിയിലായിരുന്ന അച്ഛന്‍ ക്ലോക്കിലെ സമയം നോക്കാന്‍ പഠിപ്പിക്കുന്നതിനിടെ മര്‍ദ്ദിക്കുകയായിരുന്നു. കരുനാഗപ്പള്ളി ആലപ്പാടാണ് സംഭവം. മദ്യലഹരിയിലായിരുന്ന സിന്ധുജന്‍ കുട്ടിയെ ക്ലോക്കിലെ സമയം പഠിപ്പിക്കുകയായിരുന്നു. കുട്ടിക്ക് എളുപ്പത്തില്‍ ഇത് പഠിച്ചെടുക്കാന്‍ സാധിച്ചില്ല. ഇതില്‍ പ്രകോപിതനായ സിന്ധുജന്‍ ചെരിപ്പ് ഉപയോഗിച്ച് മുഖത്തടിച്ചു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. കുട്ടിയെ അച്ഛന്‍ മര്‍ദ്ദിക്കുമ്പോള്‍ അതിനെ ഒരു സ്ത്രീ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടിയെ മുന്‍പും സിന്ധുജന്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ …

പത്തുവയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം Read More »

വിൽപ്പനയ്ക്ക് വച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു; മത്സ്യ വ്യാപാരിയും രണ്ട് പ്രതികളും പൊലീസ് കസ്റ്റഡിയിൽ

കട്ടപ്പന: വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടരക്കിലോ കഞ്ചാവുമായി മത്സ്യ വ്യാപാരി ഉൾപ്പടെ രണ്ട് പേർ കട്ടപ്പന പൊലീസിന്റെ പിടിയിലായി. രാത്രികാല പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.കട്ടപ്പന കല്ലുകുന്ന് ബ്ലാംഹുംപുരയിടത്തിൽ ഷാജിയെന്ന് അറിയപ്പെടുന്ന ഷാജഹാൻ,വെസ്റ്റ് ബംഗാൾ സ്വദേശി ലാൽറ്റുകായൽ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. കട്ടപ്പന മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ കട്ടപ്പന കല്ലുകുന്ന് ബ്ലാംഹുംപുരയിടത്തിൽ ഷാജിയെന്ന് അറിയപ്പെടുന്ന ഷാജഹാൻ ,വെസ്റ്റ് ബംഗാൾ സ്വദേശി ലാൽറ്റുകായൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെ കട്ടപ്പന നഗരത്തിൽ ചേന്നാട്ട് മറ്റം …

വിൽപ്പനയ്ക്ക് വച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു; മത്സ്യ വ്യാപാരിയും രണ്ട് പ്രതികളും പൊലീസ് കസ്റ്റഡിയിൽ Read More »

ബി.ജെ.പി നേതാവിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി.ഉഷ

ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം തുടരുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി.ഉഷ. അതേ സമയം സമരപ്പന്തലിലെത്തിയ ഉഷയ്‌ക്കെതിരേ സമരാനുകൂലികൾ പ്രതിഷേധിച്ചതും കാർ തടഞ്ഞതും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുമെന്ന പി.ടി.ഉഷയുടെ പ്രതികരണം വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ലൈംഗിക അതിക്രമ കേസിൽ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക് …

ബി.ജെ.പി നേതാവിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി.ഉഷ Read More »

മാഹിയിൽ നിന്നു സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വിദേശ മദ്യവുമായി യുവാവ് പിടിയിൽ. മാഹിയിൽ നിന്നു സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 68 കുപ്പി വിദേശമദ്യമാണ് എക്സൈസ് പിടികൂടിയത്. കോഴിക്കോട് വാപ്പാഞ്ചേരി സ്വദേശി നിഖിലിനെ (30) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പാർക്കോ ഹോസ്പിറ്റലിന് മുന്നിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വലിയ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്ന മദ്യം. കോഴിക്കോട് ജോയിന്‍റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തിഹാർ ജയിലിൽ കുപ്രസിദ്ധ കുറ്റവാളി തില്ലു താജ്‌പുരിയ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി തില്ലു താജ്‌പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ടു. ഉയർന്ന സുരക്ഷയുള്ള ജയിൽ മുറിയുടെ ഇരുമ്പഴികൾ മുറിച്ച് ഗോഗി ഗ്യാങ്ങിലെ അംഗങ്ങളാണ് കൊല നടത്തിയതെന്ന് ജയിൽ അധികൃതർ. മ2021ലെ രോഹിണി കോർട്ട് വെടിവയ്പ്പ് കേസിലെ പ്രതിയായിരുന്നു താജ്പുരിയ. ഒന്നിലധികം കുത്തേറ്റ നിലയിലാണ് ഇയാളെ ദീൽദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. 2021 സെപ്റ്റംബറിൽ തില്ലുവിൻറെ സംഘം രോഹിണി കോർട്ടിയിൽ നടത്തിയ വെടിവയ്പ്പിലാണ് ഗോഗു കൊല്ലപ്പെടുന്നത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ടു പേരാണ് വെടിവച്ചത്. പൊലീസിൻറെ …

തിഹാർ ജയിലിൽ കുപ്രസിദ്ധ കുറ്റവാളി തില്ലു താജ്‌പുരിയ കൊല്ലപ്പെട്ടു Read More »

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ആർ.എസ്.എസ് പ്രവർത്തകനായ ഒരാൾ അറസ്റ്റിലായി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകനായ കരുമംകുളം സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശ്രമം കത്തിച്ച ദിവസം ശബരി അവിടെ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി പ്രകാശിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുമ്പ് 4 ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഈ കേസിലടക്കം പ്രതികളായ ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളും ശാസ്ത്രീയ അന്വേഷണവുമാണ് ക്രൈംബ്രാഞ്ചിനെ പ്രതികളിലേക്കെത്തിച്ചത്. തുടർന്ന് ഇന്നലെ രാത്രി പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതി തൂങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47) ആണ് മരിച്ചത്. ഭൂമി വാതുക്കൽ സ്വദേശി സിറാജിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ജാമ്യത്തിലിറങ്ങിയ ശേഷം ഭൂമിവാതുക്കൽ ടൗണിൽ തട്ടുകട നടത്തിവരുകയായിരുന്നു. എംഎൽപി സ്കൂൾ പറമ്പിലെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

സൈബർ ആക്രമണം; ആതിരയുടെ ആത്മഹത്യക്കു പിന്നിൽ പൊലീസിന്‍റെ നിസംഗതയെന്നും ആക്ഷേപം

കോട്ടയം: കടുത്തുരത്തിയിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആതിരയുടെ സംസ്കാരം ഇന്ന്. കോന്നല്ലൂർ സ്വദേശിയായ 26 കാരിയെ ഞായറാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ സുഹൃത്ത് അരുൺ വിദ്യാധരനെതിരെ പരാതി നൽകിയതിനു ശേഷമാണ് ജീവനൊടുക്കിയത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അരുണിനെതിരെ കേസെടുത്തു. അതേസമയം ആതിരയുടെ ആത്മഹത്യക്ക് പിന്നിൽ പൊലീസിന്‍റെ നിസംഗതയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ആതിരയും അരുണും തമ്മിൽ വഴക്കിലായിരുന്നു. ഇയാളുമായുള്ള സൗഹൃദം പെൺകുട്ടി ഏറെ നാളുകൾക്ക് മുമ്പ് ഉപേക്ഷിച്ചതാണ്. യുവതിക്ക് വിവാഹാലോചനകൾ വരുന്നുണ്ടെന്നറിഞ്ഞ അരുൺ, …

സൈബർ ആക്രമണം; ആതിരയുടെ ആത്മഹത്യക്കു പിന്നിൽ പൊലീസിന്‍റെ നിസംഗതയെന്നും ആക്ഷേപം Read More »

ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ

ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിട്ടാൽ ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ. ഇത് സംബന്ധിച്ച സത്യവാങ്മൂലം സി.ബി.ഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. കൊച്ചി സി.ബി.ഐ യൂണിറ്റിലെ എസ്.പി.എ ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കെ.ബാബു, ജോസ്.കെ.മാണി എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സി.ബി.ഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; പ്രതിയുടെ ശരീരത്തിനുള്ളില്‍ നിന്നുമാണ് കണ്ടെടുത്തത്

കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. മലപ്പുറം വേങ്ങര സ്വദേശി സാലിം (28)ആണ് അറസ്റ്റിലായത്. ക്യാപ്സ്യൂള്‍ രൂപത്തിലാക്കി 966 ഗ്രാം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി സ്വര്‍ണം കടത്തിയതത്. ഞായറാഴ്ച രാത്രി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. തുടര്‍ന്ന് എക്‌സറേ …

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; പ്രതിയുടെ ശരീരത്തിനുള്ളില്‍ നിന്നുമാണ് കണ്ടെടുത്തത് Read More »