മണിപ്പുരിൽ ഏറ്റുമുട്ടൽ: ഒരാൾ മരിച്ചു
ഇംഫാൽ: മണിപ്പുരിൽ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയ പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷത്തിൽ ഒരു മരണം. 25 പേർക്ക് പരിക്കേറ്റു. കുക്കി വിഭാഗത്തിന് സ്വാധീനമുള്ള ചർച്ചന്ദപുർ ജില്ലയിൽ വ്യാഴം രാത്രിയാണ് സംഭവം. പൊലീസ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർ എസ്.പി ഓഫീസ് കൈയേറുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഒരു ബസടക്കം നിരവധി വാഹനങ്ങൾ തീവച്ചു. ആയുധ ധാരികൾക്കൊപ്പമുള്ള സെൽഫിയെടുത്തതിന്റെ പേരിലാണ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ ശ്യാംലാൽ പോളിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തത്. …















































