Timely news thodupuzha

logo

Crime

തിരുവനന്തപുരത്ത് വീട്ടിലെത്തി യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് കിണറ്റിൽ ചാടി

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് കിണറ്റിൽ ചാടി. ചെങ്കോട്ടുകോണം സ്വദേശിനി ജി സരിതയെയാണ്(46) പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു(50) വീട്ടിലെത്തി ആക്രമിച്ചത്. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി എട്ടു മണിയോടെ സരിതയുടെ വീട്ടിലെത്തിയ ബിനു വാക്കുതര്‍ക്കത്തിനൊടുവില്‍ സ്‌കൂട്ടറില്‍ കരുതിയിരുന്ന കന്നാസില്‍ നിന്ന് സരിതയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുക ആയിരുന്നു. ഇതിനിടെ, സരിതയുടെ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്.

പ്രണയം നിരസിച്ചു, തിരുവനന്തപുരത്ത് 20 കാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് ഇരുപതുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ രാത്രി ഏഴിന് പ്രാവച്ചമ്പലം കോൺവന്‍റ് റോഡിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നാലെ പ്രതി ഓടി ര‍ക്ഷപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ സംഭവം കാണുകയും യുവാവിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. ഇരുവരും നേരത്തെ സൗഹൃതത്തിലായിരുന്നെന്ന് പറയുന്നു. പെൺകുട്ടിയെ ഉടനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനായി തെരട്ടിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മിസൈൽ ആക്രമണം, ഇസ്രായേലിൽ കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

ജറുസലേം: ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്‌വെൽ ആണ് മരിച്ചത്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഗലീലി ഫിംഗറിൽ മൊഷാവിലാണ് ആക്രമണം നടന്നത്. മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പാലയിൽ​ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പാലയിൽ പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സൺ തോമസിനെയും ഭാര്യയെയും മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു. ഇവരെ കൊലപ്പെടുത്തിയ ശേഷം ജെയ്സൺ ജീവനൊടുക്കിയെന്നാണ് പ്രഥമിക നി​ഗമനം.

സിദ്ധാർഥന്‍റെ മരണത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കോളെജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുവെച്ച് പൊലീസ് മാർച്ച് തടഞ്ഞെങ്കിലും ചില പ്രവർത്തകർ ബാരിക്കേഡും സർവ്വകലാശാലയുടെ ചുറ്റുംമതിലും ചാടിക്കടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുക ആയിരുന്നു. എന്നാൽ പിരിഞ്ഞു പോകാൻ തയാറാവാതിരുന്ന പ്രവർത്തകർ കൊടി കെട്ടിയ കമ്പും മറ്റും പൊലീസിനെതിരെ വലിച്ച് എറിഞ്ഞു. ഇതോടെ പൊലീസും ഒരു വിഭാഗം പ്രവർത്തകരും തമ്മിൽ കോളെജിനു പുറത്ത് ഏറ്റുമുട്ടി.

മാംഗ്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ മലയാളി വിദ്യാർത്ഥിയുടെ ആസിഡ് ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

മാംഗ്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയും എം.ബി.എ വിദ്യാർത്ഥിയുമായ അബിൻ(23) ആണ് അറസ്റ്റിലായത്. ദക്ഷിണ കന്നഡ ജില്ലയിലെ കഡബ സർക്കാർ പി യു കോളേജിൽ തിങ്കളാഴ്ച രാവിലെ ആണ് സംഭവം. കേരളത്തിൽ നിന്നെത്തിയ പ്രതി രാവിലെ തന്നെ പെൺകുട്ടി പഠിക്കുന്ന കോളജിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്‌സയിലാണ്. ഒപ്പമുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റു. രണ്ടാം വർഷ പി.യു.സി വിദ്യാർത്ഥിനികൾ ആണ് മൂന്നുപേരും. …

മാംഗ്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ മലയാളി വിദ്യാർത്ഥിയുടെ ആസിഡ് ആക്രമണം, മൂന്ന് പേർക്ക് പരിക്ക് Read More »

ഹോസ്റ്റലിലിൽ എസ്.എഫ്.ഐക്ക് പ്രത്യേക ഇടിമുറി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തെ തുടർന്ന് നിർണയാക വെളിപ്പെടുത്തലുമായി മുൻ പി.റ്റി.എ പ്രസിഡന്‍റ് കുഞ്ഞാമു. എസ്.എഫ്.ഐയുടെ ആക്രമണം ക്യാംപസിലും ഹോസ്റ്റലിലും പതിവായിരുന്നെന്നും ഇത് തടയാൻ സി.സി.റ്റി.വി ദൃശങ്ങൾ സ്ഥാപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എസ്.എഫ്.ഐക്കാർ സി.സി.റ്റി.വി ക്യാമറ എടുത്തുകളഞ്ഞുവെന്നും മുൻ പി.റ്റി.എ പ്രസിഡന്‍റ് വ്യക്തമാക്കി. ഒന്നാം വർഷ വിദ്യാർഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണെന്നും ഹോസ്റ്റലിലിൽ ഇടിമുറി ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാം​ഗ്ലൂരിലെ കഫേ സ്ഫോടനം; അന്വേഷണം എൻ.ഐ.എക്ക്

ബാം​ഗ്ലൂർ: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നിലവിൽ ബാംഗ്ലൂർ പൊലീസും സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് കേസിൽ അന്വേഷണം നടത്തി വരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീൽഡിലെ കഫെയിൽ സ്ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേർക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുൾപ്പെടെ മറ്റ് ഏഴു പേർക്കുമാണ് പരുക്കേറ്റത്. സംഭവ സ്ഥലത്തു നിന്ന് സ്ഫോടക വസ്തുവായ ഐ.ഇ.ഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.

കാസർകോട് മദ്യ ലഹരിയിൽ അനുജനെ ചേട്ടൻ വെടിവച്ച് കൊന്നു

കാസർകോട്‌: മദ്യ ലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന് സഹോദരനെ വെടിവെച്ചു കൊന്നു. കുറ്റിക്കോൽ വളവിൽ നൂഞ്ഞിങ്ങാനത്ത് അശോകനെ(45) സഹോദരൻ ബാലകൃഷ്‌ണനാണ്(47) കൊലപ്പെടുത്തിയത്. ഞായർ രാത്രി ഒമ്പതോട് കൂടിയാണ് സംഭവം. കുടുംബപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും മദ്യപിച്ച് വഴക്കിലായിരുന്നു. നൂഞ്ഞങ്ങാനത്തെ ഇവരുടെ വീട്ടിനകത്ത് വച്ച് പന്നിയെ കൊല്ലാൻ നായാട്ടിന് ഉപയോഗിക്കുന്ന നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഇരുവരും സജീവ കോൺഗ്രസ്‌ പ്രവർത്തകരാണ്. കൂലിപ്പണിയാണ് ജോലി. നൂഞ്ഞിങ്ങാനത്തെ പരേതരായ പി നാരായണൻ നായർ, കെ ദാക്ഷായണിയമ്മ …

കാസർകോട് മദ്യ ലഹരിയിൽ അനുജനെ ചേട്ടൻ വെടിവച്ച് കൊന്നു Read More »

ചാക്കയിലെ തട്ടികൊണ്ടു പോകൽ; പ്രതി സ്ഥിരമായി പിഞ്ചുകുഞ്ഞുങ്ങളെ അക്രമിക്കുന്ന ആളെന്ന് പോലീസ്

തിരുവനന്തപുരം: ചാക്കയിൽ നിന്ന്‌ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്‌റ്റിലായ ഹസൻകുട്ടി പലയിടത്തും പിഞ്ചുകുഞ്ഞുങ്ങളെ അക്രമിച്ചെങ്കിലും കേസില്ലാതെ രക്ഷപ്പെടുകയായിരുന്നു. നാടോടി കുടുംബത്തിലെ എട്ട്‌ വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന വിവരമാണ്‌ പൊലീസിന്‌ ലഭിച്ചത്‌. നാടോടി കുടുംബം തല്ലിയോടിച്ചുവെന്നാണ്‌ ഇയാളുടെ മൊഴി. ഈ സംഭവത്തിലും വിശദമായ അന്വേഷണത്തിന്‌ ഒരുങ്ങുകയാണ്‌ പൊലീസ്‌. കൊല്ലത്തും തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ എന്നിവിടങ്ങളും കേന്ദ്രീകരിച്ചാണ്‌ കൂടുതലും സഞ്ചാരം. കല്ലമ്പലം, ചിറയിൻകീഴ്‌, ആലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്‌. അയിരൂർ പൊലീസ്‌ രജിസ്റ്റർ ചെയ്‌ത പോക്‌സോ കേസിലാണ്‌ …

ചാക്കയിലെ തട്ടികൊണ്ടു പോകൽ; പ്രതി സ്ഥിരമായി പിഞ്ചുകുഞ്ഞുങ്ങളെ അക്രമിക്കുന്ന ആളെന്ന് പോലീസ് Read More »

കഫേ സ്ഫോടനം കുക്കർ സ്ഫോടനത്തിനു സമാനം

ബാം​ഗ്ലൂർ: ബാം​ഗ്ലൂരിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവും 2022ൽ മംഗളൂരുവിലുണ്ടായ കുക്കർ സ്ഫോടനവും തമ്മിൽ ബന്ധമുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇരു സ്ഫോടനങ്ങളിലും നിരവധി സാമ്യതകൾ ഉണ്ട്. സ്ഫോടനത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളിലും സാമ്യതയുണ്ടെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണ്. ‌ മംഗളൂരുവിലെ സ്ഫോടനത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരും ബംഗളൂരുവിലെത്തിയേക്കും. നിലവിൽ ഭയക്കാൻ ഒന്നുമില്ല. വളരെ തീവ്രത കുറഞ്ഞ സ്ഫോടനമാണുണ്ടായത്. പ്രാദേശികമായി ആസൂത്രണം ചെയ്ത സ്ഫോടനമാണെന്നാണ് കരുതുന്നതെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 2022 നവംബറിലാണ് മംഗളൂരുവിൽ …

കഫേ സ്ഫോടനം കുക്കർ സ്ഫോടനത്തിനു സമാനം Read More »

ബാംഗ്ലൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ പിടിയിൽ

ബാംഗ്ലൂർ: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന സംശയിക്കുന്ന ഒരാൾ കസ്റ്റഡിയിൽ. ഇയാളുടെ സി.സി.റ്റി.വി ദൃശ്യങ്ങൾ നേരത്തെ പൊലീസ് പുറത്തു വിട്ടിരുന്നു. തൊപ്പിയും കണ്ണടയും ധരിച്ച ഇയാൾക്ക് ഏകദേശം 30 വയസ് പ്രായം തോന്നിക്കുമെന്നാണ് പൊലീസ് വിശദീകരിച്ചത്. ബാംഗ്ലൂർ സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. കഫേയിലെ മറ്റ് സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ തൊപ്പികൊണ്ട് മുഖം മറിക്കുന്നത് വ്യക്തമാണ്. ബില്ല് ചെയ്ത ഭക്ഷണം ഇ‍യാൾ കഴിക്കാതെ …

ബാംഗ്ലൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ പിടിയിൽ Read More »

സിദ്ധാർഥന്‍റെ ആത്മഹത്യ; പ്രധാന പ്രതികളായ സിൻജോ ജോൺസണും കാശിനാഥനും അറസ്റ്റിൽ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളായ സിൻജോ ജോൺസൺ(21) കാശിനാഥൻ എന്നിവർ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം വയനാട്ടിലെ ബന്ധു വീട്ടിൽ നിന്നാണ് സിൻജോയെ പിടി കൂടിയത്. കാശിനാഥൻ നേരിട്ട് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതോടെ കേസിൽ 13 പേർ അറസ്റ്റിലായി. ഇവരുൾപ്പെടെ നാലു പേർക്കെതിരേയാണ് പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. കേസിൽ 31 പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. സിൻജോ …

സിദ്ധാർഥന്‍റെ ആത്മഹത്യ; പ്രധാന പ്രതികളായ സിൻജോ ജോൺസണും കാശിനാഥനും അറസ്റ്റിൽ Read More »

തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ തൃശൂരിലെ ഓടയിൽ

തൃശൂർ: മലപ്പുറം തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശൂരിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ സമീപത്തെ ഓടയിൽ നിന്നും ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. മൂന്നു മാസം മുമ്പ് കൊലപാതകം നടന്നതായാണ് പ്രാഥമിക നിഗമനം. അമ്മയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 11 മാസം പ്രായമായ കുഞ്ഞിനെ കാണാതായ വിവരം ഇന്നാണ് പുറം ലോകം അറിയുന്നത്. പിന്നാലെ കുഞ്ഞിൻറെ അമ്മ തമിഴ്നാട് കടലൂർ സ്വദേശി ശ്രീപ്രിയ, ആൺ സുഹൃത്ത് ജയസൂര്യൻ …

തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ തൃശൂരിലെ ഓടയിൽ Read More »

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വിലങ്ങിപടിയിൽ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ലിജോ മാത്യു(42), ഏറ്റുമാനൂർ കുന്താണിയിൽ വീട്ടിൽ കെ.ബി ഷംനാസ്(34) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരി 27ന് രാത്രി 11.30ന് കാണക്കാരി സ്വദേശിയായ യുവാവിന്റെ സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ലിജോ മാത്യു തന്‍റെ അമ്മയെയും, സഹോദരിയുടെ മക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും, …

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം Read More »

തമിഴ്നാട്ടിലെ പോരൂരിലുള്ള 2 സ്കൂളുകളിൽ ബോംബ് ഭീഷണി

ചെന്നൈ: തമിഴ്നാട്ടിലെ പോരൂരിലുള്ള പിഎസ്ബിബി മില്ലേനിയം സ്കൂളിനും കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിനും ബോംബ് ഭീഷണി. ഇ-മെയിലിലാണു സന്ദേശമെത്തിയത്. പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യമായതിനാൽ അതീവ ആശങ്കയിലാണ് അധികൃതർ. ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തുകയാണ്. ഫെബ്രുവരി 8 നു സമാനമായ ഭീഷണി ചെന്നൈയിലെ സ്കൂളുകളിൽ ലഭിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

കുട്ടികൾക്ക് ഉൾപ്പെടെ 20 പേർക്ക് ഭക്ഷ്യവിഷബാധ; വർക്കലയിലെ സ്പൈസി ഹോട്ടൽ പൂട്ടിച്ചു

തിരുവനന്തപുരം: വർക്കലയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. ടെമ്പിൾ റോഡിലെ സ്പൈസി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ചികിത്സ തേടിയവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഛര്‍ദിയും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധ. 12 പേര്‍ സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍ …

കുട്ടികൾക്ക് ഉൾപ്പെടെ 20 പേർക്ക് ഭക്ഷ്യവിഷബാധ; വർക്കലയിലെ സ്പൈസി ഹോട്ടൽ പൂട്ടിച്ചു Read More »

ക്യാമറയിലെ ചാർജ് തീർന്നു, ജന്മദിനാഘോഷ വീഡിയോ പൂർണമായില്ല; വീഡിയോഗ്രാഫറുടെ വായിൽ വെടിവച്ചു കൊലപ്പെടുത്തി

പാട്ന: ജന്മദിനാഘോഷത്തിൻറെ വീഡിയോ പൂർണമായി ചിത്രീകരിച്ചില്ലെന്ന് ആരോപിച്ച് വീഡിയോഗ്രാഫറെ വെടിവച്ചു കൊന്നു. ബിഹാറിലെ ദർബ്ഹംഗ ജില്ലയിലെ മഖ്ന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. സുശീൽ കുമാർ സാഹ്നി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാകേഷ് സാഹ്നിയുടെ മകളുടെ ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനായാണ് സുശീൽ എത്തിയത്. എന്നാൽ ക്യാമറയിലെ ചാർജ് തീർന്നതോടെ ചിത്രീകരണം പാതിവഴി തടസപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നത്. ഇയാളുടെ വായിലാണ് വെടിയേറ്റത്. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച …

ക്യാമറയിലെ ചാർജ് തീർന്നു, ജന്മദിനാഘോഷ വീഡിയോ പൂർണമായില്ല; വീഡിയോഗ്രാഫറുടെ വായിൽ വെടിവച്ചു കൊലപ്പെടുത്തി Read More »

കോഴിക്കോട് എൻ.ഐ.റ്റിയിൽ അധ്യാപകന് കുത്തേറ്റു, ആക്രമിച്ചത് പൂർവ്വ വിദ്യാർത്ഥി

കോഴിക്കോട്: മുക്കം എൻ.ഐ.റ്റിയിൽ അധ്യാപകന് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രൊഫസർ ജയചന്ദ്രനെ ഓഫീസിൽ വച്ച് പൂർവ്വ വിദ്യാർഥിയാണ് ആക്രമിച്ചത്. എം.ടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് കുത്തിയതെന്നാണ് വിവരം. സംഭവത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ജയചന്ദ്രനെ കെ.എം.സി.റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശശി തരൂരിനെതിരേ യുവതിയുടെ ‘മീ റ്റൂ’ ആരോപണം

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനെതിരേ മീ ടൂ ആരോപണവുമായി യുവതി. സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈയാണ് തരൂർ മോശമായി പെരുമാറിയെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ടിരിക്കുന്നത്. എക്സിലൂടെയാണ് ജയ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശശി തരൂരിൽ നിന്ന് മോശം അനുഭവമുണ്ടായതായി ഒരു പെൺകുട്ടി തന്നോട് വെളിപ്പെടുത്തിയതായാണ് ജയ് കുറിച്ചത്. പെൺകുട്ടി തനിക്കയച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടും പങ്കു വച്ചിട്ടുണ്ട്. 2022 ഒക്റ്റോബറിൽ തരൂരിന്‍റെ ബി.ആർ അംബേദ്കർ ദി മാൻ ഹു ഗേവ് ഹോപ് ടു …

ശശി തരൂരിനെതിരേ യുവതിയുടെ ‘മീ റ്റൂ’ ആരോപണം Read More »

സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാൽ

തിരുവനന്തപുരം: കോളേജുകളിൽ എസ്.എഫ്.ഐയെ ക്രിമിനൽ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് കെ.സി വേണുഗോപാൽ. കേരളത്തിലെ അമ്മമാർ കുട്ടികളെ കോളെജിൽ വിടാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് സിദ്ധാർഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തേന്ത്യയിൽ മറ്റും കണ്ടുവന്നിരുന്ന ആൾക്കൂട്ട മർദനങ്ങൾ കേരളത്തിൽ നടക്കുന്നില്ലെന്ന് നമ്മൾ അഭിമാനം കൊണ്ടിരുന്നു. എന്നാൽ ആൾക്കൂട്ട ആക്രമണത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി സിദ്ധാർഥന്‍റെ മരണം മാറിക്കഴിഞ്ഞു. കോളേജ് ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങൾപോലെ ആയി മാറുന്നു. സംഘടനയിൽ …

സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാൽ Read More »

ജെ.എൻ.യുവിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

ന്യൂഡൽഹി: ജെ.എൻ.യു സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പെൺകുട്ടികളുൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് ക്യാംപസിൽ സംഘർഷമുണ്ടായത്. എ.ബി.വി.പി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇടതു സംഘടനയുടെ ആരോപണം. സംഭവത്തിൽ ദൃശങ്ങൾ പുറത്തു വന്നു. സൈക്കിൾ ഉൾപ്പെടെ എടുത്തെറിയുന്നതും വടികൊണ്ട് അടിക്കുന്നതും പുറത്തുവന്ന ദൃശങ്ങളിൽ കാണാം. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. വിഷയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉക്രയ്‌നിലേക്ക്‌ സൈനികരെ 
അയച്ചാല്‍ വന്‍ പ്രത്യാഘാതം; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുന്നറിയിപ്പ്

മോസ്‌കോ: ഉക്രയ്‌നിലേക്ക് പാശ്ചാത്യരാജ്യങ്ങള്‍ സൈനികരെ അയക്കുന്നത് ആഗോള ആണവ സംഘർഷത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുടിൻ. അടുത്ത മാസം 15 മുതൽ 17 വരെ നടക്കുന്ന തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കിക ആയിരുന്നു പുടിൻ. പാശ്ചാത്യ സൈനിക സംഘങ്ങളെ ഉക്രയ്നിലേക്ക് അയക്കാനുള്ള സാധ്യത പലരും പ്രഖ്യാപിക്കുന്നു. ഈ ഇടപെടലുകളുടെ അനന്തരഫലം ദാരുണമായിരിക്കും. തകർക്കാൻ കഴിയുന്ന ആയുധങ്ങൾ റഷ്യയുടെ പക്കലുമുണ്ടെന്ന് അവർ മനസ്സിലാക്കണം. പാശ്ചാത്യരുടെ ഇടപെടൽ ആണവായുധങ്ങൾ ഉപയോഗിച്ചുള്ള സംഘർഷത്തിന്റെ ഭീഷണി …

ഉക്രയ്‌നിലേക്ക്‌ സൈനികരെ 
അയച്ചാല്‍ വന്‍ പ്രത്യാഘാതം; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുന്നറിയിപ്പ് Read More »

ഭക്ഷണത്തിനായി കാത്തു നിന്നവരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസ സിറ്റി: മുഴുപ്പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന ഗാസയിൽ വിശപ്പടക്കാൻ കാത്തു നിന്നവരെ നിർദാക്ഷിണ്യം കൊന്നൊടുക്കി ഇസ്രയേൽ. കിഴക്കു പടിഞ്ഞാറൻ ഗാസ സിറ്റിയില്‍ ഭക്ഷണം കാത്തു നിന്ന 104 പേരെ വ്യാഴാഴ്‌ച പുലർച്ചെ വെടിവച്ച്‌ കൊന്നു. 750ൽ അധികം ആളുകൾക്ക് പരിക്കേറ്റു. അൽ റാഷിദ്‌ തെരുവിലൂടെ ഭക്ഷ്യവസ്‌തുക്കളുമായി ട്രക്ക്‌ എത്തുന്ന വിവരമറിഞ്ഞ്‌ കാത്തുനിന്നവരെയാണ്‌ ഇസ്രയേൽ കൂട്ടക്കൊല ചെയ്‌തത്‌. പരിക്കേറ്റവരുടെയും മരിച്ചവരുടെയും മുകളിലൂടെ ഇസ്രയേൽ സൈനിക ടാങ്കുകൾ കയറ്റിയിറക്കിയെന്ന് അല്‍ ജസീറ ടിവി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുചെയ്തു. ആംബുലൻസുകൾ ലഭ്യമല്ലാത്തതിനെ തുടർന്ന്‌ …

ഭക്ഷണത്തിനായി കാത്തു നിന്നവരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു Read More »

കൊച്ചുമക്കൾക്ക്‌ ജോലി വാ​ഗ്ദാനം, രണ്ടരക്കോടി തട്ടിയെടുത്തു; ആർ.എസ്‌.എസിനെതിരെ ആന്ധ്രപ്രദേശ് മുൻ ഹൈക്കോടതി ജഡ്ജി

ഹൈദരാബാദ്‌: ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടിൽ പണം നൽകിയാൽ കൊച്ചു മക്കൾക്ക്‌ ജോലി നൽകാമെന്നു പറഞ്ഞ്‌ രണ്ടര കോടി രൂപ തട്ടിയതായി മുൻ ഹൈക്കോടതി ജഡ്ജി. ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയെയാണ്‌ ആർ.എസ്‌.എസുമായി ബന്ധമുണ്ടെന്നു കരുതുന്ന രണ്ടുപേർ തട്ടിപ്പിന് ഇരയാക്കിയത്‌. 2022ൽ ഹൈദരാബാദിൽ നിന്ന്‌ എത്തിയവർക്കാണ്‌ പണം നൽകിയത്‌. ഇത്‌ ഉപയോഗിച്ച് ഇലക്ടറൽ ബോണ്ടുകൾ വാങ്ങുമെന്നും പകരം യു.എസിൽ പഠിക്കുന്ന രണ്ടു കൊച്ചുമക്കൾക്ക് ജോലി ഉറപ്പാക്കാമെന്നും ജഡ്‌ജിയോട്‌ പറഞ്ഞിരുന്നു. എന്നാൽ, ബോണ്ടുകൾ ലഭിച്ചില്ല. ജോലിയും കിട്ടിയില്ല. തുക വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും …

കൊച്ചുമക്കൾക്ക്‌ ജോലി വാ​ഗ്ദാനം, രണ്ടരക്കോടി തട്ടിയെടുത്തു; ആർ.എസ്‌.എസിനെതിരെ ആന്ധ്രപ്രദേശ് മുൻ ഹൈക്കോടതി ജഡ്ജി Read More »

80കാരൻ മരിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ.

ന്യൂഡൽഹി: 80കാരൻ വിമാനത്തിൽ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട കേസിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ. മുംബൈ ടെർമിനലിൽ വച്ചായിരുന്നു സംഭവം. യാത്രക്കാരൻ വീൽ ചെയർ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും അതാണ് ഹൃദയാഘാതത്തിന് ഇടയാക്കിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയ്ക്കൊപ്പം ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന ഇന്ത്യൻ – അമേരിക്കൻ വംശജനാണ് മരണപ്പെട്ടത്. ഇരുവരും വിമാനത്താവളത്തിൽ എത്തിയപ്പോൾ വീൽ ചെയർ ആവശ്യപ്പെട്ടിരുന്നു. രണ്ടേ മുക്കാൽ മണിക്കൂറുകളോളം വൈകിയാണ് ഇവർ സഞ്ചരിച്ചിരുന്ന വിമാനം …

80കാരൻ മരിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ. Read More »

പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 51 വർഷം കഠിന തടവും പിഴയും ശിക്ഷ

ഇടുക്കി: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷം കഠിന തടവും 1.55 ലക്ഷം രൂപ പിഴയും. പത്തനംതിട്ട കവിയൂർതൊട്ടിയിൽ കിഴക്കേതിൽ വി അനൂപിനെയാണ്(40) ദേവികുളം പോക്സോ കോടതി ജഡ്‌ജി പി.എ സിറാജുദീൻ ശിക്ഷിച്ചത്. പല വകുപ്പുകളിലായാണ് 51 വർഷം ശിക്ഷ വിധിച്ചത്. എന്നാൽ ഒരുമിച്ച് 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക ശിക്ഷയനുഭവിക്കണം. 2018ലാണ് കേസിനാസ്പ‌ദമായ സംഭവം നടന്നത്. പെൺകുട്ടിയെ പലതവണ ഇയാൾ പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടി ശാന്തൻപാറ …

പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 51 വർഷം കഠിന തടവും പിഴയും ശിക്ഷ Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ അയച്ചു, യുവാവ് അറസ്റ്റിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ സന്ദേശങ്ങൾ അയച്ച യുവാവിനെ ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ പട്ടണം വീട്ടിൽ അൾത്താഫ് ഷെറീഫാണ്(19) അറസ്റ്റിലായത്. സേനാപതി സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി. മൂന്നു മാസം മുമ്പാണ് പ്രതി പെൺകുട്ടിയുമായി സുഹൃദ്‌ബന്ധം സ്ഥാപിച്ചത്. തുടർന്നാണ് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുവാൻ ആരംഭിച്ചത്. വിവരം പെൺകുട്ടി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉടുമ്പൻചോല പോലീസിൽ പരാതി നൽകുകയുമായിരുന്നു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

തോട്ടംതൊഴിലാളി സ്ത്രീയുടെ മരണം സ്വാഭാവികമെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്

ഇടുക്കി: തോട്ടംതൊഴിലാളി സ്ത്രീയുടെ മരണം സ്വാഭാവിക മരണമാണെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടെന്ന് പോലീസ് സൂചന നൽകി. കുമളിക്ക് സമീപം തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി പൂവത്തിയെയാണ്(45) ചൊവ്വാഴ്ച‌ മരിച്ച നിലയിൽ പത്തുമുറിയിലെ വാടക വീട്ടിൽ കണ്ടത്. ഭർത്താവ് മുരുകൻ സ്ഥലത്തു നിന്നു മുങ്ങിയത് ദുരൂഹമാണ്.

നിർഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാണാതായ പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തി

തൊടുപുഴ: അടിമാലിയിലെ ഷെൽട്ടർ ഹോമിൽ നിന്നു തൊടുപുഴയിലെ നിർഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാണാതായ പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തിയ ശേഷം ഇടുക്കിയിലെ വൺ സ്റ്റോപ് സഖിസെൻ്ററിലാക്കി. പെൺകുട്ടിയെ കൗൺസലിംഗിനു വിധേയമാക്കിയ ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി മെഡിക്കൽ പരിശോധനയും നടത്തിയ ശേഷമാണ് ഇടുക്കിയിലെ സെന്ററിലാക്കിയത്. പെൺകുട്ടി മൂവാറ്റുപുഴ, കോലഞ്ചേരി തുടങ്ങിയ സ്ഥലങ്ങളി ൽ ക്ഷേത്രോത്സവ സ്ഥലത്തും മറ്റുമാണ് രണ്ടു ദിവസം തങ്ങിയ തെന്നാണ് വിവരമെന്നും കുട്ടി ക്ക് മറ്റു തരത്തിലുള്ള ഉപദ്രവമൊന്നും ഉണ്ടായിട്ടില്ലെന്നും പോലീ …

നിർഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാണാതായ പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തി Read More »

കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമം

കൊഴിഞ്ഞാമ്പാറ: പാലക്കാട്ടെ കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽവച്ച് ഭാര്യയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു. നീലിപ്പാറ സ്വദേശിയായ ഗീതതെയാണ് ഭർത്താവ് ഷൺമുഖം കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷൺമുഖത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ജോലിക്കു പോകാനായി ബസ്സ്റ്റാന്‍റിൽ എത്തിയതായിരുന്നു ഗീത. ബസ് കാത്തുനിൽക്കുന്നതിനിടയിൽ ഷൺമുഖം അവരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട ബസ് ഡ്രൈവർ സുലൈമാനാണ് ഇയാളെ തട്ടിമാറ്റി ഗീതയെ രക്ഷിച്ചത്. സുലൈമാൻ ആളുകളെ വിളിച്ചുകൂട്ടി ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗീതയ്ക്ക് കഴുത്തിനും ചുമലിനും പരുക്കേറ്റു.

മുംബൈ സ്ഫോടനക്കേസ്; പ്രതി അബ്ദുൾ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി

ന്യൂഡൽഹി: 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതി അബ്ദുൽ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ ടാഡ(ഭീകര വിരുദ്ധ നിയമം) കോടതിയാണ് അബ്ദുൽ കരീമിനെ കുറ്റവിമുക്തനാക്കിയത്. ദാവൂദ് ഇബ്രാഹിമിൻറെ അടുത്ത അനുയായിയെന്നു കരുതുന്ന അബ്ദുൽ കരീമിനെയും പപ്പു എന്നറിയപ്പെടുന്ന ഇർഫാനെയും ഹമീറുദ്ദീനും എതിരെ 2021 സെപ്റ്റംബർ 30നാണ് ടാഡ നിയമപ്രകാരം കുറ്റം ചുമത്തിയത്. 1996ലെ സ്ഫോടന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 84കാരനായ അബ്ദുൽ കരീം ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. മറ്റു നിരവധി സ്ഫോടകക്കേസുകളിലും …

മുംബൈ സ്ഫോടനക്കേസ്; പ്രതി അബ്ദുൾ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി Read More »

വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർഥന്റെ ആത്മഹത്യ; മുഖ്യ പ്രതി കസ്റ്റഡിയിൽ

വയനാട്: പൂക്കോട് വെറ്ററിനറി കോളെജ് രണ്ടാംവർഷ വിദ്യാർഥി ജെ.എസ് സിദ്ധാർഥൻ മരിച്ച സംഭവത്തിൽ പ്രധാന പ്രതി കസ്റ്റഡിയിൽ. പാലക്കാടു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളെയും തുടർന്നാണ് സിദ്ധാർഥൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സിദ്ധാർഥനെ മർദിച്ച വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാവില്ലെന്ന് ഹോസ്റ്റൽ മുറിയിൽ കയറി സംഘത്തിലുണ്ടായിരുന്നയാൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട സിൻജോ ജോൺസനാണ് ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാർഥികൾ അറിയിച്ചു. അതുകൊണ്ടാണ് ഇത് സംബന്ധിച്ച …

വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർഥന്റെ ആത്മഹത്യ; മുഖ്യ പ്രതി കസ്റ്റഡിയിൽ Read More »

കുഞ്ഞിനെ കൊലപ്പെടുത്തിയത് മാനഹാനി ഭയന്നെന്ന് യുവതി

മലപ്പുറം: താനൂരിൽ മാതാവ് കൊന്ന് കുഴിച്ചു മൂടിയ 3 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുറത്തെടുത്ത മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. അതേസമയം, മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ് അമ്മ ജുമൈലത്ത് പൊലീസിന് മൊഴി നൽകിയത്. ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മുറ്റത്തു …

കുഞ്ഞിനെ കൊലപ്പെടുത്തിയത് മാനഹാനി ഭയന്നെന്ന് യുവതി Read More »

ഗാസ നിവാസികളിൽ നിർജലീകരണവും പോഷകാഹാരക്കുറവും വ്യാപകം

ഗാസ സിറ്റി: വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഇസ്രയേൽ വംശഹത്യ തുടരുന്ന ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പതിനായിരത്തോട്‌ അടുക്കുന്നു. ഒക്ടോബർ ഏഴുമുതൽ ഇസ്രയേൽ നടത്തിയ അതിക്രമത്തിൽ 29,954 പേർ കൊല്ലപ്പെടുകയും 70,325 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഗാസ പൂർണമായി പട്ടിണിയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങൾ ഇസ്രയേൽ ക്രമാനുഗതമായി തടയുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന പറഞ്ഞു. ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണി മുനമ്പിലാണ്‌. കുറഞ്ഞത് 5,76,000 പേരെങ്കിലും -പട്ടിണിയിൽനിന്ന് ഒരു പടി അകലെയാണെന്ന്‌ യുഎൻ മാനുഷിക ഏജൻസിയുടെ …

ഗാസ നിവാസികളിൽ നിർജലീകരണവും പോഷകാഹാരക്കുറവും വ്യാപകം Read More »

പൂക്കോട് സംഭവത്തിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് എസ്‌.എഫ്‌.ഐ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവമായി ബന്ധപ്പെട്ട് വസ്‌തുതകളെ വളച്ചൊടിച്ച് സംഘടനയെ ആക്രമിക്കാനുള്ള ശ്രമം പൊതുസമൂഹം തിരിച്ചറിയണമെന്ന്‌ എസ്‌.എഫ്‌.ഐ. ഇത്തരം പ്രശ്‌നങ്ങളിൽ ഉൾപ്പെട്ട ഒരാൾക്കും സംരക്ഷണം കൊടുത്ത പാരമ്പര്യം എസ്‌.എഫ്‌.ഐക്ക് ഇല്ല, ഇനിയൊരാളെയും സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും എസ്‌.എഫ്‌.ഐ പ്രസ്‌താവനയിൽ പറഞ്ഞു. വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് കോളേജ് നടത്തിയ പ്രാഥമികാന്വേഷണത്തിലും, പോസ്റ്റു മോർട്ടം റിപ്പോർട്ടിലും ആത്മഹത്യ ചെയ്‌തതിൻ്റെ ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥി മർദ്ദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പ്രസ്‌തുത വിഷയത്തിൽ 12 വിദ്യാർത്ഥികളെ …

പൂക്കോട് സംഭവത്തിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് എസ്‌.എഫ്‌.ഐ Read More »

ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ

കൊൽക്കത്ത: സന്ദേശ്‌ഖാലി ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ. 55 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ്‌ അറസ്‌റ്റ്‌. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മുഖ്യ കുറ്റാരോപിതനാണ്‌ ഷാജഹാൻ ഷെയ്‌ഖ്‌. സാമ്പത്തിക തട്ടിപ്പ്‌, ഭൂമി തട്ടിയെടുക്കൽ കേസുകളിലും കുറ്റാരോപിതനാണ്‌. ഷാജഹാന്റെ അറസ്‌റ്റിനായി നടന്ന പ്രതിഷേധങ്ങൾ വൻ സംഘർഷങ്ങളിലേക്ക്‌ വഴിമാറിയിരുന്നു. കേന്ദ്ര ഏജൻസികളായ സി.ബി.ഐയ്‌ക്കോ ഇഡിക്കോ ഷാജഹാൻ ഷെയ്‌ഖിനെ അറസ്‌റ്റ്‌ ചെയ്യാമെന്ന്‌ ഇന്നലെ കൽക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നു. ഷാജഹാനെ സംരക്ഷിക്കുന്നുവെന്ന്‌ ആരോപിച്ച്‌ മമതാ ബാനർജിക്കെതിരെയും …

ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ Read More »

തെരഞ്ഞെടുപ്പു ലംഘനം; നടി ജയപ്രദ ഒളിവിൽ, അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഉത്തർപ്രദേശ് കോടതി

റാംപൂർ: തെരഞ്ഞെടുപ്പു ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ഏഴ് തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത മുൻ എം.പിയും നടിയുമായ ജയപ്രദയെ മാർച്ച് ആറിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് കോടതി. നടി ഇപ്പോൾ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ആണെന്നും, ജയപ്രദ എവിടെയെന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിലെ പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ രണ്ടു കേസുകളാണ് നടിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സ്കൂൾ വിദ്യാർത്ഥിയെ മിഠായി നൽകി തട്ടിക്കൊണ്ടു പോകാൻ ശ്രമം

തൊടുപുഴ: വെസ്റ്റ് കോടികുളം ഐരാമ്പിള്ളിയിൽ സ്കൂൾ വിദ്യാർത്ഥിയെ മിഠായി നൽകി തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി. രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് സമീപം മൂവർ സംഘം കാർ ചേർത്ത് നിർത്തിയ ശേഷം മിഠായി നിലത്തേക്ക് ഇടുകയും അത് എടുത്തു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഭയന്ന കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടികയറി. ഏതാനും ദിവസങ്ങൾക്കു മുമ്പ് കോടികുളത്തും തെന്നത്തൂരും സമാന സംഭവം ഉണ്ടായതായും നാട്ടുകാർ അറിയിച്ചു.

തോടിനോടു ചേർന്ന് അജൈവ മാലിന്യം കത്തിക്കുന്നു, പരാതിയുമായി നാട്ടുകാർ, നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു

തൊടുപുഴ: തോടിനോടു ചേർന്ന് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. കോടിക്കുളം ഐരാംപള്ളിയിൽ വണ്ടമറ്റം വലിയ തോട്ടിലെ വട്ടപ്പറമ്പിൽ പാലത്തിന് ഇരു വശവുമുള്ള സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് ദിവസങ്ങളായി പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി ഉയർന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കോടിക്കുളം പഞ്ചായത്തിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ജീവനക്കാരെത്തി സ്ഥലത്ത് പരിശോധന ന ടത്തി. തുടർന്ന് മാലിന്യം കത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.

തലശേരിയിൽ 21 വർഷം മുമ്പ് ജീപ്പിനു നേരെ ബോംബെറിഞ്ഞ കേസ്; പ്രതിയായ സി.പി.എം പ്രവർത്തകന് ജീവപര്യന്തം

തലശേരി: കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻറെ സംസ്കാരചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ജീപ്പിന് നേരെ ബോംബെറിഞ്ഞ് രണ്ടു പേർ മരണപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1.2 ലക്ഷം രൂപ പിഴയും വിധിച്ചു. സി.പി.എം പ്രവർത്തകൻ നടുവനാട് ഹസീന മൻസിലിൽ മുരിക്കാഞ്ചേരി അർഷാദിനെ ആണ്(40) ശിക്ഷിച്ചത്. തലശേരി ജില്ലാ സെഷൻസ് ജഡ്ജി കെ.റ്റി നിസാർ അഹമ്മദിൻറെതാണ് വിധി. സംഭവം നടന്ന് 21 വർഷത്തിനു ശേഷമാണ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയടക്കുന്നില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. ജീവപര്യന്തം …

തലശേരിയിൽ 21 വർഷം മുമ്പ് ജീപ്പിനു നേരെ ബോംബെറിഞ്ഞ കേസ്; പ്രതിയായ സി.പി.എം പ്രവർത്തകന് ജീവപര്യന്തം Read More »

ഗുജറാത്ത് തീരത്ത് വൻ മയക്കു മരുന്ന് വേട്ട

പോർബന്തർ: ​ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ വരുന്ന ലഹരി വസ്തുക്കളാണ് പോർബന്തറിൽ കപ്പലിൽ നിന്നും പിടികൂടിയത്. ഇന്ത്യൻ നേവിയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും(എൻ.സി.ബി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. അടുത്തിടെ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. 3089 കിലോ ചരസ്, 158കിലോ മെത്താംഫെറ്റമീൻ, 25കിലോ മോർഫിൻ എന്നിവയാണ് കപ്പലിൽ നിന്നും പിടികൂടിയതെന്ന് ഇന്ത്യൻ നേവി എക്സിൽ അറിയിച്ചു. കപ്പലിൽ നിന്നും അഞ്ച് പേരെ പിടികൂടിയതായാണ് വിവരം. ഇവരെ ലോ …

ഗുജറാത്ത് തീരത്ത് വൻ മയക്കു മരുന്ന് വേട്ട Read More »

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസിക പീഡനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ പി.ജി അവസാന വർഷ വിദ്യാർത്ഥി ഡോ. എ.ജെ ഷഹന മരിച്ച സംഭവത്തിൽ സഹപാഠി ഡോ. ഇ.എ റുവൈസിനെ മെഡിക്കൽ കോളേജിൽ നിന്നും സസ്പെൻഡ്‌ ചെയ്‌ത നടപടി മൂന്ന്‌ മാസത്തേക്ക്‌ നീളും. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയാ എടുത്ത കേസിൽ ചൊവ്വാഴ്‌ച നടന്ന സിറ്റിങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സസ്‌പെൻഷൻ നീളുമെന്ന്‌ അറിയിച്ചത്‌. മൂന്നു മാസത്തിനു ശേഷം സസ്‌പെൻഷൻ …

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടി Read More »

കച്ചേരിപ്പടിയിൽ കൊലക്കേസ്‌ പ്രതി കുത്തേറ്റ്‌ മരിച്ചു

പള്ളുരുത്തി: കൊച്ചി പള്ളുരുത്തി കച്ചേരിപ്പടിയിൽ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു. ഏലൂർ കാഞ്ഞിരക്കുന്നത്ത് വീട്ടിൽ കരീമിന്റെ മകൻ ലാൽജുവാണ്‌(40) മരിച്ചത്‌. ഇയാളുടെ സുഹൃത്ത്‌ പള്ളുരുത്തി സ്വദേശി ജോജിയെ കുത്തേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ രാത്രി എട്ടിനാണ്‌ സംഭവം. 2021ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ ആന്റണി കൊലപാതകത്തിലെ രണ്ടാംപ്രതിയാണ്‌ ലാൽജു. ഈ കേസുമായി ബന്ധപ്പെട്ട്‌ രണ്ടു പേരെ ചൊവ്വാഴ്‌ച ഒത്തുതീർപ്പ്‌ ചർച്ചയ്ക്ക്‌ വിളിച്ചിരുന്നു. പള്ളുരുത്തി, തോപ്പുംപടി സ്വദേശികളാണിവർ. ചർച്ചയ്‌ക്കിടെ …

കച്ചേരിപ്പടിയിൽ കൊലക്കേസ്‌ പ്രതി കുത്തേറ്റ്‌ മരിച്ചു Read More »

വയനാട്ടിൽ എട്ട് വയസുകാരനെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തി

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ എട്ട് വയസുകാരൻ ദുരൂഹത സാഹചര്യത്തിൽ മരിച്ചു. മേപ്പടി – ചേമ്പോത്തറ കോളനിയിലെ സുനിത – വിനോദ് ദമ്പതികളുടെ മകൻ ബബിലേഷാണ് മരിച്ചത്. കുട്ടിയെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലിയിലായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുളത്തിൽ മറ്റ് കുട്ടികളോടൊപ്പം കുളിക്കാൻ പോയതിന് ബബിലേഷിനെ അച്ഛൻ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൽപ്പറ്റയിലെ സർക്കാർ ആശുപത്രിയിൽ കുട്ടിയെ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …

വയനാട്ടിൽ എട്ട് വയസുകാരനെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തി Read More »

വെടിനിർത്തൽ പ്രതീക്ഷയെന്ന് ബൈഡന്‍

ഗാസ സിറ്റി: പാരീസിലും ദോഹയിലും നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഗാസയിൽ റംസാൻ മാസത്തിനു മുമ്പ്‌ വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട കരാറിലെത്തിയാൽ ഗാസയിൽ താൽക്കാലിക വെടിനിർത്തലിന്‌ ഇസ്രയേൽ തയ്യാറാണെന്ന്‌ ബൈഡൻ പറഞ്ഞു. അടുത്ത ആഴ്‌ചയോടെ ആറ്‌ ആഴ്‌ചത്തെ വെടിനിർത്തലുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ബന്ദികളെ വിട്ടയക്കുന്നതിന്‌ പകരമായി പലസ്‌തീൻ തടവുകാരെ വിട്ടയക്കുമെന്നും ബൈഡൻ പറഞ്ഞു. എന്നാല്‍, ബൈഡന്റെ പ്രസ്‌താവന യാഥാർഥ്യ ബോധമില്ലാത്തതാണെന്ന്‌ ഹമാസ്‌ പ്രതികരിച്ചു. ബൈഡന്റെ അഭിപ്രായ പ്രകടനം ആശ്ചര്യപ്പെടുത്തിയെന്നും …

വെടിനിർത്തൽ പ്രതീക്ഷയെന്ന് ബൈഡന്‍ Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, 49കാരന് പത്തുവർഷം തടവും പിഴയും

തൃശൂർ: പതിനെഴുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് പത്തുവർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ചൂണ്ടൽ ചൂണ്ടപ്പുരയ്ക്കൽ വീട്ടിൽ മനോജിനെയാണ്(49) കുന്നംകുളം അതിവേഗ പോക്സോ പ്രത്യേക കോടതി ജഡ്ജി ശിക്ഷിച്ചത്. 2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്രാക്‌ടർ ഡ്രൈവറായ പ്രതി ഭാര്യയുമായി പിരിഞ്ഞു കഴിയുന്നതിനിടെ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിൽ അറിയച്ചതിനെതുടർന്ന് പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ചെന്നൈ മെട്രൊ സ്റ്റേഷൻ ഡ്യൂട്ടിക്കിടെ യാത്രക്കാരിയുടെ 6 പവന്‍റെ മാല പൊട്ടിച്ചോടിയ പൊലീസുകാരൻ അറസ്റ്റിൽ

ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ചെന്നൈ അറുമ്പാക്കം മെട്രൊ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരനാണ് മാല പൊട്ടിച്ചോടിയത്. ഇയാളെ യാത്രക്കാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. അരുംമ്പാക്കം മെട്രൊ സ്‌റ്റേഷനിൽ സുരക്ഷാ ചുമതലയുളള സ്പെഷ്യൽ ബറ്റാലിയലിന്‍ കോൺസ്റ്റബിൾ രാജദുരൈയാണ്(26) പൊലീസിന്‍റെ പിടിയിലായത്. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ ആറ് പവന്‍റെ മാലയാണ് ഇയാൾ പൊട്ടിച്ചോടിയത്. ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴായിരുന്നു …

ചെന്നൈ മെട്രൊ സ്റ്റേഷൻ ഡ്യൂട്ടിക്കിടെ യാത്രക്കാരിയുടെ 6 പവന്‍റെ മാല പൊട്ടിച്ചോടിയ പൊലീസുകാരൻ അറസ്റ്റിൽ Read More »

എട്ടാം തവണയും കെജ്‌രിവാളിന് ഇ.ഡി നോട്ടീസ്

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി സമൻസ്. ഹാജരാവണമെന്നാവശ്യപ്പെട്ട് ഇത് എട്ടാം തവണയാണ് അഡി നോട്ടീസയക്കുന്നത്. മാർച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിർദേശം. ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്ന് കാട്ടി ഇതുവരെ വന്ന ഏഴ് സമൻസുകളും കെജ്‌രിവാൾ തിരിച്ചയച്ചിരുന്നു. കുറ്റപത്രത്തിൽ ഒട്ടേറെ തവണ കെജ്‌രിവാളിന്‍റെ പേര് ഇഡി പരാമർശിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വാർത്താ പ്രചാരണ വിഭാഗം ചുമതലയുള്ള വിജയ് നായർ, ചില വ്യവസായികൾ എന്നിവരെയാണ് കേസിൽ …

എട്ടാം തവണയും കെജ്‌രിവാളിന് ഇ.ഡി നോട്ടീസ് Read More »

പി.വി. അൻവറിനെ വീണ്ടും ചോദ്യം ചെയ്ത് ഇ.ഡി

കൊച്ചി: ബൽത്തങ്ങാടി ക്വാറി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പി.വി അൻവർ എം.എൽ.എയെ വാണ്ടും ചോദ്യം ചെയ്ത് ഇ.ഡി. കൊച്ചി ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഈ കേസുമായി ബന്ധപ്പെട്ട് ഇതിനു മുൻപും പി.വി അൻവറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറിൽ നിന്നും 50 ലക്ഷം രൂപ വാങ്ങി ലാഭവിഹിതം നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. മുമ്പ് നടന്ന ചോദ്യം ചെയ്യലിൽ സ്വർണ ഇടപാടുകൾ, …

പി.വി. അൻവറിനെ വീണ്ടും ചോദ്യം ചെയ്ത് ഇ.ഡി Read More »