Timely news thodupuzha

logo

Crime

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് സ്വാഭാവിക നടപടി; എം.വി ഗോവിന്ദൻ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിമാത്രമാണെന്ന് സി.പി.ഐ(എം) സംസഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിക്കില്ല. നടപടി വരുമ്പോൾ അത് നേരിടാൻ കോൺഗ്രസുകാർക്ക് ആർജ്ജവം വേണമെന്നും തളിപറമ്പിൽ രക്തസാക്ഷി ധീരജിന്റെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് എം.വി ഗോവിന്ദൻ പറഞ്ഞു. രാഹുലിനെ ഹീറോയാക്കിയത് മാധ്യമങ്ങളാണ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജാമ്യം കിട്ടില്ല. കേസ് അതിന്റെതായ രീതിയിൽ മുന്നോട്ട് പോകും. അക്രമത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവാണ് …

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് സ്വാഭാവിക നടപടി; എം.വി ഗോവിന്ദൻ Read More »

കൈവെട്ടു കേസ്; 13 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പിടികൂടി

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. റ്റി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയിൽ. 13 വർഷമായി ഒളിവിൽ ആയിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദ് ആണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) കണ്ണൂരിൽ നിന്നുമാണ് സവാദിനെ പിടികൂടിയത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ദുബായ്, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങളിലും ഇയാൾക്കായി അന്വേഷണം നടത്തിയിരുന്നു. സിറിയയിലേക്കു കടന്നതായും സംശയമുണ്ടായിരുന്നു. കേസിൽ 37 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ പിടികിട്ടാനുണ്ടായിരുന്ന ആറു പേരൊഴികെ 31 പേരുടെ വിചാരണ പൂർത്തിയാക്കി 18 പേരെ …

കൈവെട്ടു കേസ്; 13 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പിടികൂടി Read More »

എം ശിവശങ്കറിൻറെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻറെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി ഉത്തരവ്. ഒരാഴ്ചത്തേക്കാണ് നീട്ടിയിരിക്കുന്നത്. സ്ഥിരം ജാമ്യത്തിനായി ശിവശങ്കർ നൽകിയ അപേക്ഷയിൽ അടുത്തയാഴ്ച അന്തിമവാദം ആരംഭിക്കും. അതുവരെയാണ് ഇടക്കാല ജാമ്യം നീട്ടിയിരിക്കുന്നത്. മെഡിക്കൽ പരിശോധനയുടെ ഭാഗമായി പുതുച്ചേരിയിലെ ജിപ്മെറിൽ മെഡിക്കൽ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇടക്കാല ജാമ്യം നീട്ടിയത്.

ദളിത് യുവാവിനെ വിവാഹം കഴിച്ചു, തമിഴ്‌നാട്ടിൽ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. സംഭവവുമായി അച്ഛനുൾപ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂൾ കാലം മുതലേ പട്ടുകോട്ട സ്വദേശിയായ ഐശ്വര്യയും സമീപപ്രദേശത്തെ നവീനും തമ്മിൽ പ്രണയത്തിലാണ്. മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമയുളള നവീൻ തിരുപ്പൂരിലെ വസ്ത്ര നിർമാണ കമ്പനിയിലെ ജോലിക്കാരനാണ്. ഡിസംബർ 31ന് ഇവർ സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹിതരായി. ഇവർ തിരുപ്പൂരിന് സമീപം വീരുപാണ്ടിയിൽ വീട് വാടകയ്ക്ക് എടുത്ത് താമസവും ആരംഭിച്ചു. എന്നാൽ ജനുവരി …

ദളിത് യുവാവിനെ വിവാഹം കഴിച്ചു, തമിഴ്‌നാട്ടിൽ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു Read More »

കടയുടെ പൂട്ട് തകർത്ത് കവർച്ച, മുക്കത്ത് രാത്രിയിലായിരുന്നു സംഭവം

കോഴിക്കോട്: മുക്കത്ത് പലചരക്കു കടയുടെ പൂട്ട് തകർത്ത് കവർച്ച. വെറ്റിലപ്പാറ സ്വദേശി കൊമ്മേരി മുജീബിൻറെ പലചരക്ക് കടയിലാണ് മോഷണം നടന്നത്. കടയിൽ നിന്ന് മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് മുജീബ് കടയടച്ച് വീട്ടിലേക്ക് പോയത്. പിറ്റേന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഒരു ഷട്ടറിൻറെ പൂട്ട് തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സംശയം തോന്നി പരിശോധിച്ചതോടെ പണം മോഷണം മോയതായി കണ്ടെത്തുകയായിരുന്നു.

അഴിമതിക്കേസിൽ റാബ്‌റി ദേവിയും മകളും പ്രതികൾ

ന്യൂഡൽഹി: റെയിൽവേയിൽ ജോലി നൽകുന്നതിനു പകരമായി ഭൂമി ആവശ്യപ്പെട്ട കേസിൽ ആദ്യത്തെ ചാർജ് ഷീറ്റുമായി ഇഡി. ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി മകളും എംപിയുമായ മിസ ഭാരതി എന്നിവർ കേസിൽ പ്രതികളാണ്. ഇവർക്കു പുറമേ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തരും ബന്ധുക്കളും പ്രതികളുടെ കൂട്ടത്തിൽ ഉണ്ട്. കള്ളപ്പണ നിരോധന നിയമം പ്രകാരമുള്ള കേസുകൾക്കു വേണ്ടിയുള്ള പ്രത്യേക കോടതിയിലാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. കേസ് ജനുവരി 16ന് പരിഗണിക്കും. ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തനായ …

അഴിമതിക്കേസിൽ റാബ്‌റി ദേവിയും മകളും പ്രതികൾ Read More »

കടൽക്കൊള്ള, സുരക്ഷ ഒരുക്കി ഇന്ത്യ, അറബിക്കടലിൽ 10 യുദ്ധ കപ്പലുകൾ വിന്യസിച്ചു

ന്യൂഡൽഹി: അറബിക്കടലിൽ ചരക്കു കപ്പലുകൾക്കെതിരേ ആക്രമണം പതിവായതോടെ നിരീക്ഷണത്തിനായി ഇന്ത്യ കടലിൽ 10 യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ഡ്രോൺ ആക്രമണങ്ങളും കൊള്ളക്കാരുടെ ആക്രമണവും പതിവായതോടെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ഐ.എൻ.എസ് കൊൽക്കൊത്ത, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് മോർമുഗോ, ഐ.എൻ.എസ് തൽവാർ, തർക്കാഷ് എന്നിവയെയാണ് അറബിക്കടലിൽ നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്നത്. നാവികസേനയും തീരദേശ സേനയും നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ നിരീക്ഷണത്തിനായി പി-8ഐ ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, എം.ക്യു-9ബി സി ഗാർഡിയൻ ഡ്രോണുകൾ എന്നിവയും നിരീക്ഷണത്തിനായി സുസജ്ജമാണ്. ചെങ്കടലിൽ …

കടൽക്കൊള്ള, സുരക്ഷ ഒരുക്കി ഇന്ത്യ, അറബിക്കടലിൽ 10 യുദ്ധ കപ്പലുകൾ വിന്യസിച്ചു Read More »

നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ, യുവതി സ്റ്റാർട്ടപ്പിൻറെ സ്ഥാപകയും സി.ഇ.ഒയുമാണ്

ഗോവ: നാലു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിൻറെ സ്ഥാപകയും സി.ഇ.ഒയുമായ യുവതി അറസ്റ്റിൽ. സുചേന സേത്(39) ആണ് അറസ്റ്റിലായത്. ഗോവയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കർണാടകയിലേക്ക് പോകുന്നതിനിടെയാണ് യുവതി അറസ്റ്റിലായത്.അപ്പാർട്ട്മെൻറിലെ ജീവനക്കാർക്കു തോന്നിയ സംശയമാണ് കൊലപാതകത്തിൻറെ ചുരുൾ അഴിച്ചത്. ശനിയാഴ്ച കുഞ്ഞുമായെത്തി റൂമെടുത്ത യുവതി തിങ്കളാഴ്ച മടങ്ങുമ്പോൾ കുഞ്ഞ് ഒപ്പമില്ലായിരുന്നു. കർണാടകയിലേക്ക് പോകാൻ ടാക്സി തന്നെ വേണമെന്ന് ഇവർ വാശിപിടിച്ചിരുന്നു. തുടർന്ന് ടാക്സിയിൽ ബ്രീഫ്കെയ്സുമായി അവർ ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു. പിന്നാലെ …

നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ, യുവതി സ്റ്റാർട്ടപ്പിൻറെ സ്ഥാപകയും സി.ഇ.ഒയുമാണ് Read More »

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് ഇന്നു പുലർച്ചെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം രാഹുലിൻറെ അറസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. നവകേരള സദസ് യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാനും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു. ഷാഫി …

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ Read More »

സുരേഷ് ഗോപിക്ക്, മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ മുൻകൂർ ജാമ്യം

കൊച്ചി: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിൻറെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ആരോപിക്കുന്നത്. ഹർജിയിൽ സർക്കാറിനോട് ഇന്ന് നിലപാടറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. …

സുരേഷ് ഗോപിക്ക്, മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ മുൻകൂർ ജാമ്യം Read More »

1.60 കോടി രൂപ തട്ടിപ്പ് നടത്തിയ കളത്തിപ്പടി ഐ.സി.ഐ.സി.ഐ ബാങ്ക് മനേജർ അറസ്റ്റിൽ

കോട്ടയം: വടവാതൂർ കളത്തിപ്പടി ഐ.സി.ഐ.സി.ഐ ബാങ്കിൽ വൻ തട്ടിപ്പ്. സിംഗപ്പൂരിൽ താമസിക്കുന്ന മലയാളികളായ മുതിർന്ന പൗരന്മാരുടെ അക്കൗണ്ടിൽ നിന്നും 1.60 കോടി രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് മാനേജരെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. ബാങ്കിന്റെ കളത്തിപ്പടി ബ്രാഞ്ചിലും ഏറ്റുമാനൂർ ബ്രാഞ്ചിലും നിക്ഷേപമുള്ള പുതുപ്പള്ളി സ്വദേശികളായ മലയാളി ദമ്പതിമാരുടെ അക്കൗണ്ടിൽ നിന്നാണ് ക്രമക്കേട് നടന്നത്. പ്രവാസി മലയാളികളുടെ അക്കൗണ്ടുകൾ അടക്കം കൈകാര്യം ചെയ്തിരുന്നത് ഇവരുമായി അടുപ്പമുണ്ടായിരുന്ന മാനേജരായിരുന്നു. ഈ മാനേജരാണ് …

1.60 കോടി രൂപ തട്ടിപ്പ് നടത്തിയ കളത്തിപ്പടി ഐ.സി.ഐ.സി.ഐ ബാങ്ക് മനേജർ അറസ്റ്റിൽ Read More »

കൊച്ചിയിൽ യുവതിക്ക് ക്രൂരമർദനം

കൊച്ചി: ലോഡ്ജിൽ യുവതിക്കു നേരെ ഹോട്ടലുടമയുടെ ക്രൂരമർദനം. ഏളമക്കര സ്വദേശിയായ ഇരുപത്തിനാലുകാരിക്കു നേരെയാണ് മർദനം ഉണ്ടായത്. സംഭവത്തിൽ ഹോട്ടലുടമ ബെൻ ജോയ്(38), സുഹൃത്ത് ക്ഷൈജു(44) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ബോൻ ടൂറിസ്റ്റ് ഹോമിൽ വെച്ചാണ് യുവതിക്കു നേരെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടുകൂടിയായിരുന്നു സംഭവം. യുവതിയും ഹോട്ടലുടമയും തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. യുവതിയും സുഹൃത്തുമടക്കം എട്ട് പേരുണ്ടായിരുന്നു. ഇവർ‌ രണ്ടു റൂമുകളാണ് എടുത്തിരുന്നത്. രാത്രിയിൽ മുറിക്കുള്ളിൽ …

കൊച്ചിയിൽ യുവതിക്ക് ക്രൂരമർദനം Read More »

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. പ്രതികളെ തിരിച്ച് ജയിലിലടയ്ക്കണമെന്നും പ്രതികൾ തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ബിൽക്കീസ് അനുഭവിച്ച് ക്രൂരത കൂടി കണക്കിൽ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് …

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കി സുപ്രീംകോടതി Read More »

പി സരിനിനെതിരെ ആരോപണങ്ങൾ, വീണ നായർ ഉൾപ്പെടെ രം​ഗത്ത്

തിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി സരിനിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതൃത്വം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ നായർ, സെക്രട്ടറി രജിത്ത് രവീന്ദ്രൻ ഉൾപ്പെടെ ആറു പേരാണ് പരാതിക്കാർ. ഡിജിറ്റൽ മീഡിയ വിഭാഗം നൽകിയ ഉപകരാറിലെ ക്രമക്കേട് മുതൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പടെയുള്ള …

പി സരിനിനെതിരെ ആരോപണങ്ങൾ, വീണ നായർ ഉൾപ്പെടെ രം​ഗത്ത് Read More »

പ്രിയാ വർഗീസ് നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു

ന്യൂഡൽഹി: പ്രിയാ വർഗീസിന്‍റെ നിയമനം ചട്ടവിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ. യു.ജി.സി വാദങ്ങളെ എതിർത്താണ് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള എല്ലാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും സത്യവാങ് മൂലത്തിൽ സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കുന്നു. പ്രിയാ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ വന്ന ഹർജികളിൽ നൽകിയ മറുപടിയിലാണ് സർവകലാശാല ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

മെത്രാപ്പോലീത്തയ്‌ക്കെതിരേ ശബ്‌ദരേഖ, വിശദീകരണം തേടി കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തയ്‌ക്ക് എതിരായി സമൂഹ മാധ്യമം വഴി ഫാ. മാത്യൂസ് വാഴക്കുന്നം നടത്തിയ മോശമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ദേഹത്തോട് വിശദീകരണം തേടി. മെത്രാപൊലീത്തയെ വിമർശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്‍റെ ശബ്ദരേഖ പുറത്തായതോടെയാണ് നടപടി. ഫാ. മാത്യുസ് വാഴക്കുന്നം പ്രസ്തുത പ്രതികരണത്തില്‍ ബാവായോടു നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും തന്‍റെ ഭാഗം കൂടി കേള്‍ക്കാന്‍ അവസരം നല്‍കണമെന്ന് …

മെത്രാപ്പോലീത്തയ്‌ക്കെതിരേ ശബ്‌ദരേഖ, വിശദീകരണം തേടി കാതോലിക്കാ ബാവാ Read More »

ഭൂ നിയമ ഭേദഗതിയിൽ ഒപ്പു വയ്ക്കാത്ത ഗവർണർ നാറിയാണെന്ന് എം.എം മണിയുടെ അസഭ്യ പരാമർശം

തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഹാനെതിരേ അസഭ്യ പരാമർശവുമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി. ഭൂ നിയമ ഭേദഗതിയിൽ ഒപ്പു വയ്ക്കാത്ത ഗവർണർ നാറിയാണെന്നായിരുന്നു മണിയുടെ പരാമർശം. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവർണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഒരുമാതിരി അഞ്ചാം തരം പണിയാണ്, മര്യാദകേടാണ് ഗവർണർ കാണിക്കുന്നതെന്നും എം.എം മണി പറഞ്ഞു. എൽ.ഡി.എഫ് പൊതു യോഗത്തിലായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. ഗവർണർ എത്തുമ്പോൾ ജില്ല പ്രവർത്തിക്കാതിരുന്നാൽ പോരേയെന്നും ഇക്കാര്യം എൽ.ഡി.എഫ് ആലോചിക്കണമെന്നും …

ഭൂ നിയമ ഭേദഗതിയിൽ ഒപ്പു വയ്ക്കാത്ത ഗവർണർ നാറിയാണെന്ന് എം.എം മണിയുടെ അസഭ്യ പരാമർശം Read More »

വണ്ടിപ്പെരിയാർ പീഡനം, പെൺകുട്ടിയുടെ പിതാവിനെ കുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനും മുത്തശ്ശനും കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻറെ പിതാവിൻറെ സഹോദരനായ പാൽരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വണ്ടിപ്പെരിയാർ ടൗണിൽ വച്ചാണ് സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുന്ന സമയത്ത് പാൽരാജ് പ്രകോപനപരമായി പൊരുമാറിയിരുന്നു. ഇതിനെ ചോദ്യം ചെയ്തതോടെ ആക്രമത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കെ.എസ്‌.യു പ്രവർത്തകനെതിരായ വ്യാജ വാർത്തയിൽ ദേശാഭിമാനിക്കെതിരേ വി.ഡി സതീശൻ

തിരുവനന്തപുരം: അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ദേശാഭിമാനി പത്രത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായതായി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സി.പി.എമ്മിന് പങ്കുണ്ടെന്നും ദേശാഭിമാനിയും സി.പി.എമ്മും നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വ്യാജവാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ദേശാഭിമാനി പിരിച്ചു വിടണം. നിയമപരമായ നടപടികൾക്ക് പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കെ.എസ്‌.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിൻറെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു കാട്ടി …

കെ.എസ്‌.യു പ്രവർത്തകനെതിരായ വ്യാജ വാർത്തയിൽ ദേശാഭിമാനിക്കെതിരേ വി.ഡി സതീശൻ Read More »

മൈലപ്ര കൊലപാതകം: മൂന്നാം പ്രതിയും പിടിയിൽ

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും പിടിയിൽ. പത്തനംതിട്ട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഹാരിബ് ആണ് പിടിയിലായിരിക്കുന്നത്. കൊലപാതകത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിൽ മൂന്ന് പേരുണ്ടായിരുന്നെന്നും അതിലൊരാൾ മലയാളിയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നാം പ്രതി ഹാരിബിനെ പൊലീസ് പിടികൂടിയിരിക്കുന്നത്. ഇരുവരെയും പത്തനംതിട്ടയിൽ എത്തിച്ചു. …

മൈലപ്ര കൊലപാതകം: മൂന്നാം പ്രതിയും പിടിയിൽ Read More »

ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് തോമസ് ഐസക്ക്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഈ മാസം 12ന് ഹാജരാകണമെന്ന ഇ.ഡിയുടെ നോട്ടീസിന് മറുപടി അറിയിച്ച് മുൻ മന്ത്രി തോമസ് ഐസക്ക്. സമൻസ് ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പന്ത്രണ്ടാം തീയതി ഹാജരാകില്ല. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ്. ഇഡിയെ എനിക്ക് ഭയമില്ല”- തോമസ് ഐസക്ക് പറഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചെന്നെ തോമസ് ഐസക്കിന്‍റെ ഹര്‍ജിയെ തുടർന്ന് നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ കേസില്‍ …

ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് തോമസ് ഐസക്ക് Read More »

വണ്ടിപ്പെരിയാർ പീഡനം, പെൺകുട്ടിയുടെ പിതാവിനെയുെ മുത്തച്ഛനെയും പ്രതിയുടെ ബന്ധു കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനും മുത്തശ്ശനും കുത്തേറ്റു. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻറെ പിതാവിൻറെ സഹോദരനാണ് കുത്തിയത്. പ്രതിക്ക് വധ ശിക്ഷ നൽകണമെന്നായിരുന്നു കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. വിചാരണ സമയത്ത് പൊലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛൻ പറഞ്ഞിരുന്നു. എന്നാൽ കോടതി വിധി നിരാശപ്പെടുത്തുന്നതായിരുന്നു. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് …

വണ്ടിപ്പെരിയാർ പീഡനം, പെൺകുട്ടിയുടെ പിതാവിനെയുെ മുത്തച്ഛനെയും പ്രതിയുടെ ബന്ധു കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു Read More »

കിഫ്ബി, തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്. ഈ മാസം പന്ത്രണ്ടിന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‌ ഹാജരാവാനാണ് നിർദേശം. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിൻറെ ഹർജിയെ തുടർന്ന് നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. തുടർച്ചയായി സമൻസ് അയക്കുന്നു. അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും കേസിൻറെ പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിൻറെ വാദം. ബന്ധുക്കളുടെ അടക്കം 10 വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിൻറെ രേഖകൾ ഹാജരാക്കണമെന്നും സമൻസിൽ അവശ്യപ്പെട്ടിരുന്നു. …

കിഫ്ബി, തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ് Read More »

മുഹമ്മദ് ഷിയാസിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ നേതാക്കളെ പുറത്താക്കി യൂത്ത്‌ കോൺഗ്രസ്‌

കൊച്ചി: ഉമ തോമസ് എം.എൽ.എയ്‌ക്കൊപ്പം എത്തിയവർ ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അടക്കം രണ്ടു നേതാക്കളെ പുറത്താക്കി. യൂത്ത് കോൺഗ്രസ് തൃക്കാക്കര വെസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് പി.എൻ നവാസ്, യൂത്ത് കോൺഗ്രസ് ഭാരവാഹി നിസാമുദീൻ എന്നിവരെയാണ് സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പുറത്താക്കിയത്. നവകേരളസദസ്സിന്റെ സംഘാടകസമിതിയിൽ പങ്കെടുത്തതിന് എ ഗ്രൂപ്പുകാരനായ എം.എസ് അനിൽകുമാറിനെ തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന്‌ നീക്കി മറ്റൊരാളെ …

മുഹമ്മദ് ഷിയാസിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ നേതാക്കളെ പുറത്താക്കി യൂത്ത്‌ കോൺഗ്രസ്‌ Read More »

15 ഇന്ത്യക്കാർ സഞ്ചരിച്ചിരുന്ന ചരക്കുകപ്പൽ അറബിക്കടലിൽ നിന്ന് കൊള്ളക്കാർ റാഞ്ചി

ന്യൂഡൽഹി: സൊമാലിയൻ തീരത്തു നിന്നു ചരക്കു കപ്പലുകൾ തട്ടിയെടുത്തു. ലൈബീരിയൻ പതാകയുള്ള എം.വി ലില നേർഫോക്കെന്ന ചരക്കുകപ്പലാണ് കൊള്ളക്കാർ തട്ടിയെടുത്തത്. ആറംഗ സംഘം വ്യാഴാഴ്ച വൈകിട്ടാണ് കപ്പൽ റാഞ്ചിയത്. കപ്പലിൽ പതിനഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നീരിഷണം ആരംഭിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു. യുദ്ധകപ്പലായ ഐ.എൻ.എസ് ചെന്നൈ വൈകാതെ തന്നെ ചരക്ക് കപ്പലിന് സമീപത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു.

ഇസ്രയേലിലേക്ക്‌ വീണ്ടും അമേരിക്കൻ നയതന്ത്രജ്ഞർ

ടെൽ അവീവ്‌: ഗാസയിലെ ഇസ്രയേൽ കടന്നാക്രമണം മറ്റ്‌ രാജ്യങ്ങളിലേക്ക്‌ വ്യാപിക്കുന്നതിനിടെ അമേരിക്കൻ ‘നയതന്ത്രജ്ഞർ’ വീണ്ടും സന്ദർശനത്തിന്‌ ഒരുങ്ങുന്നു. ഊർജ വിഭവ അസിസ്റ്റന്റ്‌ സ്റ്റേറ്റ്‌ സെക്രട്ടറി അമോസ് ഹോഷ്‌സ്റ്റീനും പിന്നാലെ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രയേലിൽ എത്തും. ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽവച്ച്‌ ഹമാസ്‌ ഉപമേധാവി സാലിഹ്‌ അറോറിയെ ഇസ്രയേൽ വധിച്ചതോടെ മധ്യപൗരസ്ത്യദേശമാകെ സംഘർഷമേഖലയാകുമെന്ന ഭീതിക്കിടെയാണ്‌ സന്ദർശനം. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി ഇവർ ചർച്ച നടത്തും. യുദ്ധം ആരംഭിച്ചശേഷം …

ഇസ്രയേലിലേക്ക്‌ വീണ്ടും അമേരിക്കൻ നയതന്ത്രജ്ഞർ Read More »

മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. പള്ളിയിൽ സർവേ നടത്തണമെന്ന ആവശ്യവും ഇതോടെ കോടതി നിരസിച്ചു. ഹർജി തള്ളിയ കോടതി ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകി. കൃഷ്ണജന്മഭൂമി സ്ഥലത്ത് പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും അവിടെ സർവേ നടത്തുകയും, പള്ളി പൊളിച്ചു നീക്കി കൃഷ്ണജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് …

മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി Read More »

സ്വർണക്കടത്ത് നടന്നത് ഏത് ഓഫിസ് കേന്ദ്രീകരിച്ചാണെന്ന് എല്ലാവർക്കുമറിയാം; എ.കെ ബാലൻ

തിരുവനന്തപുരം: ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് കേരളത്തിൽ സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കുമറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരേ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. മറ്റാർ‌ക്കും അറിയാത്ത കാര്യം വ്യക്തമാക്കിയ സാഹചര്യത്തിൽ തെളിവോടു കൂടി പ്രധാനമന്ത്രി ഇത് അന്വേഷണ ഏജൻസികളുടെ മുൻപിൽ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനത്തിലൂടെ അത് നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ അദ്ദേഹം നിർബന്ധിതനായിരിക്കുകയാണ്. അല്ലെങ്കിൽ അതിന് അദ്ദേഹം കൂട്ടി നിന്നുവെന്ന ദുർവ്യാഖ്യാനമാണ് പൊതു സമൂഹത്തിൽ ഉണ്ടാവുക. ഒരു കുറ്റത്തെ സംബന്ധിച്ച് അറിയാമായിരുന്നിട്ടും നിയമത്തിന്‍റെ …

സ്വർണക്കടത്ത് നടന്നത് ഏത് ഓഫിസ് കേന്ദ്രീകരിച്ചാണെന്ന് എല്ലാവർക്കുമറിയാം; എ.കെ ബാലൻ Read More »

അമേരിക്കയിൽ സ്കൂളിൽ വെടിവെയപ്പ്, ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

വാഷിങ്ങ്ടൺ സി.ഡി: അവധിക്കാലത്തിനു ശേഷം സ്കൂളിൽ തിരിച്ചെത്തിയ 17കാരൻ നടത്തിയ വെടിവയ്പിൽ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരുക്ക്. നാല് വിദ്യാർത്ഥികൾക്കും ഒരു ജീവനക്കാരനുമാണ് പരുക്കേറ്റത്. വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത വിദ്യാർത്ഥിയെ പിന്നീട് സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കി. അമെരിക്കയിലെ അയോവയിലെ പെറി ഹൈസ്കൂളിൽ വ്യാഴാഴ്ചയാണ് വെടിവയ്പുണ്ടായത്. ഡിലൻ ബട്ട്ലറെന്ന 17കാരനാണ് മരിച്ചത്. രണ്ട് തോക്കുകളുമായാണ് 17കാരൻ സ്കൂളിലേക്കെത്തിയത്. ഷോട്ട് ഗണും ഹാൻഡ് ഗണും ഉപയോഗിച്ച് വെടിവയ്പ് നടത്തിയ വിദ്യാർത്ഥിയുടെ പക്കൽ …

അമേരിക്കയിൽ സ്കൂളിൽ വെടിവെയപ്പ്, ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം Read More »

തിരുവല്ലം കസ്റ്റ‌ഡി മരണം; ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് സി.ബി.ഐ

തിരുവനന്തപുരം: തിരുവല്ലം കസ്റ്റ‌ഡി മരണത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ. തിരുവല്ലം എസ്.എച്ച്.ഒ ആയിരുന്ന സുരേഷ് വി നായർ, എസ്.ഐ വിപിൻ പ്രകാശ്, ഗ്രേഡ് എസ്.ഐ സജീവ് കുമാർ എന്നിവരെയാണ് പ്രതി ചേർത്തത്. 2022 ഫെബ്രുവരിയിലാണ് സുരേഷ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. പിറ്റേദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ സുരേഷ് മരിച്ചെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ പൊലീസ് മർദനമാണ് മരണകാരണമെന്ന് നാട്ടുകാരും സുരേഷിൻറെ കുടുംബവും ആരോപിച്ചു. തുടർന്ന് മജിസ്ട്രേറ്റിൻറെ …

തിരുവല്ലം കസ്റ്റ‌ഡി മരണം; ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് സി.ബി.ഐ Read More »

ജെസ്‌നയെ കാണാതായ സംഭവത്തിൽ മതതീവ്രവാദ സംഘടനകൾക്ക്‌ ബന്ധമില്ലെന്ന്‌ സി.ബി.ഐ

തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ജെസ്‌ന മരി ജോസിന്റെ തിരോധാനക്കേസ്‌ അവസാനിപ്പിക്കാനുള്ള സി.ബി.ഐ റിപ്പോർട്ട്‌ 19ന്‌ തിരുവനന്തപുരം സി.ജെ.എം കോടതി പരിഗണിക്കും. 50ൽ അധികം പേജുള്ള റിപ്പോർട്ടാണ്‌ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്‌. റിപ്പോർട്ടിനെക്കുറിച്ച്‌ ജെസ്‌നയുടെ അച്ഛന്റെ വിശദീകരണം കേൾക്കാൻ കോടതി നോട്ടിസ് അയച്ചു. 19ന് ഹാജരാകാനാണ് നിർദേശം. കേരള പൊലീസ് കണ്ടെത്തിയ വിവരങ്ങൾ തന്നെയാണ്‌ സി.ബി.ഐ റിപ്പോർട്ടിലുമുള്ളത്‌ എന്നാണ്‌ സൂചന. ജെസ്‌നയുടെ തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്ന്‌ വിവരും റിപ്പോർട്ടിലുണ്ട്‌. മരിച്ചതായോ, ജീവിച്ചിരിക്കുന്നതായോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലൈന്നും സി.ബി.ഐ പറയുന്നു. …

ജെസ്‌നയെ കാണാതായ സംഭവത്തിൽ മതതീവ്രവാദ സംഘടനകൾക്ക്‌ ബന്ധമില്ലെന്ന്‌ സി.ബി.ഐ Read More »

എം.എൽ.എയുടെ കൈയ്യിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങി എസ്.ഐ, ഭീഷണിയും

കണ്ണൂർ: സർക്കാർ നഴ്‌സുമാരുടെ കളക്ടറേറ്റ്‌ മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എയെ അധിക്ഷേപിച്ച് എസ്.ഐയുടെ പരാക്രമം. എം വിജിൻ എം.എൽ.എയെയാണ്‌ കണ്ണൂർ ടൗൺ എസ്.ഐ പി.പി ഷെമീൽ കേസെടുക്കുമെന്നും ഉദ്ഘാടനം തടയുമെന്നും ഭീഷണിപ്പെടുത്തിയത്. മൈക്ക് പിടിച്ചു വാങ്ങുകയും ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെ.ജി.എൻ.എ നേതൃത്വത്തിലായിരുന്നു മാർച്ച്‌. കളക്ടറേറ്റ്‌ ഗേറ്റിൽ പൊലീസുകാരില്ലാത്തതിനാൽ കെ.ജി.എൻ.എ പ്രവർത്തകർ കളക്ടറേറ്റ് കോമ്പൗണ്ടിലേക്ക്‌ കടന്നതാണ് എസ്.ഐയെ പ്രകോപിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എസ്.ഐ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. നഴ്‌സുമാരെ ഗേറ്റിന് പുറത്തെത്തിച്ച ശേഷം ഉദ്ഘാടനം ചെയ്യാമെന്ന് എം.എൽ.എ പറഞ്ഞെങ്കിലും …

എം.എൽ.എയുടെ കൈയ്യിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങി എസ്.ഐ, ഭീഷണിയും Read More »

ജസ്‌ന തിരോധാനം; അന്വേഷണം നടത്തി, മരിച്ചതിനും മത പരിവർത്തനം നടത്തിയതിനും തെളിവില്ലെന്ന് സി.ബി.ഐ

തിരുവനന്തപുരം: ജസ്‌ന മരിച്ചതിനും മത പരിവർത്തനം നടത്തിയതിനും തെളിവില്ലെന്ന് സി.ബി.ഐ. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മതപരിവർത്തനകേന്ദ്രങ്ങളിലും അന്വേഷണം നടത്തി. കേരളത്തിൽ പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാൽ എവിടെ നിന്നും തെളിവുകൾ ലഭിച്ചിട്ടില്ലെന്നും തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് പങ്കില്ലെന്നും റിപ്പോർട്ട്. സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ജെസ്‌നയെ സംബന്ധിച്ച ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ജെസ്‌ന മരിച്ചതിനും തെളിവില്ല. അതേസമയം, ജസ്‌ന കൊവിഡ് വാക്‌സിൻ എടുത്തതിൻറെയോ കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിൻറെയോ …

ജസ്‌ന തിരോധാനം; അന്വേഷണം നടത്തി, മരിച്ചതിനും മത പരിവർത്തനം നടത്തിയതിനും തെളിവില്ലെന്ന് സി.ബി.ഐ Read More »

ദാവൂദ് ഇബ്രാഹിമിൻറെ സ്വത്ത് ലേലം നാളെ

ന്യൂഡൽഹി: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻറെ സ്വത്തുക്കൾ ലേലം ജനുവരി അഞ്ചിന് നടക്കും. ദാവൂദിൻറെ മഹാരാഷ്ട്രയിലെ 4 പൂർവ്വിക സ്വത്തുക്കളാണ് ലേലം ചെയ്യുന്നത്. സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അഥോറിറ്റി(സഫേമ) യാണ് ലേലം സംഘടിപ്പിക്കുന്നത്. നാല് വസ്‌തുക്കളുടെയും വില 19.2 ലക്ഷം രൂപയും ഇതിൽ ഏറ്റവും ചെറിയ പ്ലോട്ടിൻറെ കരുതൽ വില 15,440 രൂപയുമാണ്. ജനുവരി അഞ്ചിന് ഉച്ചയ്ക്ക് 2:00നും 3:30നും ഇടയിൽ ലേലനടപടികൾ നടക്കുമെന്ന് സഫേമ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. ദാവൂദിൻറെ അമ്മ ആമിനബിയുടെ …

ദാവൂദ് ഇബ്രാഹിമിൻറെ സ്വത്ത് ലേലം നാളെ Read More »

ജോർജ് എം തോമസിനെതിരേ ലാൻഡ് ബോർഡ് റിപ്പോർട്ട്

കോഴിക്കോട്: മിച്ചഭൂമി കേസിൽ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ജോർജ് എം തോമസിനെതിരേ ലാൻഡ് ബോർഡ് റിപ്പോർട്ട്. സർക്കാർ കണ്ടു കെട്ടേണ്ട ഭൂമി മറിച്ചു വിറ്റതായാണ് കണ്ടെത്തൽ. അടുത്തിടെ സി.പി.എം ജോർജിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പിതാവിന്‍റെ മിച്ചഭൂമി തിരിച്ചു പിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയതോടെ 2001ൽ അഗസ്റ്റിൻ എന്നയാൾക്ക് ഭൂമി മറിച്ചു വിറ്റതായും തുടർന്ന് 2022ൽ ഒരേക്കർ ഭൂമി ഭാര്യയുടെ പേരിൽ തിരിച്ചു വാങ്ങിയതായുമാണ് ലാൻഡ് ബോർഡ് റിപ്പോർട്ടിൽ പറയുന്നത്. ഇതേ ഭൂമിയിൽ പുതിയ …

ജോർജ് എം തോമസിനെതിരേ ലാൻഡ് ബോർഡ് റിപ്പോർട്ട് Read More »

ഇസ്രയേൽ യുദ്ധം വ്യാപിപ്പിക്കും, ആശങ്ക പങ്കുവെച്ച് മധ്യപൗരസ്ത്യദേശം

ടെൽ അവീവ്‌: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഡ്രോൺ ആക്രമണത്തിലൂടെ ഹമാസ്‌ ഉപമേധാവി സാലിഹ്‌ അറോറിയെ വധിച്ച ഇസ്രയേൽ യുദ്ധം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്ന ആശങ്ക ശക്തമാകുന്നു. ഗാസയിലേക്ക്‌ ഇസ്രയേൽ ഒക്ടോബർ ഏഴിന്‌ കടന്നാക്രമണം ആരംഭിച്ചതു മുതൽ മധ്യപൗരസ്ത്യദേശമാകെ സംഘർഷമേഖലയാകുമെന്ന ഭീതി ഉണ്ടായിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാനായി മേഖലയിലെ മറ്റു രാജ്യങ്ങളിൽ കടന്നുകയറി ആക്രമിക്കാൻ മടിക്കില്ലെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്‌. ഹമാസ്‌ നേതാക്കളെ വധിക്കാൻ വിവിധ രാജ്യങ്ങളിൽ …

ഇസ്രയേൽ യുദ്ധം വ്യാപിപ്പിക്കും, ആശങ്ക പങ്കുവെച്ച് മധ്യപൗരസ്ത്യദേശം Read More »

51 ഗ്രാം എം.ഡി.എം.എയുമായി മാനന്തവാടിയിൽ യുവാക്കൾ അറസ്റ്റിൽ

മാനന്തവാടി: പുതുവർഷാഘോഷത്തിൻറെ ഭാഗമായി പൊലീസ് നടത്തി പരിശോധനയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കിൽ വീട്ടിൽ കെ.പി മുഹമ്മദ് ജിഹാദ്(28), തിരൂർ പൊന്മുണ്ടം നീലിയാട്ടിൽ വീട്ടിൽ അബ്ദുൾസലാം(29) എന്നിവരാണ് പിടിയിലായത്. ചെവ്വാഴ്ച രാവിലെ വള്ളിയൂർക്കാവ് റോഡ് ജംഗ്ഷനിൽവെച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 51.64 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിൽപ്പനക്കെത്തിച്ച സമയത്തായിരുന്നു പൊലീസ് പിടികൂടിയത്.

ജെസ്‌ന തിരോധാനം; സി.ബി.ഐ കണ്ടെത്തുമെന്ന് ടോമിൻ ജെ തച്ചങ്കരി

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് അഞ്ചുവർഷം മുൻപ് കാണാതായ ജെസ്‌ന എവിടെയെന്ന് സി.ബി.ഐ കണ്ടെത്തുമെന്ന് മുൻ ഡി.ജി.പി ടോമിൻ ജെ തച്ചങ്കരി. അന്വേഷണ സമയത്ത് ലീഡുകൾ കിട്ടിയിരുന്നുവെന്നും കോവിഡ് കാലത്ത് അന്വേഷണം നിലക്കുക eയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോൾ ജസ്‌നയെ അവസാനം കണ്ട സമയം, സ്ഥലം, പോയത് എങ്ങനെയാണ്, എങ്ങോട്ടേക്കാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്തമായ ഒരു ലീഡ് കിട്ടിയെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു. അതുവെച്ച് അന്വേഷണം തുടർന്നു. കൈയെത്തും ദൂരത്ത് ജസ്‌ന എത്തി …

ജെസ്‌ന തിരോധാനം; സി.ബി.ഐ കണ്ടെത്തുമെന്ന് ടോമിൻ ജെ തച്ചങ്കരി Read More »

സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരേ ജൂനിയർ ഗുസ്തിക്കാർ

ന്യൂഡൽഹി: സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരേ പ്രതിഷേധവുമായി ജൂനിയർ ഗുസ്തിക്കാർ. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള സമരത്തിലൂടെ തങ്ങളുടെ കരിയറിലെ വിലപ്പെട്ട ദിനങ്ങൾ നഷ്ടമാക്കിയെന്നാരോപിച്ച് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പൂനിയ എന്നിവർക്കെതിരേ നൂറു കണക്കിന് ജൂനിയർ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ തടിച്ചു കൂടി. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി തുടങ്ങിയവിടങ്ങളിൽ നിന്ന് നിരവധി ഗുസ്തിക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ എത്തിയത്. പുരസ്കാരങ്ങൾ തിരിച്ചു നൽകി ഫോഗട്ടും പൂനിയയും അടക്കമുള്ള താരങ്ങൾ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള പ്രതിഷേധം …

സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരേ ജൂനിയർ ഗുസ്തിക്കാർ Read More »

കുട്ടികൾ പൂ പറിച്ചതിൽ വാക്കു തർക്കവും വഴക്കും, അങ്കൺവാടി ജീവനക്കാരിയുടെ മൂക്ക് മുറിച്ച് വീട്ടുടമ

ബെൽഗാവി: അങ്കണവാടിയിലെ കുട്ടികൾ വീട്ടുമുറ്റത്തെ തോട്ടത്തിലെ പൂ പറിച്ചതിൽ കോപാകുലനായ വീട്ടുടമസ്ഥൻ അങ്കണവാടി ജീവനക്കാരിയുടെ മൂക്കരിഞ്ഞതായി പരാതി. കർണാടകയിലെ ബെൽഗാവിയിലാണ് സംഭവം. അങ്കണവാടിയിൽ അസിസ്റ്റൻറായ സുഗന്ധ മോർ എന്ന ജീവനക്കാരിയുടെ മൂക്കിനാണ് പരുക്കേറ്റത്. അങ്കണവാടിയോടു ചേർന്നു താമസിക്കുന്ന കല്യാൺ മോറെന്ന അമ്പതു വയസുകാരനാണ് മൂർച്ചയുള്ള ആയുധം കൊണ്ട് ഇവരെ ആക്രമിച്ചത്. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ ജീവനക്കാരി ചികിത്സയിലാണ്. സുഗന്ധയുടെ തലയിൽ വെട്ടാനായിരുന്നു പ്രതി ശ്രമിച്ചതെന്നും താൻ തടഞ്ഞതു കൊണ്ടാണ് മൂക്കിൽ വെട്ടേറ്റതെന്നും അങ്കണവാടി അധ്യാപിക മീര മോർ …

കുട്ടികൾ പൂ പറിച്ചതിൽ വാക്കു തർക്കവും വഴക്കും, അങ്കൺവാടി ജീവനക്കാരിയുടെ മൂക്ക് മുറിച്ച് വീട്ടുടമ Read More »

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ മോദി സർക്കാർ ശ്രമിക്കുന്നെന്ന് സൗരഭ് ഭരദ്വാജ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് അരവിന്ദ് കെജ്‌രിവാളിനെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ഇ.ഡി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും കെജ്‌രിവാൾ ഹാജരായിട്ടില്ല. തനിക്കു നൽകിയിരിക്കുന്ന നോട്ടീസ് നിയമപ്രകാരമല്ലെന്ന മറുപടിയാണ് ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനു കാരണമായി കെജ്‌രിവാൾ ഇഡിയെ അറിയിച്ചിരിക്കുന്നത്. അതിനു പുറകേയാണ് എഎപി നേതാവ് ഭരദ്വാജ് വാർത്താ സമ്മേളനത്തിൽ മോദി സർക്കാരിനെതിരേ ആരോപണമുന്നയിച്ചിരിക്കുന്നത്. മദ്യനയ …

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ മോദി സർക്കാർ ശ്രമിക്കുന്നെന്ന് സൗരഭ് ഭരദ്വാജ് Read More »

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കേസ് അന്വേഷണത്തിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക്(സെബി) മൂന്നു മാസം കൂടി സമയപരിധി നീട്ടി നൽകിയിട്ടുമുണ്ട്. വിഷയത്തിൽ നിയമ ലംഘനം ഉണ്ടോയെന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും കോടതി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 12 സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടിൽ …

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല Read More »

ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്. ഖനി അഴിമതിയുമായി ബന്ധപ്പെട്ടാണ് അഭിഷേക് പ്രസാദിന്റെ വീട്ടിൽ ഇ.ഡി പരിശോധന നടത്തുന്നത്. റാഞ്ചിയിലും രാജസ്ഥാനിലുമായി പത്തിടങ്ങളിലാണ് ഇ.ഡി പരിശോധന. അതേസമയം, ജാർഖണ്ഡിൽ ഭൂമി ഉടമസ്ഥതയിൽ നിയമവിരുദ്ധമായി മാറ്റം വരുത്തുന്ന മാഫിയയുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ(പി.എം.എൽ.എ) നിയമപ്രകാരം മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയയ്ക്കുകയുണ്ടായി. നേരത്തേ ആറുവട്ടം നോട്ടീസ് അയച്ചെങ്കിലും മുഖ്യമന്ത്രി ഹാജരായില്ല. ഇ.ഡി നോട്ടീസിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സൊറൻ സമർപ്പിച്ച ഹർജികൾ …

ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ വസതിയിൽ ഇ.ഡി റെയ്ഡ് Read More »

കുളത്തിൽ മരിച്ച നിലയിൽ പഞ്ചവാദ്യ കലാകാരൻഅജയ് കൃഷ്ണൻ

തിരുവനന്തപുരം: പഞ്ചവാദ്യ കലാകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശി അജയ് കൃഷ്ണനെയാണ്(20) മരിച്ച നിലയിൽ കണ്ടെത്തിയത്. അജയ് കൃഷ്ണന്റെ ബൈക്കിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ചെന്നൈയിൽ വൻ ലഹരിമരുന്ന് വേട്ട

ചെന്നൈ: 75 കോടിയുടെ ലഹരിവസ്തുക്കൾ ചെന്നൈയിൽ നിന്ന് പിടിച്ചെടുത്തു. 15.8 കിലോ മെത്താഫെറ്റാമൈൻ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ എട്ടുപേർ അറസ്റ്റിലായി.ചായ പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് എത്തിച്ചത്.

ഗാസയെ വിവിധ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളാക്കി തിരിക്കുന്നത്‌ പരിഗണിച്ച്‌ ഇസ്രയേൽ

ഗാസ സിറ്റി: യുദ്ധത്തിനു ശേഷം ഗാസയെ വിവിധ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളാക്കി തിരിക്കുന്നത്‌ പരിഗണിച്ച്‌ ഇസ്രയേൽ. ഗാസയും വെസ്‌റ്റ്‌ ബാങ്കും ഉൾപ്പെടുന്ന പലസ്തീൻ മേഖലയാകെ വിവിധ എമിറേറ്റുകളായി തിരിക്കുന്ന നിർദേശം ഇസ്രയേൽ സൈന്യമാണ്‌ യുദ്ധ മന്ത്രിസഭയുടെ അടിയന്തര പരിഗണനയ്ക്കായി മുന്നോട്ടു വച്ചത്‌. ഹമാസിനെ ഉന്മൂലനം ചെയ്യാനെന്ന പേരിലാണ്‌ യുദ്ധം ആരംഭിച്ചതെങ്കിലും, യുദ്ധാനന്തരം പലസ്തീൻ അതോറിറ്റിയെ മുനമ്പിന്റെ ഭരണം ഏൽപ്പിക്കില്ലെന്ന്‌ ഇസ്രയേലിലെ ബെന്യാമിൻ നെതന്യാഹു സർക്കാർ ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. പലതായി വിഭജിച്ചശേഷം അതത്‌ മേഖലയിലെ പ്രബല ഗോത്ര വിഭാഗങ്ങളെ …

ഗാസയെ വിവിധ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളാക്കി തിരിക്കുന്നത്‌ പരിഗണിച്ച്‌ ഇസ്രയേൽ Read More »

തെളിവുകളില്ലെന്ന് സി.ബി.ഐ, ഐ.പി.എൽ ഒത്തുകളി കേസ് അവസാനിപ്പിക്കുന്നു

ന്യൂഡൽഹി: വേണ്ടത്ര തെളിവുകളില്ലെന്ന കാരണത്താൽ 2019ലെ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട രണ്ടു കേസുകളും സിബിഐ അവസാനിപ്പിച്ചു. ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് പന്തയം വയ്ക്കുന്നവരുടെ വലിയ ശൃംഖലയും ഐപിഎൽ കളിക്കാരും ഒത്തു കളിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് 2022 മേയിലാണ് സി.ബി.ഐ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ നിന്നുള്ള ദിലീപ് കുമാർ, ഹൈദരാബാദിൽ നിന്നുള്ള ഗുരം വാസു, ഗുരം സതീഷ് എന്നിവരായിരുന്നു ആദ്യ എഫ്.ഐ ആറിലെ പ്രതികൾ. സജ്ജൻ സിങ്, പ്രഭു ലാൽ മീന, രാം അവ്താർ, …

തെളിവുകളില്ലെന്ന് സി.ബി.ഐ, ഐ.പി.എൽ ഒത്തുകളി കേസ് അവസാനിപ്പിക്കുന്നു Read More »

മൂന്നാർ പീഡനം: ഝാർഖണ്ഡ് സ്വദേശിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

മൂന്നാർ: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഇതര സംസ്ഥാന സ്വദേശിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. ഝാർഖണ്ഡ് സ്വദേശിയായ സെലനെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ വിവരം അറിയിക്കണമെന്നാണ് നിർദേശം. ഇയാളുടെ ഭാര്യ സുമരി ബുർജോയെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇവരുടെ ഫോട്ടോയും വവരങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ 11 വയസുള്ള മകളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. …

മൂന്നാർ പീഡനം: ഝാർഖണ്ഡ് സ്വദേശിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് Read More »

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു

സോൾ: ​ദക്ഷിണ കൊറിയയിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുങ്ങിന് ആൾക്കൂട്ടത്തിനിടയിൽ വച്ച് കുത്തേറ്റു. കഴുത്തിനാണ് കത്തി കൊണ്ട് കുത്തേറ്റത്. ബുസാനിൽ വച്ചാണ് സംഭവം. മാധ്യമ പ്രവർത്തകരോട് സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ കഴുത്തിന്റെ ഇടതുഭാ​ഗത്ത് കുത്തേൽക്കുകയായിരുന്നു. ആക്രമണദൃശ്യങ്ങൾ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ലീ കുഴഞ്ഞു വീഴുന്നതും സഹായികൾ തൂവാല കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിൽ അമർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഓട്ടോ​ഗ്രാഫ് ചോദിക്കാനെന്ന വ്യാജേന അടുത്തെത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്ന് ​ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അക്രമിയെ പൊലീസ് …

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു Read More »

വാരാണസി കൂട്ടബലാത്സംഗം; ബി.ജെ.പിക്കാരായ പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ വിദ്യാത്ഥി പ്രതിഷേധത്തെ തുടർന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ബി.ടെക് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ബി.ജെ.പി നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌ ഗത്യന്തരമില്ലാതെ. വിദ്യാർഥികൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ്‌ വാരാണസിയിലെ ബി.ജെ.പി ഐ.റ്റി സെൽ കൺവീനർ കുനാൽ പാണ്ഡെ, കോ കൺവീനർ സാക്ഷാം പട്ടേൽ, ഐ.റ്റി സെല്ലിൽ സജീവ പ്രവർത്തകനായ അഭിഷേക്‌ ചൗഹാൻ എന്നിവരെ അറസ്റ്റ്‌ ചെയ്‌തത്‌. നവംബർ ഒന്നിന്‌ പുലർച്ചെയാണ്‌ വാരാണസി ഐ.ഐ.റ്റി – ബനാറസ്‌ ഹിന്ദു സർവകലാശാല ക്യാമ്പസിൽ ബി.ടെക് വിദ്യാർഥിനിയെ ബി.ജെ.പി നേതാക്കൾ തോക്ക്‌ ചൂണ്ടി …

വാരാണസി കൂട്ടബലാത്സംഗം; ബി.ജെ.പിക്കാരായ പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ വിദ്യാത്ഥി പ്രതിഷേധത്തെ തുടർന്ന് Read More »