Timely news thodupuzha

logo

Kerala news

ഏറ്റുമാനൂർ ബൈപ്പാസിൽ അപകടം; സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്

കോട്ടയം: ഏറ്റുമാനൂർ ബൈപ്പാസിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്. പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡിൽ ഏറ്റുമാനൂർ കിഴക്കേനട ബൈപ്പാസ് ജങ്ങ്ഷനിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട സുസുകി ആക്സസ് സ്കൂട്ടർ പൂർണമായും തകർന്ന് മുൻഭാഗം വേർപെട്ട നിലയിലായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സ്ത്രീകളടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. …

ഏറ്റുമാനൂർ ബൈപ്പാസിൽ അപകടം; സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക് Read More »

കൊല്ലത്ത് ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി; ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു

കൊല്ലം: ജോനകപ്പുറം ഹാര്‍ബറിനുള്ളിലെ റോഡിൽ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി ഭിന്നശേഷിക്കാരന്‍ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നിന് ആയിരുന്നു അപകടം. തമിഴ്‌നാട് കൊടമംഗലം സ്വദേശി അറുപതു വയസുകാരനായ പരശുറാം ആണ് മരിച്ചത്. പരുക്കേറ്റ ഒന്‍പതു പേരില്‍ ഗുരുതരമായ പരുക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നവരും, മീന്‍ കച്ചവടം ചെയ്ത് ജീവിക്കുന്നവരുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് …

കൊല്ലത്ത് ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി; ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു Read More »

ഇന്ന് ഒരു മണിക്കൂര്‍ ഭൗമ മണിക്കൂറായി ആചരിക്കുമെന്ന് കെ.എസ്.ഇ.ബി

കൊച്ചി: ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാമെന്ന് കെ.എസ്.ഇ.ബി. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂര്‍ സമയം ഓഫ് ചെയ്ത് ഭൂമിയെ ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാകാമെന്നും കെ.എസ്.ഇ.ബി പറഞ്ഞു. ഭൂമിയെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആരംഭിച്ച ഈ സംരംഭത്തില്‍ 190ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ സാധാരണയായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു …

ഇന്ന് ഒരു മണിക്കൂര്‍ ഭൗമ മണിക്കൂറായി ആചരിക്കുമെന്ന് കെ.എസ്.ഇ.ബി Read More »

ഡോ​ക്‌​ട​റു​ടെ 25 ല​ക്ഷം തട്ടിയ പ്രതികളിലൊരാൾ പിടിയിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ട്രേ​ഡി​ങ് ക​മ്പ​നി​യു​ടെ വ്യാ​ജ വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച് ഡോ​ക്‌​ട​റു​ടെ 25 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ പ്രതി പിടിയിൽ. ത​മി​ഴ്നാ​ട് മൈ​ലാ​പ്പൂ​ർ മ​റീ​ന സ്കൂ​ൾ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​യാ​യ വി​ജ​യ്‌യാണ്(46) അറസ്റ്റിലായത്. കൊ​ടു​ങ്ങ​ല്ലൂ​ർ ചാ​പ്പാ​റ മ​ണ്ണാ​റ​ത്താ​ഴം സ്വ​ദേ​ശി​യാ​യ ഡോക്ടറുടേയാണ് 25 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. പ്രതി വിജയ് നേരത്തെ ചെ​ന്നൈ കേ​ന്ദ്ര​മാ​യു​ള്ള എ​ഫ്.​എ​ക്സ് യോ​ഗി അ​ഡ്വൈ​സേ​ഴ്സ് ക​ൺ​സ​ൾ​ട്ട​ന്റ് ആ​ന്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ പേ​രി​ൽ 68.80 കോ​ടി ത​ട്ടി​യ കേ​സി​ൽ ജ​യി​ലി​ൽ ആ​യി​രു​ന്നു. ത​മി​ഴ്നാ​ട് ക്രൈം​ബ്രാ​ഞ്ച് …

ഡോ​ക്‌​ട​റു​ടെ 25 ല​ക്ഷം തട്ടിയ പ്രതികളിലൊരാൾ പിടിയിൽ Read More »

ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആന ഇടഞ്ഞു

തൃശൂർ: ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആന ഇടഞ്ഞു. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ രാത്രി പത്തരയോടെയാണ് സംഭവം. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്ണനാണ് ഇടഞ്ഞത്. ഇത് പുതുപ്പള്ളി അർജുനനെന്ന ആനയെ കുത്തിയതോടെ ഇരു ആനകളും തമ്മിൽ കൊമ്പുകേർക്കുന്ന തരത്തിലെത്തി. ഇതോടെ ആളുകൾ വിരണ്ടോടി. സംഭവത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.

ആര്‍.എല്‍.വി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം

ചാലക്കുടി: മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം. ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിലെ കൂത്തംബലത്തിലാണ് അവതരണം. കലാമണ്ഡലത്തില്‍ നിന്നും ആദ്യമായാണ് ഇത്തരം ഒരവസരം കിട്ടുന്നതെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലത്തിലെ മുന്‍ ഗവേഷക വിദ്യാര്‍ത്ഥി കൂടിയാണ് രാമകൃഷ്ണന്‍.

11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളിൽ 64.5 മില്ലീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. 23ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. മാർച്ച് 25 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും; …

11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് Read More »

പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകകള്‍ അനുവദിച്ചു: 454.15 കോടി രൂപ നീക്കിവച്ചതായി മന്ത്രി

തിരുവനന്തപുരം: വിവിധ വിഭാഗങ്ങള്‍ക്കായി 2022 – 2023 വരെയുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകകള്‍ അനുവദിച്ചു. ഇതിനായി 454.15 കോടി രൂപ നീക്കിവച്ച് ഉത്തരവിറക്കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക, ന്യൂനപക്ഷ, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങി വിഭാഗങ്ങളിലെ കുട്ടികളുടെ 2021 – 2022, 2022 – 2023 വര്‍ഷങ്ങളിലെ സ്‌കോളര്‍ഷിപ്പ് തുകകളാണ് പൂര്‍ണമായും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

ജാതിഭേദമില്ലാത്ത കേരളത്തിന് ഭംഗംവരുത്താനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള കരുത്താണ് എ.കെ.ജി സ്മരണ; മുഖ്യമന്ത്രി

തിരുവനന്തപുരം: ജാതിമതഭേദമില്ലാത്ത, സ്നേഹവും സാഹോദര്യവും നീതിയും തുല്യതയും പുലരുന്ന കേരളത്തിനായാണ് എ.കെ.ജി സ്വയം സമർപ്പിച്ചതെന്നും അതിന് ഭംഗംവരുത്താനുള്ള ഏതു ശ്രമങ്ങളെയും ചെറുത്തു തോൽപ്പിക്കാനുള്ള കരുത്താണ് എ.കെ.ജിയുടെ സ്മരണയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി ചിന്ത പൂർണ്ണമായും പിഴുതെറിയണമെന്ന ലക്ഷ്യത്തോടെയാണ് ഇവിടത്തെ ഇടതു പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടു പോകുന്നത്. എന്നാൽ ആ ശ്രമത്തിനു തുരങ്കം വയ്ക്കും വിധം വിവേചന പൂർണ്ണമായ യാഥാസ്ഥിതിക ചിന്താഗതികൾ ജനങ്ങൾക്കിടയിൽ വീണ്ടും വളർത്താനുള്ള സാഹചര്യമാണ് സംഘപരിവാർ ഒരുക്കുന്നത്. ആർക്കെതിരേയും ഹിംസാത്മകമായ ജാതിയുടേയും മതവർഗീയതയുടെയും വെറുപ്പിൽ …

ജാതിഭേദമില്ലാത്ത കേരളത്തിന് ഭംഗംവരുത്താനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള കരുത്താണ് എ.കെ.ജി സ്മരണ; മുഖ്യമന്ത്രി Read More »

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി.ജി മനുവിന് ജാമ്യം

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ വിചാരണ തീരുന്നതു വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, 2 ലക്ഷം രൂപയുടെ ബോണ്ട്, 2 ആൾ ജാമ്യവും എന്നിവയാണ് ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം …

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി.ജി മനുവിന് ജാമ്യം Read More »

സ്വര്‍ണ വിലയിൽ ഇടിവ്

കൊച്ചി: സർവ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്. ഇന്ന്(22/03/2024) 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 49,080 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 6135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണ വില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഈ മാസം 9ന് 48,600 രൂപയായി ഉയര്‍ന്നതാണ് ആദ്യ സര്‍വകാല റെക്കോര്‍ഡിട്ടത്. പിന്നീട് കഴിഞ്ഞ ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് വീണ്ടും …

സ്വര്‍ണ വിലയിൽ ഇടിവ് Read More »

രാത്രി കർഫ്യൂവിനെതിരെ കോഴിക്കോട് എൻ.ഐ.റ്റിയിൽ പ്രതിഷേധം

കോഴിക്കോട്: എൻ.ഐ.റ്റിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാംപസ് ഉപരോധിച്ച് വിദ്യാർഥികൾ. ജീവനക്കാർ അടക്കമുള്ളവരെ അകത്തേക്കു കടത്തി വിടാതെയാണി പ്രതിഷേധം. മുക്കം റോഡിലെ പ്രധാന കവാടവും രാജ്പഥിലും വിദ്യാർഥികൾ ഇരുന്നു പ്രതിഷേധിക്കുന്നുണ്ട്. മലയമ്മ റോഡിൽ ആർക്കിടെക്ചർ ബ്ലോക്കിനു സമീപമുള്ള കവാടവും ഉപരോധിക്കുകയാണ്. കെമിക്കൽ എൻജിനീയറിങ് ബ്ലോക്ക് കവാടവും തടയുമെന്നും വിദ്യാർഥികൾ അറിയിച്ചു. 24 മണിക്കൂറും തുറന്നിരിക്കുന്ന ക്യാംപസ് ഇനി രാത്രി 11 നു ശേഷം പ്രവർത്തിക്കില്ലെന്നാണു സ്റ്റുഡന്‍റ് വെൽഫയർ ഡീൻ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്. വിദ്യാർഥികൾ 12 മണിക്കുള്ളിൽ കോളെജ് …

രാത്രി കർഫ്യൂവിനെതിരെ കോഴിക്കോട് എൻ.ഐ.റ്റിയിൽ പ്രതിഷേധം Read More »

സത്യഭാമയുടേത്‌ ഫ്യൂഡൽ മാടമ്പി ഭാഷ: എം.വി ഗോവിന്ദൻ

കണ്ണൂർ: കലാകാരി സത്യഭാമയുടേത്‌ ഫ്യൂഡൽ മാടമ്പി ഭാഷയാണെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതൊന്നും നാട്‌ അംഗീകരിക്കുന്നില്ലെന്ന്‌ സത്യഭാമയും അവർക്കൊപ്പം ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അവരും മനസ്സിലാക്കണം. ചരിത്രബോധവും സംസ്‌കാരികബോധവും തൊട്ടുതീണ്ടാത്തതാണ്‌ വികലമായ ഇത്തരം നിലപാടുകൾ. സവർണ, ഫാസിസ്‌റ്റ്‌ ബോധമാണ്‌ അറിയാതെ പുറത്തു വരുന്നത്‌. കണ്ണൂരിൽ എ.കെ.ജി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല സൗന്ദര്യം വെളുപ്പാണെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നാണ്‌ സത്യഭാമ പറയുന്നത്‌. സംസ്‌കാരം അടയാളപ്പെടുത്തുന്നത്‌ ഭാഷയിലാണ്‌. അവരുടെ ഭാഷയിലൂടെ പുറത്തു വരുന്നത്‌ …

സത്യഭാമയുടേത്‌ ഫ്യൂഡൽ മാടമ്പി ഭാഷ: എം.വി ഗോവിന്ദൻ Read More »

ബി.ജെ.പി സ്ഥാനാർഥിക്ക്‌ വോട്ട്‌ കൂടും പോലും; തോമസ്‌ ഐസക്

തിരുവനന്തപുരം: മാതൃഭൂമി ചാനൽ പുറത്തുവിട്ട തെരഞ്ഞെടുപ്പ്‌ സർവേകളെ കളിയാക്കി പത്തനംതിട്ടയിലെ എൽ.ഡി.എഫ്‌ സ്ഥാനാർഥി ഡോ. തോമസ്‌ ഐസക്‌. രാഷ്ട്രീയത്തിലോ പൊതുപ്രവർത്തനരംഗത്തോ യാതൊരു പരിചയവുമില്ലാത്തതുകൊണ്ട് സ്വന്തം പാർട്ടിയിലെ അണികളും നേതാക്കളും പരസ്യമായിത്തന്നെ തിരസ്‌കരിച്ചു കഴിഞ്ഞ സ്ഥാനാർത്ഥിയാണ് ബി.ജെ.പിയ്ക്ക് പത്തനംതിട്ടയിലുള്ളത്. ആ സ്ഥാനാർത്ഥിയ്ക്കാണ് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ തവണ നേടിയതിനേക്കാൾ വോട്ടു കിട്ടുമെന്ന് മാതൃഭൂമിയുടെ സർവെ പ്രവചിക്കുന്നത്. തട്ടിക്കൂട്ടിയാലല്ലാതെ, മാനിപ്പുലേറ്റു ചെയ്‌താലല്ലാതെ ഇങ്ങനെയൊരു പ്രവചനം നടത്താനാവില്ലെന്ന്‌ തോമസ്‌ ഐസക്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ വിമർശിച്ചു. അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ ഇങ്ങനെ …

ബി.ജെ.പി സ്ഥാനാർഥിക്ക്‌ വോട്ട്‌ കൂടും പോലും; തോമസ്‌ ഐസക് Read More »

വിപുലീകരണ 
പദ്ധതികളുമായി എം.ജി സർവകലാശാല

കോട്ടയം: നാഷണൽ അസസ്‌മെന്റ്‌ ആൻഡ്‌ അക്രഡിറ്റേഷൻ കൗൺസിലിന്റെ(നാക്) നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ എ++ ഗ്രേഡ് ലഭിച്ചതിനെ തുടർന്ന് അക്കാദമിക്, ഗവേഷണ, സംരംഭകത്വ വികസന മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കാൻ എം.ജി സർവകലാശാല. പത്തു വർഷത്തിനുള്ളിൽ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ പരമാവധി വിദ്യാർഥികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് ചാൻസലർ ഡോ. സി.റ്റി അരവിന്ദകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ കാമ്പസുകൾ തുടങ്ങാനും മികച്ച വിദേശ സർവകലാശാലകളുമായി ചേർന്ന് ജോയിന്റ്‌ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കും നടപടി ആരംഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനുള്ളിൽ …

വിപുലീകരണ 
പദ്ധതികളുമായി എം.ജി സർവകലാശാല Read More »

സന്ധ്യാറാണിയെ മന്ത്രി വി ശിവൻകുട്ടി നേരിൽ കണ്ടു

കോവളം: വിഴിഞ്ഞം തുറമുഖത്തേക്ക് കല്ലുമായി നിയന്ത്രണമില്ലാതെ പായുന്ന ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിന്റെ ദുരന്തംപേറുന്ന അധ്യാപിക സന്ധ്യാറാണിയെ മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി സന്ദർശിച്ചു. വ്യാഴാഴ്ച വൈകിട്ട്‌ വീട്ടിലെത്തിയ മന്ത്രി അപകടത്തെയും ചികിത്സയെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു. ജോലി സംബന്ധമായ കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും ചികിത്സാ ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിക്കും തനിക്കും റിപ്പോർട്ടായി നൽകാനും നിർദേശിച്ചു. ഇത്രയും ഗുരുതരമായ അപകടം നടന്നിട്ടും അദാനി തുറമുഖ കമ്പനിയിൽനിന്നും ഒരാൾ പോലും കാര്യങ്ങൾ അന്വേഷിച്ചില്ലെന്നത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ(എം) കോവളം ഏരിയ …

സന്ധ്യാറാണിയെ മന്ത്രി വി ശിവൻകുട്ടി നേരിൽ കണ്ടു Read More »

സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ: ആർ.എൽ.വി രാമകൃഷ്‌ണനെ ഉദ്ദേശിച്ച് ഒരു യൂടൂബ് ചാനലിൽ കറുത്ത നിറമുള്ളവർ ന്യത്തം ചെയ്യരുതെന്ന് പറഞ്ഞ സി.എൻ സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ത്യശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീന കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ …

സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു Read More »

കിറ്റെക്‌സ്‌ സാബു 25 കോടി നൽകിയത്‌ ബി.ആർ.എസിന്‌

ന്യൂഡൽഹി: തെലങ്കാനയിൽ വ്യവസായം തുടങ്ങാൻ കിറ്റെക്‌സ്‌ സാബു ജേക്കബ് ഇലക്‌ടറൽ ബോണ്ടുകളിലൂടെ മുടക്കിയത്‌ 25 കോടി രൂപയാണെന്ന്‌ സ്ഥിരീകരിച്ചു. ബോണ്ട്‌ സീരിയൽ നമ്പറുകൾ തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്തുവിട്ടതോടെയാണ്‌ ഇത്‌ വ്യക്തമായത്‌. തെലങ്കാനയിൽ ഭരണ കക്ഷിയായിരുന്ന കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത്‌ രാഷ്ട്ര സമിതിക്കാണ്‌ രണ്ട്‌ ഘട്ടങ്ങളിലായി 25 കോടി രൂപ ഇലക്‌ടറൽ ബോണ്ട്‌ രൂപത്തിൽ കൈമാറിയത്‌. തൊഴിൽചട്ട ലംഘനങ്ങളുടെ പേരിൽ കേരളത്തിൽ നിയമ നടപടികൾ നേരിട്ട ഘട്ടത്തിലാണ്‌ 2021ൽ തെലങ്കാനയിലേക്ക്‌ ചുവടുമാറാൻ സാബു പദ്ധതിയിട്ടത്‌. തെലങ്കാന സർക്കാരുമായി …

കിറ്റെക്‌സ്‌ സാബു 25 കോടി നൽകിയത്‌ ബി.ആർ.എസിന്‌ Read More »

കെ.സി ഗ്രൂപ്പിനെതിരെ തുറന്ന പോരിന്‌ ചെന്നിത്തല

കൊല്ലം: രമേശ്‌ ചെന്നിത്തല വിഭാഗം കൊല്ലം നിയോജക മണ്ഡലം കൺവൻഷൻ ബഹിഷ്‌കരിച്ചതോടെ യു.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനം അവതാളത്തിൽ. കെ.സി വേണുഗോപാൽ ഗ്രൂപ്പിന്റെ പിടിച്ചെടുക്കൽ നയമാണ്‌ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും അതിൽ മാറ്റമുണ്ടാകാതിരുന്നാൽ നിസ്സഹകരണം തുടരുമെന്നുമുള്ള നിലപാടിലാണ്‌ ചെന്നിത്തല വിഭാഗം. എ ഗ്രൂപ്പും ഇതിനെ പിന്തുണയ്‌ക്കുന്നു. കോൺഗ്രസിലെ ഗ്രൂപ്പുപോരിന്‌ എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന ആവശ്യം യു.ഡി.എഫ്‌ സ്ഥാനാർഥിയും ആർ.എസ്‌.പി സംസ്ഥാന സെക്രട്ടറിയും കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു. ഏഴു നിയോജക മണ്ഡലങ്ങളിൽ ഒടുവിലത്തെ കൺവൻഷനായിരുന്നു കഴിഞ്ഞ ​ദിവസത്തേത്. ഇതു കൊല്ലത്തു …

കെ.സി ഗ്രൂപ്പിനെതിരെ തുറന്ന പോരിന്‌ ചെന്നിത്തല Read More »

കലയന്താനിയിൽ നിർമ്മാണം നടക്കുന്ന വീടിനു മുകളിൽ നിന്ന് വീണു ഗൃഹനാഥൻ മരിച്ചു .

തൊടുപുഴ: നിര്‍മ്മാണം നടക്കുന്ന വീടിന് മുകളില്‍ നിന്ന് ഗൃഹനാഥന്‍ വീണ് മരിച്ചു. കലയന്താനി കീത്താപ്പിള്ളില്‍(അറക്കൽ) ജോസ് (60) ആണ് മരിച്ചത്. വ്യാഴം വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. വാടകക്ക് താമസിക്കുകയായിരുന്ന ജോസും കുടുംബവും സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഏതാനും ദിവസം മുമ്പാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. മറ്റ് തൊഴിലാളികള്‍ക്കൊപ്പം കെട്ടിടത്തിന് മുകളില്‍ പണിയിലേര്‍പ്പെട്ടിരുന്ന ജോസ് അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. പിന്നിലേക്ക് വീണ ജോസ് താഴെ കൂട്ടിയിട്ടിരുന്ന സിമന്റ് കട്ടകളിലേക്ക് തലയടിച്ചാണ് പതിച്ചത്. ഉടന്‍ തന്നെ …

കലയന്താനിയിൽ നിർമ്മാണം നടക്കുന്ന വീടിനു മുകളിൽ നിന്ന് വീണു ഗൃഹനാഥൻ മരിച്ചു . Read More »

ഡോക്ടർമാർക്ക് സമൂഹ്യമാധ്യമങ്ങളിൽ വിലക്ക്; കടുത്ത പ്രതിഷേധവുമായി ഐ.എം.എയും കെ.ജി.എം.ഒ.എയും

തിരുവനന്തപുരം: ഡോക്‌ടർമാർക്ക് സാമൂഹിക മാധ്യമങ്ങളിലുള്ള വിലക്കിനതെരേ കടുത്ത പ്രതിഷേധവുമായി ഐ.എം.എയും കെ.ജി.എം.ഒയും രംഗത്തെത്തി. സർക്കുലർ പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ അ‍റിയിച്ചു. അവകാശങ്ങൾക്കു മേലുള്ള കടന്നു കയറ്റമാണ് സർക്കുലറെന്നാണ് വിമർശനം. സർക്കാർ ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി കൊണ്ട് ഡി.എച്ച്.എസ് സർക്കുലർ ഇറക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘം ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. …

ഡോക്ടർമാർക്ക് സമൂഹ്യമാധ്യമങ്ങളിൽ വിലക്ക്; കടുത്ത പ്രതിഷേധവുമായി ഐ.എം.എയും കെ.ജി.എം.ഒ.എയും Read More »

പനമരത്തു നിന്നു തട്ടിക്കൊണ്ടുപോയ 14കാരി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്; കൂട്ടുകാരിയുടെ അമ്മ അറസ്റ്റിൽ

പനമരം: വയനാട് പനമരത്തുനിന്നു തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായെന്നു പൊലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ കുട്ടുകാരിയുടെ അമ്മ തങ്കമ്മയെ(28) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണു പെൺകുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തിങ്കളാഴ്ച പെൺകുട്ടിയെ തൃശൂരിലെ പാലപ്പെട്ടി വളവിൽനിന്നു കണ്ടെത്തി. തങ്കമ്മയും രണ്ടാംഭർത്താവ് വിനോദും ചേർന്നാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. വിവാഹവാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. പെൺകുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. തുടർന്നു നടത്തിയ …

പനമരത്തു നിന്നു തട്ടിക്കൊണ്ടുപോയ 14കാരി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്; കൂട്ടുകാരിയുടെ അമ്മ അറസ്റ്റിൽ Read More »

പഞ്ചാബ് വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി

ചണ്ഡിഗഡ്: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് മരണപ്പെട്ടവരുടെ എണ്ണം എട്ട് ആയി ഉയർന്നു. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഗുർജാനിൽ ബുധനാഴ്ചയായിരുന്നു സംഭവം. നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ സുഖ്‌വീന്ദർ സിംഗ്, മൻപ്രീത് സിംഗ് എന്നിവരിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു. വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചതായാണ് പൊലീസിന് ആദ്യം വിവരം ലഭിക്കുന്നത്. തുടർന്ന് …

പഞ്ചാബ് വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി Read More »

രാമകൃഷ്ണന് പിന്തുണയുമായി നിരവധി ആളുകൾ രം​ഗത്ത്

തിരുവനന്തപുരം: ആർ.എൽ.വി രാമകൃഷ്ണനെതിരായ കാലമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ വിമർശനവുമായി നിരവിധി പേർ രംഗത്ത്. മന്ത്രി ആർ ബിന്ദു, നടന്മാരായ ഹരീഷ് പേരടി, ജോയ് മാത്യു, നർത്തകി മേതിൽ ദേവിക എന്നിവരുൾപ്പെടെയുള്ളവർ രാകൃഷ്ണന് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം ഉയർത്തിയത്. പുരുഷമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമാണ് സത്യഭാമയുടെ വാക്കുകൾ. എൻ്റെ അഭിപ്രായത്തിൽ മോഹിനിയാട്ടമൊക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ …

രാമകൃഷ്ണന് പിന്തുണയുമായി നിരവധി ആളുകൾ രം​ഗത്ത് Read More »

സ്വർണ വില വീണ്ടും വർദ്ധിച്ചു

കൊച്ചി: ഓരോ ദിവസം സർവ്വക്കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഉടന്‍ 50,000ലേക്ക്. ഇന്ന്(21/03/2024) 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഈ മാസം 9ന് 48,600 രൂപയായി ഉയര്‍ന്നതാണ് ആദ്യ സര്‍വകാല റെക്കോര്‍ഡിട്ടത്. പിന്നീട് കഴിഞ്ഞ ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് …

സ്വർണ വില വീണ്ടും വർദ്ധിച്ചു Read More »

ഡീൻ കുര്യാക്കോസിന് എതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു: എം.എം മണി

ഇടുക്കി: എം.പി ഡീൻ കുര്യാക്കോസിന് എതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് എം.എം മണി എം.എൽ.എ. എം പി ആയിരുന്നപ്പോൾ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. കടുത്ത ഭാഷയിൽ പറഞ്ഞു എന്നേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

എസ് രാജേന്ദ്രൻ ബി.ജെ.പി യിലേക്ക് പോകില്ല, അക്കാര്യത്തിൽ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്ന് സി.വി വർ​ഗീസ്

ഇടുക്കി: എസ് രാജേന്ദ്രൻ ബി.ജെ.പി യിലേക്ക് പോകില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. അക്കാര്യത്തിൽ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു. താൻ നേരിട്ട് രാജേന്ദ്രനുമായി സംസാരിച്ചുവെന്നും വ്യക്തി പരമായ കാര്യത്തിനാണ് രാജേന്ദ്രൻ ഡൽഹിക്ക് പോയത്. 31 മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഉണ്ടാകുമെന്നും സി.വി വർ​ഗീസ് വ്യക്തമാക്കി.

തന്‍റെ വാക്കുകളെ വളച്ചൊടിച്ചെന്ന് കലാമണ്ടലം സത്യഭാമ

തൃശൂർ: നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി കലാമണ്ഡലം സത്യഭാമ. ആർ.എൽ.വിയെന്ന സ്ഥാപനത്തെക്കുറിച്ചാണ് പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞ വാക്കുകൾ മാധ്യമ പ്രവർത്തകർ വളച്ചൊടിക്കുകയാണെന്നും അവർ ആരോപിച്ചു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് സത്യഭാമയുടെ വിവാദപരാമർ‌ശം. പുരുഷൻമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർ.എൽ.വി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നാണ് സത്യഭാമയുടെ വാക്കുകൾ. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സത്യഭാമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. ഇതോടെ രണ്ടാം തവണയാണ് …

തന്‍റെ വാക്കുകളെ വളച്ചൊടിച്ചെന്ന് കലാമണ്ടലം സത്യഭാമ Read More »

പി.എസ്‌.സി പരീക്ഷാ തീയതികളിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകൾ പിന്നീട് മെയ് 11,25 തീയതികളിൽ നടത്തും. അവസാനഘട്ട പരീക്ഷ ജൂണ്‍ 15നാണ്. തുടർന്ന് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ മെയ് 11,25 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. ഏപ്രില്‍ 24ന് …

പി.എസ്‌.സി പരീക്ഷാ തീയതികളിൽ മാറ്റം Read More »

9 ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഇന്നു മുതൽ മൂന്ന് ദിവസത്തേക്ക് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. എന്നാൽ കനത്ത ചൂടിനെ ശമിപ്പിക്കാൻ ഈ വേനൽ മഴയ്ക്ക് കഴിയില്ല. ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട …

9 ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

മോഹിനിയാട്ടകലാകാരൻ ആർ.എൽ.വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

കൊച്ചി: മോഹിനിയാട്ട കലാകാരനും അന്തരിച്ച സിനിമാ നടൻ കലാഭവൻ മണിയുടെ അനുജനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. മോഹിനിയായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടുകഴിഞ്ഞാല് കാക്കേടെ നിറം. എല്ലാംകൊണ്ടും കാല് കുറച്ച് അകറ്റിവെച്ച് കളിക്കുന്നതാണ്. ഒരു പുരുഷൻ കാലും കവച്ചുവെച്ച് കളിക്കാന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകമില്ല. പറ്റുന്നെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആമ്പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവരുണ്ടേ.. അവരായിരിക്കണം. ഇവനെ കണ്ടാലുണ്ടല്ലോ. പെറ്റത്തള്ള പോലും സഹിക്കില്ല’‘ എന്നാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ …

മോഹിനിയാട്ടകലാകാരൻ ആർ.എൽ.വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ Read More »

മാങ്കുളം വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും, ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചത് അശാസ്ത്രീയമായി

ഇടുക്കി: മാങ്കുളം പേമരം വളവില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട സ്ഥലം രാവിലെ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ പരിശോധിച്ചു.അപകടത്തില്‍പ്പെട്ട വാഹനവും റോഡിന്റെ ഭൂപ്രകൃതിയുമെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.ദൃക്‌സാക്ഷികളില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ നിന്നും സമീപവാസികളില്‍ നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിച്ചു.ഇടുക്കി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ റ്റി ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും അപകടത്തിന് കാരണമായതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്തിലധികം തവണ പേമരം വളവില്‍ മാത്രം മുമ്പ് അപകടമുണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് 14 പേരുമായി വന്ന ട്രാവലര്‍ അപകടം തടയാന്‍ സ്ഥാപിച്ചിരുന്ന …

മാങ്കുളം വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും, ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചത് അശാസ്ത്രീയമായി Read More »

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി

കോതമംഗലത്ത്: കറുകടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിലാണ് മൂർഖൻ പാമ്പ് വീണത്. വെള്ളം കോരാൻ വന്ന വീട്ടുടമയാണ് മൂർഖൻ പാമ്പ് കിണറ്റിൽ വീണു കിടക്കുന്നത് ആദ്യം കണ്ടത്. ഉടനെ വനം വകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രശസ്ത പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്ക മാലി സ്ഥലത്തെത്തി കിണറിനകത്തു നിന്ന് പാമ്പിനെ പിടികൂടി. പല പ്രാവശ്യം പാമ്പ് വഴുതി മാറിയെങ്കിലും ഒടുവിൽ പാമ്പിനെ മാർട്ടിൻ കൈപ്പിടിയിലൊതുക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ കോതമംഗലം ഫോറസ്റ്റ് ഓഫീസിലേൽപ്പിച്ചു. ചൂടു കൂടിയതിനാൽ വീടിനു സമീപത്തേക്ക് …

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി Read More »

കട്ടപ്പന ഇരട്ട കൊലപാതകം; പ്രതികളെയുമായി തെളിവെടുപ്പ് നടത്തി

ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസിലെ പ്രതികളെയുമായി തെളിവെടുപ്പ് നടത്തി. മുഖ്യ പ്രതി നിതീഷ്, രണ്ടാം പ്രതി വിഷ്ണു എന്നിവരെയാണ് വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ചത്. കക്കാട്ടുകടയിലെ തെളിവ്ടുപ്പിന് ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തിയ സാഗര ജങ്ഷനിലെ വീട്ടിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പു നടത്തി. വിഷ്ണുവിന്റെ കാലിന് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നതിനാൽ ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് എത്തിക്കുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കാലിന് ഭേദമായതിന് പിന്നാലെ വിഷ്ണുവിനെ കഴിഞ്ഞ ദിവസം കട്ടപ്പന കോടതി പോലീസ് …

കട്ടപ്പന ഇരട്ട കൊലപാതകം; പ്രതികളെയുമായി തെളിവെടുപ്പ് നടത്തി Read More »

വ്യാജ ഫോട്ടോ പ്രചരിപ്പിക്കൽ: ഇ.പിയുടെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

കണ്ണൂർ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം താൻ ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാരോപിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർന്ന് തിരുവനന്തപുരം ഡി.സി.സി അംഗം ജോസഫ് ഡിക്രൂസിനെതിരെ നൽകിയ പരാതിയിൽ വഴപട്ടണം പൊലീസ് കേസെടുത്തു. ഇ.പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറും പി.കെ ഇന്ദിരയും ഒരുമിച്ച് ഇരിക്കുന്ന തരത്തിൽ ചിത്രം മോർഫ് ചെയ്തി പ്രചരിപ്പിച്ചത്. തന്നെയും …

വ്യാജ ഫോട്ടോ പ്രചരിപ്പിക്കൽ: ഇ.പിയുടെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് Read More »

ഡോക്ടർ ഷഹനയുടെ ആത്മഹത്യ: റുവൈസിന്‍റെ പി.ജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്‍റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിന്‍റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. റുവൈസിന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ കോളെജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക …

ഡോക്ടർ ഷഹനയുടെ ആത്മഹത്യ: റുവൈസിന്‍റെ പി.ജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു Read More »

നെല്ലിക്കുഴിയിൽ ഫർണീച്ചർ വർക് ഷോപ്പിന് തീപിടിച്ചു

കോതമംഗലം: നെല്ലിക്കുഴിയിൽ ഫർണീച്ചർ വർക് ഷോപ്പിന് തീപിടിച്ചു. ഇന്ന് രാവിലെ 5.50നാണ് തീപിടുത്തം ഉണ്ടായത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഒരു മണിക്കൂർ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീയണക്കാൻ സാധിച്ചത്. വർക് ഷോപ്പിൽ ഉണ്ടായിരുന്ന മര ഉരുപ്പടികൾ, പോളിഷ് ചെയ്യാൻ ഇട്ടിരുന്ന ഫർണിച്ചറുകൾ, മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ കത്തിനശിച്ചു. കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.രണ്ടു വാഹനങ്ങളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് അഗ്നി രക്ഷാസേനയുടെ കഠിന പ്രയത്നം കൊണ്ടാണ് തീ എളുപ്പത്തിൽ …

നെല്ലിക്കുഴിയിൽ ഫർണീച്ചർ വർക് ഷോപ്പിന് തീപിടിച്ചു Read More »

സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

കൊച്ചി: വിവാദങ്ങൾക്ക് പിന്നാലെ നടനും തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സുരേഷ് ഗോപിക്ക് തന്നെ കാണാനോ തന്‍റെ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം നോക്കേണ്ടതില്ല, എന്നും എപ്പോഴും സ്വാഗതമുണ്ടെന്നും കലാമണ്ഡലം ഗോപി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ ക്ഷണിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹ ബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ …

സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി Read More »

അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തൻ: ഇ.പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്. സതീശന്‍റെ നിലവാരത്തിലേക്ക് താഴാൻ ഉദ്യോശിക്കുന്നില്ലെന്നും ഇ.പി വ്യക്തമാക്കി. തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരേ അശ്ലീല വീഡിയോ ഇറക്കിയതിനു പിന്നിൽ സതീശനാണ്. എല്ലാവരേയും ആക്ഷേപിച്ച് വെള്ളക്കുപ്പായവുമിട്ട് നടക്കുകയാണ് സതീശൻ. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നിൽ വി.ഡി സതീശനാണെമന്നും കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ പരാതി നൽകിയിട്ടുണ്ടെന്നും ഇപി പറഞ്ഞു. സ്വപ്ന സുരേഷിനെ …

അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തൻ: ഇ.പി ജയരാജൻ Read More »

11കാരിയെ ലൈംഗികമായി ഉപദ്രവിച്ചു: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വർഷം തടവും പിഴയും ശിക്ഷ

മുവാറ്റുപുഴ: പതിനൊന്ന് വയസുള്ള പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മുവാറ്റുപുഴ പോക്സോ ജഡ്ജി പി.വി അനീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. വിചാരണ സമയത്ത് ഇരയുടെ അമ്മയും രണ്ട് സഹോദരങ്ങളും കൂറുമാറിയ കേസാണിത്. മറ്റ് സാക്ഷികളുടെ മൊഴിയും പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും രേഖകളും കണക്കിലെടുത്ത കോടതി പ്രതിക്ക് 30 കൊല്ലം കഠിനതടവിന് ശിക്ഷിക്കുകയായിരുന്നു. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം.

‌തമിഴ്നാടിനോട് മാപ്പു പറഞ്ഞു, കേരളത്തിനെതിരായ പരാമർശം പിൻവലിക്കാതെ കേന്ദ്ര സഹമന്ത്രി ശോഭാ കരന്ദലജെ

ബാംഗ്ലൂർ: തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പു പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബാംഗ്ലൂർ നോർത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ശോഭാ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ഭീകര പരിശീലനം നടത്തി ബാംഗ്ലൂരിൽ സ്ഫോടനം നടത്തുന്നുവെന്ന പരാമർശത്തിലാണ് ശോഭ മാപ്പു പറഞ്ഞത്. തമിഴ്നാട്ടുകാരെ മൊത്തതിൽ ഉദ്ദേശിച്ചല്ല പരാമർശമെന്നാണ് ശോഭ‍യുടെ വിശദീകരണം. എന്നാൽ കേരളത്തെക്കുറിച്ചുള്ള പരാമർശം ശോഭ പിൻവലിച്ചിട്ടില്ല. കേരളത്തിൽ നിന്നും ആളുകളെത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നായിരുന്നു കേരളത്തിനെതിരായ പരാമർശം. ”ഒരാൾ തമിഴ്നാട്ടിൽ‌ നിന്നു വന്ന് ഒരു കഫേയിൽ ബോംബ് …

‌തമിഴ്നാടിനോട് മാപ്പു പറഞ്ഞു, കേരളത്തിനെതിരായ പരാമർശം പിൻവലിക്കാതെ കേന്ദ്ര സഹമന്ത്രി ശോഭാ കരന്ദലജെ Read More »

നടുറോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കളമശേരി: ഇടപ്പള്ളി ടോളിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഭർത്താവ് കസ്‌റ്റഡിയിൽ. മുളവുകാട് സ്വദേശി ആഷ്‌ലിയാണ് ഭാര്യ നീനു ടാർസണെ(26) കൊല്ലാൻ ശ്രമിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് നീനു. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. പല തവണ ആഷ്‌ലി യുവതിയുടെ വീട്ടിൽ വന്ന് ബഹളമുണ്ടാക്കാറുണ്ടായിരുന്നു. അതിൻ്റെ തുടർച്ചയായാണ് ജോലിക്ക് പോകുകയായിരുന്ന യുവതിയെ എ.കെ.ജി റോഡിൽ വെള്ളയ്ക്കൽ ലയിനിന് സമീപം തടഞ്ഞു വെച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. യുവതി അമൃത ആശുപത്രിയിൽ ചികിത്സയിൽ. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.

ലൈംഗികാതിക്രമ കേസുകളിലെ വൈദ്യപരിശോധന; ഗൈനക്കോളജിസ്റ്റുകൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമങ്ങൾക്ക്‌ ഇരയാകുന്നവരുടെ വൈദ്യപരിശോധന നടത്താൻ ഗൈനക്കോളജിസ്‌റ്റുകൾക്കു മാത്രം അധികാരം നൽകുന്ന പ്രോട്ടോകോൾ ഭേദഗതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. 2019ലെ കേരള മെഡിക്കോ ലീഗൽ പ്രൊട്ടോകോളിലെ ഭേദഗതി നിയമവിരുദ്ധമാണെന്ന്‌ ആരോപിച്ച്‌ ഒരുകൂട്ടം ഗൈനക്കോളജിസ്റ്റുകളാണ്‌ ഹർജി നൽകിയത്‌. ലൈംഗികബന്ധം നടന്നിട്ടുള്ള കേസുകളിൽ മാത്രമാണ് ഈ വ്യവസ്ഥ ബാധകമാകൂവെന്ന സർക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം പരിഗണിച്ചാണ് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ ഹർജി തള്ളിയത്‌. 2019ലെ ഭേദഗതി ഗൈനക്കോളജിസ്‌റ്റുകളുടെ ജോലിഭാരം വർധിപ്പിക്കുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം. എന്നാൽ, ലൈംഗികബന്ധമുണ്ടായിട്ടുള്ള കേസുകളിൽ പരിശോധനയ്‌ക്ക്‌ ഗൈനക്കോളജിസ്‌റ്റുകളെ …

ലൈംഗികാതിക്രമ കേസുകളിലെ വൈദ്യപരിശോധന; ഗൈനക്കോളജിസ്റ്റുകൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി Read More »

ആലുവ തട്ടിക്കൊണ്ടു പോകൽ കേസിൽ ഒരാൾ കൂടി പിടിയിലായി

ആലുവ: റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്ന്‌ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. തിരുവനന്തപുരം സ്വദേശിയെയാണ്‌ പ്രത്യേക അന്വേഷക സംഘം പിടികൂടിയത്‌. ഇയാൾ കൊലക്കേസ്‌ പ്രതിയാണ്‌. തിരുവനന്തപുരത്തു നിന്ന്‌ കസ്‌റ്റഡിയിലെടുത്ത ഇയാളെ ആലുവയിൽ എത്തിച്ച്‌ ചോദ്യം ചെയ്യാൻ ആരംഭിച്ചു. തട്ടിക്കൊണ്ടു പോയ സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ഇതിനകം ലഭ്യമായിട്ടുണ്ട്‌. എല്ലാവരും ഉടൻ അറസ്‌റ്റിലാകുമെന്നാണ്‌ വിവരം. ഗുണ്ടകൾ ഉൾപ്പെടുന്ന സംഘമാണ്‌ തട്ടിക്കൊണ്ടു പോയത്‌. എല്ലാവരും തിരുവനന്തപുരംകാരാണ്‌. യുവാക്കൾക്ക്‌ ഇവരുമായി നേരത്തേ ബന്ധമുണ്ട്‌. അഞ്ചുലക്ഷം രൂപയുടെ …

ആലുവ തട്ടിക്കൊണ്ടു പോകൽ കേസിൽ ഒരാൾ കൂടി പിടിയിലായി Read More »

ഇ.എം.എസ് അനുസ്മരണം നടത്തി, എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാകയുയർത്തി

തിരുവനന്തപുരം: ഇ.എം.എസിന്റെ ഇരുപത്തിയാറാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണ പുതുക്കി കേരളം. സി.പി.ഐ(എം) നേതൃത്വത്തിൽ സംസ്ഥാനത്തെങ്ങും പ്രഭാതഭേരിയും അനുസ്മരണ പരിപാടികളും നടന്നു. പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാകയുയർത്തി. തിരുവനന്തപുരം എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാകയുയർത്തി. നിയമസഭാ വളപ്പിലെ ഇ.എം.എസ്‌ പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പാർച്ചന നടത്തി. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. പൊളിറ്റ്‌ബ്യൂറോ അംഗം എം.എ ബേബി, സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, എൽ.ഡി.എഫ്‌ …

ഇ.എം.എസ് അനുസ്മരണം നടത്തി, എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാകയുയർത്തി Read More »

പേരാമ്പ്ര കൊലപാതകം; പ്രതി മുജീബ് റഹ്മാനെ കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്മാനെ കസ്റ്റഡിയിൽ വിട്ടു. പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വരും ദിവസങ്ങളിൽ പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ഹാജരാക്കും. മാർച്ച് പതിനൊന്നിനാണ് സംഭവം. പേരാമ്പ്ര വാളൂർ സ്വദേശിനിയായ അനുവിനെ മുജീബ് റഹ്മാൻ കൊലപ്പെടുത്തിയത്. ബൈക്കിൽ ലിഫ്റ്റ് നൽകിയശേഷം യുവതിയെ തോട്ടിൽ തള്ളിയിട്ട പ്രതി, വെള്ളത്തിൽ ചവിട്ടിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. കൊലപാതകമെന്ന സത്യം വെളിവായപ്പോൾ, പ്രതിയെ …

പേരാമ്പ്ര കൊലപാതകം; പ്രതി മുജീബ് റഹ്മാനെ കസ്റ്റഡിയിൽ വിട്ടു Read More »

10 ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ താപനില നാല് ഡിഗ്രി വരെ വർധിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ 10 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലേ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C …

10 ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ കേന്ദ്രം Read More »

വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് തെറിച്ചു വീണ കല്ല് ദേഹത്തിടിച്ച് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനടുത്ത് ടിപ്പറിൽ നിന്ന് തെറിച്ചു വീണ കല്ലു കൊണ്ട് പരുക്കേറ്റ വിദ്യാർഥി മരിച്ചു. മൂക്കോല സ്വദേശിയും ബി.ഡി.എസ് വിദ്യാർഥിയുമായ അനന്തുവാണ് മരിച്ചത്. ഇന്നു രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയിരുന്ന ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വഴിയിൽ നിന്നിരുന്ന അനന്തുവിന്‍റെ ദേഹത്തേക്ക് വീണത്. അനന്തുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിംസ് കോളെജിലെ ബിഡിഎസ് നാലാം വർഷ വിദ്യാർഥിയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ …

വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് തെറിച്ചു വീണ കല്ല് ദേഹത്തിടിച്ച് വിദ്യാർഥി മരിച്ചു Read More »

തൃശൂരിൽ ഡി.വൈ.എഫ്.ഐ നേതാവ് സി.പി.എം മേഖലാ കമ്മിറ്റി ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: ഡി.വൈ.എഫ്.ഐ കേച്ചേരി മേഖലാ പ്രസിഡന്‍റ് സുജിത്തിനെ(29) സി.പി.എം മേഖലാ കമ്മിറ്റി ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക ബാധ്യതകൾ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കണ്ടെടുത്തിട്ടുണ്ട്.

മോദി എത്രതവണ കേരളത്തിൽ വരുന്നോ അത്രയും തവണ കോൺഗ്രസ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്തിന്‍റെ ജനാധിപത്യവും മതേതരത്വവും പൂർണമായി ഇല്ലാതാകുന്ന നടപടികളിലേക്ക് കടക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്രമോദി എത്രതവണ കേരളത്തിൽ വരുന്നോ അത്രയും തവണ കോൺഗ്രസ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിക്കും. മോദിയുടെ ഓരോ വാഗ്ദാനങ്ങളും നുണകളായിരുന്നു. ഭരണഘടന ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്ന പൗരവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും പരിപൂർണമായി എടുത്തുകളഞ്ഞുകൊണ്ട് ഇന്ത്യൻ ഭരണഘടന മാറ്റും എന്നതാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.