Timely news thodupuzha

Crime

കഞ്ചാവ് ലഹരിയില്‍ ചെന്നൈയിൽ അമ്മയെ കൊലപ്പെടുത്തി യുവാവ്

ചെന്നൈ: കഞ്ചാവ് ലഹരിയില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. 25കാരനായ രാകേഷ് വര്‍ഷനാണ് അമ്മ ശ്രീപ്രിയയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു കൊലപാതകം നടന്നത്. പ്രതി രാകേഷ് ചെന്നൈയിലെ ഒരുസ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. രണ്ടുവര്‍ഷമായി വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ വീട്ടിലിരുന്നാണ് ഇയാൾ ജോലി ചെയ്യുന്നത്.രാകേഷ് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതിന്റെ പേരിൽ നിരന്തരമായി അമ്മയോട് വഴക്കിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ശ്രീപ്രിയ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും …

കഞ്ചാവ് ലഹരിയില്‍ ചെന്നൈയിൽ അമ്മയെ കൊലപ്പെടുത്തി യുവാവ് Read More »

ഇന്ത്യക്കാരെ ന്യുയോർക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യുയോർക്ക്‌: ഇന്ത്യക്കാരായ ദമ്പതികളെയും ആറു വയസ്സുള്ള മകനെയും അമേരിക്കയിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ്‌ (35), മകൻ യഷ് എന്നിവരെ മെരിലാൻഡിലെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് ഇവർ. ഇരുവരും സോഫ്‌റ്റ്‌വെയർ എൻജിനിയർമാരാണ്. ബാൾട്ടിമോർകൗണ്ടി പൊലീസാണ്‌ വിവരം ബന്ധുക്കളെ അറിയിച്ചത്‌.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. സംഭവത്തിൽ ഉദ്യോഗസ്ഥനും ഭാര്യക്കും എതിരെ പോക്‌സോ വകുപ്പു ചുമത്തി കേസെടുത്തു.സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്നാണ് കേസ്. 2020 മുതൽ 2021 വരെയുള്ള കാലയളവിൽ നിരന്തരം പീഡിപ്പിക്കുയും ​ഗർഭിണിയാക്കുകയും ചെയ്‌തുവെന്നാണ് പരാതി. 2020ൽ പിതാവ് മരിച്ചതിന് പിന്നാലെ പെൺകുട്ടിയെ ഇയാൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് പീഡനത്തിന് വിധേയമാക്കിയത്.പെൺകുട്ടി ​ഗർഭിണിയായപ്പോൾ ഉദ്യോ​ഗസ്ഥന്റെ ഭാര്യ ​ഗർഭം അലസിപ്പിച്ചതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ഇയാളുടെ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ Read More »

അഴിമതി പരാതികള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് എതിരെ; സി.വി.സി

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അഴിമതി പരാതികള്‍ ലഭിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണെന്ന്‌ കേന്ദ്ര വിജിലന്‍സ് കമീഷൻ(സിവിസി). അതിനുശേഷം, റെയില്‍വേ, ബാങ്ക്‌ ഉദ്യോ​ഗസ്ഥരാണ്‌ അഴിമതി പരാതി നേരിടുന്നത്‌. സിവിസിയുടെ വാർഷിക റിപ്പോർട്ടിലാണ്‌ ഈ വിവരങ്ങളുള്ളത്‌. 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോ​ഗസ്ഥര്‍ക്കെതിരെ ലഭിച്ചത് 1,15,203 പരാതിയാണ്. ഇതില്‍ 85,437 എണ്ണം തീര്‍പ്പാക്കിയതായും 29,766 പരാതി തീര്‍പ്പാക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരെ 46,643 പരാതിയും റെയില്‍വേക്കെതിരെ 10,580 പരാതിയും ബാങ്കുകള്‍ക്കെതിരെ 8129 പരാതിയുമാണ് ലഭിച്ചത്. …

അഴിമതി പരാതികള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് എതിരെ; സി.വി.സി Read More »

മെമ്മറി കാർഡ് ചോർന്ന സംഭവം; ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ആവശ്യം.ഹർജി വിധി പറയാൻ മാറ്റി. കേസിൽ ദിലിപിന് മാത്രമാണല്ലോ പരാതിയെന്ന് കോടതി ചോദിച്ചു. അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ കോടതിയെ അറയിച്ചു. അതേസമയം നടിയെ അക്രമിച്ച സംഭവത്തിലെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അമിക്വസ് ക്യൂറിയായി അഡ്വ. രഞ്ജിത്ത് …

മെമ്മറി കാർഡ് ചോർന്ന സംഭവം; ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ Read More »

നൈജറിൽ കുടുങ്ങിയ എട്ട് മലയാളികൾ അയൽരാജ്യമായ ബെനിൻ റിപ്പബ്ലിക്കിൽ എത്തിച്ചേർന്നു

ബെനിൻ: ആഭ്യന്തര കലാപം നടക്കുന്ന വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ നൈജറിൽ കുടുങ്ങിയ മലയാളികളായ ഏഴ് മുതിർന്നവരും ഒരു കൈകുഞ്ഞും അടങ്ങുന്ന എട്ട് പേരുടെ സംഘം കഴിഞ്ഞ ദിവസം അയൽരാജ്യമായ ബെനിൻ റിപ്പബ്ലിക്കിൽ എത്തിച്ചേർന്നു. വേൾഡ് മലയാളീ ഫെഡറേഷനും (ഡബ്ല്യുഎംഎഫ്) ഇന്ത്യൻ കൊൺസുലേറ്റുമാണ് ഈ ഉദ്യമത്തിന് നേതൃത്വം കൊടുത്തത്. ഓഗസ്റ്റ് 16 ബുധനാഴ്ച്ച യാത്ര തുടങ്ങിയ ഈ സംഘം നൈജറിൻറെ തലസ്ഥാനമായ നിയമെയിൽ നിന്നും ഏകദേശം 1100 കി.മീ ദൂരമുള്ള റോഡ് മാർഗമാണ് ബെനിൻറെ വാണിജ്യ തലസ്ഥാനമായ കോട്ടോനൗവിൽ …

നൈജറിൽ കുടുങ്ങിയ എട്ട് മലയാളികൾ അയൽരാജ്യമായ ബെനിൻ റിപ്പബ്ലിക്കിൽ എത്തിച്ചേർന്നു Read More »

പുൽവാമ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡൽഹി: പുൽവാമയിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുൽവാമ ജില്ലയിലെ ലാരോ-പരിഗാമിൽ ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇന്നലെ മുതലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പരിഗം ഗ്രാമത്തിൽ ഭീകരർ തമ്പടിച്ചതായി ഇൻറലിജൻസിൻറെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്.

മണിപ്പുർ കലാപം; ക്യാമ്പുകളിലെ അവസ്ഥ ദയനീയമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: മണിപ്പുരിലെ അഭയാർത്ഥി ക്യാമ്പുകളിലെ അവസ്ഥ ഏറെ ദയനീയമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനം വളരെ ദുരിതത്തിലാണ്. മണിപ്പുരിൽ പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർടികൾ വീണ്ടും രാഷ്ട്രപതിയെ കാണുമെന്നും സർവ്വകക്ഷിസംഘം മണിപ്പുർ സന്ദർശിക്കുമെന്നും യെച്ചൂരി പറഞ്ഞു. മണിപ്പുരിൽ ഭരണസംവിധാനമാകെ തകർന്നിരിക്കയാണ്. നിലവിലെ സർക്കാരിന് പരിഹരിക്കാൻ കഴിയുന്നതിലും മേലെ പ്രശ്നം രൂക്ഷമാണ്.മുഖ്യമന്ത്രി ബിരേൺ സിംഗിനെ തൽസ്ഥാനത്തുനിന്നും മാറ്റണം. അമ്പേ പരാജയമായ സർക്കാർ നിശ്ചലാവസ്ഥയിലാണ്. കേന്ദ്ര ഇടപെട്ട് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. എന്നാൽ ഇടപെടാൻ …

മണിപ്പുർ കലാപം; ക്യാമ്പുകളിലെ അവസ്ഥ ദയനീയമെന്ന് സീതാറാം യെച്ചൂരി Read More »

ഗുജറാത്തിൽ ബലാത്സംഗത്തിന്‌ ഇരയായ അതിജീവിതയുടെ ഗർഭഛിദ്രത്തിന് സുപ്രീകോടതി അനുമതി നൽകി

ന്യൂഡൽഹി: ബലാത്സംഗത്തിന്‌ ഇരയായ അതിജീവിതയുടെ ഗുജറാത്ത് ഹൈക്കോടതി നിഷേധിച്ച ഗർഭഛിദ്രത്തിന്‌ സുപ്രീകോടതിയുടെ അനുമതി. 28 ആഴ്‌ച പൂർത്തിയായ ഗർഭം അലസിപ്പിക്കാനാണ്‌ കോടതി അനുമതി നൽകിയത്‌. കേസിൽ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. 28 ആഴ്‌ചയോടടുക്കുന്ന ഗർഭം അവസാനിപ്പിക്കണമെന്ന യുവതിയുടെ ഹർജിയിൽ വാദം കേൾക്കാൻ കഴിഞ്ഞ ശനിയാഴ്‌ച സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. പ്രത്യേക സിറ്റിംഗിൽ, ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ഉജ്ജൽ …

ഗുജറാത്തിൽ ബലാത്സംഗത്തിന്‌ ഇരയായ അതിജീവിതയുടെ ഗർഭഛിദ്രത്തിന് സുപ്രീകോടതി അനുമതി നൽകി Read More »

ഹർഷീനയ്ക്ക് ധനസഹായം അനുവദിക്കും, പൊലീസ് അന്വേഷണം ഏർപ്പെടുത്തി; മന്ത്രി വീണ ജോർജ്

കോഴിക്കോട്: നിയമ നടപടികളിലുടെ ഹർഷീനയ്ക്ക് നീതി ലഭിക്കണം എന്നുതന്നെയാണ് സർക്കാർ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ധനസഹായം അനുവദിക്കുയും പൊലീസ് അന്വേഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് തയ്യാറാക്കിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളും തള്ളിയാണ് പൊലീസ് അന്വേഷണത്തിന് വിട്ടത്. പ്രതികളെ സംരക്ഷിക്കുയാണ് ലക്ഷ്യമെങ്കിൽ ആദ്യത്തെ റിപ്പോർട്ട്തന്നെ അംഗീകരിച്ചാൽ മതിയായിരുന്നല്ലോയെന്നും മന്ത്രി ചോദിച്ചു. അതല്ല, നിയമനടപടികളിലൂടെ കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനും ഹർഷീനയ്ക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി …

ഹർഷീനയ്ക്ക് ധനസഹായം അനുവദിക്കും, പൊലീസ് അന്വേഷണം ഏർപ്പെടുത്തി; മന്ത്രി വീണ ജോർജ് Read More »

തിരുവനന്തപുരത്ത് നാഗാലാന്‍റ് സ്വദേശിനിക്കു നേരെ ബൈക്കിലെത്തി ലൈംഗികാതിക്രമം

തിരുവനന്തപുരം: തുമ്പയിൽ നാഗാലാന്‍റ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രി പന്ത്രണ്ടരയോടായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ മേനംകുളം സ്വദേശി അനീഷ് പിടിയിലായി. തുമ്പയിൽ ഒരു സ്വകാര്യ മാർക്കറ്റിൽ ജോലി ചെയ്യുകയാണ് നാഗാലാൻഡ് സ്വദേശിനിയായ യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതി യുവതിയെ തടഞ്ഞ് നിർത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

താനൂർ കസ്റ്റഡി മരണം, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനെതിരേ ആരോപണവുമായി പൊലീസ്

തിരുവനന്തപുരം: താനൂരിൽ പൊലീസ് കസ്റ്റഡിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനെതിരേ ആരോപണവുമായി പൊലീസ് രംഗത്ത്. ശരീരത്തിലേറ്റ പരിക്കുകളാണ് മരണകാരണമെന്ന സർജൻറെ റിപ്പോർട്ട് തെറ്റാണെന്നും പൊലീസിനോടുള്ള മുൻവൈരാഗ്യമാണ് ഇത്തരമൊരു റിപ്പോർട്ട് നൽകാൻ കാരണമെന്നുമാണ് ആരോപണം. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരും മുൻപ് മരണകാരണം സ്ഥിരീകരിച്ചതിൽ ദുരൂഹതയുണ്ട്, വിദഗ്ധ ഡോക്‌ടർമാരുടെ സംഘം വീണ്ടും പോസ്റ്റുമാർട്ടം നടത്തണമെന്നും പൊലീസ് സർക്കാരിനോട് ആവശ്യപ്പെട്ടു. താമിർ ജിഫ്രിയുടെ വയറ്റിൽനിന്നും ലഭിച്ച ലഹരി പദാർഥങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. …

താനൂർ കസ്റ്റഡി മരണം, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനെതിരേ ആരോപണവുമായി പൊലീസ് Read More »

വനിത ടിക്കറ്റ് പരിശോധകയ്ക്കു നേരെ യാത്രക്കാരന്റെ ആക്രമണം

കോഴിക്കോട്: ട്രെയിനിൽ വനിതാ ടിടിഇയ്ക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. മംഗളൂരു -ചെന്നൈ എ​ഗ്മോർ എക്‌സ്പ്രസിലായിരുന്നു സംഭവം. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിൽ വച്ചാണ് ഉദ്യോഗസ്ഥയെ യാത്രക്കാരൻ ആക്രമിച്ചത്. ജനറൽ ടിക്കറ്റ് എടുത്ത ശേഷം റിസർവേഷൻ കംപാർട്മെന്റിൽ ഇരുന്ന യാത്രക്കാരനാണ് ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു.റിസർവ് ചെയ്ത യാത്രക്കാർ എത്തിയപ്പോൾ ടിടിഇ വയോധികനായ യാത്രക്കാരനോട് സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാരൻ ഉദ്യോഗസ്ഥയെ മർദിക്കുകയായിരുന്നു. ഇതുകണ്ടുനിന്ന കോച്ചിലെ മറ്റൊരു യാത്രികൻ ഇയാളെ തടഞ്ഞു. ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിലെത്തിയപ്പോൾ കോച്ചിൽ നിന്ന് …

വനിത ടിക്കറ്റ് പരിശോധകയ്ക്കു നേരെ യാത്രക്കാരന്റെ ആക്രമണം Read More »

കടൽ കുതിരയുമായി യുവാവ് പിടിയിൽ

പാലക്കാട്: കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിലായി. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്.പാലക്കാട് കെഎസ്‌ആർടിസി പരിസരത്ത് നിന്നുമാണ് ശനിയാഴ്‌ രാവിലെ യുവാവിനെ പിടികൂടിയത്. ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു.

അതിജീവിതയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി പരിഗണിക്കാൻ വൈകിപ്പിച്ചു; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം

ന്യൂഡൽഹി: ബലാത്സംഗ കേസിലെ അതിജീവിതയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി പരിഗണിക്കാൻ വൈകിപ്പിക്കുന്നതിൽ ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഹൈക്കോടതിയുടെ സമീപനം കാരണം വിലയേറിയ സമയം പാഴായെന്നും ഇത്തരം അടിയന്തരപ്രാധാന്യമുള്ള കേസിൽ നിരുത്സുകമായ സമീപനം ഹൈക്കോടതി സ്വീകരിക്കരുതായിരുന്നുവെന്ന് ജസ്‌റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചിട്ടും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ 12 ദിവസം വൈകിയെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനം. കുഞ്ഞിന്റെ വളർച്ച 28 ആഴ്‌ച പൂർത്തിയാക്കാറായ സാഹചര്യത്തിൽ ഇത്തരമൊരു ഹർജിയിൽ …

അതിജീവിതയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി പരിഗണിക്കാൻ വൈകിപ്പിച്ചു; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം Read More »

മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസ്; നാല് പേർ അറസ്റ്റിൽ

പാട്ന: ബിഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ചു കൊലപ്പെടുത്തിയ സംവത്തിൽ നാല് പേർ അറസ്റ്റിൽ. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിലെ റിപ്പോർട്ടർ വിമൽ കുമാർ യാദവ് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ബിഹാറിലെ അരാരിയ ജില്ലയിലായിരുന്നു സംഭവം വെള്ളിയാഴ്ച പുലർച്ചെ 5.30യോടെ വീട്ടിലെത്തിയ സംഘമാണ് വിമൽ കുമാർ യാദവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; 3 പേർ മരിച്ചു

ഇംഫാൽ: മണിപ്പൂരിലെ സംഘർഷത്തിൽ 3 പേർ കൂടി കൊല്ലപ്പെട്ടു. ഉഖുറുൾ ജില്ലയിലെ കുകി തോവായ് ഗ്രാമത്തിലുണ്ടായ വെടിവയ്പ്പിനൊടുവിലാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിൽ ആഴത്തിൽ കുത്തിയ പാടുകളുണ്ട്. കാലുകൾ അറുത്തു മാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയോടെയാണ് ഗ്രാമത്തിൽ കനത്ത വെടിവയ്പ്പുണ്ടായത്. ലിറ്റാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 24നും 35നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് മരണപ്പെട്ടത്. ഗ്രാമത്തിനു ചുറ്റുമുള്ള വനമേഖലയിൽ പൊലീസ് പരിശോധന ശക്തമാക്കി.

വളർത്തുനായ്ക്കളെ ചൊല്ലി ഉടമകളുടെ വഴക്കും വെടിവെയ്പ്പും, 2 മരണം

ഇൻഡോർ: മധ്യപ്രദേശിൽ വളർത്തുനായ്ക്കളെ ചൊല്ലിയുള്ള ഉടമകളുടെ തർക്കത്തിന് പിന്നാലെ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം. ഇൻഡോറിലാണ് നായ്ക്കളുടെ പേരിലുള്ള തർക്കത്തിനൊടുവിൽ വെടിവെയ്പ്പ് നടന്നത്. ബാങ്കിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന രാജ്പാൽ സിംഗ് രജാവത്താണ് അയൽവാസികളായ വിമൽ അചല(35), രാഹുൽ വർമ(27) എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് സംഭവം. പ്രതിയായ രജാവത്തും മരിച്ച വിമൽ അചലയും അയൽവാസികളാണ്. ഇവർ വളർത്തുനായ്ക്കളുമായി …

വളർത്തുനായ്ക്കളെ ചൊല്ലി ഉടമകളുടെ വഴക്കും വെടിവെയ്പ്പും, 2 മരണം Read More »

ബിഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽകയറി വെടിവെച്ചു കൊന്നു

ബിഹാർ: സംസ്ഥാനത്ത് മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽകയറി വെടിവെച്ചു കൊന്നു. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിലെ റിപ്പോർട്ടർ വിമൽ കുമാർ യാദവ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.സംസ്ഥാനത്തെ അരാരിയ ജില്ലയിലാണ് കൊലപാതകം നടന്നത്. അജ്ഞാതർ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാധ്യമപ്രവർത്തകനു നേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷം ഉടലെടുത്തിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്തേക്ക് എത്തി അന്വേഷണം ആരംഭിച്ചു.

ആർ.ജെ രാജേഷ് കൊല; രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ(34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. നാല് മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്‌ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല. രാജേഷിനെ കൊലപ്പെടുത്താൻ …

ആർ.ജെ രാജേഷ് കൊല; രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി Read More »

മാത്യു കുഴൽനാടൻറെ കുടുംബ വീട്ടിൽ വെള്ളിയാഴ്ച റവന്യൂ വിഭാഗത്തിന്റെ സർവേ

കോതമംഗലം: മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻറെ കുടുംബ വീട്ടിൽ വെള്ളിയാഴ്ച റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേയ്ക്ക് നോട്ടീസ് നൽകിയതെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. നിലം മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നിലനിന്നിരുന്നു. സർവേയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ നടത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എം.എൽ എയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചിന്നക്കനാലിലെ റിസോർട്ട് വിവാദം സി.പി.എം …

മാത്യു കുഴൽനാടൻറെ കുടുംബ വീട്ടിൽ വെള്ളിയാഴ്ച റവന്യൂ വിഭാഗത്തിന്റെ സർവേ Read More »

മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാ​ഗ്യത്തിൽ അച്ഛനെ വീട്ടിൽ കയറി വെട്ടി

കണ്ണൂര്‍: മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാ​ഗ്യത്തിൽ അച്ഛനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂര്‍ ഇരിക്കൂർ മാമാനം സ്വദേശി എ സി രാജേഷിനാണ്(42) വെട്ടേറ്റത്. സംഭവത്തിൽ തയ്യിൽ സ്വദേശി അക്ഷയാണ്(28) പെരിങ്ങോം പൊലീസിന്റെ പിടിയിലായത്. പുലർച്ചെ 1:30 ഓടെയായിരുന്നു സംഭവം. മകളെ വിവാഹം കഴിച്ച് നൽകാത്തതിന്റെ പേരിൽ അക്ഷയ്യും സുഹൃത്ത് അമർനാഥും രാജേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും വെട്ടേറ്റ രാജേഷ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂട്ടുപ്രതി അമർനാഥിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കളനാട് റയിൽവേ പാളത്തിൽ ക്ലോസ്സറ്റ് കഷണവും ചെങ്കല്ലും

കാസർകോട്: കളനാട് റെയിൽവെ തുരങ്കത്തിന് സമീപത്തെ പാളത്തിൽ ക്ലോസ്സറ്റ് കഷണവും ചെങ്കല്ലും വെച്ച് ട്രെയിൻ മറിക്കാൻ ശ്രമം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോയമ്പത്തൂരിൽ നിന്ന് മംഗളുരുലേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്‌സ്പ്രസ്സിന്റെ ലോക്കോ-പൈലറ്റാണ് പാളത്തിൽ ക്ലോസ്സറ്റ് കഷണവും ചെങ്കല്ലും വെച്ച വിവരം കാസർകോട് റെയിൽവെ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചത്. സ്റ്റേഷൻ മാസ്റ്റർ ഉടൻ തന്നെ വിവരം കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് കൈമാറി. ഇതേ തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സംഭവസ്ഥലത്തെത്തി അന്വേഷണം …

കളനാട് റയിൽവേ പാളത്തിൽ ക്ലോസ്സറ്റ് കഷണവും ചെങ്കല്ലും Read More »

പ്രതിയുടെ പേന മോഷ്ടിച്ചു; എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് ശുപാർശ

പാലക്കാട്: പ്രതിയുടെ കൈയിൽ നിന്ന് വിലപിടിപ്പുള്ള പേന ഉദ്യോഗസ്ഥൻ കൈക്കലാക്കിയ സംഭവത്തിൽ എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് ശുപാർശ. തൃത്താല സി.ഐ വിജയകുമാരനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മോധാവി നോർത്ത് സോൺ ഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കാപ്പ ചുമത്തി നാടുകടത്ത‌പ്പെട്ട ഫൈസൽ എന്നയാളാണ് പരാതി നൽകിയത്. കഴിഞ്ഞ ജൂണിലാണ് കാപ്പ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിന്‍റെ ഭാഗമായി വാങ്ങിയ പേന ജിഡിയിൽ രേഖപ്പെടുത്തുകയോ തിരിച്ചു …

പ്രതിയുടെ പേന മോഷ്ടിച്ചു; എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് ശുപാർശ Read More »

മുവാറ്റുപുഴ എം.എൽ.എ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ചതായി രേഖകൾ പുറത്ത്

കൊച്ചി: മാത്യു കുഴൽനാടൻ എം.എൽ.എ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ചതായി രേഖകൾ. പാർപ്പിട ആവശ്യത്തിനായി റവന്യു വകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ടാക്കി മാറ്റിയതായാണ് രേഖകളിൽ വ്യക്തമാക്കുന്നത്. മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ താൻ ഒരു തരത്തിലുമുള്ള നിയമലംഘനങ്ങളും നടത്തിയിട്ടില്ലെന്നും കെട്ടിടം പാർപ്പിട ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. പാർപ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ട് ആക്കി മാറ്റിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. 1964-ലെ …

മുവാറ്റുപുഴ എം.എൽ.എ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ചതായി രേഖകൾ പുറത്ത് Read More »

മണിപ്പൂർ കലാപം തുടരുന്നു

ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. വിവിധ ഇടങ്ങളിൽ കലാപം തുടരുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബുധനാഴ്ച രണ്ടിടങ്ങളിൽ വെടിവെയ്പ്പുണ്ടായതായി വാർത്ത ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ‌ നാലു ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ചെയ്തു. അതേസമയം, കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബിഐ നിയമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരിൽ 29 പേർ വനിതകളാണ്. ഡിഐജി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക. മണിപ്പൂർ സംഘർഷം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിൽ സുപ്രീംകോടതി …

മണിപ്പൂർ കലാപം തുടരുന്നു Read More »

ട്രെയിൻ വെടിവെപ്പ്; ബുർഖ ധരിച്ച സ്ത്രീയെക്കൊണ്ട് പ്രതി നിർബന്ധിപ്പിച്ച് ജയ് മാതാ ​ദിയെന്ന് വിളിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈ: ജയ്‌പൂർ – മുംബൈ സെൻട്രൽ എക്‌സ്പ്രസ് ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ നടത്തിയ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ട സംഭവം വിദ്വേഷ കൊലപാതകമെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. ബുർഖ ധരിച്ച സ്ത്രീയെക്കൊണ്ട് പ്രതി ചേതൻ കുമാർ ചൗധരി നിർബന്ധിപ്പിച്ച് ജയ് മാതാ ​ദിയെന്ന് വിളിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തോക്കു ചൂണ്ടി നിർബന്ധിപ്പിച്ച് ജയ് മാതാ ​ദിയെന്ന് വിളിപ്പിക്കുകയായിരുന്നുവെന്ന് യുവതി അന്വേഷകസംഘത്തിന് മൊഴി നൽകി. ബി – 3 കോച്ചിലായിരുന്നു ബുർഖ ധരിച്ച സ്ത്രീയെ ചേതൻ കുമാർ …

ട്രെയിൻ വെടിവെപ്പ്; ബുർഖ ധരിച്ച സ്ത്രീയെക്കൊണ്ട് പ്രതി നിർബന്ധിപ്പിച്ച് ജയ് മാതാ ​ദിയെന്ന് വിളിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് Read More »

കള്ളപ്പണ കേസ്, മാത്യു കുഴൽ നാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽ നാടനെതിരേ വിജിലൻസ് അന്വേഷണത്തിന് സാധ്യത. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണം. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി ചൊവ്വാഴ്ച മാത്യു കുഴൽനാടനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിനുള്ള സാധ്യത തെളിയുന്നത്. രാഷ്ട്രീയ പ്രതികാരമെന്ന വാദമുയർത്തിയാവും എം.എൽ.എ അന്വേഷണത്തെ നേരിടുക. മാത്യു കുഴൽനാടൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. മാസപ്പടി വിവാദം നിയമസഭയിലുന്നയിക്കാൻ കോൺഗ്രസ് മടിച്ചപ്പോൾ ഒറ്റയ്ക്ക് വിഷയം നിയമസഭയിലവതരിപ്പിക്കാൻ‌ കുഴൽ നാടൻ തയാറായി. മാത്യുവിന് പാർട്ടി …

കള്ളപ്പണ കേസ്, മാത്യു കുഴൽ നാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത Read More »

പങ്കാളിയുടെ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 24കാരി അറസ്റ്റിൽ

ന്യൂഡൽഹി: ലിവിംഗ് ടുഗതർ പങ്കാളിയുടെ പതിനൊന്നുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബെഡ് ബോക്‌സിൽ ഒളിപ്പിച്ച സംഭവത്തിൽ 24കാരി അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ ജിതേന്ദറിന്റെ സുഹൃത്ത് പൂജയാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂജ വിഘ്‌നേഷിനെ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് വിഘ്‌നേഷിന്റെ മൃതദേഹം ബെഡ് ബോക്‌സിൽ കണ്ടെത്തിയത്. ജിതേന്ദറും ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ കുട്ടി തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. വിഘ്‌നേഷിന്റെ അമ്മയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. ജിതേന്ദർ ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടാമെന്ന്‌ പൂജയ്ക്ക് …

പങ്കാളിയുടെ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 24കാരി അറസ്റ്റിൽ Read More »

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകയോട് മോശമായി പെരുമാറി, പൊലീസുകാരനെതിരെ കേസ്

കൊച്ചി: സ്ത്രീകളോട് അപമാര്യാദയായി പെരുമാറിയ പൊലീസുകാരനെതിരെ കേസെടുത്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എ.എസ്.പരീതിനെതിരെയാണ് കേസടുത്തത്. അരുവിക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ എറണാകുളം സ്വദേശികളായ സ്ത്രീകളോട് മോശമായി പെരുമാറിയതായാണ് പരാതി. ചെവ്വാഴ്ച വൈകിട്ടാണ് സംഭവം. സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന പത്തംഗ സംഘമാണ് അരുവീക്കലെത്തിയത്. ഈ സമയത്താണു പൊലീസുകാരും എത്തിയത്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ പൊലീസുകാരിൽ ഒരാൾ സ്ത്രീയോട് മോശമായി പെരുമാറി. കൂടെ വന്നവർ ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യാങ്കളിയിലെത്തുകയും ചെയ്തു. തുടർന്ന് വിവരമറിഞ്ഞത്തിയ രാമമംഗലം പൊലീസ് …

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകയോട് മോശമായി പെരുമാറി, പൊലീസുകാരനെതിരെ കേസ് Read More »

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ(48), ഭാര്യ സിനിമോൾ(43) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പ് കെഎസ്‌ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ശേഷം കക്ക വാരിയാണ് ഉപജീവനം നടത്തിയിരുന്നത്. സാമ്പത്തിക ബാധ്യത മൂലമാവാം ഇവർ ജീവനൊടുക്കിയതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇവർക്ക് രണ്ടു പെൺകുട്ടികളാണുള്ളത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ മകൾ സ്‌കൂൾ …

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ Read More »

പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ചു, പ്രതികൾ പിടിയിൽ

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ സംഘം ചേര്‍ന്ന് ആക്രമിച്ചു.നെടുമ്പാശേരി സ്വദേശി മുഹമ്മദ് സുഹൈല്‍, കളമശേരിസ്വദേശികളായ വിഷ്ണുജിത്, ബിനിഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി വിഷ്ണു, വരാപ്പുഴ സ്വദേശിയായ റിഫാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിഎന്‍ജി നിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് പമ്പ് ജീവനക്കാരെ ക്രൂരമായി മര്‍ദിച്ചത്.ഇന്നലെ അര്‍ധരാത്രി പത്തടിപ്പാലത്തെ പെട്രോള്‍ പമ്പിലാണ് സംഭവം. സിഎന്‍ജി നിറക്കുമ്പോള്‍ വാഹനത്തില്‍ നിന്ന് യാത്രക്കാരോട് ഇറങ്ങിനില്‍ക്കാന്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനവര്‍ തയ്യാറായില്ല.തുടര്‍ന്ന് ജീവനക്കാരും …

പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ചു, പ്രതികൾ പിടിയിൽ Read More »

യുവാവ് ബ്ലേഡു ഉപയോ​ഗിച്ച് കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്ക് ഉണ്ടായതിനെ തുടർന്ന് മനോജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തു മുറിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

മാവോയിസ്റ്റ് ആക്രമണം, രണ്ട് ജവാൻമാർ കൊല്ലപ്പെട്ടു

റാഞ്ചി: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ജാർഖണ്ഡിലെ പശ്ചിമ സിംഗ്ബം ജില്ലയിലുള്ള ജാർഖണ്ഡ് ജാഗ്വാർ ഫോഴ്‌സിലെ ജവാന്മാരായ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് മരിച്ചത്. ഇവിടെ ഏതാനും ദിവസം മുമ്പ് മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു.

സര്‍ക്കാരി‍ൽ സ്വാധീനമുണ്ടെന്നു പറ‍ഞ്ഞു തട്ടിപ്പ്; ദമ്പതികള്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പു കേസില്‍ ബാംഗ്ലൂർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ സുബീഷ് പി.വാസു(31), ശില്‍പ ബാബു(27) എന്നിവരാണ് പിടിയിലായത്. മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയായ വ്യവസായി കെ.ആര്‍.കമലേഷില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസിലാണ് നടപടി​. കൊല്ലം കരുനാഗപ്പള്ളിയില്‍ വച്ച് പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഇവരെ പിന്നീട് ബാംഗ്ലൂരില്‍ നിന്ന് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി.വിദേശമദ്യം ഇറക്കുമതി ചെയ്യുന്ന പുതിയ …

സര്‍ക്കാരി‍ൽ സ്വാധീനമുണ്ടെന്നു പറ‍ഞ്ഞു തട്ടിപ്പ്; ദമ്പതികള്‍ അറസ്റ്റില്‍ Read More »

മദ്യപരെ പിടികൂടാനെത്തിയ പൊലീസുകാരെ മർദിച്ച സംഭവം, നാല് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ: മദ്യപാന സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജുൽ, സനൽ, സംഗീത്, കാർത്തിക് എന്നിവരാണ് പൊലീസിൻറെ പിടിയിലായത്. ഏഴ് ആംഗ സംഘമാണ് അത്താഴക്കുന്നിലെ ക്ലബിൽവച്ച് പൊലീസിനെ ആക്രമിച്ചത്. ഇതിൽ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. ഞായറാഴ്ച വൈകിട്ട് 7.30ന് കക്കാട് അത്താഴക്കുന്നിലായിരുന്നു സംഭവം നടന്നത്. പതിവ് പട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു. ക്ലബ്ബിലിരുന്ന് പരസ്യമായി മദ്യപിക്കുന്നുവെന്ന പരാതിയെ …

മദ്യപരെ പിടികൂടാനെത്തിയ പൊലീസുകാരെ മർദിച്ച സംഭവം, നാല് പേർ കൂടി അറസ്റ്റിൽ Read More »

‌കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു, വഴിയോര കച്ചവടക്കാരന് ക്രൂര മർദ്ദനം

ചണ്ഡിഗഢ്: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച വഴിയോര കച്ചവടക്കാരനെ സംഘം ചേർന്ന് മർദ്ദിച്ചതായി റിപ്പോർട്ട്. ഹരിയാനയിലെ ഗുരുഗ്രാമിൽ ഡൽഹി-ജയ്പൂർ ഫ്‌ളൈഓവറിന് സമീപമുള്ള ധാബയിൽ ശനിയാഴ്ച വൈകിട്ടാണ് നാടകീയമായ സംഭവം.ഹോട്ടലുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തന്നെ ഹോട്ടലിൽ നിന്ന് വലിച്ചിറക്കി വലിയ വടികളുപയോഗിച്ച് അടിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ രഞ്ജിത് പറഞ്ഞുശനിയാഴ്ച രാത്രി 11 മണിയോടെ യുവാക്കളെത്തി ഭക്ഷണം ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടൽ ജീവനക്കാരനെത്തി പണം ചോദിച്ചപ്പോൾ യുവാക്കൾ ഒഴിഞ്ഞുമാറാൻ …

‌കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു, വഴിയോര കച്ചവടക്കാരന് ക്രൂര മർദ്ദനം Read More »

ആർ.ജെ രാജേഷ് വധക്കേസ്; രണ്ടു പ്രതികൾ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ ഈ മാസം 16 ന് വിധിക്കും. കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുൾ സത്താറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അബ്ദുൾ സത്താർ നൽകിയ ക്വട്ടേഷൻ …

ആർ.ജെ രാജേഷ് വധക്കേസ്; രണ്ടു പ്രതികൾ കുറ്റക്കാരെന്ന് കോടതി Read More »

പുരാവസ്തു തട്ടിപ്പ്; ഐ.ജി.ലക്ഷ്മണ തിങ്കളാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഐ.ജി.ലക്ഷ്മണ തിങ്കളാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. തട്ടിപ്പിലെ കളളപ്പണ ഇടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ലക്ഷ്മണക്ക് നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ കഴിഞ്ഞദിവസം അറിയിച്ചു. ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ഐ ജി ലക്ഷ്മണ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് കേസിൽ ലക്ഷ്മണ നൽകിയ മുൻകൂർ ജാമ്യ ഹർജിയും കേസിൽ നിന്ന് …

പുരാവസ്തു തട്ടിപ്പ്; ഐ.ജി.ലക്ഷ്മണ തിങ്കളാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല Read More »

ട്രെയിനുകൾക്ക് നേരെ കല്ലേറ്; റെയിൽവേ പൊലീസ് കേസെടുത്തു

കണ്ണൂർ: ഒരേ സമയം മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിൽ കേസെടുത്ത് റെയിൽവേ പൊലീസ്. കണ്ണൂരിലും വീലേശ്വരത്തുണ്ടായ കല്ലേറ് ആസൂത്രിതമാണെന്ന് കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലാണ് സംഭവം. ‍ തിരുവനന്തപുരം-എൽ.ടി.ടി നേത്രാവതി എക്സ്പ്രസിൻറെ എ.സി കോച്ചിനും, മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റിനൻറെ എ.സി കോച്ചിനും, ഓഖ- എറണാകുളം എക്സ്പ്രസിൻറെ ജനറൽ കോച്ചിനും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാലുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവർക്ക് ആക്രമണത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതോടെ പറഞ്ഞുവിടുകയായിരുന്നു.

യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാരിന്‍റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: യോഗി ആദിത്യനാഥ് സർക്കാരിന്‍റെ കാലത്ത് ഉത്തർപ്രദേശിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ എസ്.രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. 2017 മുതൽ യുപിയിൽ നടന്നിട്ടുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതി, ഏതൊക്കെ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു, സ്വീകരിച്ച ശിക്ഷാ നടപടികൾ എന്നിവ അടങ്ങുന്ന സത്യാവാങ്മൂലം ആറ് ആഴ്ചക്കുള്ളിൽ …

യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാരിന്‍റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി Read More »

കാണാതായ ബി.ജെ.പി മഹാരാഷ്ട്ര ന്യൂനപക്ഷ വിഭാഗം മേധാവിയെ ഭർത്താവ് കൊലപ്പെടുത്തി

നാഗ്‌പുർ: ഒരാഴ്‌ച മുൻപ്‌ കാണാതായ ബി.ജെ.പി മഹാരാഷ്ട്ര ന്യൂനപക്ഷ വിഭാഗം മേധാവി സന ഖാനെ ഭർത്താവ് കൊലപ്പെടുത്തിയതായി ജബൽപൂർ പൊലീസ്. ഭർത്താവ്‌ അമിത് എന്ന പപ്പു സാഹുവിനെ ജബൽപൂർ – നാഗ്‌പൂർ പൊലീസ്‌ സംയുക്ത ഓപ്പറേഷനിൽ അറസ്റ്റ് ചെയ്‌തു. അമിതിനെ കാണാൻ നാഗ്‌പൂരിൽ നിന്ന് മധ്യപ്രദേശിലെ ജബൽപൂരിലേക്ക് പോയ സന രണ്ട് ദിവസത്തിനകം വീട്ടിലേക്ക് മടങ്ങിയെത്തേണ്ടതായിരുന്നു. മദ്യക്കടത്ത് ബിസിനസിൽ ഏർപ്പെട്ടിരുന്ന അമിത് ജബൽപൂരിന് സമീപം വഴിയോര ഭക്ഷണശാല നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സനയും അമിതും തമ്മിൽ …

കാണാതായ ബി.ജെ.പി മഹാരാഷ്ട്ര ന്യൂനപക്ഷ വിഭാഗം മേധാവിയെ ഭർത്താവ് കൊലപ്പെടുത്തി Read More »

ബാർബർ ഷോപ്പിലെത്തിയ ആൺകുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പത്തനംതിട്ട: മുടിവെട്ടാനെത്തിയ ആൺകുട്ടികൾക്കു നേരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. നെയ്യാറ്റിൻകര മണലൂർ മേലേപുത്തൻവീട്ടിൽ ചന്ദ്രനാണ്(62) അറസ്റ്റിലായത്. കഴിഞ്ഞ മെയ് മാലസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മലയാലപ്പുഴ മുക്കുഴിയിലെ ചന്ദ്രന്‍റെ മുടിവെട്ടു കടയിൽ എത്തിയ കുട്ടികളെ ഇയാൾ വിവസ്ത്രരാക്കി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

കോട്ടയത്ത് അർധരാത്രിയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

കോട്ടയം: നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബസേലിയോസ് കോളേജ് ജംഗ്ഷനിലാണ് സംഭവം. കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്റെ പിടിയിലായി. രാത്രി 12.30ന് ആണു സംഭവം. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദുവെന്ന(40) സ്ത്രീക്കാണ് വെട്ടേറ്റതെന്നും കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നും പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് …

കോട്ടയത്ത് അർധരാത്രിയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ Read More »

ട്രെയിൻ വെടിവെയ്പ്പ്; പ്രതിയെ നാർക്കോ അനാലിസിലിന് വിധേയമാക്കണമെന്ന് പൊലീസ്

മുംബൈ: ജയ്‌പൂർ-മുംബൈ എക്‌സ്പ്രസിലെ കൂട്ടക്കൊലക്കേസിൽ പ്രതി ചേതൻ സിങ്ങിനെ നാർക്കോ അനാലിസിലിന് വിധേയമാക്കണമെന്ന് പൊലീസ്. അവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നിലുള്ള യഥാർഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈയവസരത്തിലാണ് നാർക്കോ അനാലിസിസ് നടത്തണമെന്ന ആവശ്യവുമായി അന്വേഷണസംഘം കോടതിയെ സമീപിച്ചത്. ആവശ്യം കോടതി ഇന്ന് പരിഗണിക്കും. ജൂലൈ 31നായിരുന്നു സംഭവം നടന്നത്. ആർ.പി.എഫ് ഉദ്യോഗസ്ഥനായ ചേതൻ സിംഗ് മേലുദ്യോ​ഗസ്ഥനായ ടിക്കാറാം മീണയേയും ട്രെയിനിലെ യാത്രക്കാരായ 3 പേരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ചായിരുന്നു കൊലപാതകം. …

ട്രെയിൻ വെടിവെയ്പ്പ്; പ്രതിയെ നാർക്കോ അനാലിസിലിന് വിധേയമാക്കണമെന്ന് പൊലീസ് Read More »

യു.പിയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു

മുറാദാബാദ്‌: ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിൽ ബിജെപി നേതാവിനെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. സംഭാലിലെ ബിജെപി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ്(34) കൊല്ലപ്പെട്ടത്. വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാൾക്കു നേരെ തുടരെ വെടിയുതിർക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്‌ച വൈകീട്ട് വീടിന് പുറത്തുവച്ചാണ്‌ കൊലപാതകം. അനുജ് ചൗധരിയും മറ്റൊരാളും വീടിന് പുറത്തേക്ക് നടന്നു പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ ശേഷം മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നു

തൃശൂർ: ചേരൂരിൽ ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലിയാണ്(46) കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ പൊലീസിൽ കീഴടങ്ങി.ഉണ്ണികൃഷ്ണൻ മൂന്ന് ദിവസം മുമ്പാണ് ഗൾഫിൽനിന്നും നാട്ടിലെത്തിയത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മത വിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 17ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിലാണ് ഷാജൻ സ്കറിയക്കെതിരേ പൊലീസ് കേസെടുത്തത്. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിൻറെ ഭാഗമായി മാധ്യമപ്രവർത്തകൻ ജി. വിശാഖൻറെ …

ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി Read More »

മാളയിൽ എം.ഡി.എം.എയുമായി 5 യുവാക്കൾ അറസ്റ്റിൽ

തൃശൂർ: മാള വലിയപറമ്പ് എ.ആർ ലോഡ്ജിൽ നിന്നും എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. രണ്ട് ഗ്രാം മയക്കുമരുന്നാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. വലിയപറമ്പ് സ്വദേശികളായ ഷൈബിൻ, ഷൈബി, അർഷാദ്, ഹദീപ്, ഷിഫാസ്, മാള പള്ളിപ്പുറം സ്വദേശിയായ ആഷിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് മാള പോലീസും ഡാൻസാഫ് തൃശ്ശൂർ റൂറൽ സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. മെയ് മൂന്നിന് നടന്ന സംഭവത്തിൽ ബീഷ്ണൂപൂർ പൊലീസ് കേസെടുത്തു. ചുരാചന്ദ് പൂരിലാണ് 37 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബുധനാഴ്ചയാണ് മെയ്തെയ് വിഭാഗക്കാരിയായ യുവതി പൊലീസിനെ സമീപിച്ചത്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. മണിപ്പൂരിൽ നിരവധി സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയതിനാൽ വിവരങ്ങൾ പുറത്തറിഞ്ഞിരുന്നില്ല. കുകി വിഭാഗക്കാരാണ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ യുവതി പറയുന്നത്. കേസ് രജിസ്റ്റർ ചെയ്തതിനു …

മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം Read More »