All Categories

Uploaded at 1 week ago | Date: 07/10/2021 21:44:31

 

 

കുടയത്തൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. മുട്ടം പള്ളിക്കവല പ്ലാത്തോട്ടത്തിൽ ജോസഫ് സിറിയക് (23) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ ശരംകുത്തി ക്ഷേത്രത്തിന് സമീപമാണ് അപകടം. തൊടുപുഴ ഭാഗത്തേക്ക് വന്ന ബൈക്കിൽ എതിർദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയി.പരിക്കേറ്റ ജോസഫ് സിറിയക്കിനെ 

ആശുപത്രിയിലേക്ക് മാറ്റി. അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിനെക്കുറിച്ച് കാഞ്ഞാർ പോലീസ് അന്വേഷണം ആരംഭിച്ചു.കാഞ്ഞാർ എസ് ഐ പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മൂന്നാഴ്ച മുൻപ് കുടയത്തൂർ തെങ്ങുംപിള്ളി കവലയ്ക്ക് സമീപം എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ച് തേൻമാരി സ്വദേശി പ്രവീണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തിലും നിർത്താതെ പോയ കാറിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.