അടിമാലി: കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം റാണി കല്ലിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ആറ് പേർക്ക് പരിക്ക്. പാറത്തോട് കമ്പിളികണ്ടം സ്വദേശി കടുവാടുങ്കൽ സുനിലിൻ്റെ ഭാര്യ കവിത ( പ്രസന്നകുമാരി 40) ആണ് മരിച്ചത്. ഇവരോടൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന ഈട്ടി കുന്നേൽ വിജയൻ (60), അനീഷ് (36), കമ്പിളി കണ്ടം കടുവാ ടുങ്കൽ മാധവൽ (67) ശാന്തകുമാരി ( 62 )
കണ്ണൂർ തളിപറമ്പ് സ്വദേശി അനസ് (34) ഭാര്യ റുഖിയ (27) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോ തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. കോട്ടയത്ത് മാതാവിൻ്റെ ചികിത്സാ ആവശ്യത്തിന് പോയി തിരികെ പാറ തോട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
മുൻപിൽ പോയ വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കവിതയെ ഉടൻ തന്നെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. കണ്ണൂർ തളിപറമ്പ് സ്വദേശി അനസിൻ്റെയായിരുന്നു എതിരെ വന്ന വാഹനം. മരിച്ച കവിതയുടെ മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മരിച്ച കവിതയ്ക്ക് രണ്ട് കുട്ടികൾ ഉണ്ട്.
kerala
SHARE THIS ARTICLE