റിയാദ്: സൗദി അറേബ്യയിലുണ്ടായ (Saudi Arabia) വാഹനാപകടത്തില്‍ (Road accident) തമിഴ്നാട് സ്വദേശി മരിച്ചു. ട്രിച്ചി ഉസലാംപെട്ടി സ്വദേശി പൊന്നു സ്വാമിനാഥന് അനന്തന് എന്ന രവി ആണ് മരിച്ചത്. ബിഷയ്ക്ക് സമീപം തസ്‍ലീസിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.
സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനായി അതിരാവിലെ വാഹനമോടിച്ച് പോകുന്നതിനിടെ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഈ സമയത്ത് വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ഇളഞ്ചിയം. രണ്ട് മക്കളുണ്ട്.
നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സൗദിയിലുള്ള ബന്ധുക്കളായ രങ്കസ്വാമി, ശെല്‍വരാജ് എന്നിവര്‍ക്ക് പുറമെ കെ.എം.സി.സി വാദി ദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീന്, കെ.എം.സി.സി ജിദ്ദ വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരും നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്.
gulf
SHARE THIS ARTICLE