All Categories

Uploaded at 2 weeks ago | Date: 04/10/2021 20:44:43

2021ലെ  നോബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ തുടങ്ങി. വൈദ്യശാസ്ത്ര നോബേലാണ് ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൂറ്റിയാനുമാണ് പുരസ്‌കാരം. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഇരുവരും പുരസ്ക്കാരം പങ്കിട്ടു. 

 ഊഷ്മാവും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള പഠനത്തിനാണ് നോബേല്‍ ലഭിച്ചത്. ചൂടും, തണുപ്പും, സ്പര്‍ശവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മള്‍ മനസിലാക്കുന്നത്. എന്നാൽ എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പര്‍ശവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര സമിതി വ്യക്തമാക്കി, ഈ കണ്ടെത്തലിനാണ് ഇവർക്ക് പുരസ്കാരം എന്ന് പുരസ്കാര സമിതി അറിയിച്ചു. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.