All Categories

Uploaded at 1 week ago | Date: 21/06/2022 22:10:09



അടിമാലി: ഈ വേനല്‍ക്കാലം അവസാനിക്കുമ്പോഴും അടിമാലി ടൗണുമായി ചേര്‍ന്ന് കിടക്കുന്ന കുര്യന്‍സ് പടി അപ്‌സരകുന്ന് റോഡിന്റെ ഭാഗമായ തകര്‍ന്ന പാലത്തിന് പകരം പുതിയ പാലമൊരുങ്ങിയില്ല.അടിമാലി ടൗണില്‍ ബൈപ്പാസ് റോഡായി കൂടി ഉപയോഗിക്കാന്‍ കഴിയുന്ന പാതയാണ് കുര്യന്‍സ് പടി അപ്‌സരാകുന്ന് റോഡ്.2018ലെ പ്രളയത്തില്‍ ഇരുഭാഗത്തു നിന്നും തൂണുകള്‍ ഇളകി പോകുകയും റോഡിടിഞ്ഞ് ഗര്‍ത്തം രൂപപ്പെടുകയും ചെയ്തതോടെയായിരുന്നു ഇതുവഴിയുള്ള ഗതാഗതം നിലച്ചത്.പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള തുടര്‍ നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ മുമ്പറിയിച്ചിരുന്നെങ്കിലും കാര്യമായ മുമ്പോട്ട് പോക്കുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പരാതി ഉന്നയിക്കുന്നു.റോഡിന്റെ ഇരുഭാഗത്തും ഇരുമ്പു കമ്പികള്‍ സ്ഥാപിച്ച് ഇതുവഴിയുള്ള യാത്രവിലക്കിയിട്ടുണ്ട്.പാലത്തിന്റെ നിര്‍മ്മാണം നടക്കാതെ വന്നതോടെ നിരവധിയാളുകള്‍ ഉപയോഗിച്ച് വന്നിരുന്ന ഈ പാത അടഞ്ഞ മട്ടാണ്.ടൗണില്‍ സെന്റര്‍ ജംഗ്ഷന്‍ ഭാഗത്ത് ഏതെങ്കിലും വിധത്തിലുള്ള ഗതാഗതകുരുക്കുണ്ടായാല്‍ വാഹനങ്ങള്‍ വഴി തിരിച്ച് വിടാന്‍ മുമ്പ് ഈ വഴി പ്രയോജനപ്പെടുത്തിയിരുന്നു.റേഷന്‍ കടയടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് പോരുന്ന ഭാഗമെന്ന നിലയില്‍ ബലക്ഷയം സംഭവിച്ച പാലം പുനര്‍നിര്‍മ്മിച്ച് ഈ വഴി ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ 2018മുതലുള്ള ആവശ്യം.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.