കാബൂള്‍: അഫ്ഗാനിസ്താനില്‍
ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഭൂചലനത്തില്‍ മരണം 1000 കടന്നു. 1500 പേർക്ക്
പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാന് സര്‍ക്കാരിന്റെ ഔദ്യോഗിക
റിപ്പോര്‍ട്ടിൽ അറിയിച്ചു.
അതേസമയം,
ഭൂകമ്പത്തില്‍ തകര്‍ന്ന അഫ്ഗാനിസ്താനില്‍ രക്ഷാപ്രവര്‍ത്തനത്തിന്
സഹായവുമായി ഐക്യരാഷ്ട്രസഭ. മരുന്നും ഭക്ഷണവും ഭൂകമ്പബാധിത പ്രദേശത്ത്
എത്തിച്ച് തുടങ്ങി. ഐക്യരാഷ്ട്രസഭ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
താലിബാന് ലോകരാജ്യങ്ങളോട് സഹായം തേടിയതിന് പിന്നാലെയാണ് നടപടി.
മരണസംഖ്യ
ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതകര്‍ വ്യക്തമാക്കി. പല ജില്ലകളും
പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കിഴക്കന്‍ മേഖലയില്‍ പാക് അതിര്‍ത്തിയോട്
ചേര്‍ന്ന പഖ്തിക ഖോസ്ത് പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്.
gulf
SHARE THIS ARTICLE