All Categories

Uploaded at 1 month ago | Date: 05/05/2022 21:41:15


 തൊടുപുഴ:സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കേരളീയ സമൂഹത്തെ കൃഷിയിലേക്ക് ഇറക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) നടത്തുന്ന ജില്ലാതല പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം മർച്ചൻ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി  റ്റി.സി.രാജു നിർവഹിച്ചു. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടുക ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക, പരമ്പരാഗത നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുക എന്നിവയ്ക്കു വേണ്ടി പരിമിതമായ സ്ഥലത്ത് പോലും കൃഷി പ്രോത്സാഹിപ്പിക്കുന്ന  പ്രവർത്തനങ്ങളെ സംബന്ധിച്ച് സർക്കാർ ജീവനക്കാരുടെ ഇടയിലും, പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുകയാണ് കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഫെഡറേഷൻ ജില്ലാ സെക്രട്ടറി ബിനു.വി.ജോസ് അധ്യക്ഷനായി. ജില്ലയിലെ മാതൃകാ കർഷകനും നാടൻ വിത്തിനങ്ങളുടെ സംരക്ഷകനുമായ സെബാസ്റ്റ്യൻ വടക്കേമുറിയെ ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻറ് ആർ. ബിജുമോൻ ആദരിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ ആൻസി തോമസ്, ഒ.കെ അനിൽകുമാർ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ജോയ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൽ.ശൈലജ, ശിവൻ സി.എ, എ.കെ സുഭാഷ്, ജോമോൻ തോമസ് എന്നിവർ പ്രസംഗിച്ചു



idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.