All Categories

Uploaded at 2 months ago | Date: 15/07/2021 20:18:26

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് അടുത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുമെന്ന് അഭ്യൂഹം. പാര്‍ട്ടിയുടെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അവരുടെ വസതിയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ സജീവമായത്. പാര്‍ട്ടിയിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത അധ്യക്ഷനായി പരിഗണിക്കുന്ന മുന്‍നിര നേതാക്കളില്‍ കമല്‍നാഥും ഉള്‍പ്പെടുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനു ശേഷമാകും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടക്കുകയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ കമല്‍നാഥ് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുളള നേതാവാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുളള വിവാദങ്ങളും ചര്‍ച്ചകളും സജീവമായത്. 2017ല്‍ സോണിയയില്‍ നിന്നും ഈ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ സ്ഥാനമൊഴിയുകയായിരുന്നു.

 പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് തവണ മാറ്റിവെച്ചിരുന്നു. ഏറ്റവുമൊടുവില്‍ മേയില്‍ നടത്താന്‍ തീരുമാനിച്ച തിരഞ്ഞെടുപ്പ് കൊവിഡ്് സാഹചര്യത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത് മുതല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധിയാണ്. അധ്യക്ഷ തിരഞ്ഞെടുപ്പ് വൈകുന്നതില്‍ നേതൃത്വത്തെ വിമര്‍ശിച്ച് നേരത്തെ പാര്‍ട്ടിയിലെ 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതും വലിയ വിവാദമായിരുന്നു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.