All Categories

Uploaded at 3 weeks ago | Date: 29/09/2021 21:14:03

ന്യൂഡല്‍ഹി: പ‍ഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. അമരിന്ദര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം ആദ്യമായിട്ടാണ് അമരീന്ദര്‍ ഇന്നലെ ഡല്‍ഹിയിലെത്തിയത്. പഞ്ചാബില്‍ കോണ്‍ഗ്രസിലെ തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അമരീന്ദര്‍ സിങ് രാജി വെച്ചത്.

സിസി അധ്യക്ഷസ്ഥാനം രാജിവച്ച നവ്ജ്യോത് സിങ് സിദ്ദുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന നേതാക്കള്‍. നേതൃത്വത്തോട് ഇടഞ്ഞ് രാജിവച്ച നവ്ജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ കോണ്‍​ഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും ഇനി അത് വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. 

രാജിവച്ച സിദ്ദുവിന് പകരം പുതിയ നേതാവിനെക്കുറിച്ചുള്ള ചർച്ചകൾ ഹൈക്കമാന്‍ഡ് തലത്തിൽ നടക്കുന്നു. ഇതിനിടയിൽ  അനുനയ ചര്‍ച്ചയ്ക്കായി പഞ്ചാബ് കോണ്‍ഗ്രസിലെ ആക്ടിങ് പ്രസിഡന്‍റ് സിദ്ദുവുമായി കൂടികഴ്ച നടത്തിയിരുന്നു. നിലവില്‍ രാജിയില്‍ തന്നെ ഉറച്ച്‌ നില്‍ക്കുന്നതായി നവ്ജ്യോത് സിങ് സിദ്ദു അറിയിച്ചിരുന്നു.

സിദ്ദു രാഷ്ട്രീയ സ്ഥിരരത പാലിക്കാത്ത ആളാണെന്നും പഞ്ചാബിലെ കോണ്‍ഗ്രസിന്‍റെ നിലവിലെ സ്ഥിതി അതിദാരുണമാണെന്നും കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവരി എംപി വ്യക്തമാക്കി.അതിനിടെ അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്. തിരഞ്ഞെടുപ്പ് നയിക്കാന്‍ നേതാക്കള്‍ ഇല്ലാതിരുന്ന ബിജെപിക്ക് അമരീന്ദര്‍ സിംഗിന്‍റെ രാഷ്ട്രീയ പ്രവേശനം ഗുണം ചെയ്യും. 

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ബിജെപിയും ആംആദ്മി പാര്‍ട്ടിയും ശക്തമാകുന്നതോടെ വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.