All Categories

Uploaded at 1 month ago | Date: 28/07/2021 20:47:43



നെടുങ്കണ്ടം : ഹയര്‍ സെക്കന്ററി പരീക്ഷ തുടങ്ങുന്നതിന്റെ തലേ ദിവസം മരണപ്പെട്ട പിതാവിന്റെ തന്റെ വിജയം സമര്‍പ്പിച്ച് അനന്തു.  പാറത്തോട് ടൗണിലെ  പലചരക്ക് വ്യാപാരിയുമായിരുന്ന വേങ്ങോലില്‍ സോമശേഖരന്‍ കോവിഡ് ബാധയെ തുടര്‍ന്ന് ന്യൂമോണിയ പിടിപെട്ട് മരണമടഞ്ഞത് തന്റെ മകന്റെ പ്ലസ്റ്റു പരീക്ഷയുടെ തലേദിവസമാണ്. ആ ദുഖവും പേറി പരീക്ഷയെഴുതാന്‍ എത്തിയ  അനന്തു എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി വിജയത്തിന് മാറ്റ് കൂട്ടി.  കോവിഡ് ബാധിച്ച് പിതാവിന്റെ മരണത്തെ തുടര്‍ന്ന്  വീട്ടുകാരെല്ലാവരും ഹോം ക്വാറന്‍ന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. മാനസികമായി തികച്ചും തളര്‍ന്നു പോയ അനന്തു അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും മാനസിക പിന്തുണയും പ്രേരണയും കൊണ്ടായിരുന്നു പരീക്ഷയ്ക്ക് എത്തിയത്. പരീക്ഷ അവസാനിക്കാന്‍ മൂന്ന് വിഷയങ്ങള്‍ ബാക്കി നില്‍ക്കേ അനന്തുവും കോവിഡ് ബാധിതനായി. പിന്നീട് കോവി ഡ് മാനദണ്ഡ പ്രകാരം പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരുന്നു പരീക്ഷ എഴുതിയത്. ഈ പ്രതിസന്ധികള്‍ക്കിടയിലും ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനന്തുവിനെ മാനേജ്‌മെന്റും പി.റ്റി.എയും അഭിനന്ദിച്ചു

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.