All Categories

Uploaded at 1 week ago | Date: 22/11/2021 21:05:42

മൂലമറ്റം' അറക്കുളം പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ അനധികൃത കയ്യേറ്റങ്ങളും' നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നു. റോഡ് സൈഡില്, ആറ് 'തോട്. പുറമ്പോക്കുകളിലാണ് കയ്യേറ്റവും നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നത് മൂലമറ്റം, ആഡിറ്റ് ജംഗ്ഷന് സമീപം 'മണപ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് കയ്യേറ്റവും: നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നത് 'സംസ്ഥാന പാതയുടെ 'അരുകിൽ റോഡിന് തടസമായി. പഞ്ചായത്ത് റോഡിന് തടസമായി, താഴ്' വാരം കോളനിക്ക് സമീപം എന്നിവിടങ്ങളിലാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്. പഞ്ചായത്ത്‌ പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനം നടത്തണമെങ്കിൽ പഞ്ചായത്തിൻ്റെ അനുമതി വേണമെന്നാണ് നിയമം.എന്നാൽ പലതിനും പഞ്ചായത്തിൻ്റെ അനുമതി വാങ്ങിയിട്ടില്ല.അനധികൃത നിർമ്മാണം നടക്കുന്നതായി അറിഞ്ഞ് പഞ്ചായത്ത് അധികൃതർ പോയി കണ്ട് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും അതൊന്നും വകവയ്ക്കാതെയും തകൃതി'യായി പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. വാഹന ഗതാഗതത്തിന് തടസമുണ്ടായാലും 'അയൽക്കാർക്ക് ശല്ല്യമായാലും പട്ടയമില്ലാത്ത സ്ഥലമായാലും അതൊന്നു പണി നടത്തുന്നവർക്ക് പ്രശ്നമല്ല. പണിതീർന്നു കഴിയുമ്പോൾ സ്വാധീനം നടത്തിയോ. കൈക്കൂലി വാങ്ങിയോ നമ്പർ ഇട്ടു കൊടുക്കും പിന്നീട് വൈദ്യുതി കണക്ഷന് സർട്ടിഫിക്കറ്റും നൽകും കെട്ടിടം പോയി നോക്കുകയോ പരിശോദിക്കുകയോ ചെയ്യാതെയാണ് നമ്പർ ഇട്ട് കൊടുക്കുന്നത്. ഇതെല്ലാം കഴിഞ്ഞ് പ്രകൃതിക്ഷോഭം ഉണ്ടായി കെട്ടിടം തകരുമ്പോൾ നഷ്ടപരിഹാരത്തിനായി നെട്ടോട്ടമോടുമ്പോഴും സർക്കാർ തന്നെ നഷ്ടം കൊടുക്കണം.' പൊതുജനങ്ങളുടെ നികുതി പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്.' പഞ്ചായത്തിൻ്റെ അനുമതി വാങ്ങി നിയമ പ്രകാരം വീടും, കെട്ടിടങ്ങളും പണിയുന്നവർക്ക് നമ്പർ ആവശ്യപ്പെട്ട് ചെന്നാൽ നൂലാമാലകൾ പറഞ്ഞ് നമ്പരിന് തടസം പറയും എന്നാൽ അനധികൃത നിർമ്മാണത്തിന് നമ്പർ കിട്ടാൻ പാടില്ലന്നാണ് നാട്ടുകാർ പറയുന്നത്.' റോഡിൽ നിന്ന് മൂന്ന് മീറ്റർ വീട്ടും 'ആറ് തോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അഞ്ച് മീറ്റർ വീട്ടും വേണം കെട്ടിടം പണിയാൻ എന്നാണ് നിയമം എന്നാൽ ഇവിടെ ഇതൊന്നും പാലിക്കപ്പെടുന്നില്ല. സർക്കാർ ഉദ്യോഗസ്ഥൻമാർ തന്നെ സർക്കാരിന് വിനയവുകയാണ്.' കെട്ടിടം പണിയാൻ താല്ക്കാലീക ഷെഡ് കെട്ടിയാലും അതിന് നമ്പർ കൊടുക്കും അത് വച്ച് കെട്ടിടം പണിത ശേഷം സർട്ടിഫിക്കറ്റ് വാങ്ങി വൈദ്യുതി കണക്ഷനെടുക്കും. അറക്കുളം പഞ്ചായത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോദിക്കാൻ ജില്ലാ കലക്ടർ ഇടപെടണമെന്നു് നാട്ടുകാർ ആവശ്യപ്പെട്ടു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.