All Categories

Uploaded at 3 weeks ago | Date: 23/09/2021 20:06:51

അടിമാലി: തട്ടേക്കണ്ണൻ കൂടിയിൽ ആദിവാസികൾ താമസിക്കുന്ന സെറ്റിൽമെന്റിൽ അനധികൃതമായി എഗ്രിമെന്റ് ഉണ്ടാക്കി ഏലവും മറ്റ് കൃഷികളും നടത്തിവന്ന 4 പേരെ അടിമാലി റെയ്ഞ്ച് ഓഫീസറും  സംഘവുംഅറസ്റ്റ് ചെയ്തു. ചിന്നാർ വാഴപ്പള്ളിയിൽ രാജൻ (57), നേര്യമംഗലം പാറയ്ക്കൽ ജോമി ജോസഫ് ( 50 ), ചുറ്റുപാറ പള്ളിപ്പറമ്പ് ഷാജി (40), രാജാക്കാട് പുറക്കുന്നേൽ അഭിജിത്ത് ( 26 ) എന്നിവരെയും അവർ ഉപയാഗിച്ചിരുന്ന രണ്ട് ബൈക്കും , ഒരു മാരുതി ഓ മിനി വാനും കസ്റ്റഡിയിൽ ന്തടുത്തു. ഇവർ ഒരു ഏക്കർ മുതൽ അഞ്ച് ഏക്കർ വരെയു ള്ള സ്ഥലത്ത് കഴിഞ്ഞ 4 വർഷമായി കൃഷി ചെയ്തു വരുന്നവരായിരുന്നു. ആദിവാസികളെ വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുക്കുകയും കൂടാതെ വനഭൂമി കയ്യേറി കൃഷി ചെയ്യുകയുമായിരുന്നു. ഇത്തരത്തിൽ വൻകിടക്കാർ വരെ ഈ മേഖലയിൽ ആദിവാസികളുടെ ഭൂമി കൈയ്യേറി കൃഷി നടത്തി വരുന്നുണ്ടന്ന് അടിമാലി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രതീഷ് കെ വി പറഞ്ഞു. മച്ചിപ്ലാവ് സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്.സജി, പി.ജി സന്തോഷ്, അബു ബേക്കർ സിദ്ധിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.