All Categories

Uploaded at 4 months ago | Date: 01/01/2022 21:44:16

 
 
മണക്കാട്: അരിക്കുഴ ഗവ. സ്കൂളിലെ 1948 മുതൽ 2021 വരെയുള്ള  പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി ഭൂതകാലക്കുളിർ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. 29 വർഷക്കാലം അധ്യാപകനും, പ്രഥമാധ്യാപകനായിരുന്ന ഡി.എൻ .നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡണ്ട് എ.എൻ.ദാമോദരൻ നമ്പൂതിരി അധ്യക്ഷനായി.
സ്ക്കൂളിനു സ്ഥലം നൽകിയ കുടുംബത്തെയും, സ്ക്കൂൾ സ്ഥാപകൻ തെക്കേൽ പപ്പുപിള്ളയുടെ കുടുംബത്തെയും  ആദരിച്ചു.മുൻ അധ്യാപകരായിരുന്ന
പി.കെ. അയ്യപ്പൻ, കെ.കെ. നളിനാക്ഷി, എം.എൻ . രാഘവൻ, വി.എൻ . ദാമോദരൻ, പി.കെ.ഗോപാലകൃഷ്ണൻ, രത്നമ്മ താഴപ്പിള്ളിൽ, പി.സരോജിനി, എൻ.പി. ലീല , സി.കെ. അനന്തപത്മനാഭൻ നായർ, രാഘവൻ , പി.കെ.ഗംഗാധരൻ, ഷൈല കൃഷ്ണൻ എന്നീ അധ്യാപകരാണ് ആദരം ഏറ്റുവാങ്ങിയത് മുതിർന്ന പൂർവ്വ വിദ്യാർത്ഥികളായിരുന്ന റ്റി.വി. വാസു, നാരായണൻ നായർ. പി.കെ., ദിവാകരൻ ആചാരി, സി. എ. ആഗസ്തി, പി.എസ്. ഭോഗീന്ദ്രൻ, എം.എ. അരവിന്ദാക്ഷൻ, ദാമോദരൻ കാഞ്ഞിരത്തിൽ, പി.ആർ.നാരായണൻ, വാസുദേവൻ നമ്പൂതിരി, നാരായണൻ നായർ തോട്ടപ്പുറത്ത്, മേരി എ.പി, ശാരദ മലേപ്പറമ്പിൽ , വാസുദേവ കൈമൾ 
ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി ജോസഫ്, എൽ.പി.സ്കൂൾ പ്രഥമാധ്യാപിക ഉഷ.പി.കെ 
പൂർവ്വ വിദ്യാർത്ഥിസംഘടന സെക്രട്ടറി എം.കെ. പ്രീതിമാൻ  റ്റി.സി. ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.