പ്ലസ് ടൂ പരീക്ഷയിൽ മിന്നും വിജയം നേടി ആസിഫ് ഉമ്മർ
കല്ലാനിക്കൽ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെവിദ്യാർത്ഥിയായ
ഭിന്നശേഷിക്കാരനായ മാസ്റ്റര്‍ ആസിഫ് ഉമ്മർ ഇത്തവണ പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കുമുള്ള എ പ്ലസ് നേടിയാണ് വിജയിച്ചത് .
മികച്ചൊരു കലാകാരൻ കൂടിയായ ആസിഫ് ഫ്ലവേഴ്സ് ചാനലിൽ കോമഡി ഉത്സവം പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്.
രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന പരേഡിൽ ക്ഷണം ലഭിച്ചു പങ്കെടുത്തിട്ടുണ്ട്. തന്റെ പരിമിതികളെ അതിജീവിച്ച ബഹുമുഖ പ്രതിഭയായ ആസിഫിന്റെ ഈ മികച്ച വിജയം നമുക്ക് തികച്ചും മാതൃകാപരമാണ്.
ഇടവെട്ടി മാര്‍ത്തോമ്മായില്‍ താമസിക്കുന്ന ടാപ്പിംങ് തൊഴിലാളിയായ ഉമ്മര്‍, ഹാബിദ ദമ്പതികളുടെ മൂത്ത മകനാണ് ആസിഫ് ഉമ്മര്‍
idukki
SHARE THIS ARTICLE