തങ്കമണി : പാണ്ടിപ്പാറ തേക്കമല മാത്യു മത്തായി(അടക്കനാട്ട് പാപ്പച്ചൻ-92) അന്തരിച്ചു . കേരളാ കോൺഗ്രസ് (എം) മുതിർന്ന നേതാവ് , 20 വർഷക്കാലം കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ മറിയക്കുട്ടി .മക്കൾ: സണ്ണി (പെരുമ്പാവൂർ ) , രാജു ത്രങ്കമണി), ലിസി (കട്ടപ്പന ), ബെന്നി (തൊടുപുഴ), സജി (തൊടുപുഴ) , ഷൈനി (അരിക്കുഴ ) .മരുമക്കൾ: പ്രേമ അറക്കൽ (മുനമ്പം), മോളി (നെല്ലിക്കൽ തങ്കമണി ), പരേതനായ ബേബി വരിക്കമാക്കൽ (കട്ടപ്പന), ഷാലി ചരലിൽ (തൊടുപുഴ), ജെസി പുളിക്കൽ (ശാന്തിഗ്രാം), ജോസ് തരണിയിൽ ( അരിക്കുഴ ) .
ബുധനാഴ്ച ഉച്ചക്ക് ഒരുമണിക് പാണ്ടിപ്പാറയിൽ പൊതുദർശനം, രണ്ടിന് കാമാക്ഷി പഞ്ചായത്തോഫീസിൽ പൊതുദർശനം തുടർന്ന് നാലിന് മൃതദേഹം വീട്ടിൽ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് തങ്കമണി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.
ജോസ് .കെ .മാണി അനുശോചിച്ചു .
അടയ്ക്കനാട്ട് പാപ്പച്ചൻ ചേട്ടന്റെ ഭൗതിക ശരീരം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു .ജോസ് പാലത്തിനാൽ,പ്രൊഫ .കെ .ഐ .ആന്റണി ,റെജി കുന്നംകോട്ട്,ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു .
മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു .
കേരളാ കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവും ദീര്‍ഘകാലം കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മാത്യു മത്തായി തേക്കമല (അടയ്ക്കനാട്ട് പാപ്പച്ചന് ചേട്ടന്) അക്ഷരാര്‍ത്ഥത്തില്‍ ചിരിയുടെ തമ്പുരാനായിരുന്നു ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട പാപ്പച്ചന് ചേട്ടന്. മാണി സാറിന്റെ സഹപാഠിയായിരുന്ന അദ്ദേഹം പ്രിയ നേതാവിനൊപ്പമുള്ള പഠനകാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാന്‍ ഞാനുള്‍പ്പെടെ നിരവധി ശ്രോതാക്കളുണ്ടായിരുന്നു. എത്ര വലിയ കാര്യവും ചിരിയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കാന്‍ പാപ്പന് ചേട്ടനുള്ള മികവ് അസാമാന്യമായിരുന്നു.
യാത്രകളില്‍ പാപ്പന് ചേട്ടന്റെ കഥകളായിരുന്നു പലപ്പോഴും കൂട്ട്. പഞ്ചായത്തിലെ ഭൂരിഭാഗം പേരെയും പേരെടുത്തു വിളിക്കാനുള്ള അടുപ്പം കാത്തു സൂക്ഷിച്ച വ്യക്തിത്വമായിരുന്നു. ജനപക്ഷത്ത് ഉറച്ചു നിന്ന ജനകീയനായ നേതാവിന്റെ വിയോഗം നാടിനും പാര്‍ട്ടിക്കും തീരാനഷ്ടമാണ്. പാപ്പന് ചേട്ടന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വേദനയില്‍ ഞാനും പങ്കുചേരുന്നു. ആദരാഞ്ജലികള്‍...
idukki
SHARE THIS ARTICLE