All Categories

Uploaded at 1 week ago | Date: 23/11/2021 10:33:51

കൊച്ചിയില്‍ യുവാവിന് ക്രൂരമര്‍ദനം. കൊച്ചി സ്വദേശി ആന്റണി ജോണ്‍ എന്നയാള്‍ക്ക് എതിരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. ആന്റണി ജോണിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ചെന്നാണ് ആക്ഷേപം. നട്ടെല്ലിന് പരിക്കേറ്റ ആന്റണി ചികിത്സയിലാണ്. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. മര്‍ദനമേറ്റ ആന്റണിയുടെ കുടുംബത്തെ അക്രമി സംഘം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. അക്രമത്തെ കുറിച്ച് പരാതിപ്പെട്ടാല്‍ കുടുംബത്തെ വകവരുത്തുമെന്നാണ് ഭീഷണി. യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്. പതിനൊന്നാം തീയ്യതിയാണ് മര്‍ദനം നടന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കടവന്ത്രയിലെ ഒരു മര വീട്ടില്‍ വച്ച് നടന്ന ഫേസ്ബുക്ക് പോസ്റ്റിലെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പിന്നാലെ ഒരു സംഘം യുവാവിനെ കാറിലേക്ക് വലിച്ച് കയറ്റി കൊണ്ടുപോവുകയും മര്‍ദനത്തിന് ഇരയാക്കുകയുമായിരുന്നു. ആലുവയിലും അങ്കമാലിയിലും എത്തിച്ചായിരുന്നു ക്രൂര മര്‍ദനം. കമ്പി വടിയുള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദനം. ഇതിന് പുറമെ യുവാവിന്റെ കണ്ണിലും ജനനേന്ദ്രിയത്തിലും മുളക് പൊടി സ്‌പ്രേ ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.