Timely news thodupuzha

logo

right

ഇടുക്കി അണക്കെട്ട് തുറന്നു; 50 ക്യുമെക്‌സ് ജലം പെരിയാറിലേക്ക്

ഇടുക്കി> ഇടുക്കി അണക്കെട്ട് തുറന്നു. രാവിലെ 10ന് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറില്‍ മധ്യത്തിലുള്ളത് 70 സെന്റിമീറ്റര്‍ ഉയര്‍ത്തി. 50 ക്യുമെക്‌സ് (സെക്കന്‍ഡില്‍ 50,000 ലിറ്റര്‍) ജലമാണ് പെരിയാറിലൂടെ ഒഴുക്കുന്നത്. കരകളിലുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 2382.53 അടി ആയതോടെ ശനി പുലര്‍ച്ചെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 2383.10 അടിയിലെത്തി. സംഭരണശേഷിയുടെ 77 ശതമാനമാണിത്. 2021ല്‍ 2398 പിന്നിട്ടപ്പോഴാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പരമാവധി ശേഷി. മുന്‍കരുതലായാണ് അണക്കെട്ട് തുറക്കുന്നതെന്ന് മന്ത്രി …

ഇടുക്കി അണക്കെട്ട് തുറന്നു; 50 ക്യുമെക്‌സ് ജലം പെരിയാറിലേക്ക് Read More »

കൊടുവേലി: ആദംകുഴിയിൽ( വേങ്ങച്ചുവട്ടിൽ ) പാപ്പച്ചന്റെ ഭാര്യ പെണ്ണമ്മ (71 ) നിര്യാതയായി.

കൊടുവേലി: ആദംകുഴിയിൽ( വേങ്ങച്ചുവട്ടിൽ ) പാപ്പച്ചന്റെ ഭാര്യ പെണ്ണമ്മ (71 ) നിര്യാതയായി. സംസ്കാരം ഇന്ന്05.08.2022 വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. അഞ്ചിരി മണ്ഡപത്തിൽ നെടുമലയിൽ കുടുംബാംഗമാണ് .മക്കൾ :സിജി, പോൾസൺ,സൗമ്യ.മരുമക്കൾ :ജോഷി ജോസഫ് ,കുമ്പുക്കൽ (മേരിലാന്റ് ) ,റ്റെസ് പോൾസൺ ,കുമ്പുക്കൽ (തുടങ്ങനാട്  ),രാജേഷ് മാത്യു ,ആട്ടപ്പാട്ട്(മേരിലാന്റ് )  ) 

കരിംകുന്നം അടുതാറ്റ് റോഡിന് 10 ലക്ഷം രൂപ അനുവദിച്ചു- ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ:  ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിനെ കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന റോഡായ കരിങ്കുന്നം അടുതാറ്റ് റോഡിന് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും റവന്യു വകുപ്പ് മന്ത്രി കെ.രാജൻ 10 ലക്ഷം രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. 2018-ലെയും 2019-ലെയും കാലവർഷത്തിൽ സഞ്ചാര യോഗ്യമല്ലാതായ ഈ റോഡ്  പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡണ്ട്  ജോജി തോമസ് എടാംപുറത്ത്, വൈസ് പ്രസിഡൻറ് ബീനാ പയസ് എന്നിവർ ഡീൻ കുര്യാക്കോസ് എംപി മുഖാന്തരം റവന്യു വകുപ്പ് മന്ത്രി കെ.രാജന് നൽകി നിവേദനത്തെത്തുടർന്നാണ് ഫണ്ട് അനുവദിച്ചത്.

മഴക്കെടുതികൾ അതീവ ജാഗ്രത പാലിക്കണം- സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിക്കണം- ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: 2018-ലെയും 2019-ലെയും പോലെയുള്ള കാലാവസ്ഥ സാഹചര്യങ്ങളാണ് ഈ വർഷവും കണ്ടുവരുന്നതെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. മലയോര മേഖലയിലും സമതല പ്രദേശങ്ങളിലും ജനങ്ങൾ ഒരുപോലെ ജാഗ്രത പുലർത്തണം. വിദഗ്ധും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ദുരന്തനിവാരണത്തിനായി മുൻകൂട്ടി സജ്ജമാവേണ്ട സാഹചര്യമാണ് കാണുന്നത്. ജനങ്ങൾക്ക് നിർഭയരായി കഴിയുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് ഏവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. തോടുകളും പുഴകളും കവിഞ്ഞൊഴുകുകയും ഡാമുകൾ നിറഞ്ഞ ജലം ഒഴുക്കി വിടേണ്ട സാഹചര്യമുണ്ടാകുമ്പോൾ തികഞ്ഞ വൈദഗ്ധ്യത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കാൻ തയ്യാറാക്കേണ്ടതുണ്ട്. …

മഴക്കെടുതികൾ അതീവ ജാഗ്രത പാലിക്കണം- സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിക്കണം- ഡീൻ കുര്യാക്കോസ് എം.പി Read More »

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ സെൻട്രൽ യൂണീറ്റിന്റേയും, ഫാത്തിമ  ഐ കെയർ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. യൂണിറ്റ് പ്രസിഡന്റ് അജിത് എൻ പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡെപ്യൂട്ടി  ഡി.എം.ഒ  ഡോ. അജി പി.എൻ (ജില്ലാ പാലിയേറ്റീവ് നോഡൽ ഓഫീസർ )ഉദ്ഘാടനം ചെയ്തു. ഡോ.അജീഷ് (ഫാത്തിമ. ഐ കെയർ ഹോസ്പിറ്റൽ )എ.കെ.പി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം റ്റി ജി ഷാജി, ജില്ലാ സെക്രട്ടറി കെ.എം മാണി, ജില്ലാ പി ആർ …

സൗജന്യ നേത്ര പരിശോധന ക്യാമ്പ് Read More »

ചിറകണ്ടം പാറശ്ശേരിയിൽ ഔസെഫ് വർക്കി (കുഞ്ഞുമോൻ -65 )നിര്യാതനായി

മുതലക്കോടം :ചിറകണ്ടം പാറശ്ശേരിയിൽ ഔസെഫ് വർക്കി (കുഞ്ഞുമോൻ -65  )നിര്യാതനായി .സംസ്ക്കാരം 03 .08 .2022 ബുധൻ   രാവിലെ പതിനൊന്നിന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം  മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .ഭാര്യ സെലിൻ മധുരമറ്റത്തിൽ കുടുംബാംഗം .

കരൾ മാറ്റിവയ്ക്കുന്നതിനായി സഹായം തേടുന്നു

രാജാക്കാട്:കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി രാജാക്കാട് സ്വദേശിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു.രാജാക്കാട് ചെരിപുറം അല്ലിയാങ്കൽ കണ്ണൻ എന്നു വിളിക്കുന്ന അജയരാജ് (43) ഗുരുതരമായ കരൾ രോഗബാധിതനായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും,തുടർ ചികിത്സക്കുമായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ  ചികിത്സയിലാണ്. രണ്ട് വർഷം മുമ്പ് മഞ്ഞപിത്തം ബാധിച്ചാണ് അജയ് രാജ് ചികിത്സ ആരംഭിച്ചത്.തുടർന്ന് നാട്ടിലും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും നിരവധി ചികിത്സകളും,പരിശോധനകളും നടത്തി. പിന്നിട് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗുരതരമായി അജയരാജിൻ്റെ കരളിന്  രോഗം ബാധിച്ചതായി …

കരൾ മാറ്റിവയ്ക്കുന്നതിനായി സഹായം തേടുന്നു Read More »

ഇരുമ്പുപാലത്ത് യുവാവിനെയും കുടുംബത്തെയും ആക്രമിച്ച സംഭവം : പ്രതികളിലൊരാൾ കീഴടങ്ങി.

അടിമാലി: ഇരുമ്പുപാലത്ത് യുവാവിനെയും കുടുംബത്തെയും വാഹനത്തിൽ നിന്നു വലിച്ചിറക്കി ആക്രമിച്ച സംഭവത്തിൽ ഒരാൾ അടിമാലി പോലീസ്സ് സ്റ്റേഷനിൽ കിഴടങ്ങി. കേസിലെ രണ്ടാം പ്രതി ഇരുമ്പുപാലം മൂലെത്തൊട്ടിയിയിൽ ഷാമോനാണ് കീഴടങ്ങിയത്. കഴിഞ്ഞ ജൂൺ 12-ന്   വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം.  വാളറ ഭാഗത്ത് ഗതാഗത തടസത്തിനിടയിൽ നിർത്തിയിട്ട വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റവും സംഘർഷവുമാണ് കേസിന് ആസ്പദം. സംഘർഷത്തിൽ അടിമാലി അമ്പലപ്പടി സ്വദേശി മടകയിൽ പ്രകാശ് (55), ഭാര്യ പ്രവീണ (49), മക്കൾ പ്രണവ് (22), പ്രാർത്ഥന …

ഇരുമ്പുപാലത്ത് യുവാവിനെയും കുടുംബത്തെയും ആക്രമിച്ച സംഭവം : പ്രതികളിലൊരാൾ കീഴടങ്ങി. Read More »

വെള്ളത്തിൽമുങ്ങി പെരിയർ

വണ്ടിപെരിയാർ :കാലവർഷത്തെ തുടർന്ന് പെയ്തു വന്നിരുന്ന മഴയ്ക്ക് നേരിയ ശമനത്തിന് ശേഷം കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷത മഴയിൽ വണ്ടിപ്പെരിയാർ, കുമളി, മേഖലയിൽ വ്യാപക നാശനഷ്ടം . ശക്തമായ മഴയിൽ ദേശീയ പാതയിൽ വെള്ളം കയറുന്നത് ഇന്നലെയും തുടർന്നു. ദേശീയപാതയോരത്തെ വീടുകളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.മുല്ലയാർ മുതൽ ഒഴുകി വരുന്ന ചോറ്റുപാറ കൈ തോട്ടിലൂടെ ഒഴുകിയെത്തിയ വെള്ളമാണ് ചോറ്റുപാറ മുതൽ വണ്ടിപ്പെരിയാർ പെട്രോൾ പമ്പിന് സമീപംവരെയും പലയിടത്തായി വെള്ളത്തിലയത്. വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ …

വെള്ളത്തിൽമുങ്ങി പെരിയർ Read More »