All Categories

Uploaded at 3 weeks ago | Date: 29/09/2021 21:19:36

നെടുങ്കണ്ടം : വാഴക്കുല മോഷ്ടാക്കള്‍ പിടിയില്‍. മോഷ്ടിച്ച വാഴക്കുലകള്‍  വില്‍പന നടത്തിയ രണ്ടംഗ സംഘം പിടിയില്‍. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ ഏബ്രാഹം വര്‍ഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പൊലീസിന്റെ പിടിയിലായത്. 7 മാസത്തിനിടെ സംഘം മോഷ്ടിച്ചത് 200 വാഴക്കുലകള്‍. കന്യാകുമാരി സ്വദേശിയായ പോള്‍സണ്‍ സോളമന്‍ കമ്പംമെട്ടിന് സമീപം 7 ഏക്കര്‍ ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. ഏലത്തിനു ഇടവിളയായി 2500 ഏത്തവാഴകളും നട്ടു. തമിഴ്‌നാട്ടില്‍ നിന്നും വാഴ വിത്ത് എത്തിച്ച് ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് കൃഷി ആരംഭിച്ചത്. കഴിഞ്ഞ 7 മാസമായി പോള്‍സന്റെ സ്ഥലത്ത് നിന്നും വാഴക്കുല മോഷണം പോയിരുന്നു. ആദ്യം 1, 2 ഏത്തക്കുലകള്‍ മാത്രമാണ് മോഷണം പോയിരുന്നത്.  മോഷണം ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കാവലിനായി ഒരു സൂപ്പര്‍ വൈസറെയും നിയമിച്ചു. പുതിയ സൂപ്പര്‍ വൈസറെത്തിയെങ്കിലും പുരയിടത്തിലെ വാഴക്കുല മോഷണം വീണ്ടും തുടര്‍ന്നു. 2 ഏത്തവാഴക്കുല പോയ സ്ഥാനത്ത് വാഴക്കുലകള്‍ നഷ്ടപ്പെടുന്നതിന്റെ എണ്ണവും വര്‍ധിച്ചു. ദിനംപ്രതി 4, 5 വാഴക്കുലകള്‍ വീതം നഷ്ടപ്പെട്ട് തുടങ്ങിയതോടെ ഉടമ കമ്പംമെട്ട് പോലീസില്‍ പരാതി നല്‍കിയത്

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.