All Categories

Uploaded at 2 weeks ago | Date: 13/07/2021 19:55:24

 

എം .ആർ .ശ്രീജിത്ത്  മുല്ലശ്ശേരിൽ 

-------------------------------------------------

 

 

 

ഇടുക്കി :ഇതില്‍ 5705.41 കോടി രൂപ  മുന്‍ഗണന വിഭാഗത്തിനാണ് നല്‍കിയത് . കാര്‍ഷിക മേഖലയില്‍ 3693.92 കോടി രൂപയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 922.25 കോടി രൂപയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണന മേഖലയ്ക്ക് 1089.23 കോടി രൂപയും വിതരണം ചെയ്തു . 2021  മാര്‍ച്ച് മാസത്തെ കണക്കനുസരിച്ചു ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 9455.10 കോടി രൂപയും മൊത്തം വായ്പ 12307.19 കോടി രൂപയും ആണ് . ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 130.16% എന്നത് സംസ്ഥാനത്തു ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്.ഇന്നലെ ഓണ്‍ലൈനായി നടന്ന 2020-21 അവസാന  പാദം ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് ഈ കാര്യങ്ങള്‍ വിശദീകരിച്ചത്.

 

ജില്ലയുടെ വികസനത്തിന് ബാങ്കുകള്‍ക്ക് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്നും  ഇടുക്കി പാക്കേജ് നടപ്പിലാക്കുമ്പോള്‍ ബാങ്കുകളുടെ  സഹകരണം കൂടുതലായി വേണ്ടിവരുമെന്നും ജില്ലാ കളക്ടറായി ചുമതലയേറ്റ ഷീബ ജോര്‍ജ് പറഞ്ഞു.

 

 ജില്ലയിലെ കാര്‍ഷിക , വ്യവസായ മേഖലകള്‍ക്ക് ബാങ്കുകള്‍ താങ്ങും തണലായും വര്‍ത്തിക്കണമെന്നും ജില്ലാ  കളക്ടര്‍ അഭിപ്രായപ്പെട്ടു . കഴിഞ്ഞ വര്‍ഷം  നല്ല പ്രകടനം കാഴച വെച്ചതിനു ബാങ്ക് ജീവനക്കാരെ അനുമോദിച്ചു.  ജില്ലാ തല അവലോകന  യോഗത്തില്‍ ആധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍ .

 

ഇടുക്കി ജില്ല കേരളത്തിലെ മറ്റുള്ള ജില്ലകളില്‍ നിന്നും വ്യത്യസ്തമാണെന്നും ആ ഒരു സമീപനം ബാങ്കുകള്‍ ഉപഭോക്താക്കളോട് സ്വീകരിക്കേണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഡീന്‍ കുര്യാക്കോസ് എം പി  പറഞ്ഞു . പ്രത്യേകിച്ച്  കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതിനാലും ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധി മൂലവും കഷ്ടത അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.' ഈ അവസരത്തില്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നതില്‍ ഉദാരമായ സമീപനവും ജപ്തി നടപടികളില്‍ നിന്നും   പിന്മാറി തിരിച്ചടവിനു കൂടുതല്‍ സമയം നല്‍കുകയും വേണം. വിദ്യാഭ്യാസ വായ്പകളിലും വ്യവസായ വായപ്കളിലും പരാതിക്കിട നല്‍കാതെ അര്‍ഹതപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ നടപടികള്‍ എടുക്കണം .കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആവശ്യാനുസരണം ശാഖകളോ എ ടി എം സെന്ററുകളോ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മുന്നോട്ടു വരണമെന്നും  എം പി അഭിപ്രായപ്പെട്ടു .

ഇടുക്കി ജില്ല ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ രാജഗോപാലന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ റിസര്‍വ്  ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അസീം മുഹമ്മദ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജയദേവ് നായര്‍  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ അനൂപ് ദാസ് , നബാര്‍ഡ് ഡി ഡി എം അജീഷ് ബാലു വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികള്‍, വിവിധ 'ബാങ്കുകളിലെ മേഖല മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.

business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.