All Categories

Uploaded at 1 month ago | Date: 31/07/2021 16:03:03





തൊടുപുഴ :ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്  idukki ഡിസ്ട്രിക്ട് ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷന്റെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും സംയുക്താ ഭിമുഖ്യത്തിൽ  ഇന്നുമുതൽ ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന  പവർ  സ്മാഷ് ചലഞ്ച് തൊടുപുഴ ഫോർകോർട്ട് ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ Adv. ഡീൻ കുര്യയാക്കോസ് എം.പി ഉത്ഘാടനം നിർവഹിച്ചു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് Adv. റനീഷ് മാത്യു അധ്യക്ഷനായ യോഗത്തിൽ കേരള ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ സൈജൻ സ്റ്റീഫൻ സ്വാഗതം ആശംസിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ,സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ശരത്.യു. നായർ, വാർഡ് കൗൺസിലർ ജോസ് മഠത്തിൽ, നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ എൻ. രവീന്ദ്രൻ, ഇടുക്കി ജില്ല ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ബിലീഷ് സുകുമാരൻ, അക്വാറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ബേബി വർഗീസ്, ജില്ലാ സ്പോർട്സ് കൗൺസിൽ നോമിനി ജെയ്സൺ പി ജോസഫ്, ബാഡ്മിന്റൺ അസോസിയേഷൻ ട്രഷറർ സുധീർ കുമാർ, വൈസ് പ്രസിഡന്റ്‌മാരായ ഷിജു മാത്യു, ഷമീം കാസിം, രാജേഷ് ബാബു തുടങ്ങിയവരും എക്സിക്യൂട്ടീവ് അംഗങ്ങളായ ജയേഷ് ചന്ദ്രൻ, ആന്റണി ജോസഫ് എന്നിവരും മുരളീധരൻ, ദാസ്, എബി തുടങ്ങിയവർ സംസാരിച്ചു.

ഇന്നുമുതൽ ജില്ലയിലെ മുപ്പത്തിരണ്ടോളം ഇൻഡോർ സ്റ്റേഡിയങ്ങളിൽ ഓരോ ദിവസങ്ങളിലായി പവർ സ്മാഷ്  ചലഞ്ച് നടത്തും. ഓരോ സ്റ്റേഡിയത്തിൽ നിന്നും വിജയികളകുന്ന രണ്ട് പേരെ വീതം പങ്കെടുപ്പിച്ചുകൊണ്ട് തൊടുപുഴ ഫോർകോർട്ട് ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ വച്ച് മെഗാ പവർ സ്മാഷ് ചലഞ്ച് നടത്തുകയും വിജയികൾക്ക് സമ്മാനദാനവും നടത്തുന്നതാണ്.

Sports

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.