തൊടുപുഴ :തൊടുപുഴ ബി .എഡ് സെന്ററിലെ 1996-97 ബാച്ചിന്റെ രജത ജൂബിലി സംഗമവും സമരണിക പ്രകാശനവും മന്ത്രി റോഷി അഗസ്റ്റ്യൻ നിർവഹിച്ചു. 25 വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയവരുടെ സംഗമം മറ്റുള്ളവർക്ക് ഒരു മാതൃകയാണ് എന്ന് മന്ത്രി അഭിപ്രായപ്പെട്ടും' ബിജോയി ജോൺ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ തങ്ങളുടെ ഗുരുക്കൻമാരെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.അന്നത്തെ പ്രിൻസിപ്പാൾ കെ .ജെ . ലൂക്കാച്ചൻ അദ്ധ്യാപകരായ ഡോ.പി .പി .ഷാജിമോൻ , അബ്ദുൽ ഷുക്കൂർ ,
റോസ് മേരി, സൂസൻ , ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പാൾ സ്റ്റീഫൻ , പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ ജോർജ് കെ ജോർജ് , പി .എൻ . പ്രഭാകരൻ, തുടങ്ങിയവർ പ്രസംഗിച്ചു.
സി .എസ്. സന്തോഷ്,കെ .എൻ . ബൈജു ,എം .ജി . സന്തോഷ് , റ്റോമി മാത്യു, കൊച്ചുറാണി മാത്യു തുടങ്ങിയവർ നേത്വ ത്യം നൽകി.
idukki
SHARE THIS ARTICLE