All Categories

Uploaded at 1 month ago | Date: 27/03/2022 21:25:53

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സുരക്ഷയിൽ വൻ വീഴ്ച. സ്വന്തം നാടായ ഭക്തിയാര്‍പുരില്‍ നിതീഷ് കുമാറിന് നേരെ യുവാവ് ആക്രമണം അഴിച്ചുവിടുകയായിരുന്നു . യുവാവിനെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു.  സുരക്ഷാ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് മുഖ്യമന്ത്രിയ്ക്ക് മർദ്ദനമേൽക്കേണ്ടി വന്നത്.

സുരക്ഷാ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയിലൂടെ യാതൊരു കൂസലും തടസ്സവുമില്ലാതെ എത്തിയ യുവാവ് നിതീഷിനെ പിന്നില്‍ നിന്ന് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാവിനെ പിടികൂടുന്നത് ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു.വന്നിട്ടുണ്ട്. .ഒരു പ്രാദേശിക ആശുപത്രി സമുച്ചയത്തില്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.