All Categories

Uploaded at 6 days ago | Date: 23/06/2022 16:08:00

തിരുവനന്തപുരം: ഭാര്യ മധുമിത ബെഹറ ജോലി ചെയ്ത ഐടി കമ്പനിക്കു അനധികൃത സെക്യൂരിറ്റി അനുവദിച്ച് പൊതുഖജനാവിന് 1.7 കോടി രൂപയുടെ ബാധ്യത വരുത്തിയ മുൻ പൊലീസ് മേധാവി ലോക്നാഥ് ബഹറയുടെ പക്കൽ നിന്നു തന്നെ ഈ തുക തിരികെ പിടിക്കണമെന്ന് കേരള സ്റ്റേറ്റ് ഇന്റസ്ട്രിയൽ സെക്യുരിറ്റീസ് ഫോഴ്സ് കമൻഡാന്റ് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനു റിപ്പോർട്ട് നൽകി. കമ്പനി ആവശ്യപ്പെടാതെയാണ് ഇത്രയും പൊലീസ് ഉദ്യോ​ഗസ്ഥരെ നിയമിച്ചതെന്നാണ് ടെക്നോ പാർക്ക് അധികൃതർ പറയുന്നത്. ഭാര്യയുടെ പത്രാസ് കാട്ടാനണ് മുൻ ഡിജിപി ഇങ്ങനെ അധികാര ദുർ‌വിനിയോ​ഗം ചെയ്തതെന്നാണ് ആക്ഷേപം.
ടെക്നോ പാർക്കിലേക്കുള്ള യാത്രയ്ക്കിടെ മധുമിതയുടെ കാർ ട്രാഫിക്ക് കുരുക്കിൽ പെട്ടതിന്റെ പേരിൽ ഭർത്താവിനെക്കൊണ്ട് രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാരെയും രണ്ട് ഇൻസ്പെക്റ്റർമാരെയും ശകാരിച്ചതും ഒരിക്കൽ വലിയ വിവാദമായിരുന്നു. വിഐപി സുരക്ഷയ്ക്കു നിയോ​ഗിക്കപ്പെട്ട ഉദ്യോ​ഗസ്ഥർ, ഡിജിപിയുടെ ഭാര്യയുടെ കാർ തിരിച്ചറിയാതിരുന്നതാണ് അന്നു പ്രശ്നമായത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് അന്നു പ്രശ്നം ഒത്തുതീർന്നത്. എന്നാൽ ഭാര്യയുടെ സെക്യൂരിറ്റിക്കു വേണ്ടി ബഹറ വിട്ടു നൽകിയ പൊലീസ് ഉദ്യോ​ഗസ്ഥരുടെ ഫീസ് അദ്ദേഹത്തിൽ നിന്നു തന്നെ ഈടാക്കണമെന്ന നിലപാടിലാണ് സേനയിലെ ഒരു വിഭാ​ഗം.
ടെക്നോ പാർക്കിന്റെ സുരക്ഷ എസ്ഐഎസ്എഫിനാണ്. ആയുധത്തോടെയുള്ള ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥന് പ്രതിദിനം 1500 രൂപ നിരക്കിൽ കേരള പൊലീസിനു ഫീസ് നൽകണം. ആയുധമില്ലെങ്കിൽ 1400 രൂപയും. രണ്ടു വിഭാ​ഗത്തിലുമായി 18 പേരേയാണ് ബഹറ അധികമായി നിയമിച്ചത്. കരാർ പ്രകാരം 22 പൊലീസ് ഉദ്യോ​ഗസ്ഥർ ഇവിടെ സുരക്ഷയ്ക്കുണ്ട്. എന്നാൽ ടെക്നോപാർക്ക് അധികൃതരോ മധുമിതയുടെ കമ്പനിയോ ചോദിക്കാതെ 18 പേരേക്കൂടി സെക്യൂരിറ്റിക്കു നിയമിക്കുകയായിരുന്നു. ഈ ഇനത്തിൽ 1.7 കോടി രൂപ സർക്കാരിനു കിട്ടണം. ഈ പണം ആവശ്യപ്പെട്ട് പൊലീസ് മേധാവി ടെക്നോപാർക്ക് അധികൃതർക്ക് കത്തെഴുതി. എന്നാൽ തങ്ങൾ ആവശ്യരപ്പെട്ടിട്ടല്ല ഈ അധിക സുരക്ഷ നൽകിയെന്നു പറഞ്ഞ് എസ്ഐഎസ്എഫ് അധികൃതരും കൈയൊഴിഞ്ഞു. അധിക ചുമതലയ്ക്ക് ആളെ നിയമച്ചവരുടെ പക്കൽ നിന്നു തന്നെ പണം ഈടാക്കണമെന്ന് എസ്ഐഎസ്എഫ് അധൃകൃതർ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് ഡിജിപി വിവരം ആഭ്യന്തര സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തി. സിഎജി പരിശോധനയ്ക്കു മുൻപ് ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകും. ബഹറ ഡിജിപി സ്ഥാനത്തു നിന്നു വിരമിച്ച ദിവസം തന്നെ 18 പോലീസ് ഉദ്യോ​ഗസ്ഥരെയും ടെക്നോപാർക്കിൽ നിന്നു പിൻവലിച്ചിരുന്നു. അതുകൊണ്ടു തന്നെ സിഎജി കണ്ടുപിടിച്ചാലും പഴി ബഹറയ്ക്കു തന്നെയാകും. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനെന്ന നിലയിൽ ഏതെങ്കിലും വഴിക്ക് ബഹറയുടെ തലയിൽ നിന്ന് കുറ്റം ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമ്പനി അധികൃതർ വാക്കാൽ ആവശ്യപ്പെട്ടതനുസരിച്ചാമ് നടപടി സ്വീകരിച്ചതെന്നാണ് ലോക്നാഥ് ബഹറയുടെ വിശദീകരണം.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.