All Categories

Uploaded at 3 weeks ago | Date: 23/09/2021 20:31:46

ബം​ഗ​ളൂ​രു: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​നാ​യ​ത് കൊ​ണ്ട് ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ബി​നീ​ഷ് കോ​ടി​യേ​രി ക​ർ​ണാ​ട​ക ഹൈ​ക്കോ‌​ട​തി​യി​ൽ. ഇ​ഡി അ​ന്വേ​ഷ​ണം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും ത​നി​ക്കെ​തി​രേ ഇ​ല്ലാ​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നും ബി​നീ​ഷ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ഡി​ക്കെ​തി​രേ ബി​നീ​ഷ് രം​ഗ​ത്തെ​ത്തി​യ​ത്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നോ​ട് ശ​ത്രു​ത​യു​ള്ള​വ​രു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ത​ന്നെ വേ​ട്ട​യാ​ടു​ന്ന​തി​ന് പി​ന്നി​ൽ. നേ​രാ​യ ക​ച്ച​വ​ട​ത്തി​ലെ ലാ​ഭം മാ​ത്ര​മാ​ണ് ത​ന്‍റെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​തെ​ന്നും ബി​നീ​ഷ് പറഞ്ഞു. കേ​സ് ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ബി​സി​ന​സി​ന്‍റെ മ​റ​വി​ൽ ബി​നീ​ഷ് കോ​ടി​യേ​രി ല​ഹ​രി ക​ട​ത്തി​നാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നും ല​ഹ​രി​യി​ട​പാ​ടി​ലെ ലാ​ഭ​ത്തു​ക​യാ​ണ് ബി​നീ​ഷി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന അ​ന​ധി​കൃ​ത പ​ണ​മെ​ന്നു​മാ​ണ് ഇ​ഡി ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നത്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.