All Categories

Uploaded at 6 days ago | Date: 23/06/2022 16:02:58

കോട്ടയം: അഭയ കേസിൽ ജാമ്യം അനുവദിച്ച വിധി വൈകി വന്ന നീതിയെന്നും വിധിയിൽ ദൈവത്തിന് നന്ദിയെന്നും ക്‌നാനായ സഭ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബിനോയ്‌ ഇടയാടി.

ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജാമ്യം അനുവദിച്ച കോടതി വിധിയില്‍ പ്രതികരിച്ച് കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ്. ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കേസിൽ നിരപരാധികളാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് കേസിൽ ഇടപെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞതൊന്നും ശരിയല്ല. അദ്ദേഹത്തിന്‍റെ വിശ്വാസ്യത എത്രത്തോളമെന്ന് എല്ലാവർക്കും അറിയാമല്ലോയെന്നും കേസ് കെട്ടിച്ചമച്ചതാണെന്ന് ക്‌നാനായ സമൂഹം വിശ്വസിക്കുന്നുവെന്നും ബിനോയ്‌ പറഞ്ഞു. 

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.