All Categories

Uploaded at 1 month ago | Date: 20/09/2021 20:36:13

.

ഇടുക്കി :പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മുഖ്യമന്ത്രിപദം മുതൽ പ്രധാനമന്ത്രിപദം വരെയുള്ള ഭരണ ചുമതലകളുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച്  സെപ്റ്റംബർ 17 മുതൽ 20 ദിവസത്തേക്ക് നടന്നുവരുന്ന ആഘോഷപരിപാടികളുടെ ഭാഗമായി നാളികേര വികസന ബോർഡ് മെമ്പറും രാജ്യസഭാംഗവുമായ ശ്രീ സുരേഷ് ഗോപിയുടെ  ഒരുകോടി തെങ്ങും തൈകൾ നടുക എന്ന ലക്ഷ്യത്തോടെയുള്ള സ്മൃതി കേരം പരിപാടി നാളെ ജില്ലയിൽ  വിവിധ ഇടങ്ങളിൽ നടക്കുമെന്ന് BJP ജില്ലാ പ്രസിഡന്റ് KS അജി അറിയിച്ചു.

പീരുമേട് ഇടുക്കി നിയോജക മണ്ഡലങ്ങളിലായി നടത്തുന്ന വിവിധ പരിപാടികളിൽ ആണ് സുരേഷ്ഗോപി പങ്കെടുക്കുന്നത്. രാവിലെ 10 മണിക്ക് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ലബ്ബക്കട ജെ പി എം കോളേജ് ഗ്രൗണ്ടിൽ കേര വൃക്ഷത്തെ നടും. തുടർന്ന്  ലബ്ബകടയിൽ കേര വൃക്ഷത്തൈ വിതരണം നടത്തും.  2 30 ന് വണ്ടിപ്പെരിയാറിൽ ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്ന ആളുകളെ സ്വീകരിക്കും.

3 30ന് വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ ഓർമ്മക്ക് പെൺകുട്ടി പഠിച്ചിരുന്ന സ്കൂളായ സെൻ മാത്യൂസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  കേരള വൃക്ഷത്തൈ നടും.

വട്ടവടയിലെ അഭിമന്യുവിൻ്റെ പേരിലും കേര വൃക്ഷതൈ നടും.
4 30ന് കുമളിയിൽ പൊതുവേദിയിൽ കേര വൃക്ഷത്തൈ വിതരണം ചെയ്യും.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.