All Categories

Uploaded at 3 weeks ago | Date: 26/09/2021 20:50:06

രാജസ്ഥാന്‍: ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഘടിപ്പിച്ച ചെരിപ്പുകളുമായി പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചതിന് രാജസ്ഥാനിലെ ബിക്കാനീറില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച സംസ്ഥാനത്ത് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ നടന്ന അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയിലാണ് സംഭവം.സംസ്ഥാനത്തെ 33 ജില്ലകളിലെ 3,993 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. രാജസ്ഥാന്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് നടത്തിയ പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടന്നു, 16.51 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതി.

പരീക്ഷയില്‍ കോപ്പിയടി തടയുന്നതിനായുള്ള മുന്‍കരുതല്‍ നടപടിയായി, ജയ്പൂര്‍ ഉള്‍പ്പെടെ പല ജില്ലകളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഞായറാഴ്ച നിര്‍ത്തിവച്ചു.അതിനിടെ പരീക്ഷയ്ക്കിടെ കോപ്പിയടിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഘടിപ്പിച്ച ചെരുപ്പുകള്‍ ധരിച്ചതിന് ബിക്കാനീറില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. റീറ്റ് പരീക്ഷയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റ് ഏഴ് പേരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ അഞ്ചുപേരും ഉപകരണങ്ങള്‍ ഘടിപ്പിച്ച ചെരുപ്പുകള്‍ ധരിച്ചിരുന്നതായി ബിക്കാനീര്‍ പൊലീസ് സൂപ്രണ്ട് പ്രീതി ചന്ദ്ര പറഞ്ഞു. അറസ്റ്റിലായ മദന്‍ ലാല്‍, ത്രിലോക്ചന്ദ് എന്നിവര്‍ പരീക്ഷാര്‍ത്ഥികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ചെരുപ്പുകള്‍ നല്‍കിയ സംഘാംഗങ്ങളാണ്. മറ്റ് മൂന്ന് പേര്‍ റീറ്റ് പരീക്ഷാര്‍ത്ഥികളാണ്.'ഗംഗാശഹര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പരീക്ഷയ്ക്ക് മുമ്പ് ഇവരെ പിടികൂടിയത്. പരിശോധനയ്ക്കിടെ ചെരിപ്പുകളും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തപ്പോള്‍ സംഘത്തലവനായ മുഖ്യപ്രതി ഒളിവിലാണ് എന്ന് പൊലീസ് പറഞ്ഞു.

6 ലക്ഷം രൂപയ്ക്കാണ് പരീക്ഷാര്‍ത്ഥികള്‍ക്ക് ചെരിപ്പുകള്‍ നല്‍കിയതെന്ന് അവര്‍ പറഞ്ഞു. സംഘാംഗങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിക്കര്‍, പ്രതാപ്ഗഡ്, അജ്മീര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജില്ലകളിലെ പൊലീസിനെ വിവരം അറിയിച്ചതായി എസ്.പി അറിയിച്ചു.സംസ്ഥാനത്തുടനീളം വലിയ തോതില്‍ നടന്ന പരീക്ഷ കണക്കിലെടുത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. പരീക്ഷയ്ക്കിടെയുള്ള വഞ്ചനയും അന്യായമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതും പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.