All Categories

Uploaded at 5 months ago | Date: 09/12/2021 11:30:09

 

 

തൊടുപുഴ :കായികതാരങ്ങൾക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു മുൻ കായികാധ്യാപകൻ  സി .എം .മാത്യു ചന്ദ്രൻകുന്നേൽ വേറിട്ട മാതൃകയായി .

,കോടിക്കുളം സ്വദേശിയായ മാത്യു ,       1980 മുതൽ 2012 വരെ,32 വർഷക്കാലം, ഇടുക്കി ജില്ല ,അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി, സംസ്ഥാന അത് ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, സംസ്ഥാന ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി, കേരള സ്പോർട്സ് കൗൺസിൽ മെമ്പർ, ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി, കേരള ഒളിംപിക് അസോസിയേഷൻ വൈസ് പ്രസിഡണ്ട്, എന്നീ നിലകളിൽ പ്രവർത്തിച്ചു,

 

ബുധനാഴ്ച മുതൽ  കാൽവരിമൗണ്ടിൽ ആരംഭിക്കുന്ന ജില്ലാ ജൂണിയർ അത് ലറ്റിക് മീറ്റിലെ ഓരോ വിഭാഗത്തിലെയും വ്യക്തിഗത ചാമ്പ്യൻന്മാർ ക്ക്5000രൂപാവീതം ക്യാഷ് അവാർഡ് നൽകുമെന്ന് ജില്ലാ അത് ലറ്റിക് അസ്സോസിയേഷൻ മുൻ സെക്രട്ടറിയും റിട്ടയേർഡ് കായികാധ്യാപകനുമായ ശ്രീ സി ,എം മാത്യു ചന്ദ്രൻകുന്നേൽ പടിഞ്ഞാറേ കോടികുളം അറിയിച്ചു,ഇതിനായി 40000രുപാ അദ്ദേഹം sponser ചെയ്യും,ഒരു വിഭാഗത്തിൽ ഒന്നിൽ കൂടുതൽ ചാമ്പ്യൻന്മാർ ഉണ്ടായാൽ പ്രൈസ്മണിതുക തുല്ല്യമായി വീതിച്ചുനൽകും,വെള്ളിയാഴ്ച നടക്കുന്ന സമാപനസമ്മേളനത്തിൽ  സി .എം .മാത്യു  തന്നെ ചാമ്പ്യൻന്മാർക്ക്  ക്യാഷ് അവാർഡുകൾ വിതരണം ചെയ്യും,

കുട്ടികൾക്ക് വേണ്ടി ഇത്രയും വലിയ ഒരു ത്യാഗം ചെയ്യുവാൻ സന്മനസ്സ് കാണിച്ച,,മാത്യുസാറിന് ജില്ലാ അത് ലറ്റിക്  അസോസിയേഷൻ നന്ദി പറഞ്ഞു .

  ഏതാണ്ട് 23 വർഷത്തോളം ഇടുക്കി ജില്ലാ അത് ലറ്റിക് അസ്സോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ച് ജില്ലയുടെ കായികവികസനത്തിന്  മികച്ച സംഭാവനകൾ ചെയ്ത മാത്യു സാറിനെ ജില്ലാ അത് ലറ്റിക്  അസ്സോസിയേഷൻ ആദരിക്കുന്നു.വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്  റോമിയോ സെബാസ്റ്റൃൻ മെമൻൻ്റോയും പൊന്നാടയും നൽകി ആദരിക്കും

      ഇപ്പോൾ ജില്ലാ അത് ലറ്റിക് അസോസിയേഷൻ ആയുഷ്ക്കാല മെമ്പർ.

     1966 ൽ ഡൽഹിയിൽ വച്ചു നടന്ന ജൂണിയർ നാഷണൽ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലും, 1974 ൽ ശ്രീലങ്കയിലെ കൊളംബോയിൽ വച്ചു നടന്ന ഇൻവിറ്റേഷൻ ടൂർണ്ണമെന്റിലും, കേരളത്തെ പ്രതിനിധികരിച്ചു. 

       35 വർഷം കായികാദ്ധ്യാപകനായിരുന്നു.2002 ൽ സർവ്വീസിൽ നിന്നും വിരമിച്ചു.

     1967 ൽ കോട്ടയം ജില്ലയിലെ കുന്നോന്നി സെന്റ് ജോസഫ്സ് സ്കുളിൽ സർവ്വീസ് ആരംഭിച്ചു തുടർന്നു്  1976 ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു, വിവിധ സ്കൂളുകളിൽ സേവനം ചെയ്ത് 2002 തൊടുപുഴ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ചു.

  ഭാര്യ പെണ്ണമ്മ മാത്യു, മക്കൾ ജോ മാത്യു (ഓസ്ട്രേലിയ,) ജോയിസി മാത്യു (അയർലണ്ട്) ജോബി മാത്യു (ഓസ്ട്രേലിയ,) ജോബിഷ് മാത്യു (ഓസ്ട്രേലിയ)

 

Sports

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.