രാജാക്കാട് : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ എൻ.ആർ സിറ്റി എസ് എൻ.വി ഹയർ സെക്കന്ററി സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തി. കായിക താരങ്ങൾക്ക് വിവിധ ഇനങ്ങളിലാണ് പരിശീലനം നൽകുന്നത് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി.കെ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് പിടി എ പ്രസിഡന്റ് സി.ആർ ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജി സന്തോഷ്, സി.ആർ രാജു,പ്രിൻസിപ്പാൾ ഒ.എസ് റെജി,ഹെഡ്മാസ്റ്റർ കെ.ആർ ശ്രീനി, പരിശീലകരായ ദീപ്തി മരിയ ജോസ് എ.സുനിൽകുമാർ,ടി.ബി മിനിജ എന്നിവർ പങ്കെടുത്തു.
idukki
SHARE THIS ARTICLE