രാജാക്കാട് :കാനഡയിൽ വച്ച് വാഹനാപകടത്തിൽ മരിച്ച ജിറ്റോയുടെ സംസ്കാരം ഞാറാഴ്ച ഉച്ചയ്ക്ക് 12 ന് ജോസ്ഗിരി സെന്റ് ജോസഫ്സ് തീർത്ഥാടക ദേവാലയത്തിൽ നടക്കും.കഴിഞ്ഞ മാസം 25 നാണ്
കൊച്ചുപ്പ് പുളിക്കൽ ജോയിച്ചന്റെ മകൻ ജിറ്റോ (27) കാനഡയിലെ നൊവാസ്ക്വേഷ്യയിൽ വച്ചു നടന്ന വാഹനാപകടത്തിൽ അന്തരിച്ചത്.നാല് വർഷം മുൻപാണ് ഉപരിപഠനത്തിനായി കാനഡയിലേക്ക് പോയത്.പഠന ശേഷം അവിടെ ജോലി നോക്കുന്നതിനിടെ 5 മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ വന്ന് തിരികെ പോയത്. അപകടത്തെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഞായർ പുലർച്ചേ 3 ന് നെടുമ്പാശ്ശേരിയിലെത്തിക്കുകയും അവിടെ നിന്ന് കൊച്ചുപ്പിലെ
വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ച ശേഷം ജോസ്ഗിരി പളളിയിൽ സംസ്കരിക്കും.ഭാര്യ ആൽഫ മീനച്ചിൽ പ്ലാങ്കുടിയിൽ കുടുംബാംഗം.മകൻ:എഡൻ .
idukki
SHARE THIS ARTICLE