All Categories

Uploaded at 1 week ago | Date: 09/10/2021 20:43:17

 

 

 

 

തൊടുപുഴ :    ഗൂഗിൾ ചതിച്ചു ;വഴിതെറ്റിയ കാർ യാത്രക്കാർ വൻ അപകടത്തിൽ നിന്നും തലനാരി ഴയ്‌ക്ക്‌ രക്ഷപെട്ടു.ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വെങ്ങല്ലൂർ  കോ ഓപ്പറേറ്റിവ് സ്കൂളിന് സമീപമാണ് അപകടം .കൂത്താട്ടുകുളം സ്വദേശിനികളായ  രണ്ടു നഴ്സുമാർ സഞ്ചരിച്ച വാഹനമാണ്  പൊതുപ്രവർത്തകനായ  തെക്കേൽ രാധാകൃഷ്ണന്റെ  വീടിനു സമീപം തിട്ടയിൽ  തങ്ങി നിന്നതു . കലൂർ ചർച്ച് റോഡിലൂടെ വന്ന ഇവർ ഗൂഗിൾ ഉപയോഗിച്ച് തൊടുപുഴ ടൗണിലേക്ക്  പോകുവാൻ ശ്രമത്തിച്ചപ്പോൾ  ഗൂഗിൾ ഇടവഴിയിലൂടെ  ദിശ സൂചിപ്പിച്ചതാണ് ഇതുവഴി വരുവാൻ കാരണമായത് .അടുത്ത നാളിൽ റോഡ് ടാർ ചെയ്തു  പോയതോടെ  വാഹനങ്ങൾ നല്ല വേഗതയിലാണ് വരുന്നത് .നിയന്ത്രണം വിട്ട  വാഹനം അവിടെ കൂട്ടിയിട്ടിരുന്ന  ഓടിൽ ഇടിച്ച ശേഷം  ഒരു കാമുകിൽ  തട്ടി നിന്നതാണ്  വൻ അപകടം ഒഴിവാകാൻ കാരണമായത് .ശബ്ദം കേട്ട്  രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഓടിയെത്തി ഇരുവരെയും സുരക്ഷിതമായി  വാഹനത്തിൽ നിന്നും ഇറക്കുകയായിരുന്നു .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.