All Categories

Uploaded at 1 month ago | Date: 26/07/2021 20:52:00

 

 

തൊടുപുഴ :കാര്‍ഗില്‍ മണ്ണില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ഇന്ത്യ വിജയക്കൊടി പാറിച്ചതിന്റെ സ്‌മരണ ദിനമായ കാര്‍ഗില്‍ വിജയദിവസ്‌ തൊടുപുഴയില്‍ വര്‍ണ്ണശബളമായി ആചരിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ്‌ എന്‍.സി.സി. യൂണിറ്റും ഇടുക്കി ജില്ലാ നെഹ്‌റു യുവകേന്ദ്ര, തദ്ദേശിയ സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങിന്‌ തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍ നടന്ന പുഷ്‌പാര്‍ച്ചനയോടെ തുടക്കമായി. ന്യൂമാന്‍ കോളേജ്‌ എന്‍.സി.സി ബാന്റിന്റെ അകമ്പടിയോടെ റാലി നടന്നു. തുടര്‍ന്ന്‌ മുന്‍സിപ്പല്‍ പാര്‍ക്കിന്‌ സമീപമുള്ള കാര്‍ഗില്‍ യുദ്ധസ്‌മാരകത്തിന്‌ സമീപം നടന്ന അനുസ്‌മരണ സമ്മേളനം എന്‍.സി.സി. കോട്ടയം ഗ്രൂപ്പ്‌ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എന്‍.വി. സുനിന്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടന്ന സമ്മേളനത്തില്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ രാജ്യ സുരക്ഷയ്‌ക്ക്‌ അനിവാര്യമാന്നെന്നും രാജ്യത്തെ സ്‌നേഹിക്കുന്ന ജനതയാണ്‌ അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായ കരുത്ത്‌ എന്നും ബ്രിഗേഡിയര്‍ എന്‍.വി. സുനിന്‍കുമാര്‍ ഉദ്‌ബോധിപ്പിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ. സനീഷ്‌ ജോര്‍ജ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം പ്രഫ. എം.ജെ. ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റു യുവ കേന്ദ്ര ഡയറക്‌ടര്‍ ശ്രീ. ഹരിലാല്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ ശ്രീമതി. ജയലക്ഷ്‌മി, ന്യൂമാന്‍ കോളേജ്‌ എന്‍.സി.സി ഓഫീസര്‍ ലഫ്‌. പ്രജീഷ്‌ സി. മാത്യു, അനുസ്‌മര സമിതി കണ്‍വീനല്‍ ശ്രീ. തോമസ്‌ കുഴിഞ്ഞാലില്‍, ശ്രീ. ജോസി വേളാശ്ശേരിയില്‍, ശ്രീ. ഹമീദ്‌ സി.എം എന്നിവര്‍ പ്രസംഗിച്ചു. അനുസ്‌മരണ ചടങ്ങുകള്‍ക്ക്‌ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഓസ്റ്റിന്‍ ജോസ്‌, അണ്ടര്‍ ഓഫീസര്‍ വിനയ്‌ ചന്ദ്രന്‍, രശ്‌മി വിജയന്‍, എല്‍സാ ലൂയി, അല്‍ത്താഫ്‌ നൗഷാദ്‌, അബിജിത്ത്‌ റ്റി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.