All Categories

Uploaded at 5 days ago | Date: 25/11/2021 09:53:50

ബെംഗളൂരു: പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തി. പൈപ്പിനുള്ളിൽ നിറച്ചുവെച്ച നിലയിലാണ് ലക്ഷങ്ങൾ കണ്ടെത്തിയത്. കർണാടകയിലെ കൽബുർഗി ജില്ലയിലാണ് സംഭവം. പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് എഞ്ചിനീയറായ ശാന്ത ഗൗഡ ബരാദർ ഏറെ നാളായി അഴിമതി വിരു​ദ്ധ സ്ക്വാ‍ഡിന്റെ നിരീക്ഷണത്തിലായിരുന്നു.മുന്നറിയിപ്പില്ലാതെ ശാന്ത ഗൗഡയുടെ വീട്ടിലെത്തിയ സ്ക്വാഡിന് ആദ്യഘട്ടത്തിൽ പണം കണ്ടെത്താനായില്ല. പരിശോധനയെക്കുറിച്ച് വിവരം ചോർന്നു ലഭിച്ച ​ഗൗഡ പണവും സ്വർണവും അതിവിദ്​ഗദ്ധമായിട്ടാണ് നേരത്തെ ഒളിപ്പിച്ചിരുന്നത്. എന്നാൽ കള്ളപ്പണമുണ്ടെന്ന് ഉറപ്പിച്ച സ്ക്വാഡ് വീടിന്റെ മുക്കും മൂലയും പരിശോധിച്ചു. ഇതിലാണ് ഞെട്ടിപ്പിക്കുന്ന തരത്തിൽ പണമൊളിപ്പിച്ചത് കണ്ടെത്തിയത്.പൈപ്പിനുള്ളിലെ പണം കണ്ടെത്താൻ സ്ക്വാഡ് പ്ലംബറെ രം​ഗത്തിറക്കി. പ്ലംബറെത്തി പൈപ്പ് പൊളിതൊടെ സ്വർണവും പണവും കണ്ടെത്തി. പൈപ്പിനുള്ളിൽ നിന്ന് നോട്ടുകൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പൈപ്പുകൾ പണം ഒളിപ്പിക്കുന്നതിന് വേണ്ടി മാത്രമായി നിർമ്മിച്ചവയാണെന്ന് സ്ക്വാഡ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.