പെരുമ്പാവൂർ: കോട്ടയം-പാലക്കാട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യുവതിയെ ശല്യം ചെയ്തയാൾ പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിലിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 26നു വൈകിട്ട് ആണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം തന്നെ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. സമാന സംഭവത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒമാരായ പി.എ.അബ്ദുൾ മനാഫ്, സി.കെ.മീരാൻ, …
യുവതിയെ ബസിൽ വച്ച് ശല്യം ചെയ്തയാൾ പിടിയിൽ Read More »