Timely news thodupuzha

logo

Entertainment

പത്താൻ്റെ ഒ.ടി.ടി റിലീസ് നാളെ

റിലീസ് ചെയ്തതു മുതൽ പ്രേക്ഷകപ്രീതിയുടെ കൊടുമുടികൾ താണ്ടിയ ചിത്രമാണു പത്താൻ. എക്കാലത്തെയും നമ്പർ വൺ ഹിന്ദി ചിത്രമെന്ന നിലയിൽ നിരവധി റെക്കോഡുകൾ ഈ ഷാരൂഖ് ചിത്രം എഴുതിച്ചേർത്തു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ തുക ആദ്യദിനത്തില്‍ കലക്റ്റ് ചെയ്യുന്ന ഹിന്ദി ചിത്രമെന്ന വിശേഷണവും പത്താന്‍ നേടിയെടുത്തിരുന്നു. ആഗോളതലത്തിൽ 1000 കോടിയും ഇന്ത്യന്‍ ബോക്സ് ഓഫീസിൽ 500 കോടിയും നേട്ടം കൈവരിച്ച പത്താൻ ഷാരൂഖിന്‍റെ തിരിച്ചു വരവ് ചിത്രം കൂടിയാണ്. ചിത്രം ഇന്നലെയോടെ തീയറ്ററുകളിൽ 50 ദിവസവും പൂർത്തിയായി. ഇപ്പോഴിതാ …

പത്താൻ്റെ ഒ.ടി.ടി റിലീസ് നാളെ Read More »

ദസറ മാർച്ച് 30-ന് റിലീസ് ചെയ്യും

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറ മാർച്ച് 30-ന് തിയെറ്ററുകളിലെത്തും. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസറ. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസിൻറെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് ചിത്രത്തിൻറെ കഥ …

ദസറ മാർച്ച് 30-ന് റിലീസ് ചെയ്യും Read More »

റൗഡി പിക്ചേഴ്സ് നിർമിക്കുന്ന ഗുജറാത്തി ചിത്രം ശുഭ് യാത്ര റിലീസിനൊരുങ്ങുന്നു

നയൻതാരയുടെയും വിഘ്നേഷ് ശിവൻറെയും പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സ് നിർമിക്കുന്ന ഗുജറാത്തി ചിത്രം ശുഭ് യാത്ര റിലീസിനൊരുങ്ങുന്നു. ചിത്രം ഏപ്രിൽ 28-നു തിയെറ്ററുകളിലെത്തും. മനീഷ് സൈനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൽഹാർ താക്കർ, മൊനാൽ ഗജ്ജർ, ദർശൻ, ഹിദു കനോഡിയ, ജയ് ഭട്ട് തുടങ്ങിയവരാണ് അഭിനേതാക്കൾ. സംവിധായകൻ തന്നെയാണു ചിത്രത്തിൻറെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.നേരത്തെ തമിഴ് ചിത്രങ്ങൾ മാത്രമാണ് റൗഡി പിക് ചേഴ്സിൻറെ ബാനറിൽ നിർമിച്ചിട്ടുള്ളത്. നെട്രിക്കൺ, കാതുവാക്കുള്ള രണ്ടു കാതൽ, റോക്കി തുടങ്ങിയ ചിത്രങ്ങൾ റൗഡി …

റൗഡി പിക്ചേഴ്സ് നിർമിക്കുന്ന ഗുജറാത്തി ചിത്രം ശുഭ് യാത്ര റിലീസിനൊരുങ്ങുന്നു Read More »

വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ ‘ഇരട്ട’

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ‘ഇരട്ട’യുടെ വമ്പൻ തിയേറ്റർഹിറ്റിന് ശേഷം ഒടിടിയിലും തരംഗമായി മുന്നേറുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത് മുതൽ വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ തുടരുകയാണ്, ഇമോഷനൽ ത്രില്ലർ ചിത്രമായ ‘ഇരട്ട’. മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഒടിടി റിലീസ് ചെയ്തതോടെ പാൻ ഇന്ത്യൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ചിരിക്കുകയാണ്. കേരളവും ഇന്ത്യയും കടന്ന് വിദേശരാജ്യങ്ങളിലടക്കം ജനപ്രീതി നേടിയിരിക്കുകയാണ് ചിത്രമിപ്പോൾ. ഇന്ത്യയിൽ ഇപ്പോൾ ടോപ് ടൂവിൽ തുടരുന്ന ‘ഇരട്ട’ ശ്രീലങ്കയിൽ ടോപ് …

വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ ‘ഇരട്ട’ Read More »

മമ്മൂട്ടി കമ്പനിയെന്ന പേര് ഏതോ ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ ആഡ് ചെയ്തതാണെന്ന് വിമർശനം; ലോ​ഗോ പിൻവലിച്ച് നടൻ

കുറച്ചു സമയം കൊണ്ട് പ്രേഷകരെ കയ്യിലെടുക്കാൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിക്ക് കഴിഞ്ഞു. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് മമ്മൂട്ടി കമ്പനി പുറത്തിറക്കിയ ചിത്രങ്ങൾ. ബാനറിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ കാതല്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ്. ആദ്യ ഘട്ടത്തിൽ തന്നെ മമ്മൂട്ടി കമ്പനിയുടെ ലോഗോ ചർച്ചയായിരിന്നു. മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ്(എം.3.ഡി.ബി) ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ഇന്നലെ ഇതിനെക്കുറിച്ച് സംശയം പങ്കുവച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ചക്ക് വഴിവെക്കുകയുണ്ടായി. മമ്മൂട്ടി കമ്പനിയെന്ന പേര് ഏതോ …

മമ്മൂട്ടി കമ്പനിയെന്ന പേര് ഏതോ ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ ആഡ് ചെയ്തതാണെന്ന് വിമർശനം; ലോ​ഗോ പിൻവലിച്ച് നടൻ Read More »

ദുൽഖറിന് ദാദ സാഹിബ് ഫാൽക്കേ അവാർഡ്

പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റിവ് റോൾ ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്. ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകൻ കരസ്ഥമാക്കി. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. മലയാളത്തിലെ അഭിനേതാക്കളുടെ …

ദുൽഖറിന് ദാദ സാഹിബ് ഫാൽക്കേ അവാർഡ് Read More »

അനന്തരാവകാശി ആരായിരിക്കും?! ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷാരൂഖ്

ബോളിവുഡ് നടീനടന്മാരുടെ അടുത്ത തലമുറ വെള്ളിത്തിരയിൽ സ്ഥാനം പിടിക്കുന്നതും വാഴുന്നതും വീഴുന്നതും പതിവാണ്. അതുകൊണ്ടു തന്നെ മക്കളിൽ ആരാണു സിനിമയിലേക്ക് എത്തുക? ഈ ചോദ്യം എപ്പോഴുമുണ്ടാകും. ഷാരൂഖിനോടും അത്തരമൊരു ചോദ്യവുമായി ആരാധകൻ രംഗത്തെത്തി. സിനിമയിൽ അനന്തരാവകാശി ആരായിരിക്കുമെന്നായിരുന്നു ചോദ്യം. അതിനു ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലല്ലോ എന്നായിരുന്നു കിങ് ഖാന്‍റെ രസകരമായ മറുപടി. സാമൂഹിക മാധ്യമത്തിലെ ആസ്ക് എസ്.ആർ.കെ സെഷന്‍റ ഭാഗമായിട്ടാണ് ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്. മറ്റുള്ളവരുടെ സിനിമകളിലെ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഏതായിരുന്നുവെന്ന …

അനന്തരാവകാശി ആരായിരിക്കും?! ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷാരൂഖ് Read More »

സെറിബ്രൽ രോഗം തളർത്തിയില്ല; രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി

സെറിബ്രൽ പാൾസി രോഗം ബാധിച്ച രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി അരങ്ങേറുന്നു. പന്തളം സ്വദേശി രാഗേഷ് കൃഷ്ണൻ കുരമ്പാല രചനയും സംവിധാനവും നിർവ്വഹിച്ച കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പന്തളത്തും പരിസരങ്ങളിലുമായി പൂർത്തിയായി. സിനി ഹൗസിൻ്റെ ബാനറിൽ നിർമ്മിച്ച കളം ,ഫാൻ്റസിയും ഡ്രാമയും മിക്സ് ചെയ്ത വ്യത്യസ്തമായ സസ്പെൻസ് ത്രില്ലർ ചിത്രമാണന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല പറയുന്നു. ഇന്ത്യയിൽ ആദ്യമായാണ് സെറിബ്രൽ പാൾസി ബാധിച്ചയാൾ സംവിധായകക്കുപ്പായം അണിയുന്നത്. 2010 – മുതൽ കലാരംഗത്ത് സജീവമായ രാഗേഷ്, …

സെറിബ്രൽ രോഗം തളർത്തിയില്ല; രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി Read More »

രാജ് കപൂറിൻറെ ബംഗ്ലാവ് ഗോദ്‌റെജ് പ്രോപ്പർട്ടീസ് വിലയ്ക്കു വാങ്ങി

മുംബൈ: ഗോദ്‌റെജ് ഗ്രൂപ്പിൻറെ ഭാഗമായ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ആണ് ആഡംബര ഭവന പദ്ധതി നിർമ്മിക്കുന്നതിൻറെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരവും സംവിധായകനും നിർമാതാവുമായ രാജ് കപൂറിൻറെ മുംബൈയിലെ ചെമ്പൂരിലുള്ള ബംഗ്ലാവ് ഏറ്റെടുത്തത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന് (ടിഐഎസ്എസ്) സമീപമുള്ള ഡിയോനാർ ഫാം റോഡിൽ സ്ഥിതി ചെയ്യുന്ന വസ്തു, രാജ് കപൂർ കുടുംബത്തിൽ നിന്ന് 100 കോടി രൂപയ്ക്ക് കമ്പനി വാങ്ങിയതായി രേഖകളിൽ കാണിക്കുന്നു. പ്രീമിയം മിക്സഡ് യൂസ് പ്രോജക്റ്റ് ഗോദ്‌റെജ് ആർകെഎസ് വികസിപ്പിക്കുന്നതിനായി 2019 …

രാജ് കപൂറിൻറെ ബംഗ്ലാവ് ഗോദ്‌റെജ് പ്രോപ്പർട്ടീസ് വിലയ്ക്കു വാങ്ങി Read More »

വരാഹരൂപം കോപ്പിയല്ലെന്ന് കാന്തരയുടെ അണിയറ പ്രവർത്തകര്‍

കോഴിക്കോട്: വരാഹരൂപമെന്ന കാന്താര സിനിമയിലെ ഗാനം കോപ്പിയല്ലെന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് കാന്തര സിനിമയുടെ അണിയറ പ്രവർത്തകര്‍. ചിത്രത്തിന്‍റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി വരാഹരൂപം കോപ്പി അല്ലെന്ന് കോഴിക്കോട് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യലുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട കേസില്‍ സ്വാഭാവിക നടപടികളാണെന്നും വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി. കാന്താര സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും തങ്ങളുടെ കാര്യങ്ങളെല്ലാം പോലീസിനോട് ചോദ്യം ചെയ്യലില്‍ വിവരിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.

ഒരു സിനിമക്കും ഈ ഗതി വരരുതെന്ന് വിൻസി അലോഷ്യസ്

നല്ല സിനിമയെന്ന് പ്രേക്ഷകാഭിപ്രായം നേടി “രേഖ” മുന്നേറുമ്പോൾ വലിയ തീയറ്ററുകളും ഷോകളുടെ എണ്ണവും കുറവായത് കുടുതൽ ആളുകളിലേക്ക് സിനിമ എത്തുന്നതിന് തടസമായി മാറുന്നു. ഇപ്പോൾ തങ്ങളുടെ നിസഹായവസ്ഥ പങ്കു വെച്ചു കൊണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലുവും വിൻസി അലോഷ്യസും സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പാണ് വൈറൽ ആകുന്നത്. “ഞങ്ങളുടെ സിനിമ ‘രേഖ’ വലിയ തീയേറ്ററുകളോ ഷോസ് ഒന്നും ഇല്ല,ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ ,ഞങ്ങളുടെ നാട്ടിൽ …

ഒരു സിനിമക്കും ഈ ഗതി വരരുതെന്ന് വിൻസി അലോഷ്യസ് Read More »

സ്ഫടികം വീണ്ടുമെത്തുന്നു; ട്രെയിലര്‍ പുറത്ത്

മോഹന്‍ലാലിന്‍റെ സിനിമാജീവിതത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന കഥാപാത്രമാണ് ആട് തോമ. സ്ഫടികത്തിലെ നിഷേധിയായ മകനെ അത്ര തന്മയത്വത്തോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ സ്ഫടികം വീണ്ടുമെത്തുമ്പോള്‍, ആ അവിസ്മരീയ കഥാപാത്രത്തെ തിയറ്ററില്‍ കാണാന്‍ ആരാധകര്‍ എത്തുമെന്നു തന്നെയാണ് പ്രതീക്ഷ. സ്ഫടികത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം കൂടുതല്‍ സാങ്കേതിക മികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 9നാണ് റിലീസ്. റീ മാസ്റ്റേഡ് വേര്‍ഷനില്‍ അധികമായി 8 മിനിറ്റുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നു സംവിധായകന്‍ ഭദ്രന്‍ പറയുന്നു. 1995ലാണു സ്ഫടികം …

സ്ഫടികം വീണ്ടുമെത്തുന്നു; ട്രെയിലര്‍ പുറത്ത് Read More »

മകളെ ആദ്യമായി പൊതുപരിപാടിയിലെത്തിച്ച് പ്രിയങ്ക ചോപ്ര

സ്വന്തം മക്കൾ തീരെ ചെറുപ്പത്തിൽ തന്നെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിൽ പല സെലിബ്രിറ്റികൾക്കും താൽപര്യമുണ്ടാകാറില്ല. അതുകൊണ്ടു തന്നെ പാപ്പരാസികളുടെ ക്യാമറക്കണ്ണുകളിൽ നിന്നും പരമാവധി മാറ്റി നിർത്തുകയും ചെയ്യും. ഇത്രയും കാലം മകളെ ക്യാമറാക്കണ്ണുകളിൽ നിന്നും അകറ്റി നിർത്തിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, ആ തീരുമാനം മാറ്റിയിരിക്കുന്നു. ലോസ് ഏഞ്ചലസിൽ നടന്ന ഒരു പരിപാടിയിൽ മകളുമൊത്താണു പ്രിയങ്ക എത്തിയത്. മകളുമൊത്ത് പങ്കെടുത്തതിൻറെ വീഡിയോ പ്രിയങ്ക സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തു. നിമിഷനേരം കൊണ്ടാണ് ഈ സെലിബ്രിറ്റി കുഞ്ഞിൻറെ …

മകളെ ആദ്യമായി പൊതുപരിപാടിയിലെത്തിച്ച് പ്രിയങ്ക ചോപ്ര Read More »

ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന സിനിമയിൽ മലയാളിയായ അരുൺ വെഞ്ഞാറമൂട്

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി സിനിമ നിർമാണ മേഖലയിലേക്കും കടക്കാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾ കഴിഞ്ഞ വർഷം മുതൽ പ്രചരിച്ചിരുന്നു. ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന സിനിമ തമിഴിലാണ് പുറത്തിറങ്ങുന്നത്. നദിയ മൊയ്‌തു , ഹരീഷ് കല്യാൺ , ലൗ ടുഡേ ഫെയിം ഇവാന , യോഗി ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് തമിൽമണി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘എൽജിഎം’ ലെറ്റ്സ് ഗെറ്റ് മാരീഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് ചിത്രത്തിന് കഥ …

ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന സിനിമയിൽ മലയാളിയായ അരുൺ വെഞ്ഞാറമൂട് Read More »

ജപ്പാനിൽ 100 ദിവസം പിന്നിട്ട് ആർ.ആർ.ആർ

ആഗോള അംഗീകാരത്തിൻറെ പൂച്ചണ്ടെുകൾ നേടുകയാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രത്തിനു വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ജപ്പാനിൽ ഇപ്പോഴും ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. നൂറു ദിവസം പിന്നിടുമ്പോഴും 114 തിയറ്ററുകളിൽ ആർആർആർ നിറഞ്ഞോടുകയാണ്. ജപ്പാനിലെ ആർആർആർ ആരാധകർക്കു നന്ദി പറഞ്ഞുകൊണ്ട് സംവിധായകൻ രാജമൗലി സാമൂഹിക മാധ്യമങ്ങളിലൂടെ ഈ സന്തോഷം പങ്കുവച്ചു.

“മഞ്ഞുമ്മൽ ബോയ്‌സ്”, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് “മഞ്ഞുമ്മൽ ബോയ്‌സ്” നിർമ്മിക്കുന്നത്.

സംഗീത നിശ വാട്സ്ആപ്പ് ഗ്രൂപ്പിനൻറെ മൂന്നാം കുടുംബ സംഗമം ആഘോഷമാക്കി

താനെ: ഞായറാഴ്ച്ച സംഗീത നിശയെന്ന വാട്സ്ആപ്പ് ഗ്രൂപ്പിനൻറെ മൂന്നാം കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചത്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ കല്യാൺ വെസ്റ്റിലുള്ള കെ.സി ഗാന്ധി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മുംബൈയിലെ വിവിധ പ്രദേശങ്ങളിൾനിന്നും സംഗീതാസ്വാദകർ ഒത്തുചേർന്ന ഈ ചടങ്ങിൽ സിനിമ നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യഅതിഥിയായി. വൈകുന്നേരം 6.30 ന് സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്ത “പെൺ നടൻ” എന്ന സാമൂഹ്യ നാടകവും ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.

മികച്ച ഒറിജിനൽ സോംഗിനുള്ള ഓസ്കാർ നോമിനേഷനിൽ ആർആർആർ

ഇന്ത്യൻ സിനിമാപ്രേമികളിൽ പ്രതീക്ഷ ഇരട്ടിപ്പിച്ച് എസ് എസ് രാജമൗലി ചിത്രം ആർആർആറിന് മികച്ച ഒറിജിനൽ സോംഗിനുള്ള 95-ാമത് അക്കാദമി അവാർഡ് പുരസ്കാരങ്ങളിലേക്ക് നോമിനേഷൻ ലഭിച്ചു. നേരത്തെ ഗോൾഡൻ ഗ്ലോബിൽ ഇതേ പുരസ്കാനം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് നോമിനേഷൻ. ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായിരുന്ന ഗുജറാത്തി ചിത്രം ദ് ചെല്ലോ ഷോ അന്തിമപട്ടികയിൽ നിന്ന് പുറത്തായപ്പോൾ ഇന്ത്യൻ പ്രാതിനിധ്യമുള്ള രണ്ട് ഡോക്യുമെൻററികൾ ഇത്തവണത്തെ അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമ രംഗത്തെ നിരവധി പ്രമുഖർ ആർആർആർ …

മികച്ച ഒറിജിനൽ സോംഗിനുള്ള ഓസ്കാർ നോമിനേഷനിൽ ആർആർആർ Read More »

സജിത ഭാസ്കർ തിരക്കഥയെഴുതിയ ഷോർട്ട് ഫിലിം നാളെ OTT പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും

സജിത ഭാസ്കറുടെ തിരക്കഥയിൽ ശ്യാം സുന്ദർ വഴിത്തല സംവിധാനം നിർവഹിച്ച നിരവധി അവാർഡുകൾക്ക് അർഹമായ ശക്തിയെന്ന ഷോർട്ട് മൂവി ഞായറാഴ്ച OTT പ്ലാറ്റ്ഫോമായ FIRST SHOWയിലൂടെ റിലീസ് ചെയ്യും. ANDROID, IOS ആപ്ലിക്കേഷൻ ലഭ്യമാണ്. റിലീസായി ഒരു മാസത്തിനുള്ളിൽ 13 അവാർഡുകളാണ് ശക്തിക്ക് ലഭിച്ചു. സ്ത്രീ ശക്തിയെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ച ഇതേ സമയം ശക്തിയിലെ ആലോലമാട്ടുവാൻ എന്ന താരാട്ട് പാട്ട് പ്രേക്ഷകരുടെ ആവശ്യപ്രകാരം യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്.

നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ 73ാമത്തെ വയസ്സില്‍ പാസ്സായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12നാണ് സാക്ഷരതാ മിഷന്റെ തുല്യത പരീക്ഷ പരീക്ഷ നടന്നത്. അന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ലീന ആന്റണിക്ക് അഭിനന്ദനവുമായി രം?ഗത്തെത്തിയിരുന്നു. പലവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയ നിരവധി പേരാണ് സാക്ഷരതാ മിഷന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി പഠനം പൂര്‍ത്തിയാക്കിത്.സാക്ഷരതാ മിഷന്റെ തുല്യത കോഴ്‌സിലൂടെയുള്ള തുടര്‍പഠന സൗകര്യം …

നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി Read More »

പ്രേംനസീറിന്‍റെ കഥാപാത്രപേരുകളിലെ കൗതുകമറിയാം : ഇന്ന് നിത്യഹരിതനായകന്‍റെ ഓര്‍മ്മദിനം 

മലയാളിയുടെ സ്മരണകളിലെ നിത്യഹരിത സാന്നിധ്യം, പ്രേംനസീര്‍. ഇന്നും മായാതെ, മറയാതെ ആരാധകരുടെ മനസില്‍ പ്രേംനസീര്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പില്‍ക്കാലത്ത് അഭ്രപാളികളിലെ ആരാധനാപുരുഷന്മാരായ ആര്‍ക്കും തിരുത്താനാകാത്ത എത്രയോ റെക്കോഡുകള്‍ നസീറിന്‍റെ പേരിലുണ്ട്. ഇന്ന് ജനുവരി പതിനാറ്, പ്രേംനസീറിന്‍റെ ഓര്‍മ്മദിനം. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായ അഭിനേതാവ്, ഒരേ നായികയ്ക്കൊപ്പം നിരവധി തവണ നായകനായി, നൂറോളം നായികമാരുടെ നായകവേഷത്തിലെത്തി, ഒരു വര്‍ഷത്തില്‍ മുപ്പതോളം സിനിമകളില്‍ നായകനായി എന്നിങ്ങനെ നിരവധി തിരുത്താനാകാത്ത റെക്കോഡുകളുടെ ഉടമ.  ഇമേജുകളുടെ ഭാരമില്ലാതെ വൈവിധ്യമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. …

പ്രേംനസീറിന്‍റെ കഥാപാത്രപേരുകളിലെ കൗതുകമറിയാം : ഇന്ന് നിത്യഹരിതനായകന്‍റെ ഓര്‍മ്മദിനം  Read More »

മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പശു വളര്‍ത്തി : വഴിമാറി നേടിയ വനിതാവിജയം 

ബിടെക്ക് പൂര്‍ത്തിയാക്കി പതിവ് ഔദ്യോഗിക വഴിയിലൂടെയായിരുന്നു ശിവാനി റെഡ്ഡിയുടെ സഞ്ചാരം. ഒരു സംരംഭകയാകണമെന്ന മോഹം നേരത്തെ ഉള്ളിലുണ്ടായിരുന്നു. ഇടയ്‌ക്കൊന്നു വഴിമാറി സഞ്ചാരിച്ചാലോ എന്നു ചിന്തിച്ചപ്പോള്‍ ചുവടുറപ്പിക്കേണ്ട മേഖല ഏതെന്ന് സംശയമേ ഉണ്ടായിരുന്നില്ല. പശു വളര്‍ത്താമെന്നു തീരുമാനിച്ചു. ആ തീരുമാനം വെറുതെയായില്ല. ഇന്ന് 25 ഏക്കറിലായി ഇരുന്നൂറിലധികം പശുക്കള്‍. ലക്ഷങ്ങളുടെ വരുമാനം. കൂടാതെ ശിവാനിയുടെ ഫാമില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ പുതിയ വിപണികള്‍ കണ്ടെത്തുന്നു. തെലങ്കാനയിലെ മൊയ്‌നാബാദിലാണു ശിവാനിയുടെ ഗോധാര ഫാം. ശുദ്ധമായ പാലും പാലുല്‍പന്നങ്ങളും തേടി അയല്‍ക്കാര്‍ എത്തിയപ്പോഴാണ് ഇത്തരമൊരു …

മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പശു വളര്‍ത്തി : വഴിമാറി നേടിയ വനിതാവിജയം  Read More »

ജീവിത പോരാട്ടത്തിന്റെ നേർക്കാഴ്ച

ഇരുളും വെളിച്ചവും ഇടകലർന്ന ജീവിത പോരാട്ടത്തിന്റെ നേർക്കാഴ്ചയാണ് തൊടുപുഴ നഗരത്തിലെ ഈ കടല വിൽപ്പനക്കാരൻ.ഗാന്ധി സ്ക്വയറിന് സമീപം കടല വറുത്ത് വ്യാപാരം ചെയ്യുന്ന പുതുച്ചിറ ,വലിയപറമ്പിൽ അബ്ദുൾ കരീം ആണ്  ചിത്രത്തിൽ ഉള്ളത്.കഴിഞ്ഞ നാൽപ്പത്തിയഞ്ച് വര്ഷങ്ങളായി നഗരത്തിലെ വൈകുന്നേരങ്ങളിൽ സജീവമാകും വിൽപ്പന.എല്ലാ തുറകളിലുള്ളവരും കരീമിന്റെ കസ്റ്റമേഴ്സ് ആണ്.പാഴ്‌സലായും കടല വറുത്ത് വാങ്ങാൻ  ആൾക്കാർ കാത്തുനിൽക്കാൻ കാരണം കർശനമായി  ഗുണനിലവാരത്തിൽ  കരീം ശ്രദ്ധിക്കുന്നത്കൊണ്ടാണെന്ന് സ്ഥിരം ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.ഒരു വലിയ മഴ കഴിഞ്ഞ് പതിവുപോലെ കാറ്റ് വന്ന്  കറണ്ടിനെയും കൊണ്ടുപോയപ്പോൾ …

ജീവിത പോരാട്ടത്തിന്റെ നേർക്കാഴ്ച Read More »

ആക്ഷൻ ഹീറോ മേരി..! ജീ​വി​ക്കാ​നാ​യി ലോ​ട്ട​റിക്കച്ച​വ​ടത്തിനിറങ്ങി ആക്ഷൻ ഹീറോ ബിജുവിലെ മേരി; ലോൺ അടയ്ക്കാൻ വേറെ മാർഗമില്ലെന്ന് നടി

ആക്ഷൻ ഹീറോ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മേരി.  സിനിമയിലെ പോലീസ് സ്റ്റേഷൻ സീനിലാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്.  അയൽപക്കക്കാരന്‍റെ കുളിസീനെതിരേ പരാതിയുമായി എത്തിയ ഇവർ ഈ രംഗത്തോടെ മലയാളികൾക്കിടയിൽ താരമായി മാറുകയായിരുന്നു. പിന്നീട് നിരവധി സിനമകളിൽ അഭിനയിച്ചു.  അ​ഭി​ന​യി​ക്കാ​ൻ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ വ​ന്ന​തോ​ടെ വീ​ടി​ന്‍റെ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ലോ​ൺ എ​ടു​ത്തു. ഇ​പ്പോ​ൾ സി​നി​മാ​ക്കാ​രാ​രും വി​ളി​ക്ക​ണി​ല്ല, ലോ​ണ​ടയ്​ക്കാ​നും നി​വൃ​ത്തി​യി​ല്ല. മ​റ്റെ​ന്തെ​ങ്കി​ലും വ​ഴി നോ​ക്കേ​ണ്ടേ എ​ന്ന് ഓ​ർ​ത്താ​ണ് ലോ​ട്ട​റി ക​ച്ച​വ​ട​വു​മാ​യി തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. നേ​രം വെ​ളു​ക്കു​മ്പോ​ൾ തൊ​ട്ട് …

ആക്ഷൻ ഹീറോ മേരി..! ജീ​വി​ക്കാ​നാ​യി ലോ​ട്ട​റിക്കച്ച​വ​ടത്തിനിറങ്ങി ആക്ഷൻ ഹീറോ ബിജുവിലെ മേരി; ലോൺ അടയ്ക്കാൻ വേറെ മാർഗമില്ലെന്ന് നടി Read More »

രാജേഷ് ടച്ച് റിവറിന് അന്തർദേശീയ പുരസ്ക്കാരം .

തൊടുപുഴ :രാജേഷ് ടച്ച് റിവർ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത ദഹിനി എന്ന ചിത്രം പസഫിക്ക് ബീച്ച് അന്തർദ്ദേശീയ ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അന്തർദ്ദേശീയ പുരസ്ക്കാരം കരസ്ഥമാക്കി.ദുര്മന്ത്രവാദിനികളായി പേര്ചാർത്തപ്പെട്ട് വധിക്കപ്പെടുന്ന നിരാലംബരും നിസ്സഹായമായ സാധു സ്ത്രീകളുടെ കഥ പറയുന്ന ‘ദഹിനി’ ഒഡീഷ , ഹിന്ദി, തെലുങ്കുഭാഷകളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. 1987 മുതൽ 2003 വരെയുള്ള 16 വർഷങ്ങളിലായി 25,000ൽ പരം സ്ത്രീകൾ ഇപ്രകാരം വധിക്കപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവയിൽ കൂടുതലും ഒഡീഷയുൾപ്പെടെയുള്ള 17 …

രാജേഷ് ടച്ച് റിവറിന് അന്തർദേശീയ പുരസ്ക്കാരം . Read More »

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന “ഐഡി “യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ഐ ഡി യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ  ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളളാവുന്നു. ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നതും, കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളിൽ സഹസംവിധായകനായ കെ.ജെ വിനയനാണ്  ചീഫ് അസോസിയേറ്റ് ഡയറക്ടർ ആവുന്നത്. കലാഭവൻ ഷാജോൺ ജോണി ആന്‍റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് …

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന “ഐഡി “യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി Read More »