Timely news thodupuzha

logo

Gulf

ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെ അപകടം; കുവൈറ്റിൽ രണ്ട് മലയാളികൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്. ലുലു എക്‌സ്‌‌ചേഞ്ച് ജിവനക്കാരായ കണ്ണൂർ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരിയിൽ ജോസഫ് മത്തായി (ടിജോ 29) എന്നിവരാണ് മരിച്ചത്.സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോർപ്പറേറ്റ് മാനേജരും, ടിജോ അക്കൗണ്ട് അസി. മാനേജരുമായിരുന്നു. കുവൈറ്റിൽ ഖൈറാൻ റിസോർട്ട് മേഖലയിലാണ് അപകടം ഉണ്ടായത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു

ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുത്തി; ഭർത്താവിന് കടുത്ത പിഴ ചുമത്തി ദുബായ് കോടതി

ദുബായ്: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ഭീഷണിപ്പെടുത്തിയ ഭർത്താവിന് കനത്ത പിഴ ചുമത്തി ദുബായ് കോടതി. ഭാര്യയോട് മക്കളുടെ മുന്നിൽ വച്ച് ബാൽക്കണിയിൽ നിന്നും തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തിയ പിതാവിന് കോടതി 3000 ദർഹം പിഴ വിധിക്കുകയായിരുന്നു.  വീടിന്‍റെ മുകള്‍ നിലയില്‍ വച്ച് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുന്നതിനിടെയായിരുന്നു ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ഭീഷണി. ദൈവത്തിനാണേ നിന്നെ ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് എടുത്തെറിയുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ഇതുകേട്ടുനിന്ന കുട്ടികള്‍ വല്ലാതെ ഭയന്നെന്നും യുവതി പറയുന്നു. തുടർന്ന് ഭർത്താവിന് …

ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുത്തി; ഭർത്താവിന് കടുത്ത പിഴ ചുമത്തി ദുബായ് കോടതി Read More »

യു.എ ബീരാൻ, സർഗ്ഗാത്മകതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു.

ഷാർജ :. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച അന്തരിച്ച യു.എ.ബീരാൻ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി ബഷീർ രണ്ടത്താണി രചിച്ച , യു.എ.ബീരാൻ , സർഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. മലയാളപുസ്തകശാ ലകൾ ഉൾക്കൊള്ളുന്ന ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ  ജന നിബിഡമായ  സദസ്സിൽ ചന്ദ്രിക മുൻ പത്രാധിപർ നവാസ് പൂനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി. വൈസ് പ്രസിഡണ്ടും മുൻ എം.എൽ.എയുമായ വി.ടി. ബൽറാമിൽ നിന്ന് ബീരാൻ …

യു.എ ബീരാൻ, സർഗ്ഗാത്മകതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു. Read More »

വിഖ്യാത ചലച്ചിത്രകാരൻ ഗൊദാർദ് അന്തരിച്ചു

പാരിസ്: വിശ്വവിഖ്യാത ചലച്ചിത്രകാരന്‍  ജീൻ  ലൂക്ക ഗൊദാര്‍ദ് (91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗൊദാര്‍ദിന്റെ അന്ത്യം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു. ബ്രത്‌ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍  തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. 1930 ല്‍ പാരീസില്‍ ജനിച്ച ഗൊദാര്‍ദ് 1953 മുതലാണ് സിനിമാരംഗത്തേക്ക എത്തുന്നത്. 1959ല്‍ ബ്രെത്ത്ലസ് എന്ന പ്രഥമ ഫീച്ചര്‍ സിനിമയിലൂടെ ഫ്രഞ്ച് സിനിമയിലേക്ക് …

വിഖ്യാത ചലച്ചിത്രകാരൻ ഗൊദാർദ് അന്തരിച്ചു Read More »

ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് സെപ്റ്റംബർ 4 മുതൽ ക്വറന്‍റീന്‍ ആവശ്യമില്ലെന്ന് അധികൃതർ

ദോഹ :വിദേശത്ത് നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനിമുതൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർ രാജ്യത്ത് പിന്തുടരുന്ന നടപടിക്രമങ്ങൾക്ക് അനുസൃതമായി ഐസൊലേഷനും ക്വാറന്റൈനും വിധേയരാകാൻ ബാധ്യസ്ഥരാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 4 ഞായറാഴ്ച വൈകിട്ട് ആറ് മണി മുതൽ പുതിയ നയം നിലവിൽ വരും.  പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, വ്യക്തിയുടെ വാക്‌സിനേഷൻ നില പരിഗണിക്കാതെ തന്നെ, ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഇപ്പോഴും രാജ്യത്ത് എത്തിച്ചേരുന്നതിന് മുമ്പും ശേഷവും കോവിഡ് പരിശോധനാ …

ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് സെപ്റ്റംബർ 4 മുതൽ ക്വറന്‍റീന്‍ ആവശ്യമില്ലെന്ന് അധികൃതർ Read More »

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ആലപ്പുഴയിൽ മൂന്നുപേർ അറസ്റ്റിൽ

ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ പിടിയിൽ. പണം തട്ടിയ ശേഷം ഒളിവിൽപോയ തമിഴ്നാട് ചെന്നൈ മോസ്ക് സ്ട്രീറ്റ് സക്കീർ ഹുസൈൻ (52), പുന്നപ്ര പറവൂർ പായൽകുളങ്ങരയിൽ സുധീഷ് (35), പുന്നപ്ര പറവൂർ വാഴപ്പറമ്പിൽ ബിനീഷ് (40) എന്നിവരാണ് പിടിയിലായത്.  മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാർഡ്  കാട്ടൂർ തട്ടാംതയ്യിൽ മോഹൻ ദാസിന്റെ മകന് ജോലി വാഗ്ദാനം ചെയ്ത്​ പലപ്പോഴായി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ …

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ആലപ്പുഴയിൽ മൂന്നുപേർ അറസ്റ്റിൽ Read More »