Timely news thodupuzha

logo

Health

കൊവിഡ് കേസുകളിൽ വർധന

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വന്‍ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,016 പുതുയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 6 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധനവാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 13,509 ആയി. ഇതോടെ ടി.പി.ആർ നിരക്ക് 2.7 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും ഉയർന്നതായി കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്‌ടോബർ 2ന് 3375 …

കൊവിഡ് കേസുകളിൽ വർധന Read More »

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ വഴി 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന കാമ്പയിന്‍ ഇതിനോടകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് …

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി മന്ത്രി വീണാ ജോര്‍ജ് Read More »

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടേയും,തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടേയും നേതൃത്വത്തിൽ രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് നിർവ്വഹിച്ചു. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ.ജോബി വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ആശുപത്രി ഡയറക്ടർ ഡോ.തോമസ് എബ്രാഹം സ്വാഗതവും, ജനറൽ മാനേജർ ക്യാപ്റ്റൻ ജെ.സി ജോസഫ് നന്ദിയും അർപ്പിച്ചു. ഫാ.ജോബി മാതാളികുന്നേൽ സണ്ണി ഇലവുംകുന്നേൽ എന്നിവർ പ്രസംഗിച്ചു.കാർഡിയോളജി,ഗ്യാസ്ട്രോ എൻട്രോളജി,ന്യൂറോളജി,ന്യൂറോ …

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി Read More »

വിശപ്പ് കുറയ്ക്കും ദഹനം മെച്ചപ്പെടുത്തും; ചിയ സീഡ്

ചിയ സീഡിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഇതിന് ചണവിത്തുമായി ചെറിയ രൂപസാദൃശ്യമുണ്ട്. അതിനാൽ ചിലർക്കെങ്കിലും രണ്ടും തമ്മിൽ മാറി പോയിട്ടുണ്ടാവാം. തെക്കേ അമേരിക്കൻ ഉൽപന്നമാണ് ചിയ സീഡ്‌സ്. നാരുകളും പ്രോട്ടീനുകളും പല തരം വൈറ്റമിനുകളും ഉൾപ്പെട്ടിട്ടുള്ള ഭക്ഷണ പദാർത്ഥം. ഇത് ദിവസവും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ കഴിച്ചാൽ ആ​രോഗ്യത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് വളരെ അധികം ഉപകാരപ്പെടും. ഇതിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ​ഗുണപ്രദമാണ്. കൂടാതെ നാരുകളാൽ …

വിശപ്പ് കുറയ്ക്കും ദഹനം മെച്ചപ്പെടുത്തും; ചിയ സീഡ് Read More »

കോവിഡ് വർധനയിൽ ഭയന്ന് രാജ്യം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വന്‍ വർധന. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1805 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ആക്‌ടീവ് കേസുകളുടെ എണ്ണം 10,000 കടന്നു. 7 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മാഹാരാഷ്ട്രയിലും ഗുജറത്തിലും 2 വീതവും കേരളത്തിൽ 3 പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്. അതേസമയം സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ …

കോവിഡ് വർധനയിൽ ഭയന്ന് രാജ്യം Read More »

ജൈവമാലിന്യ സംസ്കാരണ പ്ലാന്റ് തത്കാലം പ്രവർത്തിക്കില്ല; വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് കൊച്ചി മേയർ

കൊച്ചി: കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു. മാലിന്യ പ്രശ്നം പരിഹരിക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങളുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും മേയർ പറഞ്ഞു. സ്റ്റാർ കൺസ്ട്രക്ഷൻസിന്റെ കരാർ പുതുക്കി നൽകില്ല. ജൈവമാലിന്യ സംസ്കാരണ പ്ലാന്റ് തത്കാലം പ്രവർത്തിക്കില്ലെന്നും മേയർ അറിയിച്ചു. സോൺട കമ്പനി തെറ്റ് ചെയ്തെങ്കിൽ നടപടി ഉണ്ടാവും. നടപടി കോർപ്പറേഷന് ഒറ്റക്ക് എടുക്കാനാവില്ല. കെഎസ്ഐഡിസിയും സർക്കാരുമാണ് നടപടി തുടങ്ങേണ്ടത്.അസമയം ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇന്നും പ്രതിപക്ഷം …

ജൈവമാലിന്യ സംസ്കാരണ പ്ലാന്റ് തത്കാലം പ്രവർത്തിക്കില്ല; വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് കൊച്ചി മേയർ Read More »

പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയിൽ യോഗ – പരിശീലനം ആരംഭിച്ചു

മണക്കാട്: ​ഗ്രാമ പഞ്ചായത്തിലെ പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയെ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററായി ഉയർത്തി. അതിന്റെ ഭാഗമായി ആരംഭിച്ച യോഗ – പരിശീലന പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പുതുപ്പരിയാരം വനിത വർക്ക് ഷെഡ് ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജീന അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകൾ നേർന്നുകൊണ്ട് വൈസ് പ്രസി ഡോ.റോഷ്നി ബാബുരാജ്, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്.ജേക്കബ്, വാർഡ് …

പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയിൽ യോഗ – പരിശീലനം ആരംഭിച്ചു Read More »

10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം. കാലാവധി കഴിയാറായ നാലായിരം ഡോസ് വാക്സിൻ നിലവിൽ ബാക്കിയുണ്ട്. ഈ മാസം അതിന്‍റെ കാലാവധി അവസാനിക്കും. ആവശ്യക്കാർ കുറ‍ഞ്ഞതിനാൽ ഇത് ഈ മാസം പാഴായിപ്പോകും. നിലവിൽ വളരെ കുറച്ചു പേർക്കുമാത്രമാണ് വാക്സിൻ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലായി 170 പേര്‍ കുത്തിവയ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിന്‍ സ്വീകരിച്ചത് 1081 പേരാണ്. കൊവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന്‍റെ …

10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം Read More »

രണ്ടാം വര്‍ഷ എം.ബി.ബി.എസ് കോഴ്‌സിനുള്ള അംഗീകാരം ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് ലഭിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ടാം വര്‍ഷ എം.ബി.ബി.എസ് കോഴ്‌സിനുള്ള അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കത്ത് ലഭിച്ചു. മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള നിരന്തര ഇടപെടലുകള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണിത്. മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകളെ ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുതെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ക്ക് 100 …

രണ്ടാം വര്‍ഷ എം.ബി.ബി.എസ് കോഴ്‌സിനുള്ള അംഗീകാരം ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് ലഭിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് Read More »

പച്ചിലാംകുന്നിലെ മാലിന്യം നീക്കം ചെയ്തു

മുട്ടം: പച്ചിലാംകുന്നിൽ തള്ളിയ മാലിന്യം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.പത്തോളം തൊഴിലാളികളെ രാവിലെ മുതൽ പണിയെടുപ്പിച്ചാണ് മാലിന്യം നീക്കം ചെയ്തത്. ചെങ്കുത്തായ പാറക്കെട്ടിലേക്ക് വടം ഉപയോഗിച്ച് ഇറങ്ങിയാണ് മാലിന്യം റോഡിലേക്ക് എത്തിച്ചത്.മാലിന്യം നീക്കം ചെയ്യാൻ പതിനായിരം രൂപയിലധികം ചിലവായതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.ടിപ്പർ ലോറിയിൽ രണ്ട് ലോഡ് മാലിന്യം കോരി മാറ്റി.ഇനി ഇത് തരം തിരിച്ച ശേഷം ക്ലീൻ കേരളക്ക് കൈമാറും.കിലോ ഒന്നിന് 12 രൂപ വീതം നൽകി വേണം മാലിന്യം കയറ്റി അയക്കാൻ.ഇതിന് ചിലവാകുന്ന തുക …

പച്ചിലാംകുന്നിലെ മാലിന്യം നീക്കം ചെയ്തു Read More »

ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം; ജനനി സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പ്, മുട്ടത്തു പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ജനനിയെന്ന പേരിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതിയുടെ ഭാഗമായി തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി. രാവിലെ പത്തിന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം കാണാമെന്ന വസ്തുത ജനങ്ങിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ കരീം അധ്യക്ഷത …

ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം; ജനനി സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി Read More »

കൊവിഡ് വ്യാപനം; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ യോഗത്തിൽ ചർച്ചയാകും. വൈകിട്ട് നാലരയ്ക്കാണ് യോഗം വിളിപ്പിച്ചിരിക്കുന്നത്. പ്രധാനന്ത്രിക്കു പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മുൻസുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും. നാലു മാസത്തിനിടെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. 1134 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 7026 പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തി. ഇതോടെ ടെസ്റ്റ് …

കൊവിഡ് വ്യാപനം; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു Read More »

ഇന്ന് ലോക ജലദിനം

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു …

ഇന്ന് ലോക ജലദിനം Read More »

സംസ്ഥാനത്ത് 24 മണിക്കുറിൽ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കുറിൽ പുതിയ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കേരളത്തിലെ ആകെയുള്ള കൊവിഡ് കോസുകളുടെ എണ്ണം 1,026 ആയി. 4.1 ശതമാനമാണ് ടിപിആർ. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്നും മുന്‍കരുതലുകൾ എടുക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് രാവിലെ 11 മണിക്ക് കൊവിഡ് അവലോകന യോഗം ചേരും. അതേസമയം കഴിഞ്ഞ 24 മണിക്കുറിൽ രാജ്യത്ത് പുതിയ 645 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ …

സംസ്ഥാനത്ത് 24 മണിക്കുറിൽ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു Read More »

ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതി; ജനനി ക്യാമ്പ് 23ന് തൊടുപുഴയിൽ

തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പും മുട്ടത്തു പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനനിയെന്ന പേരിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതിയുടെ ഭാഗമായി 23 ന് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തും. രാവിലെ പത്തിന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.കരീം അധ്യക്ഷത വഹിക്കും. സിൻസൺ ജോസഫ് നയിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ലീന റാണി, ഡോ.എം.എസ്.നൗഷാദ് …

ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതി; ജനനി ക്യാമ്പ് 23ന് തൊടുപുഴയിൽ Read More »

സർജറി കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ അറസ്റ്റിൽ

കോഴിക്കോട്: മെഡിക്കൽ കൊളേജ് ഐ.സി.യുവിൽ ശസത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ. വില്യാപ്പള്ളി മയ്യന്നൂർ, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം വിനോദയാത്രക്കു പോയതായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ തിരിച്ചെത്തിയ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്യുക‍യായിരുന്നു. ശനിയാഴ്ച്ചയാണ് യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയത് ആക്രമണം നടത്തിയ അറ്റൻഡറാണ്. തുടർന്ന് കുറച്ചു സമയത്തിനു ശേഷം സർജിക്കൽ ഐസിയുവിൽ തിരിച്ചെത്തി യുവതിയെ പീഡപ്പിക്കുകയായിരുന്നു. ഈ …

സർജറി കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ അറസ്റ്റിൽ Read More »

രാജ്യത്ത് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 918 കൊവിഡ് കേസുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 918 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലായിരുന്നു. ആക്ടീവ് കേസുകളുടെ എണ്ണം 6350 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. നാലു മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാൻ, കർണാടക, കേരള എന്നീ സംസ്ഥാനങ്ങളിലാണു കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 5,30,806 മരണങ്ങളാണു കൊവിഡ് മൂലം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 44,225 പരിശോധനകളാണ് …

രാജ്യത്ത് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 918 കൊവിഡ് കേസുകൾ Read More »

പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയ പരമായി ഉപയോഗിക്കരുത്; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈക്ക് പൊട്ടലുണ്ടായെന്ന കളവു പറയുന്നത് ശരിയല്ലെന്ന് കെ.കെ.രമയോട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘രമയുട കൈക്ക് പൊട്ടലില്ലെന്ന വിവരം പുറത്തു വന്നല്ലോ. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയ പരമായി ഉപയോഗിക്കരുതെന്ന്’ അദ്ദേഹം പറഞ്ഞു. എന്നാൽ പൊട്ടലില്ലാതെ കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് ആരോഗ്യ വകുപ്പാണെന്ന് കെ.കെ.രമ പ്രതികരിച്ചു. പരിക്കില്ലാതെ പ്ലാസ്റ്റർ ഇട്ടെങ്കിൽ ഡോക്‌ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും തന്നെ വളഞ്ഞിട്ട് ആക്രമിച്ചു, അതിൽ ഗൂഡാലോചന ഉള്ളതായി സംശയിക്കുന്നതായും ഗോവിന്ദന് മറുപടിയായി രമ പറഞ്ഞു. 

കോവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നു; രാജ്യത്ത് 4.46 കോടി പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം 796 പേർക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. സജീവ കേസുകളുടെ എണ്ണം അയ്യായിരം കടന്നു. 109 ദിവസത്തിനു ശേഷമാണ് ആക്ടീവ് കേസുകൾ അയ്യായിരത്തിനു മുകളിൽ എത്തുന്നത്. രാജ്യത്ത് ഇതുവരെ 4.46 കോടി പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 5,30,795 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കൊവിഡ് കേസുകൾ വർധിക്കുന്നതിൻറെ പശ്ചാത്തലത്തിൽ കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം …

കോവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നു; രാജ്യത്ത് 4.46 കോടി പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് Read More »

സൗജന്യ മെഡിക്കൽ ക്യാമ്പ്

തൊടുപുഴ: വഴിത്തല ശാന്തി​ഗിരിയും മുതലക്കുടം ഹോളീഫാമിലി ആശുപത്രിയും സംയുക്തമായി പാറക്കടവ് ലക്ഷം വീടിനടുത്തുള്ള പകൽവീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 19ന് രാവിലെ 10മുതൽ ഉച്ചക്ക് 1.30വരെയാണ് സമയം. അസിഥിരോ​ഗം, ദന്തരോ​ഗം, ശ്വാസകോശരോ​ഗം, നേത്രരോ​ഗം, ആഹാരക്രമ നിയന്ത്രണം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാ​ഗങ്ങളിൽ നിന്നുള്ള വിദ​ഗ്ദരാകും പങ്കെടുക്കുന്നത്. ബി.എം.ഡി, പി.എഫി.റ്റി എന്നിങ്ങനെയുള്ള പരിശോധനകളും നടത്തും. ഈ അവസരം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഐ.എം.എയുടെ സമരത്തിന് പിന്തുണ നൽകി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജി ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വോഷണം വേ​ഗതയിലല്ലെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാളെ നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണയുമായി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ രം​ഗത്ത്. ഇത്തരം സംഭവങ്ങൾ ഡോക്ടർമാരുടെയും ആരോ​ഗ്യ പ്രവർത്തകരുടെയും മനോവീര്യം തകർക്കുമെന്നും മിടുക്കരായ വിദ്യാർത്ഥികൾ മെഡിക്കൽ രം​ഗത്തേക്ക് വരാൻ വിമുഖത കാട്ടുമെന്നും ഇത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന വിലയിരുത്തി. സമരത്തിന് ജനകീയ പിന്തുണ ഉണ്ടാകണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.

ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വ്യാപകമായി ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. അത്യാഹിതവിഭാഗം മാത്രമാവും പ്രവർത്തിക്കുക. സ്വകാര്യ/ സർക്കാർ ആശുപത്രികളുടെ ഒ.പി വിഭാഗങ്ങൾ പ്രവർത്തിക്കില്ല. അടിന്തര ശസ്ത്രക്രിയകൾ നടക്കും. ഡെന്ൽ‍റ ക്ലനിക്കുകൾ അടഞ്ഞുകിടക്കും. സ്വകാര്യ മെഡിക്കൾ കോളെജുകളിൽ അത്യാഹിക വിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമേ പ്രവർത്തിക്കു. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവ.സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് …

ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ നാളെ പണിമുടക്കും Read More »

ഇതുവരെ ബ്രഹ്മപുരത്ത് നടന്നതിൻറെ ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനു തന്നെയാണെന്ന് ദേശീയ ഹരിത ട്രീബ്യൂണൽ സംസ്ഥാന സമിതി

കൊച്ചി: ബ്രഹ്മപുരം ബയോ മൈനിംഗ് പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രീബ്യൂണൽ നിയോഗിച്ച സംസ്ഥാന സമിതിയുടെ റിപ്പോർട്ട്. ഇതുവരെ ബ്രഹ്മപുരത്ത് നടന്നതിൻറെ എല്ലാം ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനു തന്നെയാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. പാരിസ്ഥിതിക നിയമങ്ങളോ വിദഗ്ധ നിർദ്ദേശങ്ങളോ ഒന്നു തന്നെ ബ്രഹ്മപുരത്ത് നടപ്പാക്കിയിട്ടില്ലെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നുവെന്നും സമിതി ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി എയിംസ് ആശുപത്രി

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തന രംഗത്ത് സുപ്രധാന നേട്ടവുമായി ഡൽഹി എയിംസ് ആശുപത്രി. ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് എയിംസ് അത്ഭുതകരമായ ആ നേട്ടത്തിലേക്കെത്തിയത്. അമ്മയുടെ ഉദരത്തിൽ കഴിയുന്ന കുഞ്ഞിൻറെ മുന്തിരി വലുപ്പമുള്ള ഹൃദയത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നു തവണ ഗർഭം അലസി പോയ 28 കാരിയുടെ ഗർഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയക്കു പിന്നാലെ കുട്ടി സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.

ആരോഗ്യസർവെ ആരംഭിച്ചു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീയണച്ചുവെങ്കിലും 48 മണിക്കൂർ ജാഗ്രത തുടരും. പന്ത്രണ്ടു ദിവസത്തെ പരിശ്രമങ്ങൾക്കു ശേഷമാണു ബ്രഹ്മപുരത്തെ തീപിടുത്തവും പുകയും അണയ്ക്കാൻ സാധിച്ചത്. പ്രദേശത്ത് ഇനിയും തീപിടുത്തത്തിനു സാധ്യതയുള്ളതിനാൽ 48 മണിക്കൂർ നേരം ജാഗ്രത തുടരും. അഗ്നിശമനാ സേനാംഗങ്ങൾ പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം തീപിടുത്തത്തിൻറെ പശ്ചാത്തലത്തിൽ തീരുമാനിച്ചിരുന്ന ആരോഗ്യസർവെ ആരംഭിച്ചു. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തിയാണു സർവെ നടത്തുന്നത്. ഇതിനായ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുണ്ടെങ്കിൽ …

ആരോഗ്യസർവെ ആരംഭിച്ചു Read More »

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത 3 ദിവസം അവധി; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തത്തെ തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സ്ക്കൂളുകൾക്ക് മൂന്നു ദിവസത്തേക്കു കൂടി അവധി പ്രഖ്യാപിച്ചു. വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13-03-23(Monday), 14-03-23(Tuesday), 15-03-23(Wednesday) ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, കിന്‍റർഗാർട്ടൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും …

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത 3 ദിവസം അവധി; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല Read More »

എച്ച1എൻ1കേസുകളിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച1എൻ1 കേസുകളിൽ വർധന. ഇന്നലെ മാത്രം ആറ് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ പുതിയ എച്ച്1എൻ1 കേസുകൾ സ്ഥിരീകരിച്ചു. ആലപ്പുഴയിൽ മാത്രം രണ്ട് കേസുകളുണ്ട്. ഇതു കൂടാതെ മലപ്പുറത്ത് മൂന്ന് കോളറ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിരീകരിച്ച 10 ഡെങ്കിപ്പനി കേസുകളിൽ നാല് എണ്ണം എറണാകുളത്ത് നിന്നാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനിക്കായി ചികിത്സ നേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജീവന 2022; ചികിത്സാ സഹായ വിതരണോദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു

വാഴക്കുളം: കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ എൻ.എസ്.എസ്. യുണിറ്റുകളുടെ ഭാഗമായ കെ.റ്റി.യു.കെയർ വിദ്യാർത്ഥി കൂട്ടായ്മയുടെ നവസംരംഭമാണ് ജീവന 2022. ഇതിന്റെ ഭാഗമായി വിശ്വജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയിലെ എൻ.എസ്.എസ്.വോളന്റിയേഴ്‌സ്, കോളേജിലെ അലൂമ്‌നി അസോസിയേഷനുമായി സഹകരിച്ച് അഞ്ച് ലക്ഷം രൂപ സമാഹരിച്ച് അർഹരായ ഡയാലിസിസ് രോ​ഗികൾക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. ചികിത്സാ സഹായത്തിന്റെ വിതരണ ഉ​ദ്ഘാടനം ഇടുക്കി എം.പി.അഡ്വ.ഡീൻ കുര്യാക്കോസായിരുന്നു നിർവഹിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കെ.രാജൻ, ഡയറക്ടർ ഫാ.പോൾ നെടുമ്പുറത്ത്, പ്രോഗ്രാം ഓഫീസർ ശ്രീ. …

ജീവന 2022; ചികിത്സാ സഹായ വിതരണോദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു Read More »

രോഗികൾ വർധിച്ചു; മെഡിക്കൽ, ഡന്റൽ കോളേജുകളിൽ ഏഴു വർഷം കൊണ്ട് സൃഷ്ടിച്ചത്‌ 4719 തസ്‌തിക

തിരുവനന്തപുരം: 2016 മുതൽ സംസ്ഥാനത്തെ മെഡിക്കൽ, ഡന്റൽ കോളേജുകളിലായി എൽ.ഡി.എഫ്‌ സർക്കാർ സൃഷ്ടിച്ചത്‌ ഡോക്ടർമാരടക്കം 4719 ‌തസ്‌തിക. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിബന്ധന അടിസ്ഥാനമാക്കി രോഗികളുടെ വർധനയനുസരിച്ചാണ്‌ സംസ്ഥാനത്ത്‌ തസ്‌തിക നിർണയം നടക്കുന്നത്‌. ആർദ്രം മിഷന്റ ഭാഗമായി തെരഞ്ഞെടുത്ത ജില്ല/ജനറൽ/താലൂക്ക്‌ ആശുപത്രികളിലായി 610 വിവിധ തസ്‌തികയാണ്‌ സൃഷ്ടിച്ചത്‌. സ്റ്റാഫ്‌ നഴ്‌സ്‌ ഗ്രേഡ്‌–-II, ലാബ്‌ ടെക്‌നീഷ്യൻ ഗ്രേഡ്‌–-II, ഡെന്റൽ അസി. സർജൻ എന്നീ തസ്‌തികകളും കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലും കാസർകോട്‌ ജനറൽ ആശുപത്രിയിലും ഓരോ ന്യൂറോളജിസ്റ്റിന്റെ തസ്‌തികയും സൃഷ്ടിച്ചു.

മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല; ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചു

തൊടുപുഴ: സൈക്കിളിൽ നിന്നുവീണ് പരിക്കേറ്റ 12 വയസുകാരനുമായി മണിക്കൂറുകൾ കാത്തിരുന്നിട്ടും തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കൾ. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ആശുപത്രി അധികൃതർ രം​ഗത്തെത്തി. തൊടുപുഴ വണ്ണപ്പുറത്തു താമസിക്കുന്ന 12 വയസ്സുകാരൻ നിജിൻ രാജേഷ് സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റായിരുന്നു ആശുപത്രിയിലെത്തിയത്. തുടർന്ന് ഡ്യൂട്ടി ഡോക്ടർ എക്സറെ എടുക്കാ‍ന് ആവശ്യപെട്ടു. തിരിച്ചു വന്നപ്പോൾ മറ്റോരു ഡോക്ടറായിരുന്നു പരിശോധിച്ചത്. എക്സറെയിൽ നിന്നും തോളെല്ലിന് പൊട്ടലുണ്ടെന്ന് മനസിലാക്കി. അതിനുശേഷം …

മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല; ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചു Read More »

ഡോക്ടർമാരുടെ സമരത്തിൽ പ്രതിസന്ധിയിലായി രോ​ഗികൾ

കോഴിക്കോട്: ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരത്തിൽ കഷ്ടപ്പെട്ട് രോഗികൾ. ഇതേക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിലുൾപ്പെടെയെത്തിയ നിരവധി രോഗികളാണ് മടങ്ങിയത്. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ഡോക്ടറെ മർദിച്ച സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന് പറഞ്ഞു കൊണ്ട് ഐ എം എയുടെ നേതൃത്വത്തിലായിരുന്നു സമരം. ഒ.പി ബഹിഷ്കരിച്ചായിരുന്നു സർക്കാർ ഡോക്ടർമാരുടെ സമരം. പി.ജി വിദ്യാർത്ഥകൾ മാത്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓ.പിയിലെത്തിയത്. അത്യാഹിത വിഭാഗത്തെ …

ഡോക്ടർമാരുടെ സമരത്തിൽ പ്രതിസന്ധിയിലായി രോ​ഗികൾ Read More »

ശുദ്ധം സുരക്ഷിതം ഇനി വിശ്വസിച്ചു കുടിക്കാം

ELIXER വെളളത്തിലടങ്ങിയിരിക്കുന്ന ചെളി, നിറം, ദുർഗന്ധം, ഇരുമ്പിന്റെ അംശം, കട്ടിയുള്ള അവസ്ഥ, ഈകോളി, കോളിഫോം ബാക്ടീരിയ എന്നിവ പൂർണ്ണമായും നീക്കം ചെയ്ത് ജലം ശുദ്ധീകരിക്കുന്നു മാർ സ്ലീവാ ഷോപ്പിങ് കോംപ്ലക്സ് ഫസ്റ്റ് ഫ്ലോർ ചേർപ്പുങ്കൽപാലാ സെൻട്രൽ ജംഗ്ഷൻ പൂഞ്ഞാർ ഇപ്പോൾ തവണ വ്യവസ്ഥയിലും സ്വന്തമാക്കാം 📲 For More details👉 9895707512👉 9895247512

സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

തൃശ്ശൂർ: വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. വിനോദയാത്രയുടെ ഭാ​ഗമായി എറണാകുളത്ത് നിന്നെത്തി പാർക്കിൽ കുളിച്ച രണ്ട് കുട്ടികൾക്കാണ് രോ​ഗം പിടിപ്പെട്ടത്. വിവരം പുറത്തെത്തിയ ഉടൻ തന്നെ അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ തൃശ്ശൂർ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. വാട്ടർ തീം പാർക്കിലെ വെള്ളത്തിൻറെ സാമ്പിൾ ആരോഗ്യ വിഭാഗം ശേഖരിച്ചിട്ടുണ്ട്. രോ​ഗത്തിനടയാക്കി ഇടയായ സാഹചര്യമാകും പരിശോധിക്കുക. ‍എലിപ്പനി …

സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം Read More »

സിവ : വസ്ത്രവിപണിയിലെ വിസ്മയം. മാർച്ച് 6 മുതൽ തൊടുപുഴയിൽ പുതിയ ഷോറൂമിൽ ……

തൊടുപുഴ :ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അനുയോജ്യമായ വസ്ത്ര ശേഖരവുമായി സിവ മറ്റേർണിറ്റി വെയർ തൊടുപുഴയിൽ മാർച്ച് 6 മുതൽ പുതിയ ഷോറൂമിൽ പ്രവർത്തനം ആരംഭിക്കും .കോതായിക്കുന്നു ബൈപ്പാസ് റോഡിൽ പഴയ വാട്ടപ്പിള്ളിൽ ബിൽഡിങ്ങിൽ തിങ്കളാഴ്ച രാവിലെ 9 .30 നു ചാഴികാട്ടു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.മീന സോമൻ ഉൽഘാടനം നിർവഹിക്കും .മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ ആദ്യ വിൽപ്പന നിർവഹിക്കും .സിവ മറ്റേർണിറ്റി വെയർ മാനേജിങ് ഡയറക്ടർ മെയ് ജോയി സന്നിഹിതയായിയിരിക്കും . ഷോറൂമിലെ ഫോൺ …

സിവ : വസ്ത്രവിപണിയിലെ വിസ്മയം. മാർച്ച് 6 മുതൽ തൊടുപുഴയിൽ പുതിയ ഷോറൂമിൽ …… Read More »

ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങൾ

തിരുവനന്തപുരം: ക്ഷയരോഗ ബാധയുടെ പഠന റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ‘മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധ നടപടികൾ നടന്നുവരുന്നുണ്ട്. നിലവിൽ ജീവനക്കാർക്ക് ആർക്കും ക്ഷയരോഗം ബാധിച്ചിട്ടില്ല. സന്ദർശകർ മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നതൊഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ മരണനിരക്ക് കുറഞ്ഞുവെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും’ മന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട് കാല് മാറി ശാസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ യോഗം തുടങ്ങി

കോഴിക്കോട്: ശ്രദ്ധക്കുറവ് മൂലം രോഗിയുടെ കാല് മാറി ശാസ്ത്രക്രിയ നടത്തിയ നാഷണൽ ആശുപത്രിയുടെ നടപടിക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാ​ഗമായി സംഭവത്തിൽ പരിശോധിച്ച് വ്യക്തത വരുത്തുന്നതിനായി ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ യോഗം തുടങ്ങി. യോഗം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവിയുടെ ഓഫീസിലാണ്. വിദഗ്ധ ഡോക്ടർമാരും ഡി.എം.ഓയ്ക്കു പുറമെ യോഗത്തിൽ പങ്കെടുക്കും.

കാല് മാറി ശസ്ത്രക്രിയ നടത്തിയതിൽ നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി.ബെഹിർ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി.ബെഹിർ ഷാന്, കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് അഡീഷണൽ ഡി.എം.ഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായി അന്വേഷണം ആവശ്യമാണെന്ന് എ.ഡി.എം.ഒ പറയുന്നുണ്ട്. അതിനാൽ വിദഗ്ധ വൈദ്യ സംഘം കൂടുതൽ പരിശോധന നടത്തും. ആശുപത്രി അധികൃതരെ ഉൾപ്പടെ വിളിച്ചുവരുത്തി തിങ്കളാഴ്ച തെളിവെടുക്കുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയത് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിർദ്ദേശ പ്രകാരമായിരുന്നു.

ഭക്ഷ്യവിഷബാധ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളിൽ ഹൈക്കോടതിയ്ക്ക് തൃപ്തി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാർത്തകളെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി.പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്. ഇതുസംബന്ധിച്ച് സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധ തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും നൽകിയിരുന്നു. ഇത് …

ഭക്ഷ്യവിഷബാധ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി Read More »

തൃശൂരിൽ പതിനൊന്നു പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു

തൃശൂർ: മുണ്ടത്തികോട് മേഴ്സി ഹോമിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു. പതിനൊന്നു പേർക്കാണു രോഗം സ്ഥീരികരിച്ചിരിക്കുന്നത്. ആരോഗ്യ വിഭാഗം മേഴ്സി ഹോമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, വിറയൽ, ശ്വാസംമുട്ടൽ തുടങ്ങിയവയാണു രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. വായുവിൽ കൂടി പകരുന്നതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം. മുഖവും കൈകളും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗലക്ഷണങ്ങൾ കണ്ടാൽ പൂർണ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും …

തൃശൂരിൽ പതിനൊന്നു പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു Read More »

മരണപ്പെട്ട ദാതാക്കളിൽ നിന്ന് 65 വയസിനു മുകളിലുള്ള രോഗികൾക്കും അവയവം സ്വീകരിക്കാം

ന്യൂഡൽഹി: അവയവ മാറ്റത്തിനുള്ള പ്രായ പരിധി ഒഴിവാക്കി കേന്ദ്ര സർക്കാർ. മരണപ്പെട്ട ദാതാക്കളിൽ നിന്ന് 65 വയസിനു മുകളിലുള്ള രോഗികൾക്കും അവയവം സ്വീകരിക്കാനാവുന്ന തരത്തിലാണ് മാറ്റിയിരിക്കുന്നത്. വ്യവസഥിതികളിൽ ഇളവുവരുത്തി പുതിയ മാർഗരേഖ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. മാത്രമല്ല രോഗികൾ അവയവം സ്വീകരിക്കുന്നതിന് ഏത് സംസ്ഥാനത്തും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന തരത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രലായം നൽകിയ നിർദ്ദേശം. അവയവം സ്വീകരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കരുത്. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ടെന്നും അവയവമാറ്റം …

മരണപ്പെട്ട ദാതാക്കളിൽ നിന്ന് 65 വയസിനു മുകളിലുള്ള രോഗികൾക്കും അവയവം സ്വീകരിക്കാം Read More »

അപരിചിതയ്ക്ക് വൃക്ക നല്‍കിയ യുവാവിന് ഫോണിലൂടെ നന്ദിയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

കല്‍പ്പറ്റ: അപരിചിതയായ സ്ത്രീയ്ക്ക് തന്റെ വൃക്കകളിലൊന്ന് ദാനം നല്‍കിയ വയനാട് സ്വദേശിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. ചീയമ്പം പള്ളിപ്പടി സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനാണ് തനിക്ക് മു്ന‍ പരിചയം പോലുമില്ലാത്ത സ്ത്രീക്ക് വൃക്ക പകുത്ത് നല്‍കിയത്. മണികണ്ഠനെ ഫോണില്‍ വിളിച്ച് സംസാരിച്ച വിവരം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാവിലെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മണികണ്ഠനെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്‍. ശസ്ത്രക്രിയ …

അപരിചിതയ്ക്ക് വൃക്ക നല്‍കിയ യുവാവിന് ഫോണിലൂടെ നന്ദിയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി Read More »

ഹെല്‍ത്ത് കാര്‍ഡ്; ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഫെബ്രുവരി 28 വരെ ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടാം തവണയാണ് സമയം നീട്ടി നൽകുന്നത്. ഹെല്‍ത്ത് കാര്‍ഡ് ഇതുവരെയും എടുത്തിട്ടില്ലാത്ത 40 ശതമാനം പേര്‍ക്ക് വേണ്ടിയാണ് ഈ മാസം അവസാനം വരെ സമയം അനുവദിച്ചിരിക്കുന്നത്.

സ്ഥലസൗകര്യമില്ല; രാഹുൽ ഗാന്ധി നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

മലപ്പുറം: രാഹുൽ ഗാന്ധി എം.പി വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. മെഡിക്കൽ ഓഫീസർ സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞായിരുന്നു ഉപകരണങ്ങൾ തിരിച്ചയച്ചത്. അതേസമയം, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഇക്കാര്യം അറിഞ്ഞയുടനെ അയച്ച സാധനങ്ങൾ തിരിച്ച് ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരെയും മെഡിക്കൽ ഓഫീസർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം അറിയിച്ചത് എച്ച്.എം.സി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്നു. മെഡിക്കൽ ഓഫീസർക്കെതിരെ എച്ച്.എം.സിയിലെ മൂന്ന് അം​ഗങ്ങൾ …

സ്ഥലസൗകര്യമില്ല; രാഹുൽ ഗാന്ധി നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു Read More »

കൊവിഡ് വാക്സിനുകൾ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാവില്ല: പഠനം

കൊ​വി​ഡ് 19 വാ​ക്സി​നു​ക​ൾ ഹൃ​ദ​യസം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​വി​ല്ലെ​ന്നു പ​ഠ​നം. ഇ​റ്റ​ലി​യി​ലെ പെ​സ്കാ​ര പ്ര​വി​ശ്യ​യി​ലു​ള്ള മു​ഴു​വ​ൻ പേ​രെ​യും ഉ​ൾ​പ്പെ​ടു​ത്ത 2021 ജ​നു​വ​രി മു​ത​ൽ 2022 ജൂ​ലൈ വ​രെ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നു​ശേ​ഷം ബൊ​ലൊ​ഗ്ന സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ത്രോം​ബോ​സി​സ്, പ​ൾ​മ​ണ​റി എം​ബോ​ളി​സം, കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ബാ​ധി​ച്ച​വ​രെ​യെ​ല്ലാം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ന്നു “വാ​ക്സി​ൻ​സ്’  പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  കൊ​വി​ഡ് വാ​ക്സി​ൻ ഹൃ​ദ​യാ​ഘാ​ത​മു​ൾ​പ്പെ​ടെ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​നി​ടെ​യാ​ണ് ആ​ശ​ങ്ക​യ​ക​റ്റു​ന്ന റി​പ്പോ​ർ​ട്ട്. വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ൾ സ്വീ​ക​രി​ച്ച​വ​രെ​യും കു​ത്തി​വ​യ്പ്പെ​ടു​ക്കാ​ത്ത​വ​രെ​യും  പ​രി​ശോ​ധ​ന​യ്ക്കു …

കൊവിഡ് വാക്സിനുകൾ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാവില്ല: പഠനം Read More »

പൊറോട്ട കഴിച്ച് അലർജിയായി വിദ്യാർത്ഥിനി അന്തരിച്ചു.

ഇടുക്കി :പൊറോട്ട കഴിച്ച് അലർജിയായി വിദ്യാർത്ഥിനി അന്തരിച്ചു.വാഴത്തോപ്പ് താന്നി കണ്ടം വെളിയത്തു മാലി സിജു ഗബ്രിയൽന്റെ മകൾ നയൻ മരിയ സിജു ആണ്(16) അന്തരിച്ചത്. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കുട്ടിക്ക് കാലങ്ങളായി മൈദ അലർജിയാണ്. ഇന്ന് രാവിലെ പൊറോട്ട കഴിച്ച ഉടനെ ബിപി താഴ്ന്നു പോവുകയായിരുന്നു. ഉടനേ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു

വയനാട്: കൽപ്പറ്റയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ആശുപത്രിക്കാരുടെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വെച്ച് ഗീതു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ശരിയായ ചികിത്സ ലഭിക്കാത്തതിനാലാണ് യുവതി മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.

ന്യൂമോണിയ പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ഉമ്മൻ‌ചാണ്ടിയെ ആശുപത്രി മാറ്റുന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഉമ്മൻചാണ്ടിയെ തുടർ ചികിത്സക്കായി ബാംഗ്ലൂരിലേക്ക് മാറ്റുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ബാംഗ്ലൂരിലേക്ക്, ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമേ കൊണ്ടുപോകൂ. ഉമ്മൻചാണ്ടിയെ നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് പരിചരിക്കുന്നത്. സർക്കാർ, ആറംഗ മെഡിക്കൽ …

ന്യൂമോണിയ പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ഉമ്മൻ‌ചാണ്ടിയെ ആശുപത്രി മാറ്റുന്നത് Read More »

ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നഴ്സിങ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ

മാം​ഗ്ലൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാം​ഗ്ലൂരിലെ നഴ്സിങ് കോളേജ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ. കഴിഞ്ഞ ദിവസം 150ഓളം വിദ്യാർഥികളെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോ​ഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ഹോസ്റ്റലിൽ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുകയുണ്ടായി. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഭക്ഷ്യവിഷബാധയുണ്ടായത് മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ്. പെൺകുട്ടികളാണ് ചികിത്സ തേടടിയവരിൽ ഭൂരിഭാഗവും. ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത് കോളേജ് നടത്തി …

ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നഴ്സിങ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ Read More »

ഉമ്മൻചാണ്ടിയെ ഉടനെ വിദഗ്ധ ചികിൽസക്കായി ബാം​ഗ്ലൂരിലേക്ക് കൊണ്ടുപോകില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിതനായി ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ഉമ്മൻചാണ്ടിയെ ബാം​ഗ്ലൂരിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുന്നത് ന്യുമോണിയ ബാധ മാറിയ ശേഷമാകും. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉമ്മൻചാണ്ടിയെ ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിലാകും കൊണ്ടുപോകുക.

ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്ര അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിനെതിരെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ചികിത്സ പിഴവെന്ന ആരോപണം ഉണ്ടായിരിക്കുന്നത്. സുശീലാ ദേവി മരിച്ചത് കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനായിരുന്നു. ചികിത്സാ പിഴവെന്ന കാരണം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതിയും നൽകി. …

ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം Read More »