Timely news thodupuzha

logo

latest news

പാലക്കാട് കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കൽ കോഴഴിക്കാട്ടിൽ വീട്ടിൽ പാറുക്കുട്ടി (75) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലയോടെയാണ് സംഭവം. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശൂർ: മുപ്ലിയത്ത് 6 വയസുകാരൻ വെട്ടേറ്റ് മരിച്ചു. അതിഥിതൊഴിലാളികളുടെ മകന്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അതിഥിതൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് കുട്ടിക്ക് വെട്ടേൽക്കുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടാകുന്നത്. ഏറ്റുമുട്ടലിൽ കുട്ടിയുടെ പിതാവിനും പരിക്കേറ്റു. ആസം സ്വദേശിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തുന്നത്. സ്വത്ത് തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന. അമ്മാവന്‍ ജമാലുവിലെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം; കാണിക്ക സമർപ്പണം നടത്തി

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2023 രക്ഷാധികാരി കെ.കെ.പുഷ്പാഗദൻ ഭഗവാനുള്ള കാണിക്കാ സമർപ്പണം നടത്തി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഉത്സവ സമിതി ചെയർപേഴ്സൺ ബി.ഇന്ദിര സംഭാവനകൾ ഏറ്റുവാങ്ങി. അഡ്വ.ശ്രീവിദ്യ രാജേഷ്, കോനാട്ട് ഹൈപ്പർ മാർക്കറ്റ് ഉടമ ഗിരീഷ് കോനാട്ട് തുടങ്ങിയവർ സംഭാവന സമർപ്പിച്ചു. ജനറൽ കൺവീനർ അശോക് കുമാർ, പരസ്യ വിഭാഗം കൺവീനർ കെ.ആർ.ശ്രീജേഷ്, സുരക്ഷാ വിഭാഗം കൺവീനർ ബി.വിശാഖ്, മീഡിയ കോഡിനേറ്റർ സി.ജയകൃഷ്ണൻ, മാതൃസമിതി അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ കൂടാതെ നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.

കെ.എസ്.ഇ.ബി.റിട്ട ഫിനാൻസ് ഓഫീസർ പി.കെ.അയ്യപ്പൻ നായരുടെ ഭാര്യ എസ്.ചന്ദ്രികാ ദേവി അന്തരിച്ചു

തൊടുപുഴ: കെ.എസ്.ഇ.ബി.റിട്ട ഫിനാൻസ് ഓഫീസർ വെങ്ങല്ലൂർ വൃന്ദാവനം വീട്ടിൽ പി.കെ.അയ്യപ്പൻ നായരുടെ ഭാര്യ എസ്.ചന്ദ്രികാ ദേവി (പൊന്നു -80 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാത്രി 7.30ന് വെങ്ങല്ലൂർ വൃന്ദാവനം വീട്ടുവളപ്പിൽ. പരേത മണക്കാട് കുറുന്തോട്ടത്തിൽ(ഇ .എ .പി) കുടുംബാംഗമാണ്. മക്കൾ: സി.ജയലക്ഷ്മി(ബീന ), ജയകൃഷ്ണൻ(അനിമോൻ ), ജയറാം(ദീപു ). മരുമക്കൾ: ഡോ.ഗോപി മേനോൻ(കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം ), ഡി.രേഖ(കിഴക്കേക്കര, മുവാറ്റുപുഴ ), രേഖ ദീപു(എറണാകുളം).

ജെയർ ബോൾസോനാരോ ബ്രസീലിലേക്ക്

മാസങ്ങൾ യു.എസിൽ ചെലവഴിച്ചതിന് ശേഷം ബ്രസീലിയൻ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ മടങ്ങിപോയി. ജനുവരിയിൽ സുപ്രീം കോടതിയിലും കോൺഗ്രസിലും പ്രസിഡൻഷ്യൽ കൊട്ടാരത്തിലും അദ്ദേഹത്തിന്റെ അനുകൂലികൾ ഇരച്ചുകയറിയിരുന്നു. അതിന് ശേഷം ആദ്യമായാണ് വലതുപക്ഷ രാഷ്ട്രീയക്കാരനായ ജെയർ ബോൾസോനാരോ ബ്രസീലിലേക്കെത്തുന്നത്. ഇലക്ഷനിൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലഡ സിൽവയോട് പരാജയപ്പെട്ടതിൽ വഞ്ചന ആരോപിച്ച് വലതുപക്ഷ അം​ഗങ്ങൾ ആഴ്ചകൾ നീണ്ട പ്രതിഷേധവും പിന്നീട് കലാപം ഉണ്ടാക്കുകയായിരുന്നു. എന്നാൽ ഫ്ലോറിഡയിലെ ഒരു വിമാനത്താവളത്തിൽ സംസാരിക്കവെ, ലുലയ്‌ക്കെതിരായ എതിർപ്പിനെ നയിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം …

ജെയർ ബോൾസോനാരോ ബ്രസീലിലേക്ക് Read More »

മധു വധം; അന്തിമവിധി ഇന്ന്

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി ഇന്ന് പ്രസ്താവിക്കും. മണ്ണാർക്കാട് പട്ടികജാതി – പട്ടികവർഗ കോടതിയാണു വിധി പറയുക. 16 പ്രതികളുള്ള കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകുമ്പോഴാണു വിധിപ്രസ്താവം. കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. വിചാരണവേളയിൽ 24 പേർ കൂറുമാറി. കൂറു മാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ, വീണ്ടും അറസ്റ്റിൽ

ആലപ്പുഴ : വിദ്യാർഥിനികളോട് അപമര്യാതയായി പെരുമാറി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്താണ് (43) അറസ്റ്റിലായത്. മറ്റൊരു വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്കൂളിൽവച്ചും ഇയാൾ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അമ്പലപ്പുഴ, പുന്നപ്ര പൊലീസ് കേസെടുത്തത്. 5 വിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് 19ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ …

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ, വീണ്ടും അറസ്റ്റിൽ Read More »

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു

കൊളുക്കുമലയുടെ ദൃശ്യഭംഗി നുകർന്നു കൊണ്ട് യുവത 

കേരള സംസ്ഥാന യുവജനക്ഷേമബോർഡ്‌ ദേശിയ സാഹസിക അക്കാദമി കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ദക്ഷിണ ഇന്ത്യ യിലെ രണ്ടാമത്തെ ഉയരം കൂടിയ മലനിരയായ കൊളുക്കുമലയിലേക്ക് ട്രെക്കിങ് സംഘടിപ്പിച്ചു. ട്രെക്കിങ് പരിപാടി യുവജന ക്ഷേമ ബോർഡ്‌ മെമ്പർ സന്തോഷ്‌ കാല സൂര്യനെല്ലിയിൽ ബേസ് ക്യാമ്പിൽ വെച്ച് ഫ്ലാഗ് ഓഫ്‌ ചെയ്തു.സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 35 യുവതീ യുവാക്കളാണ് ട്രെക്കിങ്ങിൽ പങ്കെടുത്തത്. 12 കിലോമീറ്ററോളം അതിദുർഘടമായ പാതയിലൂടെ ഉള്ള ഓഫ്‌ റോഡ് ജീപ്പ് സഫാരി, ടെന്റ് ക്യാമ്പിങ്, സൂര്യോദയ-അസ്തമന ദർശനം,ലോകത്തിലെ …

കൊളുക്കുമലയുടെ ദൃശ്യഭംഗി നുകർന്നു കൊണ്ട് യുവത  Read More »

ബിജെപി നേതാക്കള്‍ 301 കോളനി സന്ദര്‍ശിച്ചു

ഇടുക്കി:ചിന്നക്കനാലിൽ അരിക്കൊമ്പൻ്റെ ഭീഷണിയിൽ ദുരിതമനുഭവിക്കുന്ന മുന്നൂറ്റിയൊന്ന് കോളനിയിലെ  കുടുംബങ്ങളെ ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരി സന്ദർശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോട് കൂടിയാണ് എൻ.ഹരിയും സംഘവും സ്ഥലം സന്ദർശിച്ചത്. ആനയിറങ്കൽ ഡാമിന്  ചുറ്റപ്പെട്ട പ്രദേശങ്ങളിലെ മുപ്പത്തഞ്ചോളം കുടുംബങ്ങൾ മരണവാറണ്ടുമായി കഴിയുന്നവരാണ്. പ്രായമായവരും കുട്ടികളും രോഗികളുമടക്കം നൂറുകണക്കിന് ആളുകൾ ഏതു നിമിഷവും കടന്നു വരാവുന്ന ആളെ കൊല്ലിയായ അരിക്കൊമ്പനെയും ചക്കകൊമ്പനെയു മൊക്കെ ഭയന്നാണ് ഓരോ രാത്രിയും തള്ളി നീക്കുന്നത്.ഇത് കണ്ടിട്ട് വളരെയധികം വിഷമം ഉണ്ടാക്കിയെന്ന് എൻ.ഹരി പറഞ്ഞു. നൂറു …

ബിജെപി നേതാക്കള്‍ 301 കോളനി സന്ദര്‍ശിച്ചു Read More »

ലൈംഗിക അതിക്രമം; മൂന്നരവര്‍ഷം കഠിന തടവ്

തൊടുപുഴ: പതിമൂന്നുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം പ്രതിക്ക് മൂന്നരവര്‍ഷം കഠിനതടവും 1.10 ലക്ഷം പിഴയും ശിക്ഷ. കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളില്‍ ബിജോയി ജോസഫി(49) നെയാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സണ്‍ എം. ജോസഫ് ശിക്ഷിച്ചത്.2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് മൂന്നുവര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന് ആറ് മാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ …

ലൈംഗിക അതിക്രമം; മൂന്നരവര്‍ഷം കഠിന തടവ് Read More »

സംസ്ഥാനത്ത് ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന പ്രാബല്യത്തിൽ വരും. നിലവിൽ ഒരു ലിറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിലെ വില. ഇത് ഒന്നാം തീയതിയോടെ പെട്രോളിന് 107.50 രൂപയും ഡീസലിന് 96.53 രൂപയുമാവും. സാമൂഹിക സുരക്ഷ ഫണ്ടിലേക്കാണ് ഇന്ധന സെസ് തുക പോവുന്നത്. കിഫ്ബി ഇനത്തിൽ നിലവിൽ ഒരു രൂപ ഇടാക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ സെസും. 25 പൈസയാണ് ഒരു ലിറ്ററിന് ഈടാക്കുന്ന സെസ്. 750 …

സംസ്ഥാനത്ത് ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന പ്രാബല്യത്തിൽ Read More »

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ. അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമത്തിനെതിരെയുള്ള ഹൈക്കോടതിയുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം,മൂന്നാർ, ഇടമലക്കുടി, രാജക്കാട്, രാജകുമാരി, വൈസൺമാലി, സേനാപതി, ചിന്നക്കനാൽ, ഉടുമ്പൻചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിക്കുന്നത്. ഇടുക്കി സിങ്കണ്ടത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. ചിന്നക്കനാലിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. അതേസമയം , അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് വിടാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. വിദഗ്ധ സമിതി റിപ്പോർട്ടിനു ശേഷം ആനയെ മാറ്റിപാർപ്പിക്കുന്നതിൽ തീരുമാനം …

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ Read More »

കുഞ്ഞി കൈയ്യിൽ സമ്പാദ്യപ്പെട്ടി; കുട്ടികൾക്കായി വ്യത്യസ്തമായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ച് ആലക്കോട് ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ

ആലക്കോട്: അവധിയും, ആഘോഷങ്ങളോടുമൊപ്പം കുട്ടികളിൽ സമ്പാദശീലം വളർത്തുന്ന “കുഞ്ഞി കൈയ്യിൽ സമ്പാദ്യപ്പെട്ടി പദ്ധതിക്ക് ” തുടക്കം കുറിച്ചിരിക്കുകയാണ് ആലക്കോട് ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ. പദ്ധതിയുടെ ഭാഗമായി ആലക്കോട് സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് സ്കൂളിലെ 200 കുട്ടികൾക്കും സമ്പാദ്യ കുടുക്ക സൗജന്യമായി നൽകി. അവധിക്കാലത്ത് കുട്ടികൾക്ക് ബന്ധുക്കൾ നൽകുന്ന തുകയും, ആഘോഷങ്ങൾക്ക് ലഭിക്കുന്ന തുകയുമെല്ലാം കുടുക്കയിൽ നിക്ഷേപിക്കുന്നു. ആലക്കോട് സഹകരണ ബാങ്ക് എല്ലാ കുട്ടികൾക്കും സീറോ ബാലൻസ് അക്കൗണ്ടും, പാസ് ബുക്കും നൽകും. കുട്ടികളിൽ …

കുഞ്ഞി കൈയ്യിൽ സമ്പാദ്യപ്പെട്ടി; കുട്ടികൾക്കായി വ്യത്യസ്തമായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ച് ആലക്കോട് ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ Read More »

അരിക്കൊമ്പൻ ദൗത്യം; ഹൈക്കോടതി തീരുമാനം നിരാശാജനകമെന്ന് ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി തീരുമാനം വളരെ നിരാശാജനകമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് പകരം ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമാണ് കോടതി കൈക്കൊണ്ടിട്ടുള്ളത്. റേഡിയോ കോളർ ഘടിപ്പിച്ചതുകൊണ്ട് ജനങ്ങളുടെ ഭീതിയുടെ കാര്യത്തിൽ കുറവ് വരുന്നില്ല. അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടിക്കുക എന്നല്ലാതെ ഇക്കാര്യത്തിൽ യാതൊരു പരിഹാരമാർഗ്ഗവുമില്ല. കാട്ടാനകൾക്ക് സൈര്യവിഹാരം നടത്തുന്നതിന് വർഷങ്ങളായി താമസിച്ചുവരുന്ന മനുഷ്യരെ അവിടെ നിന്നും കുടിയിറക്കുകയെന്ന് പറയുന്നതിലെ യുക്തി ഒരു തരത്തിലും മനസിലാകുന്നില്ല. സർക്കാരും മറ്റ് ജനപ്രതിനിധികളും …

അരിക്കൊമ്പൻ ദൗത്യം; ഹൈക്കോടതി തീരുമാനം നിരാശാജനകമെന്ന് ഡീൻ കുര്യാക്കോസ് എം.പി Read More »

ലോക ജലദിനത്തോട് അനുബന്ധിച്ച് കല്ലൂര്‍ക്കാട് ടൗണില്‍ ഫ്ളാഷ് മോബ് നടത്തി

ലോക ജലദിനത്തിന്‍റെ ഭാഗമായി ജല്‍ജീവന്‍ മിഷന്‍ നിര്‍വഹണ സഹായ ഏജന്‍സിയായ രാജീവ് യൂത്ത് ഫൗണ്ടേഷനും കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി കല്ലൂര്‍ക്കാട് ടൗണില്‍ ഫ്ളാഷ് മോബ് നടത്തി. മുവാറ്റുപുഴ നിര്‍മ്മല കോളേജിലെ എന്‍.എസ്.എസ്. വോളണ്ടിയേഴ്സ് ആയ 17 വിദ്യാര്‍ത്ഥികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ഫ്ളാഷ് മോബിന് കല്ലൂര്‍ക്കാട് പഞ്ചായത്തിന്‍റെ ചുമതലയുള്ള ജല്‍ജീവന്‍ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിന്ന്യാ ബാബു, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാരായ മീര സെലിന്‍ എല്‍ദോ, അതുല്യ ചന്ദ്രന്‍ എന്നിവര്‍ …

ലോക ജലദിനത്തോട് അനുബന്ധിച്ച് കല്ലൂര്‍ക്കാട് ടൗണില്‍ ഫ്ളാഷ് മോബ് നടത്തി Read More »

സുവര്‍ണ്ണ ജൂബിലി ആഘോഷ നിറവിൽ ഉപ്പുതോട് ​ഗവൺമെന്റ് യു.പി സ്കൂൾ

ഉപ്പുതോട്: മലയോര ജനതയുടെ വിദ്യാഭ്യാസമെന്ന ആവശ്യം സഫലീകരിച്ച ഉപ്പുതോട് ​ഗവൺമെന്റ് യു.പി സ്കൂൾ അമ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി 31ന് സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിക്കുവാൻ തീരമാനിച്ചിരിക്കുകയാണ് സ്കൂൾ അധികൃതർ. ജല വിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മരിയാപുരം പഞ്ചായത്ത് പ്രസിഡന്‍റ് ജിന്‍സി ജോയി അദ്ധ്യക്ഷത വഹിക്കും. സ്കൂളിലെ പ്രഥമ അധ്യാപകനായ കരുണാകരന്‍ നായര്‍ എം.ജിയെ ചടങ്ങിൽ ആദ​രിക്കും. സ്പോര്‍ട്സ് കമന്‍റേറ്റര്‍ ഷൈജു ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും. മരിയാപുരം ഗ്രാമപഞ്ചായത്ത് വൈസ് …

സുവര്‍ണ്ണ ജൂബിലി ആഘോഷ നിറവിൽ ഉപ്പുതോട് ​ഗവൺമെന്റ് യു.പി സ്കൂൾ Read More »

അസി.സിവിൽ എൻജിനിയർ തസ്തികയിൽ കരാർ നിയമനം

ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പിൽ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിന് അസി. എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തും. വിശദവിവരങ്ങൾക്ക്: hsgtechdept.kerala.gov.in.

കരാറുകാർക്കുവേണ്ടി കമ്മീഷണർക്കുമേൽ സർക്കാർ സമ്മർദ്ദം ചെലത്തിയാണ് അനുകൂല റിപ്പോർട്ട് നേടിയത്; വി.ഡി.സതീശൻ

കൊച്ചി: കരാറുകാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചൂട് കൂടിയതാണ് ബ്രഹ്മപുരം തീപിടുത്തത്തിന്‍റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ട്. കരാറുകാർക്കുവേണ്ടി കമ്മീഷണർക്കുമേൽ സർക്കാർ സമ്മർദ്ദം ചെലത്തിയതുകൊണ്ടാണ് അനുകൂല റിപ്പോർട്ട് നേടിയതെന്നും സതീശൻ ആരോപിച്ചു. തീപിടുത്തത്തിനു പിന്നിൽ സ്വാഭാവിക കാരണങ്ങളാണെന്നും അട്ടിമറി നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ ചീഫ് സെക്രട്ടറിക്ക് കൈമാറുന്നതിനായി ഡിജിപി അനിൽ കാന്തിന് ഇ മെയിൽ വഴി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ അട്ടിമറി …

കരാറുകാർക്കുവേണ്ടി കമ്മീഷണർക്കുമേൽ സർക്കാർ സമ്മർദ്ദം ചെലത്തിയാണ് അനുകൂല റിപ്പോർട്ട് നേടിയത്; വി.ഡി.സതീശൻ Read More »

യുണീടാക്ക്‌ ഇടപാടു കേസ്; വിചാരണക്കോടതിയിലുള്ള രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: യുണീടാക്ക്‌ ഇടപാടു കേസുമായി ബന്ധപ്പെട്ട്‌ വിചാരണക്കോടതിയിലുള്ള രേഖകൾ ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. കേസിലെ പ്രതിയായ എം.ശിവശങ്കരന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ്‌ ജസ്‌റ്റിസ്‌ എ.ബദറുദ്ദീന്റെ നിർദേശം. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത്‌, കൈക്കൂലി, ഡോളർ കടത്ത് തുടങ്ങിയ കേസുകൾ പരസ്പരം ബന്ധപ്പെട്ടതാണെന്നിരിക്കെ ഇവ ഒന്നിച്ച് അന്വേഷിക്കുന്നതിന് തടസമെന്തെന്ന് കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു. തുടർന്ന്‌ മൂന്ന്‌ കേസുകളും വ്യത്യസ്‌തമാണെന്ന്‌ ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ മുദ്രവച്ച കവറിൽ ഇഡി കോടതിയിൽ സമർപ്പിച്ചു. എന്നാൽ രേഖകൾ മുദ്രവച്ച …

യുണീടാക്ക്‌ ഇടപാടു കേസ്; വിചാരണക്കോടതിയിലുള്ള രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി Read More »

പ്രശസ്ത കലാകാരനും സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപകാംഗവുമായ വിവാൻ സുന്ദരം അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ കലാകാരൻ വിവാൻ സുന്ദരം ബുധനാഴ്ച രാവിലെ ഡൽഹിയിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ചിത്രകല, ശിൽപം, ഫോട്ടോഗ്രാഫി, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് – എന്നിങ്ങനെ തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ച വിവാൻ സുന്ദരം സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട് സെൻറർ തുടങ്ങിയവയുടെ സ്ഥാപകാംഗം കൂടിയാണ്‌. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും പ്രദർശനങ്ങളിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാര്യ: എഴുത്തുകാരി ഗീത കപൂർ.സിംലയിലാണ്‌ ജനനം. ലണ്ടനിലെ സ്കൂളിൽ പഠനത്തിനു …

പ്രശസ്ത കലാകാരനും സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപകാംഗവുമായ വിവാൻ സുന്ദരം അന്തരിച്ചു Read More »

മുട്ടട വാർഡ് കൗൺസിലറും സി.പി.ഐ(എം) കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവുമായ ടി.പി.റിനോയ് അന്തരിച്ചു

പേരൂർക്കട: തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡ് കൗൺസിലറും സി പി ഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവുമായ മുട്ടട കീഴെ കണ്ണേറ്റിൽ വീട്ടിൽ ടി പി റിനോയ് (47) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ 10 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിവൈഎഫ്ഐ കേശവദാസപുരം മുൻ ലോക്കൽ സെക്രട്ടറി പേരൂർക്കട ഏരിയാ മുൻ ജോയിൻ്റ് സെക്രട്ടറി, പി കെ എസ് മേഖലാ സെക്രട്ടറി …

മുട്ടട വാർഡ് കൗൺസിലറും സി.പി.ഐ(എം) കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവുമായ ടി.പി.റിനോയ് അന്തരിച്ചു Read More »

ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന്‌ മന്ത്രി വീണാ ജോർജ്‌. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്‌ഡ് വാക്‌സിന്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാക്‌സിന്‍ ലഭ്യമാക്കിയത്. പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്‌ഡ് വാക്‌സിന്റെ വില. കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോയ്‌ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുള്ളത്. ടൈഫോയ്‌ഡ് വാക്‌സിന്‍ എസന്‍ഷ്യല്‍ മരുന്നുകളുടെ …

ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; മന്ത്രി വീണാ ജോർജ്‌ Read More »

വ്യവസായനയം അംഗീകരിച്ച് മന്ത്രിസഭായോഗം

തിരുവനന്തപുരം: 2023ലെ കേരള വ്യവസായനയം ഇന്നുചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. മാറുന്ന കാലത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം ഒരുക്കും. നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന ആശയങ്ങള്‍ വളര്‍ത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സമഗ്ര നയമാണ് തയ്യാറാക്കിയത്. പട്ടയം അനുവദിക്കും: കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് മൊറാഴ വില്ലേജിലെ കാനൂലില്‍ 1958ല്‍ താല്‍ക്കാലിക പട്ടയം അനുവദിച്ച 28 ഏക്കര്‍ ഭൂമിക്ക് നിലവിലുള്ള 135 കൈവശക്കാരുടെ പേരില്‍ സ്ഥിര പട്ടയം അനുവദിക്കാന്‍ തീരുമാനിച്ചു. 1995 …

വ്യവസായനയം അംഗീകരിച്ച് മന്ത്രിസഭായോഗം Read More »

ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. ആയതിനാൽ അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും മന്ത്രി വി …

ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

കൊച്ചി മെട്രോ റെയിൽ രണ്ടാം ഘട്ട പ്രവർത്തനം; 1957,05,00,000 രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കും

തിരുവനന്തപുരം: ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ 11.2 കി.മീ ദൈര്‍ഘ്യത്തില്‍ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 1571,05,00,000 (ആയിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്ന് കോടി അഞ്ച് ലക്ഷം) രൂപയുടെ സംസ്ഥാന വിഹിതം കൂടി ഉള്‍പ്പെടുത്തി 1957,05,00,000 (ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ച്‌ല‌ക്ഷം) രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് പുതുക്കിയ അനുമതി നൽകിയത്.

കർണാടകയിലെ തെരഞ്ഞെടുപ്പ് മെയ് ആദ്യവാരം

ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ 11.30 വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യത്തിലും കമ്മീഷൻ നിലപാട് വ്യക്തമാക്കിയേക്കും. കർണാടകയിൽ മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കർണാടക നിയമസഭയിൽ ആകെ 224 സീറ്റുകളാണുള്ളത്. നിലവിൽ നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. മാർച്ച് 9 ന് കർണാടക സന്ദർശിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.

നാഷ്‌വില്ലെയിലെ സ്കൂളിൽ നടന്ന വെടിവയ്പ്പ്; പ്രതി തോക്ക് വാങ്ങിയത് അഞ്ച് കടകളിൽ നിന്ന്

ടെന്നസിയിലെ നാഷ്‌വില്ലെയിലെ സ്വകാര്യ ക്രിസ്ത്യൻ സ്കൂളിൽ തിങ്കളാഴ്ച നടന്ന കൂട്ട വെടിവയ്പ്പിലെ പ്രതി, അഞ്ച് വ്യത്യസ്ത പ്രാദേശിക തോക്ക് കടകളിൽ നിന്ന് ഏഴ് തോക്കുകൾ നിയമപരമായി വാങ്ങുകയും അവയിൽ ചിലത് വീട്ടിൽ ഒളിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ട കവനന്റ് സ്‌കൂളിൽ നടന്ന ആക്രമണത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ നാഷ്‌വില്ലെ പോലീസ് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു.

കാറപകടം; ചാലക്കുടിയിൽ രണ്ട് സ്ത്രീകള്‍ മരിച്ചു

ചാലക്കുടി: വഴിയാത്രക്കാരിയെ ഇടിച്ചതോടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലുമിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാല്‍നടക്കാരി പരിയാരം ചില്ലായി അന്നു(72), കാര്‍ യാത്രികയായ കൊന്നക്കുഴി ആനി(57)എന്നിവരാണ് മരിച്ചത്. കാറോടിച്ച കൊന്നക്കുഴി കരിപ്പായി തോമസിന് ഗുരുതരമായി പരിക്കേറ്റു. ബുധന്‍ പുലര്‍ച്ചെ 5.40ഓടെ പരിയാരം സിഎസ്ആര്‍ വളവില്‍ വച്ചായിരുന്നു സംഭവം. മുരിങ്ങൂര്‍ പള്ളിയിലേക്ക് പോവുകയായിരുന്നു തോമസും ആനിയും. സിഎസ്ആര്‍ കടവിന് സമീപം പള്ളിയിലേക്ക് പോവുകയായിരുന്ന അന്നു റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ചത്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ …

കാറപകടം; ചാലക്കുടിയിൽ രണ്ട് സ്ത്രീകള്‍ മരിച്ചു Read More »

എടപ്പാളിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

മലപ്പുറം ജില്ലയിലെ എടപ്പാളിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. കാർ യാത്രക്കാരുമായുള്ള അടിപിടിയിൽ ബസ് ജീവനക്കാർക്കെതിരെ കേസ് എടുത്തതിലാണ് പ്രതിഷേധം. പെട്ടെന്നുള്ള മിന്നൽ പണിമുടക്ക് എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികളുൾപ്പെടെയുള്ള യാത്രക്കാരെ വലച്ചു. ഇന്നലെ കാർ യാത്രിക്കാരുമായി ബസ് ജീവനക്കാർ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനെത്തുടർന്നാണ് പണിമുടക്ക്. ചില ബസ് ജീവനക്കാർ സർവ്വീസ് നടത്താൻ തയാറായെങ്കിലും സമരക്കാർ ഇത് തടഞ്ഞു. ഇതിനിടയിൽ പൊലീസും സമരക്കാരുമായി സംഘർഷമുണ്ടായി.

യുവതിയെ ബസിൽ വച്ച് ശല്യം ചെയ്തയാൾ പിടിയിൽ

പെരുമ്പാവൂർ: കോട്ടയം-പാലക്കാട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യുവതിയെ ശല്യം ചെയ്തയാൾ പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിലിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 26നു വൈകിട്ട് ആണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം തന്നെ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. സമാന സംഭവത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒമാരായ പി.എ.അബ്ദുൾ മനാഫ്, സി.കെ.മീരാൻ, …

യുവതിയെ ബസിൽ വച്ച് ശല്യം ചെയ്തയാൾ പിടിയിൽ Read More »

മധു വധക്കേസിൽ അന്തിമവിധി നാളെ

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി നാളെ പ്രസ്താവിക്കും. മണ്ണാർക്കാട് പട്ടികജാതി – പട്ടികവർഗ കോടതിയാണു വിധി പറയുക. പതിനാറ് പ്രതികളുള്ള കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകുമ്പോ ഴാണു വിധിപ്രസ്താവം. കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. വിചാരണവേളയിൽ 24 പേർ കൂറുമാറി. കൂറു മാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു അട്ടപ്പാടി മധുവിന്‍റേത്. 2018 ഫെബ്രുവരിയിലാണു …

മധു വധക്കേസിൽ അന്തിമവിധി നാളെ Read More »

മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു

ന്യൂഡൽ‌ഹി: ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ പി.പി.മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പിൻവലിച്ച് ഉത്തരവിറക്കിയത്. കേസിൽ സെഷൻസ് കോടതിയുടെ വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നിട്ടും തനിക്കെതിരെയുള്ള അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിൻവലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്‍റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹർജി ഇന്നു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് …

മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു Read More »

രാജ്യം കൊള്ളയടിച്ചവരെ സംരക്ഷിക്കാൻ ഒ.ബി.സിക്കാരെ മറയായാക്കേണ്ടെന്ന് കെ.പി.സി.സി ഒ. ബി. സി. ഡിപ്പാർട്ട്മെന്റ്‌

രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരേയും കൊള്ളയടിച്ച് നാടുവിടുന്നവരെയും വെള്ളപൂശുന്നതിനും സംരക്ഷിക്കുന്നതിനും പിന്നോക്കകാരെ മറയാക്കരുതെന്ന് കെ.പി.സി.സി ഒ. ബി. സി. ഡിപ്പാർട്ട്മെന്റ്‌. രാജ്യപുരോഗതിക്ക് വേണ്ടി മണ്ണിലും പണിശാലകളിലും കഠിനാധ്വാനം ചെയ്യുന്ന ഒ.ബി.സിക്കാരെ മറയാക്കുന്നതിൽ നിന്ന് ഇനിയെങ്കിലും ബി.ജെ.പി പിന്തിരിയണം. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് അദാനിക്ക് നൽകുന്ന നരേന്ദ്ര മോദിയേയും രാജ്യത്തിന്റെ സമ്പത്തുമായി നാടുവിട്ട സവർണരായ ലളിത് മോദിയേയും നീരവ് മോദിയേയും രാഹുൽ ഗാന്ധി തുറന്നു കാട്ടുമ്പോൾ ഒ.ബി.സിയുടെ പേരിൽ അവർക്ക് സംരക്ഷണ കവചം ഒരുക്കുന്നത് കൊള്ളക്കാരെ സംരക്ഷിക്കലാണ്. പിന്നോക്ക ജനവിഭാഗങ്ങളെ …

രാജ്യം കൊള്ളയടിച്ചവരെ സംരക്ഷിക്കാൻ ഒ.ബി.സിക്കാരെ മറയായാക്കേണ്ടെന്ന് കെ.പി.സി.സി ഒ. ബി. സി. ഡിപ്പാർട്ട്മെന്റ്‌ Read More »

കായംകുളം–എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ; എ.എം.ആരിഫ് എം.പി റെയിൽമന്ത്രിക്ക് നിവേദനം നൽകി

ന്യൂഡൽഹി: കായംകുളം–എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ ഉടൻ പൂർത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എ.എം.ആരിഫ് എം.പി റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവിന് നിവേദനം നൽകി. ആകെ 115 കിലോമീറ്ററാണ്‌ പാത. 45 കിലോമീറ്റർ വരുന്ന കായംകുളം–- അമ്പലപ്പുഴ ഭാഗം കമീഷൻ ചെയ്‌തു. ‍15 കിലോമീറ്റർ വരുന്ന തുറവൂർ– -കുമ്പളം, എട്ടു കിലോമീറ്ററുള്ള കുമ്പളം–- എറണാകുളം പാതകളുടെ ഇരട്ടിപ്പിക്കലിന്‌ റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചിട്ടുണ്ട്. 46 കിലോമീറ്റർ വരുന്ന അമ്പലപ്പുഴ-–- തുറവൂർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാലേ തീരദേശപാതയുടെ പൂർണ പ്രയോജനം ലഭിക്കൂ. ഇതിന്റെ …

കായംകുളം–എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ; എ.എം.ആരിഫ് എം.പി റെയിൽമന്ത്രിക്ക് നിവേദനം നൽകി Read More »

കോവിഡ്‌ വ്യാപനത്തെ തുടർന്ന് ഉക്രയ്‌നിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർഥികൾക്ക്‌ ഇന്ത്യയിൽ എം.ബി.ബി.എസ്‌ പരീക്ഷ എഴുതാൻ ഒറ്റത്തവണ അവസരമൊരുക്കുമെന്ന്‌ കേന്ദ്രം

ഉക്രയ്‌നിൽ നിന്നുൾപ്പെടെ തിരിച്ചുവരാൻ നിർബന്ധിതരായ മെഡിക്കൽ വിദ്യാർഥികൾക്ക്‌ ഇന്ത്യയിൽ എം.ബി.ബി.എസ്‌ പരീക്ഷ എഴുതാൻ ഒറ്റത്തവണ അവസരമൊരുക്കുമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. യുദ്ധത്തെ തുടർന്ന്‌ ഉക്രയ്‌നിൽ നിന്നും കോവിഡ്‌ സാഹചര്യങ്ങൾ കാരണം ചൈന, ഫിലിപ്പീൻസ്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക്‌ ആശ്വാസമേകുന്നതാണ്‌ തീരുമാനം. രണ്ടുതവണ പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചു. എംബിബിഎസ്‌ ഫൈനൽ പാർട്ട്‌–-1, പാർട്ട്‌–-2 പരീക്ഷകൾ (തിയറി, പ്രാക്ടിക്കൽ) ദേശീയ മെഡിക്കൽ കമീഷൻ സിലബസും മാർഗരേഖയും അനുസരിച്ച്‌ എഴുതാൻ അവസരം നൽകും. ഒറ്റ …

കോവിഡ്‌ വ്യാപനത്തെ തുടർന്ന് ഉക്രയ്‌നിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർഥികൾക്ക്‌ ഇന്ത്യയിൽ എം.ബി.ബി.എസ്‌ പരീക്ഷ എഴുതാൻ ഒറ്റത്തവണ അവസരമൊരുക്കുമെന്ന്‌ കേന്ദ്രം Read More »

കേന്ദ്രസർക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി

നടപ്പ്‌ വർഷം കേന്ദ്രസർക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി പെരുകി. ഇതിൽ 148.8 ലക്ഷം കോടി ആഭ്യന്തര കടവും ഏഴ്‌ ലക്ഷം കോടി വിദേശ കടവുമാണ്. മൊത്തം ആഭ്യന്തര വരുമാന(ജി.ഡി.പി)ത്തിന്റെ 57.3 ശതമാനമാണ്‌ കടബാധ്യതയെന്ന്‌ രാജ്യസഭയിൽ വി.ശിവദാസന്‌ നൽകിയ മറുപടിയിൽ ധന മന്ത്രാലയം അറിയിച്ചു. വർഷം പലിശ കൊടുക്കാൻ വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്‌. കോവിഡ്‌ മൂലമാണ് 2020––21 ൽ കടം കൂടിയതെന്ന്‌ കേന്ദ്രം ന്യായീകരിച്ചിരുന്നു. കോവിഡിന് മുമ്പേ കടം ഉയർന്നു തുടങ്ങിയെന്ന്‌ കണക്കുകളിൽ …

കേന്ദ്രസർക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി Read More »

മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിൽ നൂറാം ഗോൾ നേടി മെസി

ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നൂറ് ഗോൾ പിന്നിട്ട് മെസി. കുറസാവോയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണു അർജന്‍റീനിയൻ താരം ലയണൽ മെസി നൂറ് ഗോൾ നേട്ടം പിന്നിട്ടത്. മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിലായിരുന്നു അദ്ദേഹത്തിന്‍റെ അന്താരാഷ്ട്ര കരിയറിലെ നൂറാം ഗോൾ. മത്സരത്തിൽ മെസി ഹാട്രിക് നേടി. ആദ്യപകുതിയുടെ ഇരുപതാം മിനിറ്റിൽ ആദ്യ ഗോൾ നേടിയതിനു ശേഷം 33, 37 മിനിറ്റുകളിലും അടുത്ത ഗോളുകൾ മെസി നേടി. 174 മത്സരങ്ങളിൽ നിന്നാണ് മെസിയുടെ ഈ നേട്ടം. കഴിഞ്ഞ മത്സരത്തിൽ പനാമയ്ക്കെതിരെ …

മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിൽ നൂറാം ഗോൾ നേടി മെസി Read More »

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകൾ ഈടാക്കിയിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി

ന്യൂഡൽഹി: ദേശീയപാത വികസനത്തിന് വേണ്ടിയുള്ള സംസ്ഥാന വിഹിതം നിർബന്ധിത ചട്ടമല്ലെന്ന് കേന്ദ്രം. ഡോ.ജോൺ ബ്രിട്ടാസ് എം.പി. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങളിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തുകകൾ ഈടാക്കണമെന്ന ഒരു നയം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇപ്രകാരമൊരു നിർബന്ധിത ചട്ടം രൂപീകരിച്ചിട്ടില്ലെന്നും രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകൾ ഈടാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് കേന്ദ്ര സർക്കാർ മറുപടിയായി …

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകൾ ഈടാക്കിയിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി Read More »

കെ.സുരേന്ദ്രൻ നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിൻറെ രാഷ്‌ട്രീയ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്; വി.കെ.സനോജ്

തിരുവനന്തപുരം: സ്‌ത്രീത്വത്തെ അവഹേളിച്ച കെ സുരേന്ദ്രനെതിരെ ഉചിതമായ നിയമനടപടികൾസ്വീകരിക്കുമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ സ്‌ത്രീകൾക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിൻറെ രാഷ്‌ട്രീയ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ സ്‌ത്രീകൾ അഴിമതി നടത്തി തിന്ന് കൊഴുത്ത് പൂതനകളായി നടക്കുകയാണെന്ന പ്രസ്‌താവന അപലപനീയവും ഒരു രാഷ്‌ട്രീയ നേതാവിന് യോജിക്കാത്തതും ആണ്.

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ വഴി 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന കാമ്പയിന്‍ ഇതിനോടകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് …

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി മന്ത്രി വീണാ ജോര്‍ജ് Read More »

കോൺഗ്രസുകാരെ സംസ്‌കാരമില്ലാത്ത മനുഷ്യരെന്ന് വിളിച്ച് അനിൽ.കെ.ആന്റണി

ന്യൂഡൽഹി: കോൺഗ്രസിനെ പരിഹസിച്ച്‌ മുതിർന്ന നേതാവ്‌ എ.കെ.ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. കേന്ദ്രമന്ത്രി സ്‌മൃ‌തി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്’ എന്നാണ് സ്‌മൃതിയെ അനില്‍ വിശേഷിപ്പിച്ചത്. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ കുറിച്ചു. സംസ്‌കാരമില്ലാത്ത മനുഷ്യർ എന്നാണ്‌ അനിൽ കോൺഗ്രസുകാരെ വിശേഷിപ്പിച്ചത്‌. “കോണ്‍ഗ്രസ് ഏതാനും ചിലരെ …

കോൺഗ്രസുകാരെ സംസ്‌കാരമില്ലാത്ത മനുഷ്യരെന്ന് വിളിച്ച് അനിൽ.കെ.ആന്റണി Read More »

‌പത്തനംതിട്ട ബസ് അപകടം; വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം

തിരുവനന്തപുരം: പത്തനംതിട്ടയിലുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യാനുള്ള സമയം നീട്ടി നൽകി സർക്കാർ ‌

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. മുന്നു മാസം കൂടിയാണ് സമയം നീട്ടി നല്‍കിയത്. ജൂണ്‍ 30നുള്ളില്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായേക്കാം.നേരത്തെ മാര്‍ച്ച് 30 ആയിരുന്നു അവസാനതീയതി.

ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന പണിയാണ് കെ.സുരേന്ദ്രൻ നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപാതയാക്കാനുള്ള ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന പണിയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത വികസനത്തിൽ കേന്ദ്രത്തോടൊപ്പം നിന്ന് ഇടപെടേണ്ടയിടങ്ങളിൽ ഇടപെട്ട് മാതൃകപരമായ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും ദേശീയപാത അതോറിറ്റിയും സംസ്ഥാനസർക്കാരിനെ ഇക്കാര്യത്തിൽ അഭിനന്ദിച്ചിട്ടുമുള്ളതാണ്. എന്നിട്ടും കെ.സുരേന്ദ്രൻ അതൊന്നും മനസിലാക്കാതെ സംസ്ഥാന സർക്കാർ എട്ടുകാലി മമ്മൂഞ്ഞാണെന്നും കാലണ നൽകിയിട്ടില്ലെന്നും വിളിച്ചു പറയുന്നത് ഇരട്ടത്താപ്പാണെന്നും റിയാസ് വാർത്തസമ്മേളനത്തിൽ …

ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന പണിയാണ് കെ.സുരേന്ദ്രൻ നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More »

ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തിരുവനന്തപുരം വിമാനത്താവളത്തിലെ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. അറ്റക്കുറ്റ പണി നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്ത യുവതി അറസ്റ്റിൽ

കൊല്ലം: നടുറോട്ടിൽ അടിയുണ്ടാക്കയ യുവതി അറസ്റ്റിൽ. കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനി അൻസിയ ബീവിയാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയോടിച്ച കേസിലെ പ്രതി കൂടിയാണ് യുവതി. പാങ്ങലുകാട് ജംഗ്ഷനിൽ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. കൂടാതെ ഓട്ടോ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ച കേസിലും പ്രതിയാണ് അൻസിയ ബീവി. ഒരാഴ്ച മുമ്പാണ് വിജിത്തിന്‍റെ കൈ യുവതി തല്ലിയൊടിച്ചത്. അൻസിയ ബീവി നടു റോട്ടിൽ രണ്ട് സ്ത്രീകളുമായി അടിയുണ്ടാക്കുന്നതിന്‍റെ ദൃശ്യം വിജിത്ത് മൊബൈലിൽ …

സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്ത യുവതി അറസ്റ്റിൽ Read More »

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്നും പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്നും പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. കറുപ്പണിഞ്ഞ് പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. ലോക്സഭകൂടി ഒരു മിനിറ്റിനുള്ളിൽ നിർത്തിവെച്ചു. സ്പീക്കർക്കു നേരെ കടലാസ് കീറിയെറിഞ്ഞ് കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചതിനു പിന്നാലെയാണ് സഭ നിർത്തിവെച്ചത്. രാജ് സഭയോഗവും രണ്ട് മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ ‘മോദി’ പരാമർശത്തിൽ മാപ്പ് പറയും വരെ പോര് കടുപ്പിക്കാനൊരുങ്ങി ബി.ജെ.പി. പ്രതിപക്ഷത്തെ ശക്തമായി ആക്രമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്ക് നിർദേശം നൽകി. മോദി …

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്നും പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം Read More »

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

പത്തനംത്തിട്ട: ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. തമിഴിനാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ പരിക്ക് ഗുരുതരം. ഇലവുങ്കൽ-എരുമേനി റോഡിലാണ് അപകടം നടന്നത്. ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. ഏഴ് കുട്ടികളടക്കം അറുപതോളം ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്‍റെ ഒരു ഭാഗം പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ പത്തനംത്തിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

വസതിയിലേത് സന്തോഷകരമായ ഓർമകളായിരുന്നു, തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒഴിയുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നൽകിയ നോട്ടീസിന് മറുപടികത്ത് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2004 മുതൽ താമസിക്കുന്ന തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവാണ് ഒഴിയുന്നത്. വസതിയിലേത് സന്തോഷകരമായ ഓർമകളായിരുന്നെന്നും കത്തിൽ രാഹുൽ ഗാന്ധി പറയുന്നു. ഏപ്രിൽ 23 ന് ഉള്ളിൽ രാഹുൽ ഗാന്ധി താമസിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിയാനാണ് നിർദേശം. ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്. പാർലമെന്‍റ് അംഗത്തിനു ലഭിക്കുന്ന …

വസതിയിലേത് സന്തോഷകരമായ ഓർമകളായിരുന്നു, തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒഴിയുമെന്ന് രാഹുൽ ഗാന്ധി Read More »