Timely news thodupuzha

logo

Local News

കെ.എസ്.ഇ.ബി.റിട്ട ഫിനാൻസ് ഓഫീസർ പി.കെ.അയ്യപ്പൻ നായരുടെ ഭാര്യ എസ്.ചന്ദ്രികാ ദേവി അന്തരിച്ചു

തൊടുപുഴ: കെ.എസ്.ഇ.ബി.റിട്ട ഫിനാൻസ് ഓഫീസർ വെങ്ങല്ലൂർ വൃന്ദാവനം വീട്ടിൽ പി.കെ.അയ്യപ്പൻ നായരുടെ ഭാര്യ എസ്.ചന്ദ്രികാ ദേവി (പൊന്നു -80 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാത്രി 7.30ന് വെങ്ങല്ലൂർ വൃന്ദാവനം വീട്ടുവളപ്പിൽ. പരേത മണക്കാട് കുറുന്തോട്ടത്തിൽ(ഇ .എ .പി) കുടുംബാംഗമാണ്. മക്കൾ: സി.ജയലക്ഷ്മി(ബീന ), ജയകൃഷ്ണൻ(അനിമോൻ ), ജയറാം(ദീപു ). മരുമക്കൾ: ഡോ.ഗോപി മേനോൻ(കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം ), ഡി.രേഖ(കിഴക്കേക്കര, മുവാറ്റുപുഴ ), രേഖ ദീപു(എറണാകുളം).

മുട്ടട വാർഡ് കൗൺസിലറും സി.പി.ഐ(എം) കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവുമായ ടി.പി.റിനോയ് അന്തരിച്ചു

പേരൂർക്കട: തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡ് കൗൺസിലറും സി പി ഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവുമായ മുട്ടട കീഴെ കണ്ണേറ്റിൽ വീട്ടിൽ ടി പി റിനോയ് (47) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ 10 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിവൈഎഫ്ഐ കേശവദാസപുരം മുൻ ലോക്കൽ സെക്രട്ടറി പേരൂർക്കട ഏരിയാ മുൻ ജോയിൻ്റ് സെക്രട്ടറി, പി കെ എസ് മേഖലാ സെക്രട്ടറി …

മുട്ടട വാർഡ് കൗൺസിലറും സി.പി.ഐ(എം) കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവുമായ ടി.പി.റിനോയ് അന്തരിച്ചു Read More »

എടപ്പാളിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

മലപ്പുറം ജില്ലയിലെ എടപ്പാളിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. കാർ യാത്രക്കാരുമായുള്ള അടിപിടിയിൽ ബസ് ജീവനക്കാർക്കെതിരെ കേസ് എടുത്തതിലാണ് പ്രതിഷേധം. പെട്ടെന്നുള്ള മിന്നൽ പണിമുടക്ക് എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികളുൾപ്പെടെയുള്ള യാത്രക്കാരെ വലച്ചു. ഇന്നലെ കാർ യാത്രിക്കാരുമായി ബസ് ജീവനക്കാർ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനെത്തുടർന്നാണ് പണിമുടക്ക്. ചില ബസ് ജീവനക്കാർ സർവ്വീസ് നടത്താൻ തയാറായെങ്കിലും സമരക്കാർ ഇത് തടഞ്ഞു. ഇതിനിടയിൽ പൊലീസും സമരക്കാരുമായി സംഘർഷമുണ്ടായി.

സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്ത യുവതി അറസ്റ്റിൽ

കൊല്ലം: നടുറോട്ടിൽ അടിയുണ്ടാക്കയ യുവതി അറസ്റ്റിൽ. കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനി അൻസിയ ബീവിയാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയോടിച്ച കേസിലെ പ്രതി കൂടിയാണ് യുവതി. പാങ്ങലുകാട് ജംഗ്ഷനിൽ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. കൂടാതെ ഓട്ടോ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ച കേസിലും പ്രതിയാണ് അൻസിയ ബീവി. ഒരാഴ്ച മുമ്പാണ് വിജിത്തിന്‍റെ കൈ യുവതി തല്ലിയൊടിച്ചത്. അൻസിയ ബീവി നടു റോട്ടിൽ രണ്ട് സ്ത്രീകളുമായി അടിയുണ്ടാക്കുന്നതിന്‍റെ ദൃശ്യം വിജിത്ത് മൊബൈലിൽ …

സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്ത യുവതി അറസ്റ്റിൽ Read More »

രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി കൊണ്ട് പ്രകടനം നടത്തി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി

കാഞ്ചിയാർ: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള വാർഡ് , ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോഴിമല, പള്ളിസിറ്റി, കക്കാട്ടുകട, കൽത്തൊട്ടി, തൊപ്പിപ്പാള, സ്വരാജ് കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനങ്ങളിൽ പ്രവർത്തകരും നേതാക്കളും പ്രിയ നേതാവിന്‌ പിന്തുണയുമായെത്തി. കേന്ദ്ര സർക്കാരിനും ബി.ജെ.പി ക്കുമെതിരെ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ആവേശത്തോടെ പ്രകടനങ്ങളിൽ അണിനിരന്നു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് മണ്ഡലം പ്രസിഡന്റ് ജോമോൻ തെക്കേൽ, ഭാരവാഹികളായ ജോയ് തോമസ്, ജയ്മോൻ കോഴിമല …

രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി കൊണ്ട് പ്രകടനം നടത്തി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി Read More »

കോളപ്രയിൽ തണ്ണീർ പന്തലൊരുക്കി ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റി

കോളപ്ര: ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റി നേതൃത്വത്തിൽ കോളപ്രയിൽ തണ്ണീർപന്തലിന്റെ പ്രവർത്തനം ആരംഭിച്ചു. സഹകരണ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് തണ്ണീർ പന്തൽ പ്രവർത്തിക്കുന്നത്. ദൈനംദിനയാത്രക്കാർ, വിദ്യാർത്ഥികൾ, സഹകാരികൾ തുടങ്ങിയവർക്ക് കടുത്ത ചൂടിനെ അതിജീവിക്കാനും ദാഹമകറ്റാനും ഏറെ സഹായകരമാണ് തണ്ണീർ പന്തലെന്ന് സഹകരണ സംഘം പ്രസിഡന്റ് എം.മോനിച്ചൻ പറഞ്ഞു. സംഘം സെക്രട്ടറി ആൽബർട്ട് മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എൻ.ഡി.പി കുടയത്തൂർ ശാഖാ പ്രസിഡന്റ് സജീവൻ പടിക്കാപറമ്പിലിന് തണ്ണീർമത്തൻ നൽകി ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ …

കോളപ്രയിൽ തണ്ണീർ പന്തലൊരുക്കി ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റി Read More »

വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ സദാചാര ഗുണ്ടകൾ ആക്രമിച്ചു

കോഴിക്കോട്: നാദാപുരത്ത് വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. കൂത്തുപറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിനാണ് മർദ്ദനമേറ്റത്. പത്തോളം പേർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടാറത്ത് പള്ളിക്കു സമീപമാണ് സംഭവം. യുവതിയുടെ വീട്ടിൽ സുഹൃത്തെത്തിട്ടുണ്ടെന്ന് ആരോ ഫോണിൽ വിളിച്ചറിയിച്ചതിനു പിന്നാലെയാണ് ആക്രമികൾ സ്ഥലത്തെത്തിയത്. മർദ്ദനത്തിൽ യുവാവിന്‍റെ കൈകാലുകൾ ഒടിക്കുകയും, തലയ്ക്ക് ആഴത്തിൽ പരുക്കേൽപ്പിക്കുകയും ചെയ്തു. ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് …

വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ സദാചാര ഗുണ്ടകൾ ആക്രമിച്ചു Read More »

കാർ ബൈക്കിലിടിച്ച് ഒരാൾക്ക് പരിക്ക്

കുടയത്തൂർ: നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.കുടയത്തൂർ പാമ്പനാച്ചാലിൽ ചന്ദ്രനാണ് (56) പരിക്കേറ്റത്.ഇന്നലെ വൈകിട്ട് 5 ന് ശരംകുത്തി ശ്രീധർമ്മശാസ്താദേവീ ക്ഷേത്രത്തിന് സമീപമാണ് അപകടം. വാഗമൺ സന്ദർശിച്ചതിന് ശേഷം എറണാകുളത്തിന് പോകുകയായിരുന്ന തമിഴ്നാട് ട്രിച്ചി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. മൂലമറ്റം ഭാഗത്തേക്ക് പോയ ബൈക്കിൽ എതിർദിശയിൽ നിന്നും നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ച് കയറുകയായിരുന്നു. സാരമായി പരിക്കേറ്റ ചന്ദ്രനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

പച്ചിലാംകുന്നിലെ മാലിന്യം നീക്കം ചെയ്തു

മുട്ടം: പച്ചിലാംകുന്നിൽ തള്ളിയ മാലിന്യം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.പത്തോളം തൊഴിലാളികളെ രാവിലെ മുതൽ പണിയെടുപ്പിച്ചാണ് മാലിന്യം നീക്കം ചെയ്തത്. ചെങ്കുത്തായ പാറക്കെട്ടിലേക്ക് വടം ഉപയോഗിച്ച് ഇറങ്ങിയാണ് മാലിന്യം റോഡിലേക്ക് എത്തിച്ചത്.മാലിന്യം നീക്കം ചെയ്യാൻ പതിനായിരം രൂപയിലധികം ചിലവായതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.ടിപ്പർ ലോറിയിൽ രണ്ട് ലോഡ് മാലിന്യം കോരി മാറ്റി.ഇനി ഇത് തരം തിരിച്ച ശേഷം ക്ലീൻ കേരളക്ക് കൈമാറും.കിലോ ഒന്നിന് 12 രൂപ വീതം നൽകി വേണം മാലിന്യം കയറ്റി അയക്കാൻ.ഇതിന് ചിലവാകുന്ന തുക …

പച്ചിലാംകുന്നിലെ മാലിന്യം നീക്കം ചെയ്തു Read More »

കാട്ടാന ഓടിച്ചു; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ തോട്ടം തൊഴിലാളിക്ക് വീണു പരിക്കേറ്റു

തൃശൂർ: പാലപ്പിള്ളിയിൽ തോട്ടം തൊഴിലാളിയെ കാട്ടാന ഓടിച്ചു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്ക് വീണു പരിക്കേറ്റു.പിള്ളിപ്പാറയിൽ ഇന്ന് രാവിലെയാണ് സംഭവം. ടാപ്പിങ് തൊഴിലാളിയായ പ്രസാദിനെയാണ് ഒറ്റയാൻ ഓടിച്ചത്. അതിനിടെ, സമീപ പ്രദേശത്തുള്ള തോട്ടത്തിൽ 15 ഓളം ആനകൾ തമ്പടിച്ചിരിക്കുകയാണ്. ഇവയെ കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ആനകൾ ഇത്തരത്തിൽ തമ്പടിക്കുന്നത് പതിവായിരുന്നു.

വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്‍റെ മൃതദേഹം

ഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. എറണാകുളം പാലക്കുഴ സ്വദേശി ജോജി ജോൺ (40) ആണ് മരിച്ചത്. കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഫാദർബീഡ് ട്രോഫി ദക്ഷണേന്ത്യ ബാസ്കറ്റ്ബാൾ ഇന്ന് വഴിത്തല ശാന്തിഗിരി കോളേജിൽ തുടക്കമായി

വഴിത്തല ശാന്തിഗിരി കോളേജ് സംഘടിപ്പിക്കുന്ന 1st ഫാദർ ബീഡ് ട്രോഫി ദക്ഷണേന്ത്യ ബാസ്കറ്റ്ബാൾ ട്യുര്ണമെന്റിന് ശാന്തിഗിരി കോളേജ് ഇൻഡോർ ബാസ്കറ്റ്ബാൾ സ്റ്റേഡിയത്തിൽ വർണ്ണഭായ തുടക്കമായി. മാർച്ച് 22 മുതൽ 24 വരെ ശാന്തിഗിരി കോളേജ് സ്പോർട്സ് സെൽ സംഘടിപ്പിക്കുന്ന ട്യുര്ണമെന്റിൽ ദക്ഷണേന്ത്യയിൽ പ്രമുഖരായ 8 കോളേജ് പുരുഷ ടീമുകൾ ആണ് മാറ്റുരക്കുന്നത്.ടൂർണമെന്റിന്റെ ഉപചാരികമായ ഉൽഘാടനം മുവാറ്റുപുഴ കാർമേൽ പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റെവ. ഫാദർ ബിജു കുട്ടപ്ലാക്കൽ സി . എം . ഐ നിർവഹിച്ചു . ശാന്തിഗിരി …

ഫാദർബീഡ് ട്രോഫി ദക്ഷണേന്ത്യ ബാസ്കറ്റ്ബാൾ ഇന്ന് വഴിത്തല ശാന്തിഗിരി കോളേജിൽ തുടക്കമായി Read More »

കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം; 8 പേർ മരിച്ചു

കാഞ്ചീപുരം: തമിഴ്നാട് കാഞ്ചീപുരത്ത് പടക്കശാലയുടെ ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ 8 മരണം. പതിമൂന്നോളം പേർക്കു പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സ്ഫോടനം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നു പരിസരവാസികൾ പറഞ്ഞു. സ്ഫോടനം നടക്കുന്ന സമയത്ത് മുപ്പതോളം ജീവനക്കാർ ഗോഡൗണിൽ ഉണ്ടായിരുന്നു. ഗോഡൗൺ പൂർണമായും കത്തിനശിച്ചു.

Free Slots Machines

Unfortunately, the majority of free slots machines at Vegas casinos don’t have the standard three or four bonus features required for online gambling to be profitable. These free slots are not part of the traditional slot games, therefore they’re not subjected to the mechanical slot reels that are used by casinos’ slot machines. While the …

Free Slots Machines Read More »

Play Free Slots

Playing free online slots is an extremely popular choice for players all over the world. It’s easy to see why this game is so popular. There are millions what casinos accept paypal of online slots. Slots can be fun simple and inexpensive depending on the location you play. Before you start playing

Selling an Essay For Money

A pre-written informative article for sale can occasionally be less expensive, but in addition, it is frequently poorly composed or plagiarized. A fantastic one-person essay available can easily meet all the criteria and have an very affordable price. We are pretty certain that avoiding plagiarism is something we want to avoid when writing

തൊടുപുഴ നടയ്ക്കൽ എൻ .കെ .ദേവസ്യ (കുഞ്ഞൂട്ടി -88 ) നിര്യാതനായി

തൊടുപുഴ :മുതലിയാർ മഠം നടയ്ക്കൽ എൻ .കെ .ദേവസ്യ (കുഞ്ഞൂട്ടി -88 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 22 .03 .2023 ബുധൻ രാവിലെ പത്തിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ .ഭാര്യ പരേതയായ മേരി ഭരണങ്ങാനം വരിക്കാനിക്കൽ കുടുംബാംഗം . .മക്കൾ :സണ്ണി സെബാസ്റ്റ്യൻ ,ജോസി സെബാസ്റ്റ്യൻ ,ജൂബി സെബാസ്റ്റ്യൻ .മരുമക്കൾ :ടെസ്സി സണ്ണി ,ബിൻഷി ജോസി ,സൈബി ജൂബി . രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും ..

മാർ ജോസഫ് പൗവത്തിലിൻറെ മൃതസംസ്കാര ശുശ്രൂഷകൾ ഔദ്യോഗിക ബഹുമതികളോടെ 21, 22 തീയതികളിൽ

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് പൗവത്തിലിൻറെ മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളോടെ നടത്തും. ചൊവ്വ രാവിലെ ഏഴിന് അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിൻറെ മുഖ്യ കാർമികത്വത്തിൽ വി. കുർബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടത്തും. തുടർന്ന് 9.30ന് വിലാപയാത്ര ആരംഭിക്കും. പൗവത്തിലിൻറെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചൊവ്വ രാവിലെ ഒമ്പതിന് അതിരൂപത ഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജങ്ഷൻ വഴി മാർക്കറ്റ് ചുറ്റി …

മാർ ജോസഫ് പൗവത്തിലിൻറെ മൃതസംസ്കാര ശുശ്രൂഷകൾ ഔദ്യോഗിക ബഹുമതികളോടെ 21, 22 തീയതികളിൽ Read More »

വാരപ്പെട്ടി സി.എച്ച്.സിയിൽ വയോജനങ്ങൾക്കുള്ള ഇരിപ്പിടങ്ങളുടെയും കുടിവെള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം നടന്നു

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്ക് ഇരിപ്പിടങ്ങളും, വാട്ടർ പ്യുരിഫയർ സ്ഥാപിക്കലും നടത്തിയത്. വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈറ പ്രസിഡൻ്റ് ആനി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോമ്പി, ജയിംസ് കോറമ്പേൽ, സാലി ഐപ്പ്, നിസാമോൾ ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡൻറ് ബിന്ദു ശശി …

വാരപ്പെട്ടി സി.എച്ച്.സിയിൽ വയോജനങ്ങൾക്കുള്ള ഇരിപ്പിടങ്ങളുടെയും കുടിവെള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം നടന്നു Read More »

ധ്രുവ 2023 സമാപിച്ചു; മാതൃകയായി വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ്

വാഴക്കുളം: വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് മാര്‍ച്ച് 11 മുതല്‍ 17 വരെ ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സപ്ത ദിന സ്‌പെഷ്യല്‍ ക്യാമ്പ് ‘ധ്രുവ 2023’ വിജയകരമായി സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി നിരവധി സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് നിര്‍വഹിച്ചു. നൂറോളം എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 130 എല്‍.ഇ.ഡി ട്യൂബ് ലൈറ്റുകള്‍ ആശുപത്രിയുടെ വിവിധ ബ്ലോക്കുകളിലായി സ്ഥാപിച്ചു. അതോടൊപ്പം തന്നെ ആശുപത്രിയില്‍ പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന കട്ടിലുകളും ഐ.വി …

ധ്രുവ 2023 സമാപിച്ചു; മാതൃകയായി വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് Read More »

അബോധ അവസ്ഥയിൽ മുറിയിൽ അകപ്പെട്ടയാളെ അ​ഗ്നിശമനസേന രക്ഷിച്ചു

തൊടുപുഴ: വെങ്ങല്ലൂരിന് സമീപം പ്രവർത്തിക്കുന്ന ഹോണ്ട ഷോറൂമിലെ ജീവനക്കാരനായ ജോയ്(62) സ്ഥാപനത്തിനോട് ചേർന്നുള്ള ചെറിയ മുറിയിൽ താമസിക്കുകയായിരുന്നു. ജോയിയെ രാവിലെ പുറത്തു കാണാത്തതിനാൽ അന്വേഷിച്ചപ്പോോൾ അകത്തുനിന്നും മുറി പൂട്ടിയ നിലയിൽ ആയിരുന്നു. ഉടൻതന്നെ തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് സേനയെത്തി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൽസലാം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ ഡോർ ബ്രേക്കർ ഉപയോഗിച്ച് വാതിൽ തകർക്കുകയും ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ വിജിൻ, രഞ്ജി കൃഷ്ണൻ തുടങ്ങിയവർ …

അബോധ അവസ്ഥയിൽ മുറിയിൽ അകപ്പെട്ടയാളെ അ​ഗ്നിശമനസേന രക്ഷിച്ചു Read More »

എം.എം.മണി ഭൂമി കയ്യേറുന്നത് സർക്കാർ ഒത്താശയോടെയന്ന് ബിജോ മാണി

തൊടുപുഴ: മൂന്നാർ മേഖലയിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി എം.എം.മണിയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ കയ്യേറുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. അമ്യൂസ്മെന്റ് പാർക്കിനെന്ന പേരിൽ മൂന്നാറിലും ആനയിറങ്കലിലും വൈദ്യുതി വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായിട്ടാണ് ഹൈഡൽ ടുറിസം സെന്റർ പാട്ടത്തിന് നൽകിയിരിക്കുന്നത്. ഇത് റദ്ദ് ചെയ്യണം. എം.എം.മണി വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം സെന്ററർ ചെയർമാനുമായ കാലയളവിലാണ് സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് കോടികൾ വിലമതിക്കുന്ന ഭൂമി കൈമാറിയത്. മൂന്നാർ …

എം.എം.മണി ഭൂമി കയ്യേറുന്നത് സർക്കാർ ഒത്താശയോടെയന്ന് ബിജോ മാണി Read More »

Basic Guidelines For Research Paper Writing

Writing a research paper is contadorpalabrasn’t in any way an easy job to do. Now you must research well and then write the paper in this manner that it shouldn’t only be accepted from the evaluator but additionally you ought to have got a good grade so that your paper gets accepted. This is actually

What Is Casino Free Spinning?

You’ve probably come across free spins in a casino if you’re familiar online gambling. You may not be aware however, but they are a major aspect of online gambling. Casinos online offer these kinds of promotions to get people to join and play. The idea is that gigadat gambling once you play and win

സൗജന്യ മെഡിക്കൽ ക്യാമ്പ്

തൊടുപുഴ: വഴിത്തല ശാന്തി​ഗിരിയും മുതലക്കുടം ഹോളീഫാമിലി ആശുപത്രിയും സംയുക്തമായി പാറക്കടവ് ലക്ഷം വീടിനടുത്തുള്ള പകൽവീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 19ന് രാവിലെ 10മുതൽ ഉച്ചക്ക് 1.30വരെയാണ് സമയം. അസിഥിരോ​ഗം, ദന്തരോ​ഗം, ശ്വാസകോശരോ​ഗം, നേത്രരോ​ഗം, ആഹാരക്രമ നിയന്ത്രണം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാ​ഗങ്ങളിൽ നിന്നുള്ള വിദ​ഗ്ദരാകും പങ്കെടുക്കുന്നത്. ബി.എം.ഡി, പി.എഫി.റ്റി എന്നിങ്ങനെയുള്ള പരിശോധനകളും നടത്തും. ഈ അവസരം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.