പ്രശസ്ത കലാകാരനും സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപകാംഗവുമായ വിവാൻ സുന്ദരം അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ കലാകാരൻ വിവാൻ സുന്ദരം ബുധനാഴ്ച രാവിലെ ഡൽഹിയിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ചിത്രകല, ശിൽപം, ഫോട്ടോഗ്രാഫി, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് – എന്നിങ്ങനെ തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ച വിവാൻ സുന്ദരം സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട് സെൻറർ തുടങ്ങിയവയുടെ സ്ഥാപകാംഗം കൂടിയാണ്. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും പ്രദർശനങ്ങളിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാര്യ: എഴുത്തുകാരി ഗീത കപൂർ.സിംലയിലാണ് ജനനം. ലണ്ടനിലെ സ്കൂളിൽ പഠനത്തിനു …