Timely news thodupuzha

logo

Politics

പച്ചനുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുരേന്ദ്രൻ മാപ്പുപറയണമെന്ന് എ എ റഹീം

ന്യൂഡൽഹി: ദേശീയപാത നിർമ്മാണം സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ വാദം പൊളിച്ച് എ എ റഹീം എംപി. ദേശീയ പാത നിർമ്മാണത്തിന് കേരളം 25 ശതമാനം വിഹിതം നൽകിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് പാർലമെൻറിൽ വ്യക്തമാക്കി. എ എ റഹീം എം പിയുടെ ചോദ്യത്തിനാണ് മറുപടി ലഭിച്ചത്. ദേശീയപാത വികസനത്തിൽ കേരളം കാലണ നൽകിയിട്ടില്ലെന്നും എന്നിട്ട് എട്ടുകാല് മമ്മൂഞ്ഞ് കളിക്കുകയാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. പച്ചനുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുരേന്ദ്രൻ …

പച്ചനുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുരേന്ദ്രൻ മാപ്പുപറയണമെന്ന് എ എ റഹീം Read More »

നിയമസഭ ചർച്ചയ്ക്കിടെ ബി.ജെ.പി എം.എൽ.എ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടു; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതൃത്വം

ഗുവാഹത്തി: ത്രിപുര നിയമസഭ ബജറ്റ് ചർച്ചയ്ക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ട് ബി.ജെ.പി എംഎൽഎ. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജാദവ് ലാൽ നാഥാണ് പോൺ വീഡിയോ കണ്ടത്. ഇതിന്‍റെ വീഡിയോ ദൃശങ്ങൾ പുറത്തുവന്നു. സ്പീക്കറും മറ്റ് എംഎൽഎമാരും സഭയിൽ സംസാരിക്കുന്നതിനിടെ ജാദവ് ലാൽ പോൺ സെറ്റിൽ കയറി വീഡിയോ പ്ലേ ചെയ്യുന്നതും സ്ക്രോൾ ചെയ്യുന്നതുമാണ് ദൃശങ്ങളിലുള്ളത്. എം.എൽ.എയുടെ പിന്നിൽ ഇരുന്ന വ്യക്തിയാണ് ദൃശ്യം പകർത്തിയത്. സംഭവത്തിൽ ജാദവ് ലാൽ നാഥിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി നേതൃത്വം …

നിയമസഭ ചർച്ചയ്ക്കിടെ ബി.ജെ.പി എം.എൽ.എ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടു; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതൃത്വം Read More »

ജെയർ ബോൾസോനാരോ ബ്രസീലിലേക്ക്

മാസങ്ങൾ യു.എസിൽ ചെലവഴിച്ചതിന് ശേഷം ബ്രസീലിയൻ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ മടങ്ങിപോയി. ജനുവരിയിൽ സുപ്രീം കോടതിയിലും കോൺഗ്രസിലും പ്രസിഡൻഷ്യൽ കൊട്ടാരത്തിലും അദ്ദേഹത്തിന്റെ അനുകൂലികൾ ഇരച്ചുകയറിയിരുന്നു. അതിന് ശേഷം ആദ്യമായാണ് വലതുപക്ഷ രാഷ്ട്രീയക്കാരനായ ജെയർ ബോൾസോനാരോ ബ്രസീലിലേക്കെത്തുന്നത്. ഇലക്ഷനിൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലഡ സിൽവയോട് പരാജയപ്പെട്ടതിൽ വഞ്ചന ആരോപിച്ച് വലതുപക്ഷ അം​ഗങ്ങൾ ആഴ്ചകൾ നീണ്ട പ്രതിഷേധവും പിന്നീട് കലാപം ഉണ്ടാക്കുകയായിരുന്നു. എന്നാൽ ഫ്ലോറിഡയിലെ ഒരു വിമാനത്താവളത്തിൽ സംസാരിക്കവെ, ലുലയ്‌ക്കെതിരായ എതിർപ്പിനെ നയിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം …

ജെയർ ബോൾസോനാരോ ബ്രസീലിലേക്ക് Read More »

കരാറുകാർക്കുവേണ്ടി കമ്മീഷണർക്കുമേൽ സർക്കാർ സമ്മർദ്ദം ചെലത്തിയാണ് അനുകൂല റിപ്പോർട്ട് നേടിയത്; വി.ഡി.സതീശൻ

കൊച്ചി: കരാറുകാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചൂട് കൂടിയതാണ് ബ്രഹ്മപുരം തീപിടുത്തത്തിന്‍റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ട്. കരാറുകാർക്കുവേണ്ടി കമ്മീഷണർക്കുമേൽ സർക്കാർ സമ്മർദ്ദം ചെലത്തിയതുകൊണ്ടാണ് അനുകൂല റിപ്പോർട്ട് നേടിയതെന്നും സതീശൻ ആരോപിച്ചു. തീപിടുത്തത്തിനു പിന്നിൽ സ്വാഭാവിക കാരണങ്ങളാണെന്നും അട്ടിമറി നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ ചീഫ് സെക്രട്ടറിക്ക് കൈമാറുന്നതിനായി ഡിജിപി അനിൽ കാന്തിന് ഇ മെയിൽ വഴി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ അട്ടിമറി …

കരാറുകാർക്കുവേണ്ടി കമ്മീഷണർക്കുമേൽ സർക്കാർ സമ്മർദ്ദം ചെലത്തിയാണ് അനുകൂല റിപ്പോർട്ട് നേടിയത്; വി.ഡി.സതീശൻ Read More »

കർണാടകയിലെ തെരഞ്ഞെടുപ്പ് മെയ് ആദ്യവാരം

ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ 11.30 വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യത്തിലും കമ്മീഷൻ നിലപാട് വ്യക്തമാക്കിയേക്കും. കർണാടകയിൽ മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കർണാടക നിയമസഭയിൽ ആകെ 224 സീറ്റുകളാണുള്ളത്. നിലവിൽ നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. മാർച്ച് 9 ന് കർണാടക സന്ദർശിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.

മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു

ന്യൂഡൽ‌ഹി: ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ പി.പി.മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പിൻവലിച്ച് ഉത്തരവിറക്കിയത്. കേസിൽ സെഷൻസ് കോടതിയുടെ വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നിട്ടും തനിക്കെതിരെയുള്ള അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിൻവലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്‍റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹർജി ഇന്നു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് …

മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു Read More »

രാജ്യം കൊള്ളയടിച്ചവരെ സംരക്ഷിക്കാൻ ഒ.ബി.സിക്കാരെ മറയായാക്കേണ്ടെന്ന് കെ.പി.സി.സി ഒ. ബി. സി. ഡിപ്പാർട്ട്മെന്റ്‌

രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരേയും കൊള്ളയടിച്ച് നാടുവിടുന്നവരെയും വെള്ളപൂശുന്നതിനും സംരക്ഷിക്കുന്നതിനും പിന്നോക്കകാരെ മറയാക്കരുതെന്ന് കെ.പി.സി.സി ഒ. ബി. സി. ഡിപ്പാർട്ട്മെന്റ്‌. രാജ്യപുരോഗതിക്ക് വേണ്ടി മണ്ണിലും പണിശാലകളിലും കഠിനാധ്വാനം ചെയ്യുന്ന ഒ.ബി.സിക്കാരെ മറയാക്കുന്നതിൽ നിന്ന് ഇനിയെങ്കിലും ബി.ജെ.പി പിന്തിരിയണം. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് അദാനിക്ക് നൽകുന്ന നരേന്ദ്ര മോദിയേയും രാജ്യത്തിന്റെ സമ്പത്തുമായി നാടുവിട്ട സവർണരായ ലളിത് മോദിയേയും നീരവ് മോദിയേയും രാഹുൽ ഗാന്ധി തുറന്നു കാട്ടുമ്പോൾ ഒ.ബി.സിയുടെ പേരിൽ അവർക്ക് സംരക്ഷണ കവചം ഒരുക്കുന്നത് കൊള്ളക്കാരെ സംരക്ഷിക്കലാണ്. പിന്നോക്ക ജനവിഭാഗങ്ങളെ …

രാജ്യം കൊള്ളയടിച്ചവരെ സംരക്ഷിക്കാൻ ഒ.ബി.സിക്കാരെ മറയായാക്കേണ്ടെന്ന് കെ.പി.സി.സി ഒ. ബി. സി. ഡിപ്പാർട്ട്മെന്റ്‌ Read More »

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകൾ ഈടാക്കിയിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി

ന്യൂഡൽഹി: ദേശീയപാത വികസനത്തിന് വേണ്ടിയുള്ള സംസ്ഥാന വിഹിതം നിർബന്ധിത ചട്ടമല്ലെന്ന് കേന്ദ്രം. ഡോ.ജോൺ ബ്രിട്ടാസ് എം.പി. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങളിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തുകകൾ ഈടാക്കണമെന്ന ഒരു നയം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇപ്രകാരമൊരു നിർബന്ധിത ചട്ടം രൂപീകരിച്ചിട്ടില്ലെന്നും രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകൾ ഈടാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് കേന്ദ്ര സർക്കാർ മറുപടിയായി …

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകൾ ഈടാക്കിയിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി Read More »

കെ.സുരേന്ദ്രൻ നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിൻറെ രാഷ്‌ട്രീയ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്; വി.കെ.സനോജ്

തിരുവനന്തപുരം: സ്‌ത്രീത്വത്തെ അവഹേളിച്ച കെ സുരേന്ദ്രനെതിരെ ഉചിതമായ നിയമനടപടികൾസ്വീകരിക്കുമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ സ്‌ത്രീകൾക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിൻറെ രാഷ്‌ട്രീയ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ സ്‌ത്രീകൾ അഴിമതി നടത്തി തിന്ന് കൊഴുത്ത് പൂതനകളായി നടക്കുകയാണെന്ന പ്രസ്‌താവന അപലപനീയവും ഒരു രാഷ്‌ട്രീയ നേതാവിന് യോജിക്കാത്തതും ആണ്.

കോൺഗ്രസുകാരെ സംസ്‌കാരമില്ലാത്ത മനുഷ്യരെന്ന് വിളിച്ച് അനിൽ.കെ.ആന്റണി

ന്യൂഡൽഹി: കോൺഗ്രസിനെ പരിഹസിച്ച്‌ മുതിർന്ന നേതാവ്‌ എ.കെ.ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. കേന്ദ്രമന്ത്രി സ്‌മൃ‌തി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്’ എന്നാണ് സ്‌മൃതിയെ അനില്‍ വിശേഷിപ്പിച്ചത്. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ കുറിച്ചു. സംസ്‌കാരമില്ലാത്ത മനുഷ്യർ എന്നാണ്‌ അനിൽ കോൺഗ്രസുകാരെ വിശേഷിപ്പിച്ചത്‌. “കോണ്‍ഗ്രസ് ഏതാനും ചിലരെ …

കോൺഗ്രസുകാരെ സംസ്‌കാരമില്ലാത്ത മനുഷ്യരെന്ന് വിളിച്ച് അനിൽ.കെ.ആന്റണി Read More »

ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന പണിയാണ് കെ.സുരേന്ദ്രൻ നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപാതയാക്കാനുള്ള ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന പണിയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത വികസനത്തിൽ കേന്ദ്രത്തോടൊപ്പം നിന്ന് ഇടപെടേണ്ടയിടങ്ങളിൽ ഇടപെട്ട് മാതൃകപരമായ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും ദേശീയപാത അതോറിറ്റിയും സംസ്ഥാനസർക്കാരിനെ ഇക്കാര്യത്തിൽ അഭിനന്ദിച്ചിട്ടുമുള്ളതാണ്. എന്നിട്ടും കെ.സുരേന്ദ്രൻ അതൊന്നും മനസിലാക്കാതെ സംസ്ഥാന സർക്കാർ എട്ടുകാലി മമ്മൂഞ്ഞാണെന്നും കാലണ നൽകിയിട്ടില്ലെന്നും വിളിച്ചു പറയുന്നത് ഇരട്ടത്താപ്പാണെന്നും റിയാസ് വാർത്തസമ്മേളനത്തിൽ …

ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന പണിയാണ് കെ.സുരേന്ദ്രൻ നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More »

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്നും പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്നും പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. കറുപ്പണിഞ്ഞ് പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. ലോക്സഭകൂടി ഒരു മിനിറ്റിനുള്ളിൽ നിർത്തിവെച്ചു. സ്പീക്കർക്കു നേരെ കടലാസ് കീറിയെറിഞ്ഞ് കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചതിനു പിന്നാലെയാണ് സഭ നിർത്തിവെച്ചത്. രാജ് സഭയോഗവും രണ്ട് മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ ‘മോദി’ പരാമർശത്തിൽ മാപ്പ് പറയും വരെ പോര് കടുപ്പിക്കാനൊരുങ്ങി ബി.ജെ.പി. പ്രതിപക്ഷത്തെ ശക്തമായി ആക്രമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്ക് നിർദേശം നൽകി. മോദി …

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്നും പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം Read More »

വസതിയിലേത് സന്തോഷകരമായ ഓർമകളായിരുന്നു, തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒഴിയുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നൽകിയ നോട്ടീസിന് മറുപടികത്ത് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2004 മുതൽ താമസിക്കുന്ന തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവാണ് ഒഴിയുന്നത്. വസതിയിലേത് സന്തോഷകരമായ ഓർമകളായിരുന്നെന്നും കത്തിൽ രാഹുൽ ഗാന്ധി പറയുന്നു. ഏപ്രിൽ 23 ന് ഉള്ളിൽ രാഹുൽ ഗാന്ധി താമസിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിയാനാണ് നിർദേശം. ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്. പാർലമെന്‍റ് അംഗത്തിനു ലഭിക്കുന്ന …

വസതിയിലേത് സന്തോഷകരമായ ഓർമകളായിരുന്നു, തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒഴിയുമെന്ന് രാഹുൽ ഗാന്ധി Read More »

അമൃത്പാൽ സിങ്, സിഖ് പ്രതിഷേധ വാർത്തകൾ; ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇന്ത്യ. അമൃത്പാൽ സിങ്, സിഖ് പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ടാണ് നടപടി. അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ട്വിറ്റർ അറിയിച്ചു. കൂടാതെ പഞ്ചാബിൽ നിന്നുള്ള നിരവധി മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടിനും വിലക്ക് ഏർപ്പെടുത്തി. ഇന്ത്യൻ എക്‌സ്പ്രസിന്‍റെ റിപ്പോർട്ടർ കമൽദീപ് സിംഗ് ബ്രാർ, പ്രോ പഞ്ചാബ് ടിവിയുടെ ബ്യൂറോ ചീഫ് ഗഗൻദീപ് സിംഗ്, സ്വതന്ത്ര പത്രപ്രവർത്തകനായ സന്ദീപ് സിംഗ്, കനേഡിയൻ രാഷ്ട്രീയക്കാരനായ ജഗ്മീത് സിംഗ്, സിമ്രൻജീത് സിംഗ് മാൻ എന്നിവരുടെ …

അമൃത്പാൽ സിങ്, സിഖ് പ്രതിഷേധ വാർത്തകൾ; ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇന്ത്യ Read More »

രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയ z പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ലോക്സഭാ പാലർമെന്‍റിൽ നിന്നും അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയ z പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ സ്ഥലത്തേക്ക് താമസം മാറിയാൽ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന സുരക്ഷ സി ആർ പി എഫ് അവലോഹനം ചെയ്യും. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി താമസിക്കുന്ന ഔദ്യോഗിക വസതിയായ തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒരു മാസത്തിനകം ഒഴിയണമെന്ന് സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് രാഹുൽഗാന്ധി പുതിയ വസതിയിലേക്ക് മാറിയാൽ …

രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയ z പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം Read More »

രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി കൊണ്ട് പ്രകടനം നടത്തി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി

കാഞ്ചിയാർ: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള വാർഡ് , ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോഴിമല, പള്ളിസിറ്റി, കക്കാട്ടുകട, കൽത്തൊട്ടി, തൊപ്പിപ്പാള, സ്വരാജ് കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനങ്ങളിൽ പ്രവർത്തകരും നേതാക്കളും പ്രിയ നേതാവിന്‌ പിന്തുണയുമായെത്തി. കേന്ദ്ര സർക്കാരിനും ബി.ജെ.പി ക്കുമെതിരെ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ആവേശത്തോടെ പ്രകടനങ്ങളിൽ അണിനിരന്നു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് മണ്ഡലം പ്രസിഡന്റ് ജോമോൻ തെക്കേൽ, ഭാരവാഹികളായ ജോയ് തോമസ്, ജയ്മോൻ കോഴിമല …

രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി കൊണ്ട് പ്രകടനം നടത്തി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി Read More »

ഈ രാജ്യത്തിന്റെ കാവൽക്കാരനെന്ന് പറയുന്ന നരേന്ദ്രമോദി കള്ളനാണെന്ന് പറഞ്ഞതിന്റെ പേരിൽ ഇല്ലാത്ത കേസുകൾ എടുക്കുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്ന് രാഹുൽ മാങ്കുട്ടത്തിൽ

രാജകുമാരി: ഈ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് മറ്റ് എല്ലാ രാഷ്ട്രീയപാർട്ടികളുടെ നേതാക്കളും അന്വേഷണ ഏജൻസികളുടെ വേട്ടയാടലിനെ ഭയന്ന് പറയുവാൻ മടിച്ചപ്പോൾ ധൈര്യത്തോട് കൂടി ഈ രാജ്യത്തിന്റെ കാവൽക്കാരനെന്ന് പറയുന്ന നരേന്ദ്രമോദി കള്ളനാണ് എന്ന് പറഞ്ഞതിന്റെ പേരിൽ ഇല്ലാത്ത കേസുകൾ എടുക്കുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ. യൂത്ത് കോൺഗ്രസ്സ് രാജകുമാരി മണ്ഡലം സമ്മേളനം ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയിരുന്നു അദ്ദേഹം. മെയ് 14,15,16 തിയ്യതികളിലായി അടിമാലിയിൽ നടക്കുന്ന യൂത്ത്കോൺഗ്രസ് ജില്ലാ …

ഈ രാജ്യത്തിന്റെ കാവൽക്കാരനെന്ന് പറയുന്ന നരേന്ദ്രമോദി കള്ളനാണെന്ന് പറഞ്ഞതിന്റെ പേരിൽ ഇല്ലാത്ത കേസുകൾ എടുക്കുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്ന് രാഹുൽ മാങ്കുട്ടത്തിൽ Read More »

പ്രതിഷേധ പ്രകടനം; കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരനടക്കം എട്ടുപേർ മാത്രമാണ്‌ അറസ്റ്റുവരിച്ചത്‌

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിൽ പങ്കെടുക്കാനും അറസ്റ്റുവരിക്കാനും തയ്യാറാകാതെ ഒളിച്ചോടിയ എം.പിമാരുടെ നടപടിയിൽ വെട്ടിലായി സംസ്ഥാന കോൺഗ്രസ്‌ നേതൃത്വം. എൽ.ഡി.എഫ്‌ എം.പിമാർ സമരത്തിനിറങ്ങി അറസ്‌റ്റു വരിച്ചിട്ടും കോൺഗ്രസ്‌ എം.പിമാർ വിട്ടുനിന്നതിൽ പ്രവർത്തകരിലും പ്രതിഷേധമുണ്ട്‌. കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരനടക്കം എട്ടുപേർ മാത്രമാണ്‌ അറസ്റ്റുവരിച്ചത്‌. ബാക്കിയുള്ളവർ മുങ്ങിയത്‌ പരിശോധിക്കുമെന്ന്‌ പറഞ്ഞ്‌ തടിയൂരാനാണ്‌ സുധാകരനടക്കമുള്ളവരുടെ ശ്രമം. വിഷയം കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി യോഗം പരിശോധിക്കുമെന്നാണ്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ സുധാകരൻ മറുപടി പറഞ്ഞത്‌. നടപടിയെക്കുറിച്ച്‌ പിന്നീട്‌ ആലോചിക്കാമെന്ന്‌ സുധാകരൻ പറയുമ്പോൾ …

പ്രതിഷേധ പ്രകടനം; കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരനടക്കം എട്ടുപേർ മാത്രമാണ്‌ അറസ്റ്റുവരിച്ചത്‌ Read More »

ഇന്ന് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കരിദിനം ആചരിക്കുന്നു. ഇന്ന് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചു.രാഹുലിനെ അയോഗ്യനാക്കാന്‍ മിന്നല്‍വേഗത്തില്‍ നടപടികള്‍ കൈക്കൊണ്ടു.മുമ്പ് ഒരിക്കലും ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായിട്ടില്ലെന്നും ഖാര്‍ഗേ പറഞ്ഞു. രാഹുലിനെ ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇത്തരത്തിലുള്ള കേന്ദ്ര നീക്കങ്ങളില്‍ രാഹുലോ പ്രതിപക്ഷമോ ഭയപ്പെടില്ലായെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും …

ഇന്ന് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ Read More »

ലക്ഷദ്വീപ്‌ മുൻ എം.പി നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്‌ച്ച പരിഗണിക്കും

ന്യൂഡൽഹി: വധശ്രമകേസിലെ ശിക്ഷ കേരളാ ഹൈക്കോടതി മരവിപ്പിച്ചിട്ടും തന്നെ അയോഗ്യനാക്കിയ നടപടി പിൻവലിക്കാത്തതിന്‌ എതിരെ ലക്ഷദ്വീപ്‌ മുൻ എം.പി നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്‌ച്ച പരിഗണിക്കും. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിട്ടും ലോക്‌സഭാ സെക്രട്ടറിയറ്റ്‌ തന്നെ അയോഗ്യനാക്കിയ നടപടി പിൻവലിക്കാത്തതിന്‌ എതിരെയാണ്‌ മുൻ എം.പി മുഹമദ്‌ ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്‌. തിങ്കളാഴ്‌ച്ച ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ മുമ്പാകെ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌സിങ്ങ്‌വി വിഷയം ഉന്നയിച്ചു.

വ്യാജവീഡിയോ നിർമിച്ച സംഭവം; ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്‌‌തു

കോഴിക്കോട്‌: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവീഡിയോ നിർമിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്‌‌തു. കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ വെച്ചാണ് ചോദ്യം ചെയ്‌തത്. അന്വേഷകസംഘം നോട്ടീസ്‌ നൽകിയിരുന്നെങ്കിലും ആരോ​ഗ്യപ്രശ്‌ന‌ങ്ങൾ കാണിച്ച് ഇവർ ഹാജരായിരുന്നില്ല. ഇതോടെയാണ്‌ തിരുവനന്തപുരത്തെത്തി ചോദ്യംചെയ്യാൻ തീരുമാനിച്ചത്‌. കേസിൽ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെയും റസിഡന്റ്‌ എഡിറ്റർ ഷാജഹാൻ കാളിയത്തിനെയും വ്യാജ വീഡിയോ നിർമിക്കാൻ ഉപയോഗിച്ച പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ്‌ ജീവനക്കാരിയെയും കഴിഞ്ഞദിവസം …

വ്യാജവീഡിയോ നിർമിച്ച സംഭവം; ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്‌‌തു Read More »

ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസിൽ 3 പ്രതികൾ തടവും പിഴയും വിധിച്ചു; 110 പേരെ വെറുതെ വിട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസിൽ 3 പ്രതികൾ തടവും പിഴയും വിധിച്ച് കണ്ണൂർ സബ് കോടതിയുടെ ഉത്തരവ്. ദീപക്, സി.ഒ.ടി നസീർ, ബിജു പറമ്പത്ത് എന്നവരാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. ദീപക് ചാലാടിന് 3 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സി.ഒ.ടി നസീറിനും ബിജു പറമ്പത്തിനും 2 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. മുന്‍ എം.എൽ.എ ശ്രീകൃഷ്ണന്‍ കെ.കെ.നാരായണന്‍ അടക്കം 113 പേരായിരുന്നു …

ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസിൽ 3 പ്രതികൾ തടവും പിഴയും വിധിച്ചു; 110 പേരെ വെറുതെ വിട്ടു Read More »

നടൻ ഇന്നസെന്‍റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ

കൊച്ചി: നടനും മുൻ എം.പിയുമായ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഐ.സി യുവിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വെന്‍റിലേറ്റർ സഹായം വേണ്ടിവന്നിരുന്നു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ല; രാഹുൽ ഗാന്ധിക്കെതിരെ അനിൽ ആന്റണി

ന്യൂഡൽഹി: എം.പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും അനിൽ ട്വീറ്റ് ചെയ്‌തു. രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ലെന്നും രണ്ടായിരത്തി പതിനേഴിന് ശേഷമുള്ള കോൺഗ്രസിന്റെ സ്ഥിതി ഒരു കദന കഥാപഠനമാണെന്നും അനിൽ പരിഹസിച്ചു. നേരത്തെ ബി.ബി.സി വിഷയത്തിലും അനിൽ ആന്റണിയുടെ ബി.ജെ.പി അനുകൂല പരാമർശങ്ങൾ വലിയ …

രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ല; രാഹുൽ ഗാന്ധിക്കെതിരെ അനിൽ ആന്റണി Read More »

റബർ ബോർഡ് വൈസ് ചെയർമാൻ തലശേരി ബിഷപ്‌ ഹൗസിലെത്തി

തലശേരി: റബറിന്‌ കിലോയ്‌ക്ക്‌ 300 രൂപ വിലയാക്കിയാൽ കേരളത്തിൽനിന്ന്‌ ബി.ജെ.പിക്ക്‌ എം.പിയെ തരാമെന്ന തലശേരി ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പാംപ്ലാനിയുടെ പ്രസംഗത്തിനു പിന്നാലെ, രാഷ്‌ട്രീയ ദൗത്യവുമായി റബർ ബോർഡ് വൈസ് ചെയർമാൻ. കേന്ദ്ര മന്ത്രി പിയൂഷ്‌ ഗോയൽ കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്‌ചക്ക്‌ സൗകര്യമൊരുക്കാമെന്ന വാഗ്‌ദാനവുമായി വൈസ് ചെയർമാൻ കെ.എ.ഉണ്ണിക്കൃഷ്ണൻ വെള്ളിയാഴ്‌ച തലശേരി ബിഷപ്‌ ഹൗസിലെത്തി. പാംപ്ലാനിയുമായി കൂടിക്കാഴ്‌ച നടത്തിയ ഉണ്ണികൃഷ്ണൻ, റബർ വില വർധിപ്പിക്കുമെന്നോ ഇറക്കുമതി നയം തിരുത്തുമെന്നോ പറഞ്ഞില്ല. കേരളത്തിൽ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ പ്രതിനിധിയാണ്‌ …

റബർ ബോർഡ് വൈസ് ചെയർമാൻ തലശേരി ബിഷപ്‌ ഹൗസിലെത്തി Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടി; രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരിച്ച് സീതാറാം യെച്ചൂരി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്ന് സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2024 ലെ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും രാജ്യത്തെ നിയമവാഴ്‌ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്

ബാംഗ്ലൂർ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ കര്‍ണ്ണാടകയില്‍ 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പി.സി.സി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന ആദ്യഘട്ട പട്ടികയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമ്പോള്‍ ശിവകുമാര്‍ കനകപുരയില്‍ മത്സരിക്കും. ‌മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര കൊരട്ടഗെരെയില്‍ നിന്നും മത്സരിക്കുമ്പോള്‍ മുന്‍മന്ത്രിമാരായ കെ എച്ച് മുനിയപ്പ ദേവനഹള്ളിയില്‍ നിന്നും പ്രിയങ്ക് ഖാര്‍ഖെ ചിത്തപൂരില്‍ നിന്നും ജനവിധി തേടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ …

124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് Read More »

പ്രധാനമന്ത്രിക്ക്‌ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താൽപര്യമുണ്ട്; വി.മുരളീധരന് നേരെ കൂവിവിളിച്ച്‌ വിദ്യാർഥികൾ

കാസർകോട്‌: കേന്ദ്രമന്ത്രി വി.മുരളീധരന് നേരെ കൂവിവിളിച്ച്‌ വിദ്യാർഥികൾ. കാസർകോട്‌ കേന്ദ്ര സർവകലാശാലയിലായിരുന്നു സംഭവം. മോദി അനുകൂല പ്രസംഗത്തിനെതിരെയായിരുന്നു വിദ്യാർഥികൾ മന്ത്രിയെ കൂവിയത്‌. സർവകലാശാലയിലെ ആറാമത്‌ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു മുരളീധരൻ. പിഎച്ച്‌ഡി നേടിയ വിദ്യാർഥികൾക്ക്‌ സർട്ടിഫിക്കറ്റുകൾ നൽകിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ രാജ്യത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താൽപര്യം ഉണ്ടെന്നായിരുന്നു മുരളീധരന്റെ പ്രസംഗത്തിലെ വാചകം. ഇതിന്റെ ഭാഗമായി പരീക്ഷാ പേ ചർച്ച, മൻ കി ബാത്ത്‌ എന്നിവയിലൂടെ നിരന്തരമായി വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുന്നുണ്ട്‌. …

പ്രധാനമന്ത്രിക്ക്‌ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താൽപര്യമുണ്ട്; വി.മുരളീധരന് നേരെ കൂവിവിളിച്ച്‌ വിദ്യാർഥികൾ Read More »

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിന്റെ വിദേശ മാധ്യമ റിപ്പോർട്ടുകളുടെ സ്ക്രീൻഷോട്ട് ട്വിറ്ററിലൂടെ പങ്കുവച്ച് ശശി തരൂർ

ന്യൂഡൽഹി: ബി.ജെ.പി ഒരു ശബ്ദത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. എന്നാൽ ലോകത്തിന്‍റെ എല്ലാ കോണുകളിലും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്ന് ശശി തരൂർ എം.പി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. വിദേശ മാധ്യമങ്ങളുടെ വാര്‍ത്തകളുടെ സ്ക്രീൻഷോട്ട് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. ഗാർഡിയൻ ഓസ്‌ട്രേലിയ, സൗദി അറേബ്യയിലെ അഷ്‌റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്‌ഐ, സിഎൻഎൻ ബ്രസീൽ, ദ് വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളിൽ വന്ന സ്ക്രീൻ‌ഷോട്ടുകളടക്കമാണ് അദ്ദേഹം …

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിന്റെ വിദേശ മാധ്യമ റിപ്പോർട്ടുകളുടെ സ്ക്രീൻഷോട്ട് ട്വിറ്ററിലൂടെ പങ്കുവച്ച് ശശി തരൂർ Read More »

രാഹുലിൻറെ പരാമർശത്തിന് സമാനമായ നടി ഖുശ്ബുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

ന്യൂഡൽഹി: മോദി പരാമർശത്തിൻറെ പേരിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷവിധിച്ചതിനു പിന്നാലെ ബി.ജെ.പി നേതാവും നടിയുമായി ഖുശ്ബു സുന്ദറിൻറെ ഒരു പഴയ പോസ്റ്റാണ് വൈറലാവുന്നത്. രാഹുലിൻറെ പോസ്റ്റിന് സമാനമായ പരാമർശം അടങ്ങിയതായിരുന്നു ഖുശ്ബുവിൻറെ പോസ്റ്റും. ‌ ഈ പോസ്റ്റാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കു വച്ചിരിക്കുന്നത്. 2018ൽ ഖുശ്ബു കോൺ​ഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമർശനമാണ് ഇപ്പോൾ പുറത്തുവരുന്നത്. എല്ലാ അഴിമതിക്കാർക്കും മോദി എന്നു പോരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബുവിൻറെ പോസ്റ്റ്. ബിജെപി നേതാവും ദേശീയ വനിതാ …

രാഹുലിൻറെ പരാമർശത്തിന് സമാനമായ നടി ഖുശ്ബുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് Read More »

രാഹുല്‍ ഗാന്ധിക്കായി തെരുവില്‍ പ്രതിഷേധിക്കാന്‍ സിപിഎമ്മും ഉണ്ടാവുമെന്ന് എം.വി.ഗോവിന്ദന്‍

ന്യൂഡൽഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി തെരുവില്‍ പ്രതിഷേധിക്കാന്‍ സിപിഎമ്മും ഉണ്ടാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇപ്പോഴത്തെ കോടതി വിധി അന്തിമമല്ല. തങ്ങള്‍ക്ക് ആരെയും കൈകാര്യം ചെയ്യാന്‍ അധികാരമുണ്ടെന്ന ബോധപൂർവ്വമായ നീക്കമാണ് കേന്ദ്രം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയെ തുടർന്ന് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ സിപിഎം മത്സരിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാവരും ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം …

രാഹുല്‍ ഗാന്ധിക്കായി തെരുവില്‍ പ്രതിഷേധിക്കാന്‍ സിപിഎമ്മും ഉണ്ടാവുമെന്ന് എം.വി.ഗോവിന്ദന്‍ Read More »

സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു വശത്ത് രാഹുലിന് പിന്തുണ അറിയിക്കുകയും മറു വശത്ത് പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന രീതിയാണ് ഭരണപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിനെ വേട്ടയാടുന്ന സംഘപരിവാര്‍ അജണ്ടക്കെതിരായ പോരാട്ടമാണ് നടക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണ് ഈ ആക്രമണങ്ങളുണ്ടായതെന്നും പ്രകടനം നടത്തുന്നവരുടെ …

സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More »

ഡൽഹിയിലെ ഔദ്യോഗിക വസതി ഒരു മാസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ഉടൻ നോട്ടീസ് ലഭിക്കും

ന്യൂഡൽഹി: എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഡൽഹിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടിവരും. ഒരു മാസത്തിനകം വസതി ഒഴിയണമെന്നാവും നോട്ടീസ് ലഭിക്കുക. അതേസമയം, വയനാട് ഉപതെരഞ്ഞെടുപ്പു നടത്തുന്നതിന് തടസ്സമൊന്നുമില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വിലയിരുത്തൽ. നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെന്ന് വ്യക്തമാക്കുന്ന കമ്മീഷൻ ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും വ്യക്തമാക്കുന്നു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനു ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വാർത്താസമ്മേളനം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് എഐസിസി ആസ്ഥാനത്ത് ഉണ്ടാവും. പ്രതിപക്ഷ പാർട്ടികളെ ഒപ്പം …

ഡൽഹിയിലെ ഔദ്യോഗിക വസതി ഒരു മാസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ഉടൻ നോട്ടീസ് ലഭിക്കും Read More »

കോടതി വിധിയും എം.പി സ്ഥാനം നഷ്ടപ്പെടലും; രാഹുൽ ​ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് നടക്കും

ന്യൂഡൽഹി: ലോക്സഭാ അംഗത്വം റദ്ദാക്കിയതിനു ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വാർത്താസമ്മേളനം ഇന്ന്. ഉച്ചയ്ക്ക് 1 മണിക്ക് എഐസിസി ആസ്ഥാനത്താണു വാർത്താസമ്മേളനം. പ്രതിപക്ഷ പാർട്ടികളെ ഒപ്പം ചേർത്തു കൊണ്ടു വലിയ പ്രക്ഷോഭപരിപാടികൾക്കാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇന്നു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രതിഷേധ പരിപാടികൾ നടക്കും. അയോഗ്യനാക്കിയ നടപടയിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പല പ്രതിഷേധങ്ങളും സംഘർഷത്തിൽ കലാശിച്ചിരുന്നു. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചു. ജൻ ആന്ദോളൻ എന്ന പേരിൽ പ്രതിഷേധപരിപാടികൾ സംഘിപ്പിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. …

കോടതി വിധിയും എം.പി സ്ഥാനം നഷ്ടപ്പെടലും; രാഹുൽ ​ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് നടക്കും Read More »

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്നാണ് ഇന്ത്യ തെളിയിക്കുന്നത്; എം.സ്വരാജ്

കൊച്ചി: രാ​ഹു​ൽ ഗാ​ന്ധി എം.പിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയതോടെ ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്നാണ് ഇന്ത്യ തെളിയിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുകയെന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണെന്ന് സ്വരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്.

മുഖ്യമന്ത്രി ഉപരാഷ്ട്രപതിയെ സന്ദർശിച്ചു

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ചു. ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലാണ് സന്ദർശിച്ചത്. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയെ കേരളം സന്ദർശിക്കുന്നതിന് മുഖ്യമന്ത്രി ക്ഷണിച്ചു. സൈനിക സ്കൂളിലെ പഠന കാലത്തെ മലയാളിയായ പ്രിൻസിപ്പളും അദ്ധ്യാപകരും കേരളത്തിൽ നിന്നാണെന്നും താമസിയാതെ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ടപതിയെ പൊന്നാട …

മുഖ്യമന്ത്രി ഉപരാഷ്ട്രപതിയെ സന്ദർശിച്ചു Read More »

രാ​ഹു​ല്‍ ഗാ​ന്ധി എം.പിയെ അയോഗ്യനാക്കി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന്‌ കോടതി രണ്ടുവർഷം തടവിന്‌ ശിക്ഷിച്ച രാ​ഹു​ല്‍ ഗാ​ന്ധി എംപിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഇനി ലോക്‌സഭയിൽ പ്രവേശിക്കാനോ നടപടകളിൽ ഭാഗമാകാനോ സാധിക്കില്ല. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു …

രാ​ഹു​ല്‍ ഗാ​ന്ധി എം.പിയെ അയോഗ്യനാക്കി Read More »

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഗവർണർക്ക് തിരിച്ചടി. കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം ശരിവെച്ചുകൊണ്ടാണ് കോടതി വിധി. കഴിഞ്ഞ ഒക്‌ടോബറിലാണ് 15 സെനറ്റ് അംഗങ്ങളെ പുറത്താക്കികൊണ്ട് ഗവർണർ ഉത്തരവിറക്കിയത്. കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ നിന്നു വിട്ടു നിന്നവർക്കെതിരെയാണു നടപടി സ്വീകരിച്ചത്. ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ 2 പേർ യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്. …

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി Read More »

രണ്ടാം വര്‍ഷ എം.ബി.ബി.എസ് കോഴ്‌സിനുള്ള അംഗീകാരം ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് ലഭിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ടാം വര്‍ഷ എം.ബി.ബി.എസ് കോഴ്‌സിനുള്ള അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കത്ത് ലഭിച്ചു. മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള നിരന്തര ഇടപെടലുകള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണിത്. മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകളെ ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുതെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ക്ക് 100 …

രണ്ടാം വര്‍ഷ എം.ബി.ബി.എസ് കോഴ്‌സിനുള്ള അംഗീകാരം ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് ലഭിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് Read More »

ജി20ഷെർപ്പ സമ്മേളനം; റോഡുകളുടെ അറ്റകുറ്റപ്പണിയും വേദിയിലെ ഒരുക്കങ്ങളും മന്ത്രി വി.എൻ.വാസവനും സംഘവും വിലയിരുത്തി

കോട്ടയം: കുമരകത്ത് നടക്കുന്ന ജി20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിങ് ഗ്രൂപ്പ് യോഗങ്ങളുടേയും ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുമരകത്തേയ്‌ക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണിയും സമ്മേളന വേദിയായ കെ.ടി.ഡി.സി വാട്ടർ സ്കേപ്പിലെ ഒരുക്കങ്ങളും സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിലയിരുത്തി. നവീകരണം പൂർത്തിയായി ക്കൊണ്ടിരിക്കുന്ന കോട്ടയം-കുമരകം റോഡ്, സമ്മേളനത്തിനെത്തുന്ന അതിഥികൾ താമസിക്കുന്ന റിസോർട്ടുകളിലേയ്ക്കുള്ള ചിത്രശാല – അമ്മങ്കരി – നസ്രത്ത് റോഡ് എന്നിവിടങ്ങളിൽ മന്ത്രിയും സംഘവും പരിശോധന നടത്തി. ജില്ലാ കലക്ടർ ഡോ.പി.കെ ജയശ്രീ …

ജി20ഷെർപ്പ സമ്മേളനം; റോഡുകളുടെ അറ്റകുറ്റപ്പണിയും വേദിയിലെ ഒരുക്കങ്ങളും മന്ത്രി വി.എൻ.വാസവനും സംഘവും വിലയിരുത്തി Read More »

കേന്ദ്ര ​ഗവൺമെന്റിനെതിരെ കരുക്കൾ നീക്കി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനു നേരെ ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അടുത്ത മാസം 5 നാണ് സുപ്രീം കോടതി ഹർജി പരിഗണിക്കുന്നത്. അറസ്റ്റിനും റിമാന്‍റിനും മാർഗരേഖ വേണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ഇന്ന് പാലർമെന്‍റിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ 13 കക്ഷി നേതാക്കൾ പങ്കെടുത്തു. ആം ആദ്മി പാർട്ടിയും സമാജ്‌വാദി പാർട്ടിയും യോഗത്തിൽ …

കേന്ദ്ര ​ഗവൺമെന്റിനെതിരെ കരുക്കൾ നീക്കി പ്രതിപക്ഷ പാർട്ടികൾ Read More »

എം.എൽ.എയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്; ഇതിനെതിരെ സെബർസെല്ലിലും ഡി.ജി.പിക്കും പരാതി നൽകുമെന്ന് വി.ഡി.സതീശൻ

കൊച്ചി: സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിനെ സ്വീകരിക്കുന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രത്തിനെതിരെ പരാതി നൽകാനൊരുങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമാ തോമസെങ്ങനെ സ്വപ്നയായി. എം.എൽ.എയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ സെബർസെല്ലിലും ഡിജിപിക്കും പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവിൻറെ ഓഫീസ് അറിയിച്ചു. ഈ ചിത്രം സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമാ തോമസിൻറെ വിജയത്തിനു പിന്നാലെയാണ് പ്രചാരണം നടത്തിയത്. ഉമാ തോമസിൻറെ സ്ഥാനത്ത് സ്വപ്നയുടെ ചിത്രം ചേർത്ത് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിപ്പിക്കുകയാണ്. …

എം.എൽ.എയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്; ഇതിനെതിരെ സെബർസെല്ലിലും ഡി.ജി.പിക്കും പരാതി നൽകുമെന്ന് വി.ഡി.സതീശൻ Read More »

സോൺട ഇൻഫ്രാടെക്കിന് കരാർ നൽകിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണം; കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിൽ സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻറെ ഇടപെടലുകളടക്കം അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ഹൈക്കോടതിയെ സമീപിക്കുക. വിഷയത്തിൽ ഉടൻ ഹർജി നൽകിയേക്കും. അതേസമയം ബ്രഹ്മപുര തീപിടുത്തവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകാര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രളയത്തിനു ശേഷം നെതർലാൻഡ്സ് സന്ദർശിച്ച മുഖ്യമന്ത്രി സോൺട കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ, സോൺട ഉപകരാർ നൽകിയത് …

സോൺട ഇൻഫ്രാടെക്കിന് കരാർ നൽകിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണം; കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും Read More »

പി.വി.സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

ഇടവെട്ടി: ഗ്രാമപഞ്ചായത്തിൽ എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർടാങ്ക് വിതരണം പ്രസിഡന്റ് ഷീജ നൗഷാദ് നിർവ്വഹിച്ചു. എസ്.സി വിഭാഗക്കാർക്ക് ഈ സാമ്പത്തിക വർഷം 10 പ്രോജക്ടുകൾ ഏറ്റെടുത്തതെന്നും, അതിന്റെയെല്ലാം നിർവ്വഹണം പൂർത്തികരിച്ചെന്നും പ്രസിഡന്റ് പറഞ്ഞു. 3000 രൂപ വിലയുള്ള 75 വാട്ടർ ടാങ്കുകളാണ് വിതരണം നടത്തിയത്. 925 രൂപയാണ് ഗുണഭോക്ത്യ വിഹിതം. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ശ്രീകാന്ത്, താഹിറ അമീർ, സൂസി റോയ്, എ.കെ.സുഭാഷ് കുമാർ, അസീസ് …

പി.വി.സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു Read More »

മാനനഷ്ടക്കേസിൽ മേൽക്കോടതി വിധ കാത്ത് അയോഗ്യതാ ഭീഷണിയിൽ രാഹുൽ

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ പരമാവധി ശിക്ഷയായ 2 വർഷം തടവ് കിട്ടിയതോടെ അയോഗ്യതാ ഭീഷണിയിലാണ് രാഹുൽ. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുലിന്‍റെ രാഷ്ട്രീയ ഭാവിക്ക് നിർണ്ണായകമാകും. രണ്ടു വര്‍ഷമോ അതിലധികമോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്‍റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. നിലവിലെ ചട്ടപ്രകാരം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ ശിക്ഷ വിധിക്കുന്ന അന്നു മുതൽ അയോഗ്യരാവും.നിലവിൽ 30 ദിവസത്തെ ജാമ്യമാണ് ശിക്ഷ വിധിച്ച സൂറത്ത് കോടതി അനുവദിച്ചത്. മേൽകോടതി വിധി സ്റ്റേ ചെയ്തില്ലെങ്കിൽ ജന …

മാനനഷ്ടക്കേസിൽ മേൽക്കോടതി വിധ കാത്ത് അയോഗ്യതാ ഭീഷണിയിൽ രാഹുൽ Read More »

മാനനഷ്ടക്കേസിലെ കോടതിവിധി; മഹാത്മ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി രം​ഗത്ത്

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ 2 വർഷം തടവും പിഴയും വിധിച്ചതിനു പിന്നാലെ മഹാത്മ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം എത്തി. ‌‌ ”എന്‍റെ ധർമം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്‍റെ ദൈവം. അതിലേക്കുള്ള മാർഗമാണ് അഹിംസ”തന്‍റെ സഹോദരന് ഭയമില്ലെന്നും രാഹുലിന് കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും പിന്തുണയുമുണ്ടെന്നും സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തു. ‘‘അധികാരത്തിന്‍റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് രാഹുലിന്‍റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നു. എന്‍റെ സഹോദരന്‍ ഒരിക്കലും …

മാനനഷ്ടക്കേസിലെ കോടതിവിധി; മഹാത്മ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി രം​ഗത്ത് Read More »

മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന് സിജെഎം കോടതി

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്തിലെ സിജെഎം കോടതി. 2 വർഷം തടവ് ശിക്ഷയും 15,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധിക്കു പിന്നാലെ രാഹുലിന്‍റെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയും കോടതി ജാമ്യം അംഗീകരിക്കുകയും ചെയ്തു. 30 ദിവസത്തേക്കാണ് ജാമ്യം. വിധി കേൾക്കാൻ രാഹുൽ നേരിട്ട് എത്തിയിരുന്നു. മോദി സമുദായത്തെ അപമാനിച്ചെന്നായിരുന്നു കേസ്. 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പരാമർശം. ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പാരതിയിലാണ് വിധി. …

മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന് സിജെഎം കോടതി Read More »

വാച്ച് ആൻഡ് വാർഡിന്‍റെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്; പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ചുമത്തിയ കേസ് ഒഴുവാക്കിയേക്കും

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെ ഉണ്ടായ സംഘർഷ കേസിൽ സർക്കാരിന് തിരിച്ചടി. വാച്ച് ആൻഡ് വാർഡിന്‍റെ കൈക്ക് പൊട്ടലുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നു. വാച്ച് ആൻഡ് വാർഡിന്‍റെ കൈക്ക് പരിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഡോക്‌ടറുമായി സംസാരിച്ച ശേഷം പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ചുമത്തിയ കേസ് ഒഴുവാക്കിയേക്കും. നിയമസഭ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷം പ്രതിഷേധത്തിൽ കെ.കെ.രമ എം.എൽ.എക്കും വാച്ച് ആൻഡ് വാർഡിനും അടക്കം പരിക്കേറ്റിരുന്നതായാണ് പുറത്തു വന്ന വാർത്ത. ഇതിനു പിന്നാലെ …

വാച്ച് ആൻഡ് വാർഡിന്‍റെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്; പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ചുമത്തിയ കേസ് ഒഴുവാക്കിയേക്കും Read More »

മിംഗിൾ ആകാതെ സിംഗിൾ ആകാൻ ശ്രമിക്കുന്ന രാജ്യങ്ങൾ താഴേക്ക് പോകുമെന്ന് മാതാ അമൃതാനന്ദമയി

നാഗ്പുർ: ഭാവിയിലെ ലോകം കൂട്ടായ്മയുടേതായിരിക്കുമെന്നും മിംഗിൾ ആകാതെ സിംഗിൾ ആകാൻ ശ്രമിക്കുന്ന രാജ്യങ്ങൾ താഴേക്ക് പോകുമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സിവിൽ 20 യുടെ പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി 20 അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവി. മാനവരാശി ഇന്ന് പല വിധത്തിലുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മൾ കാണുകയും അറിയുകയും ചെയ്യുന്നതിനെക്കാൾ ഏറെ പ്രശ്നങ്ങൾ സൂക്ഷ്മതലങ്ങളിൽ ഉണ്ടായേക്കാം. ഈ അവസരത്തിൽ മനുഷ്യന് രണ്ടു കാര്യങ്ങളാണു പ്രധാനമായി …

മിംഗിൾ ആകാതെ സിംഗിൾ ആകാൻ ശ്രമിക്കുന്ന രാജ്യങ്ങൾ താഴേക്ക് പോകുമെന്ന് മാതാ അമൃതാനന്ദമയി Read More »

ശരദ് പവാറിന് വേണ്ടിയാണ് ഇപ്പോൾ പ്രവർത്തനം; ദാദാ ഭൂസെ

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവാവും താക്കറെ വിശ്വസ്തനുമായ സഞ്ജയ് റാവത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി ദാദാ ഭൂസെ രംഗത്ത്. “സഞ്ജയ് റാവത്ത് സേനയിൽ നിന്നുള്ളയാളാണ്, പക്ഷേ ശരദ് പവാറിന് വേണ്ടിയാണ് ഇപ്പോൾ പ്രവർത്തനം.” ദാദാ ഭൂസെ പറഞ്ഞു. തുറമുഖ, ഖനന മന്ത്രിയായ ദാദാ ഭൂസെ കഴിഞ്ഞ ദിവസമാണ്‌ എംപി സഞ്ജയ് രാവത്തിനെതിരെ രൂക്ഷമായി വിമർശിച്ചത്. മാലേഗാവ് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഭൂസെക്കെതിരെ ഗിർന അഗ്രോ സർവീസസിന്റെ പേരിൽ വൻ അഴിമതി ആരോപണം സഞ്ജയ് റാവത്ത് …

ശരദ് പവാറിന് വേണ്ടിയാണ് ഇപ്പോൾ പ്രവർത്തനം; ദാദാ ഭൂസെ Read More »