Timely news thodupuzha

logo

Sports

മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിൽ നൂറാം ഗോൾ നേടി മെസി

ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നൂറ് ഗോൾ പിന്നിട്ട് മെസി. കുറസാവോയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണു അർജന്‍റീനിയൻ താരം ലയണൽ മെസി നൂറ് ഗോൾ നേട്ടം പിന്നിട്ടത്. മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിലായിരുന്നു അദ്ദേഹത്തിന്‍റെ അന്താരാഷ്ട്ര കരിയറിലെ നൂറാം ഗോൾ. മത്സരത്തിൽ മെസി ഹാട്രിക് നേടി. ആദ്യപകുതിയുടെ ഇരുപതാം മിനിറ്റിൽ ആദ്യ ഗോൾ നേടിയതിനു ശേഷം 33, 37 മിനിറ്റുകളിലും അടുത്ത ഗോളുകൾ മെസി നേടി. 174 മത്സരങ്ങളിൽ നിന്നാണ് മെസിയുടെ ഈ നേട്ടം. കഴിഞ്ഞ മത്സരത്തിൽ പനാമയ്ക്കെതിരെ …

മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിൽ നൂറാം ഗോൾ നേടി മെസി Read More »

മെസിയെ കാത്ത് ഹോട്ടലിന് മുന്നിൽ ജനസമുദ്രം

ഒരു ഗ്യാലറിയുടേതിനു തുല്യമായ ആരവവും ആവേശവും. ഉയർത്തിപ്പിടിച്ച മൊബൈൽ ക്യാമറകളുമായി അക്ഷരാർഥത്തിൽ ജനസാഗരം മണിക്കൂറുകളോളം കാത്തുനിന്നു. അർജന്‍റീനയിലെ ഡോൺ ജൂലിയോ റസ്റ്ററന്‍റിനു പുറത്തായിരുന്നു ഒരു ഫുട്ബോൾ മത്സരത്തിനു തുല്യമായ ആവേശം നിറഞ്ഞത്. അതൊരു വാർത്ത പരന്നതിന്‍റെ വെളിച്ചത്തിലായിരുന്നു. കാട്ടുതീ പോലെ പടർന്നുപിടിച്ച വാർത്ത. ലയണൽ മെസി പലേർമോയിലെ ഡോൺ ജൂലിയോ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ടെന്ന്. ഹോട്ടലിൽ മെസി എത്തിയിട്ടുണ്ടെന്ന വാർത്തയറിഞ്ഞ് ആയിരക്കണക്കിനു പേരാണു ഹോട്ടലിനു പുറത്തെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാസേന വളരെയധികം ബുദ്ധിമുട്ടി. റസ്റ്ററന്‍റിന്‍റെ പുറകിലത്തെ …

മെസിയെ കാത്ത് ഹോട്ടലിന് മുന്നിൽ ജനസമുദ്രം Read More »

ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​; മൂ​ന്നാം മ​ത്സ​രം ഇ​ന്ന്

ചെ​ന്നൈ: ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ നി​ര്‍ണാ​യ​ക മൂ​ന്നാം മ​ത്സ​രം ഇ​ന്നു ന​ട​ക്കു​മ്പോ​ള്‍ പ്ര​ധാ​ന ഭീ​ഷ​ണി മ​ഴ. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ന​ട​ക്കു​ന്ന മ​ത്സ​രം സ്റ്റാ​ര്‍ സ്‌​പോ​ര്‍ട്‌​സും ഡി​സ്‌​നി ഹോ​ട്‌​സ്റ്റാ​റും ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​രു​ടീ​മും ഇ​ന്ന​ലെ രാ​വി​ലെ ചെ​ന്നൈ​യി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​യും ജ​യി​ച്ചു.​അ​തു​കൊ​ണ്ടു​ത​ന്നെ മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ഇ​ന്നു ജ​യി​ക്കു​ന്ന​വ​ര്‍ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് പി​ന്നാ​ലെ ഏ​ക​ദി​ന പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.

ഇന്ത്യയിൽ ആദ്യമായി വനിതാ ഹോക്കി താരത്തിൻറെ പേരിൽ സ്റ്റേഡിയം

റായ്ബറേലി: ഈ ആദരവ് നൽകുന്ന സന്തോഷം വിവരിക്കാൻ അക്ഷരങ്ങൾ മതിയാകില്ല. സ്വന്തം പേരിലൊരു സ്റ്റേഡിയം പുനർനാമകരണം ചെയ്യപ്പെടുമ്പോൾ, ഇന്ത്യൻ ഹോക്കി വനിതാ താരം റാണി രാംപാലിൻറെ ആഹ്ളാദം വിവരിക്കാൻ വാക്കുകൾ മതിയാകാതെ വരുന്നു. ഇതാദ്യമായാണ് വനിതാ ഹോക്കി താരത്തിൻറെ പേരിലൊരു സ്റ്റേഡിയം അറിയപ്പെടുന്നത്. ദേശീയ കായികയിനമെന്ന വിശേഷണങ്ങളും വാഴ്ത്തലുകളും വാനോളമുണ്ടെങ്കിലും ഹോക്കി താരങ്ങൾ എത്രമാത്രം സ്വന്തം രാജ്യത്ത് ആദരിക്കപ്പെടുന്നു എന്നത് ഇന്നും പ്രസക്തമായ ചോദ്യമാണ്. അപ്പോഴാണു റായ്ബറേലിയിലെ സ്റ്റേഡിയം ഹോക്കിതാരം റാണി രാംപാലിൻറെ പേരിൽ അറിയപ്പെടുന്നത്, റാണീസ് …

ഇന്ത്യയിൽ ആദ്യമായി വനിതാ ഹോക്കി താരത്തിൻറെ പേരിൽ സ്റ്റേഡിയം Read More »

ഓസ്ട്രേലിയയെ ഏകദിന പരമ്പരയിലും സ്റ്റീവ് സ്മിത്ത് നയിക്കും

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് തന്നെ നയിക്കും. അമ്മയുടെ മരണത്തെ തുടർന്നു ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണിത്. ഏകദിനത്തിൽ കമ്മിൻസ് ഉണ്ടാവില്ലെന്നു കോച്ച് ആൻഡ്രൂ മക്ഡൊണാൾഡും വ്യക്തമാക്കി. മാർച്ച് പതിനേഴിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരം വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കും. പിന്നീട് വിശാഖപട്ടണത്തും ചെന്നൈയിലുമാണു മത്സരങ്ങൾ നടക്കുക.

ഹൈ ജംപിലെ ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി അന്തരിച്ചു

ഹൈ ജംപിലെ വിപ്ലവകരമായ രീതിയെന്നു വിശേഷിപ്പിക്കപ്പെട്ട ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി വിടവാങ്ങി. എഴുപത്താറ് വയസായിരുന്നു. അമെരിക്കൻ ഹൈ ജംപറായ ഫോസ്ബെറി ഒളിമ്പിക് മെഡൽ ജേതാവ് കൂടിയാണ്. ഹൈജംപിൽ അതുവരെ അനുവർത്തിച്ചു വന്ന രീതിക്കു മാറ്റം വരുത്തി സ്വന്തം ശൈലി ആവിഷ്കരിക്കുകയും, പിന്നീട് ഫോസ്ബെറിയുടെ ആ ശൈലി ലോകം അനുകരിക്കുക യുമായിരുന്നു. അമേരിക്കയിലെ ഒറിഗോണിൽ ജനിച്ച ഫോസ്ബെറി പതിനാറാം വയസിലാണു ഹൈജംപിൻറെ ഉയരങ്ങൾ താണ്ടി തുടങ്ങിയത്. 1968-ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവാണ്. …

ഹൈ ജംപിലെ ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി അന്തരിച്ചു Read More »

‘നെയ്മറിൻറെ ശസ്ത്രക്രിയ വിജയകരം, ചികിത്സയും വിശ്രമവും തുടരും’; പി.എസ്.ജി

ഖത്തർ: ബ്രസീലിയൻ ഫുഡ്ബോൾ താരം നെയ്മറിൻറെ ശസ്ത്രക്രിയ വിജയകരം. കണങ്കാലിനേറ്റ പരുക്കിനെ തുടർന്നാണു പി.എസ്.ജി താരമായ നെയ്മറിനു ശസ്ത്രക്രിയ നടത്തിയത്. ഖത്തറിലെ ആസ്പെതാർ ഹോസ്പിറ്റലിലായിരുന്നു സർജറി. സർജറി വിജയകരമായിരുന്നെന്നും, ചികിത്സയും വിശ്രമവും തുടരുമെന്നും പി.എസ്.ജി പ്രസ്താവനയിൽ അറിയിച്ചു. നിരവധി യൂറോപ്യൻ ഫുട്ബോൾ താരങ്ങളെ ചികിത്സിച്ചിട്ടുള്ള ബ്രിട്ടിഷ് സർജൻ ജെയിംസ് കാൽഡറിൻറെ നേതൃത്വത്തിലുള്ള സംഘമാണു സർജറി ചെയ്തത്. ഫ്രഞ്ച് ലീഗ് വണ്ണിൽ ലില്ലെയ്ക്കെതിരെയുള്ള മത്സരത്തിലാണു നെയ്മറിന് കണങ്കാലിനു പരുക്കേറ്റത്.

എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സ്ഥിരമായി ഓടും

പുനലൂർ: എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സ്ഥിരമായി ഓടുന്നതിനും തിരുപ്പതിയിൽനിന്ന് ചെങ്ങന്നൂരിലേക്കു ആരംഭിക്കുന്ന ട്രെയിൻ കൊല്ലത്തേക്ക് നീട്ടാനും റെയിൽവേ ബോർഡ് അനുമതി നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. എറണാകുളം -വേളാങ്കണ്ണി ട്രെയിൻ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും എറണാകുളത്തുനിന്ന് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വേളാങ്കണ്ണിയിൽനിന്ന് സർവീസ് നടത്തും. എറണാകുളത്തുനിന്ന് ഉച്ചക്ക് 12.35നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.50 നേ വേളാങ്കണ്ണിയിലെത്തൂ.

ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ വിജയം സ്വന്തമാക്കി ന്യൂ​സി​ല​ൻഡ്

റാ​ഞ്ചി: ആദ്യ ടി20​യി​ൽ ഇന്ത്യയ്‌ക്കെതിരെ ന്യൂ​സി​ല​ൻഡി​ന് ജയം. ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ ജയമാണ് ന്യൂ​സി​ല​ൻഡ് സ്വന്തമാക്കിയത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺസെ​ടു​ത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ സാധിച്ചുള്ളു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് മുന്നിലെത്തി (1-0). 28 പന്തിൽ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 50 റൺസെടുത്ത വാഷിങ്ടൺ സുന്ദർ വിജയ പ്രതീക്ഷ …

ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ വിജയം സ്വന്തമാക്കി ന്യൂ​സി​ല​ൻഡ് Read More »

റെസിലിങ് ഫെഡറേഷനെതിരെ നടത്തിവന്നിരുന്ന ഗുസ്തി താരങ്ങളുടെ സമരം അവസാനിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ജമന്തർ മന്തറിൽ ഗുസ്തി താരങ്ങൾ റെസിലിങ് ഫെഡറേഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി നടത്തിയ മാരത്തോൺ ചർച്ചക്കൊടുവിലാണ് മൂന്നു ദിവസമായി നടത്തി വന്ന സമരം പിൻവലിക്കാൻ തീരുമാനമായത്. അന്വേഷണം ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഐഒഎ അധ്യക്ഷ പി.ടി ഉഷയ്ക്കു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലയാണ് ആരോപണങ്ങൾക്കു പിന്നിലെ വസ്തുതകൾ അന്വേഷിക്കാനായി ഏഴംഗ സമിതിയെ രൂപികരിച്ചത്. ഉന്നയിച്ച കാര്യങ്ങളിൽ കൃത്വമായ അന്വേഷണം നടക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും സർക്കാരിൽ …

റെസിലിങ് ഫെഡറേഷനെതിരെ നടത്തിവന്നിരുന്ന ഗുസ്തി താരങ്ങളുടെ സമരം അവസാനിച്ചു Read More »

സംസ്ഥാന സ്‌കൂൾ കായിക മേള; കിരീടം മുത്തമിട്ട് പാലക്കാട് ജില്ല

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പാലക്കാട് ജിലയ്ക്ക് കിരീടം. സമാപന ദിവസമായ ഇന്ന് 269 പോയിന്‍റുമായാണ് മുന്നോറിയത്. 32 സ്വർണം, 21 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്.  രണ്ടാം സ്ഥാനത്തുള്ള മലപ്പുറം  ജില്ലയ്ക്ക് 149 പോയിന്‍റ് മാത്രമാണുള്ളത്. 13 സ്വർണം 17 വെള്ളി 14 വെങ്കലം ഉൾപ്പെടെ 149 പോയിന്‍റാണ് മലപ്പുറം നേടിയത്. 122 പോയിന്‍റുകളുമായി കോഴിക്കോട് മൂന്നാമതായി, കല്ലടി, പറളി, മുണ്ടൂർ സ്കൂളുകളുടെ മികവിലായിരുന്നു പാലക്കാടിന്‍റെ മുന്നേറ്റം. മാർ …

സംസ്ഥാന സ്‌കൂൾ കായിക മേള; കിരീടം മുത്തമിട്ട് പാലക്കാട് ജില്ല Read More »

ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന്‍; 6-2ന് മിന്നും ജയം

2022 ഖത്തർ ലോകകപ്പിന്‍റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന് കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം മുന്നിൽ നിന്ന ഇം​ഗ്ലണ്ട് 2 ഗോളിനെതിരെ 6 ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു.  മത്സരത്തിന്‍റെ 65-ാം മിനിറ്റിൽ ഇറാൻ മുന്നേറ്റ നിരയിലെ മിന്നുംതാരം മെഹ്ദി തെരേമിയാണ് ​ഗോൾ നേടിയത്. 62-ാം മിനിറ്റിലായിരുന്നു ഇം​ഗ്ലണ്ടിന്‍റെ നാലാം ​ഗോൾ. ഇം​ഗ്ലണ്ടിനായി രണ്ടാം​ഗോൾ നേടിയ സാക്കെയാണ് നാലാം ​ഗോളും സ്വന്തമാക്കിയത്. പകരക്കാരനായി …

ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന്‍; 6-2ന് മിന്നും ജയം Read More »

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം; സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ

മെല്‍ബണ്‍: സിംബാബ്‌വെയ്ക്കെതിര ഇന്ത്യടീമിനും 71 റൺസിന്‍റെതകർപ്പൻ ജയത്തോടെ സെമിയിലേക്ക് റോയൽ എൻട്രി. മെല്‍ബണില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി.  ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസ് നേടി. 61 റൺസെടുത്ത് പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. കെഎൽ രാഹുൽ 51 റൺസെടുത്തു. സിംബാബ്‌വെയ്ക്കായി …

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം; സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ Read More »

കോമണ്‍വെല്‍ത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണ്ണം

മാത്യൂസ് സാബു നെയ്യശ്ശേരി ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വർണം. കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജയം. സ്കോർ 21-15, 21-13. മിക്‌സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്‌സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ വ്യക്തിഗത സ്വർണ്ണ സിന്തുവിന്‍റേത്. ഇത് മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ …

കോമണ്‍വെല്‍ത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണ്ണം Read More »