Timely news thodupuzha

logo

World

വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകള്‍

ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ തുടങ്ങിയ ഫീച്ചറുകളാണ് വാട്ട്സാപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന രീതിയിൽ വോയിസ് അയക്കാൻ കഴിയുന്നതാണ് ഓഡിയോ മെസെജ്. ഈ ഓപ്ഷൻ വാട്ട്സാപ്പിലെ പഴയ വ്യൂ വൺസ് ഓപ്ഷന് സമാനമാണ്. ചിത്രങ്ങളും വിഡിയോകളും ഒരു തവണ മാത്രം റീസിവറിന് കാണാന്‌‍ കഴിയുന്ന രീതിയിൽ അയക്കാൻ കഴിയുന്ന ഫീച്ചറായിരുന്നു വ്യൂ വൺസ്. ഇതിലൂടെ …

വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ Read More »

ജെയർ ബോൾസോനാരോ ബ്രസീലിലേക്ക്

മാസങ്ങൾ യു.എസിൽ ചെലവഴിച്ചതിന് ശേഷം ബ്രസീലിയൻ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ മടങ്ങിപോയി. ജനുവരിയിൽ സുപ്രീം കോടതിയിലും കോൺഗ്രസിലും പ്രസിഡൻഷ്യൽ കൊട്ടാരത്തിലും അദ്ദേഹത്തിന്റെ അനുകൂലികൾ ഇരച്ചുകയറിയിരുന്നു. അതിന് ശേഷം ആദ്യമായാണ് വലതുപക്ഷ രാഷ്ട്രീയക്കാരനായ ജെയർ ബോൾസോനാരോ ബ്രസീലിലേക്കെത്തുന്നത്. ഇലക്ഷനിൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലഡ സിൽവയോട് പരാജയപ്പെട്ടതിൽ വഞ്ചന ആരോപിച്ച് വലതുപക്ഷ അം​ഗങ്ങൾ ആഴ്ചകൾ നീണ്ട പ്രതിഷേധവും പിന്നീട് കലാപം ഉണ്ടാക്കുകയായിരുന്നു. എന്നാൽ ഫ്ലോറിഡയിലെ ഒരു വിമാനത്താവളത്തിൽ സംസാരിക്കവെ, ലുലയ്‌ക്കെതിരായ എതിർപ്പിനെ നയിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം …

ജെയർ ബോൾസോനാരോ ബ്രസീലിലേക്ക് Read More »

നാഷ്‌വില്ലെയിലെ സ്കൂളിൽ നടന്ന വെടിവയ്പ്പ്; പ്രതി തോക്ക് വാങ്ങിയത് അഞ്ച് കടകളിൽ നിന്ന്

ടെന്നസിയിലെ നാഷ്‌വില്ലെയിലെ സ്വകാര്യ ക്രിസ്ത്യൻ സ്കൂളിൽ തിങ്കളാഴ്ച നടന്ന കൂട്ട വെടിവയ്പ്പിലെ പ്രതി, അഞ്ച് വ്യത്യസ്ത പ്രാദേശിക തോക്ക് കടകളിൽ നിന്ന് ഏഴ് തോക്കുകൾ നിയമപരമായി വാങ്ങുകയും അവയിൽ ചിലത് വീട്ടിൽ ഒളിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ട കവനന്റ് സ്‌കൂളിൽ നടന്ന ആക്രമണത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ നാഷ്‌വില്ലെ പോലീസ് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു.

എറിക് ഗാർസെറ്റി ഇനി മുതൽ ഇന്ത്യയിലെ യു.എസ് അംബാസിഡർ

വാഷിങ്ടൺ: ഇന്ത്യയിലെ യു.എസ് അംബാസിഡറായി എറിക് ഗാർസെറ്റി ചുമതലയേറ്റു. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്‍റ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ എറിക്കിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. മാർച്ച് 15-നു എറിക്കിന്‍റെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകിയിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സുപ്രധാന സ്ഥാനത്തേക്ക് ചുമതലയേൽക്കാൻ എറിക് ഗാർസെറ്റി എത്തുന്നത്. 2021-ൽ എറിക്കിനു നോമിനേഷൻ നൽകിയിരുന്നെങ്കിലും സെനറ്റിൽ വേണ്ടത്ര പിന്തുണയില്ലെന്നു മനസിലാക്കിയതിനാൽ വോട്ടെടുപ്പിന് എത്തിച്ചിരുന്നില്ല. തുടർന്നു അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ റീനോമിനേറ്റ് ചെയ്യുകയായിരുന്നു.

മെസിയെ കാത്ത് ഹോട്ടലിന് മുന്നിൽ ജനസമുദ്രം

ഒരു ഗ്യാലറിയുടേതിനു തുല്യമായ ആരവവും ആവേശവും. ഉയർത്തിപ്പിടിച്ച മൊബൈൽ ക്യാമറകളുമായി അക്ഷരാർഥത്തിൽ ജനസാഗരം മണിക്കൂറുകളോളം കാത്തുനിന്നു. അർജന്‍റീനയിലെ ഡോൺ ജൂലിയോ റസ്റ്ററന്‍റിനു പുറത്തായിരുന്നു ഒരു ഫുട്ബോൾ മത്സരത്തിനു തുല്യമായ ആവേശം നിറഞ്ഞത്. അതൊരു വാർത്ത പരന്നതിന്‍റെ വെളിച്ചത്തിലായിരുന്നു. കാട്ടുതീ പോലെ പടർന്നുപിടിച്ച വാർത്ത. ലയണൽ മെസി പലേർമോയിലെ ഡോൺ ജൂലിയോ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ടെന്ന്. ഹോട്ടലിൽ മെസി എത്തിയിട്ടുണ്ടെന്ന വാർത്തയറിഞ്ഞ് ആയിരക്കണക്കിനു പേരാണു ഹോട്ടലിനു പുറത്തെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാസേന വളരെയധികം ബുദ്ധിമുട്ടി. റസ്റ്ററന്‍റിന്‍റെ പുറകിലത്തെ …

മെസിയെ കാത്ത് ഹോട്ടലിന് മുന്നിൽ ജനസമുദ്രം Read More »

ഇന്ന് ലോക ജലദിനം

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു …

ഇന്ന് ലോക ജലദിനം Read More »

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം; നോർത്തിന്ത്യ ഒട്ടാകെ പ്രകമ്പനം അനുഭവപ്പെട്ടു

ന്യൂഡൽഹി: വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലാണു ഭൂകമ്പനത്തിൻറെ പ്രഭവകേന്ദ്രമെങ്കിലും നോർത്തിന്ത്യ ഒട്ടാകെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായാണു റിപ്പോർട്ടുകൾ. കാബൂളിൽ നിന്നും മുന്നൂറു കിലോമീറ്റർ വടക്കുഭാഗത്തായി താജിക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് 6.6 തീവ്രതയുള്ള ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കൽ സർവെ(യു.എസ്.ജി.എസ് ) അറിയിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും വളരെയധികം ആഴത്തിലാണു ഭൂകമ്പത്തിൻറെ ഉത്ഭവസ്ഥാനം. ഉത്ഭവസ്ഥാനം ആഴത്തിലായതു കൊണ്ടു തന്നെ ഭൂചലനം കൂടുതൽ ദൂരങ്ങളിൽ വരെ അനുഭവപ്പെടുമെന്നു യുഎസ്ജിഎസ് വ്യക്തമാക്കുന്നു. അതുകൊണ്ടാണു ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലൊക്കെ …

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം; നോർത്തിന്ത്യ ഒട്ടാകെ പ്രകമ്പനം അനുഭവപ്പെട്ടു Read More »

സാംസങ് ഗാലക്സി എസ് സീരിസിലെ സ്‌പേസ് സൂം ഫീച്ചറിനെതിരെ ആരോപണവുമായി ഉപയോക്താവ്

ചന്ദ്രന്‍റെ അടക്കം ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഫീച്ചറാണ് സാംസങ് ഗാലക്സി എസ് സീരിസ് സ്‌മാർട്ട്‌ഫോണുകളിലെ സ്‌പേസ് സൂം ഫീച്ചർ. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ആരോപണം. സാംസങ് ഗാലക്‌സി എസ് 20 അൾട്രായിലായിരുന്നു ഈ സവിശേഷത ആദ്യം വന്നത്. അതിനുശേഷം കമ്പനിയുടെ എല്ലാ ‘അൾട്രാ’ മോഡലുകളിലും ഈ ഫീച്ചർ നല്‍കി. ദക്ഷിണ കൊറിയൻ കമ്പനി സ്‌മാർട്ട്‌ഫോണിന്റെ പ്രമോഷൻ സമയത്ത് ഈ സവിശേഷതയെ തെറ്റായി അവതരിപ്പിച്ചുവെന്നാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആക്ഷേപം. ഒരു ഉപയോക്താവ് റെഡ്ഡിറ്റിൽ …

സാംസങ് ഗാലക്സി എസ് സീരിസിലെ സ്‌പേസ് സൂം ഫീച്ചറിനെതിരെ ആരോപണവുമായി ഉപയോക്താവ് Read More »

ഓസ്ട്രേലിയയെ ഏകദിന പരമ്പരയിലും സ്റ്റീവ് സ്മിത്ത് നയിക്കും

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് തന്നെ നയിക്കും. അമ്മയുടെ മരണത്തെ തുടർന്നു ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണിത്. ഏകദിനത്തിൽ കമ്മിൻസ് ഉണ്ടാവില്ലെന്നു കോച്ച് ആൻഡ്രൂ മക്ഡൊണാൾഡും വ്യക്തമാക്കി. മാർച്ച് പതിനേഴിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരം വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കും. പിന്നീട് വിശാഖപട്ടണത്തും ചെന്നൈയിലുമാണു മത്സരങ്ങൾ നടക്കുക.

ഹൈ ജംപിലെ ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി അന്തരിച്ചു

ഹൈ ജംപിലെ വിപ്ലവകരമായ രീതിയെന്നു വിശേഷിപ്പിക്കപ്പെട്ട ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി വിടവാങ്ങി. എഴുപത്താറ് വയസായിരുന്നു. അമെരിക്കൻ ഹൈ ജംപറായ ഫോസ്ബെറി ഒളിമ്പിക് മെഡൽ ജേതാവ് കൂടിയാണ്. ഹൈജംപിൽ അതുവരെ അനുവർത്തിച്ചു വന്ന രീതിക്കു മാറ്റം വരുത്തി സ്വന്തം ശൈലി ആവിഷ്കരിക്കുകയും, പിന്നീട് ഫോസ്ബെറിയുടെ ആ ശൈലി ലോകം അനുകരിക്കുക യുമായിരുന്നു. അമേരിക്കയിലെ ഒറിഗോണിൽ ജനിച്ച ഫോസ്ബെറി പതിനാറാം വയസിലാണു ഹൈജംപിൻറെ ഉയരങ്ങൾ താണ്ടി തുടങ്ങിയത്. 1968-ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവാണ്. …

ഹൈ ജംപിലെ ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി അന്തരിച്ചു Read More »

എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം, ബ്രണ്ടൻ ഫ്രേസർ മികച്ച നടൻ, മിഷേൽ യോ മികച്ച നടി

തൊണ്ണൂറ്റിയഞ്ചാമത് ഓസ്കർ പുരസ്കാരനിശയിൽ മികച്ച ചിത്രമായി ഡാനിയൽസ് സംവിധാനം ചെയ്ത എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം സംവിധാനം ചെയ്ത ഡാനിയൽ ക്വാൻ, ഡാനിയൽ ഷിനർട്ട് എന്നിവർ ബെസ്റ്റ് ഡയറക്ടേഴ്സായും മിഷേൽ യോ മികച്ച നടിയുമായും തിരഞ്ഞെടുക്കപ്പെട്ടു. ദ വെയിലിലെ അഭിനയത്തിന് ബ്രണ്ടൻ ഫ്രേസർ മികച്ച നടനുള്ള അം​ഗീകാരം ലഭിച്ചു. ഓസ്കർ പുരസ്കാരങ്ങളുടെ സമ്പൂർണ ലിസ്റ്റ്: മികച്ച അനിമേറ്റഡ് സിനിമ – പിനാച്ചിയോ (ഗുലെർമോ ഡെൽ ടോറോ). മികച്ച സഹനടി – ജാമീലി കാർട്ടിസ് …

എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം, ബ്രണ്ടൻ ഫ്രേസർ മികച്ച നടൻ, മിഷേൽ യോ മികച്ച നടി Read More »

ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ദ എലഫൻറ് വിസ്പറേഴ്സ്

“മനുഷ്യനും പ്രകൃതിയുമായുള്ള പവിത്രമായ ബന്ധത്തെക്കുറിച്ചു സംസാരിക്കാനാണ് ഞാനിവിടെ നിൽക്കുന്നത്. സഹവർത്തിത്വം പുലരുന്നതിനായി നാം നമ്മുടെ ഇടങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. സിനിമയെ അംഗീകരിച്ചതിന് അക്കാദമിക്ക് നന്ദി. ഈ സിനിമയുടെ ശക്തി തിരിച്ചറിഞ്ഞതിനു നെറ്റ് ഫ്ളിക്സിനും നന്ദി. ഈ പുരസ്കാരം എൻറെ മാതൃരാജ്യത്തിനു സമർപ്പിക്കുന്നു” = ഏറെ വൈകാരികമായിരുന്ന ദ എലഫൻറ് വിസ്പറേഴ്സ് എന്ന ഡോക്യുമെൻററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു. ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് ദ എലഫൻറ് വിസ്പറേഴ്സ് അവാർഡ് നേടിയത്. ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ …

ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ദ എലഫൻറ് വിസ്പറേഴ്സ് Read More »

നാട്ടു നാട്ടുവിന് ഓസ്കർ പുരസ്കാരവും; ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത്

ആസ്വാദനത്തിൻറെ കൊടുമുടികൾ കീഴടക്കിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ആഗോളവേദിയിലെ അംഗീകാരവും. പ്രതീക്ഷകൾ കാത്തുകൊണ്ടു ഓസ്കർ പുരസ്കാരം നേടി നാട്ടു നാട്ടു ഗാനം. ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണു പുരസ്കാരലബ്ധി. സംഗീതസംവിധായകൻ എം.എം കീരവാണിയും, എഴുത്തുകാരൻ ചന്ദ്രബോസും ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി. സാക്ഷികളായി നാട്ടു നാട്ടുവിൻറെ ചടുലചുവടുകൾ അഭ്രപാളിയിൽ അവതരിപ്പിച്ച ജൂനിയർ എൻ.ടി.ആറും രാംചരണും സംവിധായകൻ എസ്.എസ് രാജമൗലിയും ഡോൾബി തിയെറ്ററിലുണ്ടായിരുന്നു. ഇന്ത്യയുടെ ഓസകർ പ്രതീക്ഷകളെ വാനോളമുയർത്തിയാണു നാട്ടു നാട്ടു നോമിനേഷനിൽ എത്തിയത്. നേരത്തെ ഗോൾഡൻ ഗ്ലോബ് …

നാട്ടു നാട്ടുവിന് ഓസ്കർ പുരസ്കാരവും; ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത് Read More »

ചൈനീസ് പ്രസിഡൻറായി വീണ്ടും ഷീ ജിൻപിങ്

തുടർച്ചയായ മൂന്നാം വട്ടവും ചൈനീസ് പ്രസിഡൻറായി ഷീ ജിൻപിങ്. ജീവിതകാലം മുഴുവൻ ഷീ ജിൻപിങ് അധികാരത്തിലുണ്ടാകുമെന്ന സാധ്യതയ്ക്കു ബലമേറുകയാണ്. അടുത്ത അഞ്ചു വർഷത്തേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പരമോന്നത നേതാവും ഷീ ജിൻപിങ് തന്നെയായിരിക്കും. ചൈന സെൻട്രൽ മിലിട്ടറി കമ്മീഷൻറെ ചെയർമാനായും ഷീ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സീറോ കോവിഡ് നയം നടപ്പാക്കിയതിനെ തുടർന്നു ഷീ ജിൻപിങ്ങിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പുതിയ പ്രധാനമന്ത്രിയായ ലീ ക്വിയാങ്ങിനെ നിയമിച്ചതോടെ പ്രതിഷേധം അടങ്ങുമെന്നാണു പാർലമെൻറിൻറെ പ്രതീക്ഷ. ഷീ ജിൻപിങ്ങിൻറെ വിശ്വസ്തനാണ് ലീ …

ചൈനീസ് പ്രസിഡൻറായി വീണ്ടും ഷീ ജിൻപിങ് Read More »

32 ദിവസം പിന്നിട്ട ആദ്യത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി

ഭൂമിയുടെ ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി. 1994-ൽ രൂപം കൊണ്ട് 31 ദിവസം നിലനിന്ന ജോൺ ചുഴലിക്കാറ്റായിരുന്നു ഇതുവരെ ഏറ്റവും ദൈർഘ്യമേറിയത്. എന്നാൽ ഫ്രെഡി ചുഴലിക്കാറ്റിൻറെ ദൈർഘ്യം ഇന്നു 32 ദിവസം പിന്നിട്ടു. ഇനിയും ദിവസങ്ങളോളം ചുഴലിക്കാറ്റ് സജീവമായിരിക്കുമെന്നാണു സൂചനകൾ. വടക്കൻ ഓസ്ട്രേലിയൻ തീരത്തിനു സമീപത്തായി രൂപം കൊണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചാരം തുടരുകയായിരുന്നു ഫ്രെഡി ചുഴലിക്കാറ്റ്. ഫെബ്രുവരി 21-നു മഡഗാസ്ക്കറിലും 24-ന് മൊസാംബിക്കിലും വീശിയടിച്ചു. ഇവിടങ്ങളിൽ കനത്ത മഴയ്ക്കും കാരണമായി. …

32 ദിവസം പിന്നിട്ട ആദ്യത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി Read More »

ലോകത്തെ ഏറ്റവും ആകർഷകത്വമുള്ള മനുഷ്യർ ഇന്ത്യക്കാരെന്ന് പൂ മ്വാ

ലോകത്തെ ഏറ്റവും ആകർഷകത്വമുള്ള മനുഷ്യർ ഇന്ത്യക്കാരാണെന്ന് ബ്രിട്ടിഷ് നീന്തൽ വസ്ത്ര നിർമാണ കമ്പനിയായ പൂ മ്വായുടെ വിലയിരുത്തൽ. ലോകത്തെ ഏറ്റവും ആകർഷണമുള്ളവരായി ഇന്ത്യക്കാരെ തെരഞ്ഞെടുത്തത് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ്. റെഡിറ്റെന്ന ഓൺലൈൻ ഉള്ളടക്ക വിലയിരുത്തലും ചർച്ചയും നടക്കുന്ന വെബ്‌സൈറ്റിലെ പോസ്റ്റുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൂ മ്വായുടെ പുതിയ കണ്ടെത്തൽ. അമേരിക്ക രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് സ്വീഡനും. എഐ ഇന്ത്യക്കാരുടെ ആകർഷകത്വം കാണിക്കാനുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ശാരീരികമായ വ്യത്യസ്തത കൊണ്ട് സമൂഹത്തിലെ പലയിടങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഒരു വിഭാ​ഗമായിരുന്നു 1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരത്തിലൂടെ ഉയർത്തെഴുന്നേറ്റത്. തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തി. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. കാരണം, ഈ സമരാഗ്‌നി ലോകമാകെ പടരാൻ താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ …

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം Read More »

ഡോ . വി പി ഉണ്ണികൃഷ്ണൻ അന്തരിചു 

തോമസ് ടി ഓണാട്ട് ബ്രിസ്ബൻ :ഓസ്‌ട്രേലിയൻ ഇന്ത്യൻ സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന Dr. VP ഉണ്ണികൃഷ്ണൻ -66 അന്തരിച്ചു .   ഉന്നത സിവിലിയൻ ബഹുമതി ആയ ഓർഡർ ഓഫ് ഓസ്‌ട്രേലിയ അവാർഡ് നൽകി ഓസ്‌ടേലിയൻ ഗവൺമെന്റ് ആദരിച്ചിട്ടുള്ള ഉണ്ണികൃഷ്ണന്റെ വിയോഗം ക്യുൻസ്ലാൻഡ് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി . ക്യുൻസ്ലാൻഡ്  സ്റ്റേറ്റ് ട്രാൻസ്‌പോർട് ആൻഡ്  മെയിൻ റോഡ്‌സ് പ്രിൻസിപ്പൽ അഡ്വൈസർ ആയിരുന്ന dr ഉണ്ണികൃഷ്ണൻ  ഇന്ത്യൻ അസോസിയേഷൻ (FICQ)സെക്രട്ടറി . ക്യുൻസ്ലാൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ …

ഡോ . വി പി ഉണ്ണികൃഷ്ണൻ അന്തരിചു  Read More »

ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിന് നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനെയും പിരിച്ചു വിട്ട് മസ്ക്

ജീവനക്കാരിലെ 10 ശതമാനം പേരെയാണ് ട്വിറ്ററിൽ നിന്നും മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്‌ഫോമിനും ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിനും നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനെതിരെയും നടപടി സ്വീകരിച്ചു. ട്വിറ്ററിനു വേണ്ടി രാപ്പകലില്ലാതെ ഓടിനടന്ന് മസ്‌ക് ഡെഡ്‌ലൈനിട്ട് കഷ്ടപ്പെടുത്തിയ ജീവനക്കാരിൽ ഒരാളാണ് എസ്തർ. പുതിയ ടീമിനെ കൊണ്ടു വരികയാണ് മസ്കിന്റെ ലക്ഷ്യമെന്നാണ് സൂചന. പിരിച്ചുവിടലെല്ലാം അതിന്റെ ഭാ​ഗമായാണെന്നാണ് പറയുന്നത്. ഇതോടകം 200 ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടു. മസ്‌ക് ചുമതലയേറ്റതിന് ശേഷമുള്ള നാലാമത്തെ കൂട്ടപിരിച്ചുവിടലാണിത്.

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്രായേലിൽ വച്ച് കാണാതായ കർഷകൻ

കോഴിക്കോട്‌: നൂതന കൃഷി രീതി പഠിക്കാൻ ഇസ്രായേലിലേക്ക്‌ പോയ സംഘത്തിൽ നിന്നും കാണാതായ കർഷകൻ ബിജു കുര്യൻ നാട്ടിൽ തിരിച്ചെത്തി. കരിപ്പുർ എയർപോർട്ടിൽ പുലർച്ചെ 4.30 ന്‌ ഗൾഫ്‌ എയറിനാണ്‌ ബിജു എത്തിയത്‌. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.

ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്തുമെന്ന് യുക്രൈൻ പ്രസിഡന്റ്

റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെ നിലപാട് അറയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലന്സ്കി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമുണ്ടെമന്നാണ് വ്ലാദിമർ സെലന്സ്കി പറഞ്ഞിരിക്കുന്നത്. അതേസമയം റഷ്യക്ക് ആയുധങ്ങൾ നൽകുന്നത് ചൈനയാണെന്നും ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. സാമാധാനം പുനസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് ചൈന ആവശ്യപ്പെട്ടത്.

കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം നാലുമണിക്ക് യാത്ര തിരിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് സാങ്കേതിക തകരാറിനെ തുടർന്ന് ലാൻറിം​ഗ് നടത്തിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം നാലുമണിക്ക് യാത്ര തിരിക്കും. സാങ്കേതിക തകരാർ നാലുമണിക്കുള്ളിൽ തന്നെ പരിഹരിക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതേ വിമാനത്തിൽ തന്നെ യാത്രക്കാരെ ദമാമിലേക്ക് കൊണ്ടുപോവും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്തിൻറെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ അടിയന്തര ലാൻറിം​ഗിന് അനുമതി തേടുകയായിരുന്നു. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

റഷ്യ – യുക്രൈൻ പോര് തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു

ലോകം കണ്ട വലിയ രണ്ട് യുദ്ധങ്ങൾക്ക് ശേഷം അനേകം നിരപരാധികളുടെ ചോരയും കണ്ണീരും കുതിർന്ന പോരാട്ട ഭൂമിയായി യുക്രൈനെ മാറ്റിയിരിക്കുകയാണ് റഷ്യ. കഴിഞ്ഞ വർഷം ഫെബ്രുവരി 24 ആം തീയതിയാണ് ലോകത്തെ തന്നെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യൻ സൈന്യം പ്രസിഡന്റ് വ്ലാഡിമർ പുതിന്റെ നിർദ്ദേശമനുസരിച്ച് യുക്രൈനിലേക്ക് പുറപ്പെട്ടത്. പിന്നീട് യുക്രൈനെ തലങ്ങും വിലങ്ങുമിട്ട് ആക്രമിച്ചു. രാജ്യത്തെ സാമ്പത്തികമായി പിടിച്ചു കുലുക്കുന്നതിൽ റഷ്യ വിജയിച്ചു എന്നുതന്നെ പറയാം. അത്രയധികം സൂക്ഷ്മതയോടെയായിരുന്നു റഷ്യയുടെ നീക്കം. അതിനായി അവർ ഊർജനിലയങ്ങൾ …

റഷ്യ – യുക്രൈൻ പോര് തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു Read More »

അദാനി വിഷയത്തിൽ പ്രതിഷേധിച്ച എം.പിമാർക്കെതിരെ നടപടി വന്നേക്കും

ന്യൂഡൽഹി: അദാനിക്കെതിരായ ഹിന്‍ഡെൻബെർഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തലില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്‍റ് തടസ്സപ്പെടുത്തിയിരുന്നു. പ്രതിഷേധിച്ച പന്ത്രണ്ട് എം.പിമാർക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം. രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും രാജ്യസഭയിലെ അം​ഗങ്ങൾക്കെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യസഭാ അധ്യക്ഷൻ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച 12 ആളുകളുടെ പേരുകള്‍ പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി. മൂന്ന് എ.എ.പി എംപിമാരുടെയും ഒമ്പത് കോണ്‍ഗ്രസ് എം.പിമാരുടെയും പേരുകളാണ് നല്‍കിയത്.

അതിർത്തിയിൽ വീണ്ടും ഭൂചലനം; തുർക്കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി

അങ്കാറ: തുർക്കി- സിറിയ അതിർത്തിയിൽ വീണ്ടും ഭൂചലനം. റിക്‌ടർ സ്കെയിലിൽ 6.4 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 3 പേർ മരണപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാഴ്ച മുൻപ് ദുരന്തമുണ്ടായ സ്ഥലത്താണ് വീണ്ടും ഭൂകമ്പമുണ്ടായത്. തുർക്കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി. ഹതായ് പ്രവിശ്യയിൽ 2 കിലോമീറ്റർ ആഴത്തിൽവരെ പ്രകമ്പനം അനുഭവപ്പെട്ടെന്ന് യൂറോപ്യൻ മെഡിറ്റേറിയൻ സീസ്മോളജിക്കൽ സെൻറർ അറിയിച്ചു. പ്രാദേശിക സമയം ഏട്ടരയോടെയായിരുന്നു സംഭവം. ശക്തിയേറിയ ഭൂചലനമാണ് ഉണ്ടായതെന്നും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായെന്നും വാർത്ത ഏജൻസികൾ റഇപ്പോർട്ട് …

അതിർത്തിയിൽ വീണ്ടും ഭൂചലനം; തുർക്കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി Read More »

കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ തിരിച്ചെത്തി

കൊച്ചി: പുലർച്ചെ മൂന്ന് മണിയോടെ കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ കൊച്ചിയിൽ തിരിച്ചെത്തി. ഇക്കൂട്ടത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയത്. ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയെന്നും സംഘാംഗങ്ങൾ അറിയിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിൻറെ നേതൃത്വത്തിൽ 27 കർഷകരാണ് ആധുനിക കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കാൻ ഈ മാസം 12 ന് ഇസ്രായേലിലേക്ക് …

കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ തിരിച്ചെത്തി Read More »

യൂട്യൂബിൻറെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി ഇന്ത്യൻ-അമെരിക്കൻ വംശജൻ

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമിൻറെ അമരത്തേക്കൊരു ഇന്ത്യൻ-അമെരിക്കൻ വംശജനെത്തിയിരിക്കുന്നു. യൂട്യൂബിൻറെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി നീൽ മോഹൻ ചുമതലയേൽക്കുമ്പോൾ, ടെക് ലോകത്തെ സമൃദ്ധമായൊരു സേവനകാലം പിന്തുണയേകുന്നുണ്ട്. ഇന്നു പരിചിതമായ പല പ്ലാറ്റ്ഫോമുകളും ലോകത്തിന് അത്രയധികം പ്രിയപ്പെട്ടതായി മാറിയതിൽ ഈ മനുഷ്യനു ചെറുതല്ലാത്ത പങ്കുണ്ട്. ടെക് ലോകത്തെ അതികായൻ തന്നെയാണ് യൂട്യുബിൻറെ അമരത്ത് അവരോധിക്കപ്പെടുന്നത്. ദീർഘകാലം യൂട്യൂബിൽ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ടു തന്നെ, വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിൻറെ ഓരോ സ്പന്ദനങ്ങളും അദ്ദേഹത്തിനു സുപരിചിതവുമാണ്.

ഡൽഹിയിലെയും മുംബൈയിലേയും ട്വിറ്റർ ഓഫീസുകൾ പൂട്ടി

ന്യൂഡൽഹി: ഇന്ത്യയിലെ 2 ട്വിറ്റർ ഓഫീസുകൾ പൂട്ടി. ഡൽഹിയിലെയും മുംബൈയിലേയും ട്വിറ്റർ ഓഫീസുകളാണ് പൂട്ടിയത്. ചെലവ് ചുരുക്കലിൻറെ ഭാഗമായിരുന്നു നടപടി. നിലവിൽ ബെംഗളൂരുവിലെ ഓഫീസ് തുടരും. അതേസമയം പൂട്ടിയ ഓഫീസുകളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും ട്വിറ്റർ നിർദ്ദേശിച്ചു. ഇലോൺ മസ്ക് കഴിഞ്ഞ വർഷം നവംബറിൽ ട്വിറ്റർ സിഇഒയായി ചുമതലയേറ്റ ശേഷം 90% ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിൽ മാത്രം 200 റോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

പെ​ട്രോ​ളിന് വില ഉയർത്തി പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 22 രൂ​പ വ​ർ​ധി​പ്പി​ച്ചു. ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ പാ​ക് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണു വ​ർ​ധ​ന​യെ​ന്നു പാ​ക് ധ​ന​കാ​ര്യ വി​ഭാ​ഗം. ഇ​തോ​ടെ, പെ​ട്രോ​ൾ ലി​റ്റ​റി​ന് 272 രൂ​പ​യാ​യി. സാ​മ്പ​ത്തി​ക​ത്ത​ക​ർ​ച്ച നേ​രി​ടു​ന്ന പാ​ക്കി​സ്ഥാ​ൻ വാ​യ്പ​യ്ക്കാ​യി ഐ​എം​എ​ഫ് മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​ൻറെ ഭാ​ഗം കൂ​ടി​യാ​ണു പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

തുർക്കി, സിറിയ ഭൂകമ്പം; മരണം 41,000 കടന്നു

അങ്കാറ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയിൽ മുപ്പത്താറായിരത്തോളവും സിറിയയിൽ ആറായിരത്തോളവും മരണമാണ്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്‌. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂമ്പമാണെന്ന്‌ ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. ദുരന്തമുണ്ടായി 222 മണിക്കൂറിനുശേഷം തെക്കൻ തുർക്കിയിലെ കഹ്‌റമാൻമറാഷിലെ തകർന്ന കെട്ടിടത്തിനടിയിൽനിന്ന്‌ നാൽപ്പത്തിരണ്ടുകാരിയെ രക്ഷപ്പെടുത്തി. ഭൂകമ്പമുണ്ടായി ഒമ്പതു ദിവസത്തിനുശേഷവും വടക്ക്‌ പടിഞ്ഞാറൻ സിറിയയിലേക്ക്‌ ആവശ്യത്തിന്‌ സഹായം എത്തിക്കാനായിട്ടില്ല. തുർക്കിയിൽ 50,576 കെട്ടിടം പൂർണമായും തകരുകയോ കേടുപാട്‌ സംഭവിക്കുകയോ ചെയ്തു. മൂന്ന്‌ വലിയ …

തുർക്കി, സിറിയ ഭൂകമ്പം; മരണം 41,000 കടന്നു Read More »

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 30 ലധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഹൊഹേ ശ്രമം നടത്തി

ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ 30ൽ അധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഇസ്രായേൽ ഗൂഢസംഘമായ ഹൊഹേയുടെ ഇടപെടലുണ്ടായെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയാണ് ഇസ്രായേൽ കരാർ സംഘമായ ഹൊഹേ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചതായാണ് ഗാർഡിയന്റെ വെളിപ്പെടുത്തൽ. ഹൊഹെ മേധാവി തൽ ഹനനുമായി ബന്ധപ്പെട്ട് 30 മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർ നടത്തിയ …

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 30 ലധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഹൊഹേ ശ്രമം നടത്തി Read More »

സൗ​ദി അ​റേ​ബ്യ​യി​ൽ നിന്നും ബ​ഹി​രാ​കാ​ശ യാത്ര നടത്തുന്ന ആ​ദ്യ വനിത

സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാതിരുന്ന ​സൗ​ദി അ​റേ​ബ്യ മാറ്റങ്ങളെ ഉൾക്കൊണ്ട് യാത്ര തുടരുമ്പോൾ ചരിത്രം തിരുത്തി കുറിക്കാനൊരുങ്ങി റ​യാ​ന ബ​ർ​ണ​വി. രാജ്യത്തു നി​ന്നും ബ​ഹി​രാ​കാ​ശ യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന ആ​ദ്യ വനിത… സൗ​ദി​യു​ടെ ത​ന്നെ യാ​ത്രി​ക​ൻ അ​ലി അ​ൽ ഖ​ർ​ണി​ക്കൊ​പ്പം യു​.എ​സി​ൽ നി​ന്നാ​കും യാ​ത്ര തിരിക്കുന്നത്. എ​.എ​ക്‌​സ്-2 ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​നൊ​പ്പം ചേ​രു​ന്ന ഇ​വ​ർ അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കാകും യാ​ത്ര….. യു​.എ.​ഇ 2019ൽ ​സ്വ​ന്തം പൗ​ര​നെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന ആ​ദ്യ അ​റ​ബ് രാ​ജ്യ​മാ​യി മാ​റി​യി​രു​ന്നു. ഹ​സ്ന അ​ൽ മ​ൻ​സൂ​രിയായിരുന്നു അന്ന് യാ​ത്ര നടത്തിയത്. …

സൗ​ദി അ​റേ​ബ്യ​യി​ൽ നിന്നും ബ​ഹി​രാ​കാ​ശ യാത്ര നടത്തുന്ന ആ​ദ്യ വനിത Read More »

അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യംപസിൽ വെടിവെയ്പ്പ്

വാഷിങ്ടൺ: അമെരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യംപസിലാണ് വെടുവെയ്പ് നടന്നത്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്യംപസിൽ ഉണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. രാത്രി എട്ടരയോടെയാണ് വെടിവെയ്പ്പ് നടന്നത്. ഈസ്റ്റ് ലാൻസിങ് ക്യംപസിലെ ബെർകെ ഹാളിനു സമീപമാണ് ആദ്യം വെടിവെയ്പ്പ് ഉണ്ടായത്. ശേഷം അരമണിക്കൂർ കഴിഞ്ഞ് വീണ്ടും വെടിവെയ്പ്പുണ്ടായി. മുഖംമൂടി ധരിച്ചയാളാണ് അക്രമം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ആക്രമണം

ദമാസ്‌കസ്‌: മധ്യ സിറിയയിലെ പാല്‍മേയ്‌റയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ആക്രമണം. ഭൂകമ്പം തകര്‍ത്ത സിറിയയെ കൂടുതല്‍ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണിത്. ആക്രമണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടു. ഭക്ഷ്യവസ്‌തുകള്‍ ശേഖരിക്കുകയായിരുന്ന 75ഓളം പേര്‍ക്ക് നേരെ ഭീകരര്‍ ആക്രണം നടത്തി. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു സിറിയന്‍ പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഭീകരര്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

മക്കയിൽ തീർഥാടനത്തിനിടെ വീട്ടമ്മ മരിച്ചു

അമ്പലപ്പുഴ: മക്കയിൽ തീർഥാടനത്തിനിടെ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് വണ്ടാനം കണ്ണങ്ങേഴം പള്ളിക്കു സമീപം കണ്ണങ്ങേഴം വീട്ടിൽ സുഹറബീവിയാണ് (63) മരിച്ചത്. ജനുവരി 28ന് നീർക്കുന്നം ബാബ്മക്ക ഉംറ ഗ്രൂപ്പിന്റെ അധീനതയിലുള്ള തീർഥാടക സംഘത്തിൽ ഭർത്താവ് അബ്ദുൽഅസീസ്, സഹോദരി റംല എന്നിവർക്കൊപ്പമാണ് സുഹറാ ബീവി മക്കയിലേക്ക് യാത്ര തിരിച്ചത്.103 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മക്കയിലെ അൽനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ശനിയാഴ്ച്ച പുലർച്ചെ മരിച്ചു. ഖബറടക്കം …

മക്കയിൽ തീർഥാടനത്തിനിടെ വീട്ടമ്മ മരിച്ചു Read More »

തുർക്കി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി

തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിൻറെ മൃതദേഹമാണ് നാലു നിലയുള്ള ഹോട്ടലിൻറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്. അനറ്റോലിയ പ്രവിശ്യയിലെ മലത്യ നഗരത്തിൽ അവ്‌സർ ഹോട്ടലിലാണ് വിജയ് കുമാർ താമസിച്ചിരുന്നത്. ഭൂകമ്പത്തിൽ ഈ ഹോട്ടൽ പൂർണമായും തകർന്നു വീണു. രക്ഷാപ്രവർത്തന സ്ഥലത്തു നിന്നും കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുത്ത ഫോട്ടൊയിലെ ടാറ്റൂ കണ്ടാണു മൃതദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹം ഇടതു കൈയിൽ ടാറ്റൂ പതിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. നേരത്തെ ഇദ്ദേഹത്തിൻറെ പാസ്‌പോർട്ടും മറ്റു രേഖകളും …

തുർക്കി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി Read More »

എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. പൈലറ്റുമാർക്ക് പരീശിലനം നൽകുന്നതിൽ വീഴ്ച വരുത്തിയെന്നും, ഇൻസ്ട്രുമെൻറ് റേറ്റിംഗ് പരിശോധനയിൽ എയർലൈനിലെ പൈലറ്റുമാർക്ക് ആവശ്യമായ പരിശീലനം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് ഡിജിസിഎ ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചു. അതേസമയം ഡിജിസിഎ പുറപ്പെടുവിച്ച ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിൻറെ പരിശീലന മേധാവിയെ 3 മാസത്തേക്ക് തൽസ്ഥാനത്ത് നിന്ന് നീക്കി. ഇതിനു പുറമേ എട്ട് നിയുക്ത എക്സാമിനർമാർക്ക് മൂന്ന് ലക്ഷം രൂപ …

എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ Read More »

വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി

തൊടുപുഴ: വിദേശ പഠന ഏജന്‍സിയായ ഹൈബ്രിഡ് എജു വിന്റെ നേതൃത്വത്തില്‍ വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണക്ട് 2023 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി തൊടുപുഴയിലും അടിമാലിയിലും ഫെബ്രുവരി 11, 12 തീയതികളിലായി നടക്കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തിമൂന്ന് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികളെ നേരിട്ട് കണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ചോദിച്ചറിയാമെന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞു. പഠിക്കാനായി ഇന്ത്യ വിടുന്നവരുടെ എണ്ണം …

വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി Read More »

രക്ഷാഹസ്തം പ്രതീക്ഷിച്ച് ആയിരങ്ങൾ; തുർക്കിയിലും സിറിയയിലും മരണസംഖ്യ 15,000 ക​ട​ന്നു

തു​ർ​ക്കി: അ​തിതീ​വ്ര ഭൂ​ക​മ്പ​മു​ണ്ടാ​യി 3 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ദു​ര​ന്ത​വ്യാ​പ്തി​യി​ൽ പ​ക​ച്ച് തു​ർ​ക്കി​യും സി​റി​യ​യും. ദു​രി​താ​ശ്വാ​സ സം​വി​ധാ​ന​ങ്ങ​ൾ ഇ​നി​യും ആ​വ​ശ്യ​ത്തി​നെ​ത്താ​ത്ത ദു​ര​ന്ത​ഭൂ​മി​യി​ൽ ര​ക്ഷാ​ഹ​സ്ത​ങ്ങ​ളെ പ്ര​തീ​ക്ഷി​ച്ച് ആ​യി​ര​ങ്ങ​ളാണ് കാ​ത്തി​രിക്കുന്നത്. ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ഇ​നി​യു​മെ​ത്ര പേ​ർ ഉ​ണ്ടാ​കു​മെ​ന്നു ക​ണ​ക്കു​കൂ​ട്ടാ​ൻ പോ​ലു​മാ​കു​ന്നി​ല്ലെന്ന് അ​ധി​കൃ​ത​ർ​ വ്യക്തമാക്കുന്നു.  ഏറ്റവും പുതിയ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15,000 ക​ട​ന്നു. തുർക്കിയിൽ മാത്രം 12,381 പേരാണ് മരിച്ചത്. സിറിയയിൽ ഇതുവരെ 2,902 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ദു​ര​ന്ത​ഭൂ​മി​യി​ലെ തെ​ര​ച്ചി​ലു​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. തിങ്കളാഴ്ച്ച പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ …

രക്ഷാഹസ്തം പ്രതീക്ഷിച്ച് ആയിരങ്ങൾ; തുർക്കിയിലും സിറിയയിലും മരണസംഖ്യ 15,000 ക​ട​ന്നു Read More »

ഈജിപ്റ്റിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കോട്ടയം: ഈജിപ്റ്റിൽ ജോലി സ്ഥലത്ത് മരണപ്പെട്ട കോട്ടയം പന്നിമറ്റം സ്വദേശി കൊച്ചു മാധവശ്ശേരി വിട്ടിൽ വിശാൽ കമലാസനൻ്റെ(32) മൃതദേഹം നാട്ടിലെത്തിച്ചു. മർച്ചൻറ് നേവി ഉദ്യോഗസ്ഥനായ വിശാൽ കഴിഞ്ഞ അഞ്ചിനാണ് മരിച്ചത്. കപ്പൽ യാത്രയ്ക്കിടെ റഷ്യയിൽ വച്ച് രോഗബാധിതനായതിനെ തുടർന്ന് ഈജിപ്റ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറ് മാസം മുമ്പാണ് വിശാൽ നാട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് പോയത്. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. പി.ജി കമലാസനൻ (റിട്ട ആർമി), ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇടുക്കി സ്വദേശിനി അഖില …

ഈജിപ്റ്റിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു Read More »

ഭൂകമ്പത്തിൽ മരണം 8000 കടന്നു

അങ്കാറ: തുർക്കിയിസും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണം 8000 കടന്നു. തുർക്കിയിൽ മാത്രം 6000 ത്തോളം പേർ മരിച്ചതായും 40,000 ൽ ഏറെ പേർ ചികിത്സയിൽ കഴിയുന്നതായുമാണ് റിപ്പോർട്ടുകൾ. സിറിയയിൽ മരണം 1800 കടന്നു. നാലായിരത്തോളം പേരാണ് ചികിത്സയിലുള്ളത്. ഇരു രാജ്യങ്ങളിലുമായി 20,000 ത്തിധികം പേർ മരിച്ചേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 5775 കെട്ടിടങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കൊടും തണുപ്പും മോശം കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനം …

ഭൂകമ്പത്തിൽ മരണം 8000 കടന്നു Read More »

തുർക്കി ഭൂചലനം; മരണസംഖ്യ 3,800 കടന്നു

തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 3,800 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000 ൽ ഏറെ പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. അയൽ രാജ്യമായ സിറിയയിൽ 1400 പേരാണ് മരണമടഞ്ഞത്. ഇനിയും മരണസംഖ്യ 8 മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. പ്രതികൂലമായ കാലവസ്ഥ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. നൂറുകണക്കിനു ആളുകൾ ഇപ്പോഴും കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങൾക്കിടയിലും ചില സ്ഥലങ്ങളിൽ കെട്ടിടങ്ങൾ തകർന്നിരുന്നു. ഇന്ത്യയടക്കം …

തുർക്കി ഭൂചലനം; മരണസംഖ്യ 3,800 കടന്നു Read More »

തുർക്കിയിൽ ഭൂചലനം; 7.8 തീവ്രത രേഖപ്പെടുത്തി

അങ്കാറ: തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. തുർക്കി തെക്കു കിഴക്കൻ മേഖലയായ ഗാസിയാൻ ടെപ്പിന് സമീപമാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രമെന്നാണ് യു.എസ് ജിയോളജി വിഭാഗം നൽകുന്ന വിവരം. ഭൂകമ്പത്തിൻറെ ഫലമായി നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ മരണങ്ങളൊന്നും ഔദ്യോഗികമായി റിപ്പോർട്ടു ചെയ്തിട്ടില്ല.

യു.എസിൽ ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ച് ഒരാൾ മരിച്ചു

ചെന്നൈ: ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നും അപകടകാരിയാണെന്ന് ആരോപണം. ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല ഒരാളുടെ കാഴ്ച്ച നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവം യു.എസിലായിരുന്നു. ഇതിനു പിന്നാലെ ചെന്നൈ ആസ്ഥാനമായുള്ള മരുന്നു കമ്പനിയെ യുഎസ് നിരോധിക്കുകയുണ്ടായി. ഗ്ലോബൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡിനു നേരെയാണ് ആരോപണം. കണ്ണ് വരണ്ടതായി തോന്നുന്ന സന്ദർത്തിൽ ഉപയോഗിക്കുന്ന തുള്ളിമരുന്നാണ് ഇത്.

കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ കൂടുതലും പുരുഷന്മാർ; കാരണം കണ്ടെത്തി

ലോകത്തെ വിറപ്പിച്ച മഹാമാരിയിൽ ഏറ്റവും കൂടുതൽ മരണമടഞ്ഞതു പുരുഷന്മാരാണ്. കോവിഡ് മൂലമുള്ള മരണനിരക്ക് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണെന്നു നേരത്തെ വ്യക്തമായിരുന്നു. അതിൻറെ കാരണം കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രലോകം. സ്ത്രീകളിൽ വൈറസുകളുടെ ആക്രമണം ഫാറ്റ് ടിഷ്യുവിലും, പുരുഷന്മാരിൽ ഇതു നേരെ ശ്വാസകോശത്തിലേക്കുമാണ്. അതുകൊണ്ടു തന്നെ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിൽ കോവിഡ് ഗുരുതരമാകാനും, മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് പറയാം. സ്ത്രീകൾക്കു കോവിഡ് ബാധിക്കുമ്പോൾ ഫാറ്റ് ടിഷ്യൂ, വൈറസുകളുടെ സംഭരണി പോലെ പ്രവർത്തിക്കുകയും, ശ്വാസകോശത്തെ അധികമൊന്നും ബാധിക്കാതെ രക്ഷപ്പെടുത്തുകയും ചെയ്യും. ഇന്റർനാഷണൽ …

കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ കൂടുതലും പുരുഷന്മാർ; കാരണം കണ്ടെത്തി Read More »

വിക്കിപീഡിയയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാക്കിസ്ഥാൻ

മതനിന്ദയുൾപ്പെടുന്ന പരാമർശം നീക്കം ചെയ്യാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ വിക്കിപീഡിയയ്ക്കു നിരോധനം. പരാമർശം നീക്കം ചെയ്യണമെന്ന് വിക്കിപീഡിയയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് വിശദീകരണം നൽകാനോ, നിന്ദാപരമായ പരാമർശം നീക്കം ചെയ്യാനോ വിക്കിപീഡിയ തയാറായില്ല. അതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ 48 മണിക്കൂർ നേരത്തേക്ക് വിക്കിപീഡിയയുടെ സേവനം പാകിസ്ഥാൻ മരവിപ്പിച്ചിരുന്നു. പിന്നീടാണ് സമ്പൂർണ വിലക്കിലേക്ക് നീങ്ങിയത്. നേരത്തെ ഇതു സംബന്ധിച്ച് വിക്കിപീഡിയക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, അനുകൂല പ്രതികരണം ഉണ്ടായില്ല. മതനിന്ദാപരമായ പരാമർശം നീക്കം ചെയ്താൽ വിക്കിപീഡിയയുടെ …

വിക്കിപീഡിയയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാക്കിസ്ഥാൻ Read More »

ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തു; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

യാഥാസ്ഥിതികത പിന്തുടരുന്ന ഒരു വിഭാ​ഗത്തിനിടയിൽ നടക്കുന്ന ദുരഭിമാന കൊലകൾ ഈ അടുത്തിടെയായി ഒരുപാട് കേൾക്കാറുണ്ട്. സമൂഹത്തിന്റെ ചില നിയന്ത്രണങ്ങളുടെ പേരിൽ അപമാനമാനമുണ്ടാക്കിയെന്ന ആരോപണമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പിന്നിൽ. ദുരഭിമാനക്കൊലകൾ കൂടുതലായും നടക്കാറുള്ളത് മതാധിഷ്ഠിത സമൂഹങ്ങളിലാണ്. ഇറാഖിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകവും ഇന്നത്തെ കാലത്ത് ജീവിക്കുന്നവരെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു. 2017 ൽ തൈബ അലലി എന്ന പെൺകുട്ടി ഇറാഖിലെ ശക്തമായ നിയന്ത്രണമുള്ള മതാധിഷ്ഠിത ജീവിതത്തിൽ നിന്നും രക്ഷതേടിയാണ് സിറിയയിലേക്ക് രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങള‍്‍ മറ്റുള്ളവർക്ക് കാണുന്ന …

ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തു; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി Read More »

ചൈനയുടെ ബലൂൺ; ആന്റണി ബ്ലിങ്കന്റെ സന്ദർശനം അമേരിക്ക റദ്ദാക്കി

മൊണ്ടാന: ചൈനയുടെ ബലൂൺ അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നാളെ തുടങ്ങാനിരുന്ന ചൈന സന്ദർശനം അമേരിക്ക റദ്ദാക്കി. ചൈനീസ് ബലൂൺ കണ്ടെത്തിയത് മോണ്ടാനായിലെ വളരെ ന്യൂക്ലിയർ സെൻസിറ്റീവായ മേഖലയിലായിരുന്നു. ചൈനീസ് നടപടി അമേരിക്കയുടെ സ്വതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു ബീജിംഗ് സന്ദർശനം റദ്ദാക്കിയത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇനി ഉചിതമായ സമയത്ത് മാത്രമേ ബീജിംഗിലേക്ക് പോവൂയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്നലെ …

ചൈനയുടെ ബലൂൺ; ആന്റണി ബ്ലിങ്കന്റെ സന്ദർശനം അമേരിക്ക റദ്ദാക്കി Read More »

ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി പെന്റഗൺ

മൊണ്ടാന: യുഎസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി പെന്റഗൺ. മൊണ്ടാനയിലാണ് മൂന്നു ബസുകളുടെ വലുപ്പമുള്ള ബലൂൺ പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ബലൂണിൻറെ സഞ്ചാരം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ബലൂൺ വെടിവച്ചിടരുതെന്നു പെന്റഗൺ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യോമഗതാഗത പാതയിൽ നിന്നും ഏറെ ഉയരത്തിലാണ് ബലൂൺ പറക്കുന്നത്. നിലവിൽ ഭീഷണിയൊന്നും ഇല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ തന്ത്രപ്രധാന മേഖലകളിലൂടെയാണ് ബലൂണിൻറെ സഞ്ചാരപഥം. വെടിവച്ചിട്ടാലുണ്ടാകുന്ന അവശിഷ്ടങ്ങൾ അപകടകരമായേക്കാമെന്ന നിഗമനത്തിൻറെ അടിസ്ഥാനത്തിലാണ് അതിനു മുതിരാത്തത്. നോർത്ത് അമേരിക്കൻ എയറോസ്‌പേസ് ഡിഫൻസ് കമാൻഡ് ബലൂണിൻറെ …

ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി പെന്റഗൺ Read More »

അയൽവാസിയെ തത്ത പേടിപ്പിച്ചു; ഉടമയ്ക്ക് 74 ലക്ഷം രൂപ പിഴയും 2 മാസം തടവു ശിക്ഷയും

തത്തയെ വളർത്തി പണി കിട്ടിയവരുണ്ടൊ….. എന്നാൽ തത്തയെ വളർത്തി 8 ൻറെ പണിക്കിട്ടിയ ഒരാളുണ്ട്. സംഭവം അങ്ങ് തായ്‌വാനിലാണ്. ഒരു തത്ത കാരണം ഉടമയ്ക്ക് കിട്ടിയത് 74 ലക്ഷം രൂപ പിഴയും 2 മാസം തടവും… ഹുവാങ്ങെന്ന വ്യക്തി വീട്ടിൽ വളർത്തിയിരുന്ന മക്കോവോ തത്തയാണ് സംഭവത്തിനു പിന്നിൽ. ഹുവാങ്ങിൻറെ അയൽവാസിയും ഡോക്‌ടറുമായ ലിന്നിനെ തത്ത പേടിപ്പിക്കുകയും ഭയന്ന് ഡോക്‌ടർ നിലത്തു വീഴുകയുമായിരുന്നു. തുടർന്ന് മാസങ്ങളോളം നീണ്ട ചികിത്സ വേണ്ടി വന്നു. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ജോലിക്ക് …

അയൽവാസിയെ തത്ത പേടിപ്പിച്ചു; ഉടമയ്ക്ക് 74 ലക്ഷം രൂപ പിഴയും 2 മാസം തടവു ശിക്ഷയും Read More »